08/12/2025
അതി ജീവിത
................ ...............
ചിരിക്കുന്ന മുഖത്തോടെ ലയിക്കണം
കരഞ്ഞാൽ ചിരിക്കും വരെ റീടേക്കുകൾ ഉണ്ടാകും
പശ്ചാത്താപത്തിൻ കുപ്പായങ്ങൾ പരിചയമില്ല
കാരണം ക്വട്ടേഷൻ ടീമാണ്....
ചിരിക്കു.... ചിരിച്ചുകൊണ്ട് ചുംബിക്കൂ....
നിൻ്റെ നിശ്ചയ മോതിരം ക്യാമറയെ നോക്കി നാണിക്കണം
അത് ശരി...രജസ്വലയാണെന്നോ ...
അന്ന് ഹസ്തിനപുരിയിലും നിലവിളിച്ചില്ലേ ....
രജസ്വലകൾക്കും രതിക്രീഡ പണ്ടേയുള്ളതാ ...
സെൻ്റിമെൻസൊന്നും സെറ്റാവില്ല....
ചിരിക്കൂ...ചുംബിക്കു.....
ചിരിച്ചുകൊണ്ടുള്ള വീഡിയോ കൈമാറേണ്ടതാണ് ....
നാളെ പത്തുമണിക്ക് അവർവിളിക്കും....
ആർക്ക് കൈമാറണം?
ആര് വിളിക്കും ?
കണ്ണുകെട്ടിയ നീതി ദേവത അന്ധയാണ്.
ഗാന്ധാരിയുടെ സിറോസ് കോപ്പി....
ഞാനൊന്നും കണ്ടില്ലെന്ന് പറയാലോ!
ഉത്തരവിട്ടവൻ്റെ ഉറവിടം
പണം കൊണ്ട് ബംഗർ കെട്ടി മറച്ചു....
നീതിയുടെയും നിയമത്തിൻ്റെയും ഷെല്ലുകൾക്ക്
ബംഗറിനകത്ത് പ്രവേശനമില്ല ....
അത് പാവപ്പെട്ടവൻ്റെ കൂര ചിതറിക്കാനുള്ളത്....
ബംഗറിനകത്ത് അവൻ സുരക്ഷിതനാണ്....
ഇനി അവൻ വാഴും അവൾ വീഴും
അത് ദ്വാപരയുഗം
ചേലതന്ന് മറയ്ക്കാൻ കൃഷ്ണനുണ്ട് ....
ഇത് കലിയുഗം
ഇവിടെ നിനക്ക് നീ മാത്രം....
നിൻ്റെ പേര് അതിജീവിത. . . . .
ആയുസ്സ് തീരും വരെ അതിജീവിക്കൂ....
ഉത്തരവിട്ടവനെ....അവൾ വീണു....നീവീഴ്ത്തി
ഇനി നീ നീണാൾ വാഴട്ടെ....വിധി വിലങ്ങുമായ് വരുന്നതു വരെ🙏🙏🙏🙏🥹🥹🥹🥹
ലേഖ അംബുജാക്ഷൻ