13/07/2025
എസ്എഫ്ഐയും, ഡിവൈഎഫ്ഐയും ഇതര സംഘടനകൾക്ക് ഒരു പാഠശാലയാണ്.
മാതൃകയാക്കാനും, പഠിക്കാനും ശ്രമിക്കണം എന്ന് ഉപദേശിക്കാം. പക്ഷേ വലതുപക്ഷ ചേരിയിൽ അണിനിരന്ന, കേവലം മാതൃസംഘടനകൾക്ക് അണികളെ സംഭാവന ചെയ്യുക എന്ന ദൗത്യം മാത്രം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ട സംഘടനകൾക്ക് എസ്എഫ്ഐയെ പോലെയോ, ഡിവൈഎഫ്ഐയെ പോലെയോ ആകാൻ ഒരിക്കലും കഴിയില്ല....!
അവനവനിസവും, വ്യക്തിത്വ വാദവും കൈമുതലക്കായവർക്ക്, തനിക്കെന്ത് നേട്ടം എന്ന് ചിന്തിച്ചേ നീങ്ങാൻ കഴിയൂ. അതു കൊണ്ട് തന്നെ യൂത്ത് കോൺഗ്രസു പോലുള്ള സംഘടനകളിൽ പെട്ടവർ സംഘടനക്ക് മുകളിലാണ് സ്വന്തം സ്ഥാനം പ്രതിഷ്ഠിച്ചിരിക്കുന്നത്. അത്തരം സംഘടനക്ക് സാമൂഹ്യ പരിവർത്തനം ഒരു അജണ്ടയേ അല്ല.
എന്നാൽ എസ് എഫ് ഐയും, ഡിവൈഎഫ്ഐയും അങ്ങനെയല്ല.
കോളനി രാജ്യങ്ങളിലെ വിമോചന സമരങ്ങളോട് ഐക്യപ്പെട്ടും, സാമ്രാജിത്വാധിനിവേശങ്ങളോട് കലഹിച്ചും, അടിച്ചമർത്തപ്പെട്ട മനുഷ്യർക്കും, പരിസ്ഥിതിക്കുമായി വാദിച്ചും പോരാടിയുമാണ് മുന്നേറുന്നത്. തന്നെ സ്വയം പ്രസ്ഥാനത്തിന് കീഴ്പ്പെടുത്തിയതിനാൽ സഖാക്കൾക്ക് സംഘടനകളുടെ തീരുമാനങ്ങളാണ് സ്വന്തം തീരുമാനത്തിനും, അഭിലാഷത്തിനും മുകളിൽ. പഞ്ചായത്തോ, പാർലമെൻ്റോ അല്ല ആത്യന്തിക ലക്ഷ്യമെന്നതിനാൽ വ്യാജ കാർഡോ, സെൽഫ് ബൂസ്റ്റിംഗ് റീൽസോ ആവശ്യമില്ല. നാല് വോട്ടിൻ്റെ നഷ്ടം അവരെ അലോസരപ്പെടുത്താത്തതിനാൽ സമൂഹത്തെ വിഭജിക്കുന്ന ഹിന്ദുത്വ താലിബാനിസത്തേയും, ഇസ്ലാമിക സംഘപരിവാറിനേയും എതിർക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.
എപ്പോഴുംതെരുവിലും ,ജനങ്ങൾക്കിടയിലുമായതിനാൽ സമൂഹത്തിൽ അപ്പോഴുണ്ടാകുന്ന ആവശ്യങ്ങളുടെ മുന്നിൽ നിൽക്കാൻ എസ് എഫ്ഐക്കാരനും, ഡിവൈഎഫ്ഐ ക്കാരനും ഒരു കനഗോലുവിൻ്റെ തന്ത്രവും ആവശ്യമില്ല...!
രക്തം വേണോ, ഭക്ഷണം വേണോ അവിടെ കാണും അവർ. നാടിൻ്റെ മതനിരപേക്ഷതക്കോ, ഭരണഘടനക്കോ വെല്ലുവിളി നേരിട്ടാൽ സമരമായി മാറാൻ അവരുണ്ടാകും....!
മനുഷ്യ സംബന്ധമായതൊന്നും തനിക്കന്യമല്ലെന്ന് കരുതുന്നവരുടെ രാഷ്ട്രീയത്തെ അനുകരിക്കാൻ ശ്രമിക്കാം. അങ്ങനെയാവണമെന്ന് ആഗ്രഹിക്കാൻ കഴിയില്ലല്ലോ ......!
# SFI Kerala