Linu's vlogs

Linu's vlogs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Linu's vlogs, Digital creator, Pattambi.

11/03/2026
11/03/2026

യുദ്ധം ഇറാനും ഇസ്രായേലും അമേരിക്കയും അല്ലേ ആക്രമണം ഗൾഫ് കളിലല്ലേ എന്നൊക്കെ വിചാരിച്ച് നാട്ടിൽ ഇരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഇതൊക്കെ തുടർന്നാൽ ബാധിക്കുന്നത് നമ്മുടെ നാടുകളിൽ കൂടിയാണ്.. ഇപ്പോൾ ഉദാഹരണത്തിന് നമ്മുടെ നാടുകളിലെ എയർപോർട്ടുകൾ..എയർപോർട്ടുകളിൽ ഇപ്പോൾ വിമാനങ്ങൾ വരുന്നത് കുറവാണ് നാട്ടിലേക്ക് ആളുകൾ വരുന്നത് കുറവാണ്... അതുകൊണ്ടുതന്നെ എയർപോർട്ടുകളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന കുറെ പേരുടെ വരുമാനത്തിൽ നല്ല കുറവ് വന്നിട്ടുണ്ട്... അതുപോലെതന്നെ കയറ്റുമതി ഇറക്കുമതി മേഖലകൾ സ്തംഭിച്ചു പോയതിനാൽ അതുമായി ജീവിക്കുന്ന കുറേപേരുടെ വരുമാനവും കുത്തനെ താഴോട്ടാണ്.. അത്യാവശ്യമായി നാട്ടിൽ പോകാൻ ഇരിക്കുന്ന വിദേശത്ത് ജോലി ചെയ്യുന്ന പലരും ഒരു മാർഗവും ഇല്ലാതെ ഇവിടെ തന്നെ നിൽക്കുകയാണ്.. ഇനിയും ഈ യുദ്ധം നീണ്ടു പോയാൽ വിലക്കയറ്റങ്ങൾ കൊണ്ടും നമ്മുടെ ബാക്കിയുള്ളവരെ ആലോചിച്ച് സമാധാനകേട് കൊണ്ടും നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും..പലരുടെയും പോസ്റ്റുകൾ കാണുന്നു ഈ യുദ്ധത്തിൽ സന്തോഷിക്കുന്നതും ചിരിക്കുന്നതും അത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഞാൻ പറയേണ്ടല്ലോ 😔..എനിക്ക് എന്റെ പോസ്റ്റിൽ വന്ന കമന്റ്‌ ഞാൻ മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നു... എന്തൊക്കെയായാലും ഈ യുദ്ധമൊന്നു നിർത്തിക്കിട്ടാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം അതെ നമുക്ക് ചെയ്യാൻ കഴിയുകയുള്ളൂ.. 🙏🙏.. .. ゚viralfollowersシ゚ ..

21/11/2025

17/10/2025

അമൃത
രാമേശ്വരത്തേക്ക് പോയി..
പക്ഷേ ഇപ്പോഴും ആ ചിത്രത്തിൽ
പാലക്കാടുമുണ്ട്

തമിഴ്നാട്ടിലേക്ക് മലയാളിക്ക് സൗകര്യ പ്രദമായ വണ്ടിയായെന്ന് വിശദീകരണം

പാലക്കാട് നിന്ന് തിരുവനന്തപുരം വരെ ഓടിയിരുന്ന പ്രസ്റ്റീജ് ട്രെയിനായിരുന്നു അമൃത.
പേരിന് അമൃത ഇപ്പോഴും പാലക്കാട് നിന്ന് തിരുവനന്തപുരം പോകുന്ന ട്രെയിനാണ്. പക്ഷേ ഇനി തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്ര നഗരങ്ങളിലേക്ക് അമൃത എല്ലാ ദിവസവും ഓടിയെത്തും.

ആദ്യം പൊള്ളാച്ചിയിലേക്ക് നീട്ടിയ ട്രൈയിൻ പിന്നെ പഴനി അതു കഴിഞ്ഞ് മധുര നാളെ മുതൽ രാമേശ്വരത്തേക്കും നീട്ടുകയാണ്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സർവീസിന്
(16343)
വ്യാഴാഴ്ച മുതലും
മടക്കയാത്രയിൽ (16344) വെള്ളിയാഴ്ച
മുതലും ദീർഘിപ്പിക്കൽ
പ്രാബല്യത്തിൽ വരും.

രാത്രി 8.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് പുലർച്ചെ 3.30ന് പാലക്കാട് എത്തും. തുടർന്ന് രാവിലെ 9.50ന് മധുരൈയിൽ എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്തെത്തും.

രാമേശ്വരത്തുനിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും.

ട്രെയിൻ നീട്ടുന്നുണ്ടെങ്കിലും കേരളത്തിലെ സമയക്രമം മാറുന്നില്ല.

ഫലത്തിൽ കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്നാട്ടിലായിരിക്കും.

ഒരു എ.സി ഫസ്റ്റ് ക്ലാസ്, ടു ടയർ, ഒരു എ.സി ടു ടയർ, മൂന്ന് എ.സി ത്രീ ടയർ, 12 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് ട്രെയിനിനുള്ളത്.

പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസുകൾ രാമേശ്വരത്തേക്ക് നീട്ടുന്നതിന് വഴി തുറന്നത്. റെയിൽവേ ബോർഡ് തീരുമാനത്തിന് പിന്നാലെ രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

2001 ജനുവരിയിലാണ് തിരുവനന്തപുരം- പാലക്കാട് അമൃത എക്സ്പ്രസ് ആരംഭിച്ചത്. പാലക്കാട്-ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിന്റെ കണക്ഷൻ ട്രെയിനായും ഈ ട്രെയിൻ ഓടിയിരുന്നു. 2015 നവംബറിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് സ്പെഷൽ ട്രെയിനായി പരീക്ഷണയോട്ടം തുടങ്ങി. 2017ലാണ് മധുരയിലേക്ക് ട്രെയിൻ നീട്ടിയത്. ഇപ്പോൾ രാമേശ്വരത്തേക്കും.

19/09/2025

യുഎഇയിൽ വിസിറ്റിങ് വിസയിൽ വന്ന് ദുബായിൽ ജോലി ശരിയായി ആദ്യമായി ലഭിച്ച ജോലിക്ക് പോകാൻ നിന്ന ഒരു 23 വയസ്സുള്ള ചെറുപ്പക്കാരൻ ബാത്‌റൂമിൽ കിടന്ന് മരണപ്പെട്ടതിന്റെ ഒരു നൊമ്പരപ്പെടുത്തുന്ന കുറിപ്പ് ഫെയ്‌സ്‌ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ് പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരി..

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ..

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.
_അഷ്‌റഫ്‌ താമരശ്ശേരി_

വെളുപ്പിനെ 4.30 ന്  നിലമ്പുർ വിടുന്ന   ഷൊര്ണൂര്   മെമു  ട്രെയിനിൽ ടിക്കറ്റ് ഇല്ലാത്ത 294  യാത്രക്കാരെ പിടിക്കൂടി എന്ന് ....
17/09/2025

വെളുപ്പിനെ 4.30 ന് നിലമ്പുർ വിടുന്ന ഷൊര്ണൂര് മെമു ട്രെയിനിൽ ടിക്കറ്റ് ഇല്ലാത്ത 294 യാത്രക്കാരെ പിടിക്കൂടി എന്ന് .

നിലമ്പൂർ ഷൊർണൂർ പാതയിലെ ട്രെയിനുകളിൽ പുലർച്ചെ പെട്ടെന്നുള്ള പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തിയപ്പോൾ ഇന്നലെ 294 യാത്രക്കാർ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതായി കണ്ടെത്തുകയും, അവരിൽ നിന്ന് 95,225 രൂപ പിഴയായി ഈടാക്കുകയും ചെയ്തുവത്രേ..
ആ റൂട്ടിലെ കൂടിയ ടിക്കറ്റ് ചാർജ് ഇരുപതോ മുപ്പതോ രൂപയാണ്, ആ തുച്ഛമായ തുകയ്ക്കുള്ള ടിക്കറ്റ് പോലും എടുത്തു യാത്ര ചെയ്യാൻ കഴിയാത്ത അത്രയും പ്രബുദ്ധരാണ് ഇന്നു നമ്മൾ..

കഴിഞ്ഞ വര്ഷം കൊല്ലം- പുനലൂർ ലൈനിൽ ഏതാണ്ട് 50 പേരെ പിടികൂടിയ ദിവസം അതിൽ പത്തോളം കേരള സർക്കാർ ജീവനക്കാർ ഉൾപ്പെട്ടിരുന്നതായി പത്രങ്ങളിൽ വായിച്ചിരുന്നു .

04/09/2025

Address

Pattambi

Website

Alerts

Be the first to know and let us send you an email when Linu's vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share