28/09/2025
ഇനി സഞ്ജു എത്ര കളിച്ചാലും കുറ്റം പറയാൻ ഉള്ളവർ പറഞ്ഞു കൊണ്ടേ ഇരിക്കും !! പറഞ്ഞു വരുന്നത് നമ്മുടെ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ തകർത്തു ഏഷ്യ കപ്പ് ജേതാക്കളായിരിക്കുന്നു , നല്ല ഒരു കിടിലൻ കലാശപ്പോരാട്ടം !!
ഒരു one side match ആയേക്കും എന്നായിരുന്നു എന്റെ ധാരണ , എന്നാൽ പാകിസ്ഥാൻ പരിചയസമ്പത് ഇല്ലാത്ത ഒരു ടീമിനെ വച്ച് ഇന്ത്യയെ വിറപ്പിച്ചു എന്ന് തന്നെ പറയാം . മികച്ച രീതിയിൽ ബൗൾ ചെയ്ത ഇന്ത്യക്ക് ബാറ്റിംഗ് തുടക്കത്തിലേ പാളി , 20 റൺ എടുക്കുമ്പോളേക്കും അഭിഷേക് ഗിൽ സൂര്യ മൂന്ന്‌പേർ കൂടാരം കയറി.. അപ്പോഴാണ് നമ്മുടെ ചെക്കൻ സഞ്ജുവും ഇന്ത്യൻ ടീമിന്റെ തിലകക്കുറിയായി മാറിയ തിലക് വർമ്മയും ഒന്നിക്കുന്നത് 50 ബൗളിൽ ഒരു മികച്ച കൂട്ടുകെട്ട് 🔥 തകർച്ചയിൽ ആയിരുന്ന ഇന്ത്യയെ വിജയ പ്രതീക്ഷയിലേക്ക് ..
21 ബൗളിൽ 24 റൺസ് അടിച്ചു സഞ്ജുവും പോയപ്പോൾ അവസാനം വരെ നിന്ന് കളി ജയിപ്പിക്കണം എന്നായിരുന്നു ഇന്ന് ഓരോ സഞ്ജു ആരാധകരും ആഗ്രഹിച്ചിരുന്നത് !! നല്ല ആഗ്രഹം തന്നെ ആണ് , പക്ഷെ തനിക്ക് പരിചയം ഇല്ലാത്ത ഒരു പൊസിഷനിൽ ഇറങ്ങി ( ഈ ടൂർണമെന്റിൽ തന്നെ സ്ഥിരമായി ഒരു പൊസിഷൻ സഞ്ജുവിന് ഇല്ലായിരുന്നു എന്നോർക്കണം !) മികച്ച ഒരു partnership ഉണ്ടാക്കി എടുത്തത് ചില്ലറ കാര്യം അല്ല , സഞ്ജുവിനും സഞ്ജുവിന്റെ “കേരനിര” ഫാൻസിനും എന്നും ഓർത്തു വയ്ക്കാൻ ഉള്ള ഒരു പ്രകടനം , ഇനിയും ലോകകപ്പ് ഉൾപ്പെടെ വരാനിരിക്കുന്ന എണ്ണം പറഞ്ഞ പ്രകടനങ്ങളുടെ ഒരു തുടക്കം 🔥💪..
പലരും പറയുന്നത് സഞ്ജു തിലക് കളിച്ചപോലെ കളിക്കണം എന്നാണ് !!
എന്റെ അഭിപ്രായത്തിൽ തിലക് തിലകിന്റെ കളി കളിച്ചു ദുബെ ദുബൈയുടെ കളി കളിച്ചു സഞ്ജു സഞ്ജുവിന്റേയും , നല്ല ഒന്നാംതരം team work 🔥.. പിള്ളേർ ഇനിയും കളിക്കട്ടെ കപ്പുകൾ നേടട്ടെ
Congratulations Team india 🇮🇳 🤍👏🏻🔥
Well played Team Pakistan 🇵🇰👏🏻
ഇനിയും മികച്ച ക്രിക്കറ്റ് മത്സരങ്ങൾക്കായി കാത്തിരിക്കുന്നു !!
✍️സഞ്ജുവിന്റെ ഒരു കേരനിര ഫാൻ
©️Liju Joseph
ssfa