Tech Travel By Faizal

Tech Travel By Faizal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tech Travel By Faizal, Video Creator, Perintalmanna.
(2)

My journey and the sights i saw in it, the taste and the culture i experienced, the wind, the rain and the nature are here for you come with me it's me Faizy
Mail:[email protected]
Follow my Instagram : https://instagram

ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’By: Chris Gomes Photographyഊട്ടിപോലെ പ്രശസ്തമല്ലെ...
19/09/2025

ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’

By: Chris Gomes Photography

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്.
ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.

സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം. ഊട്ടിയിലേത് പോലെ ഹോട്ടലുകള്‍ കോത്തഗിരിയില്‍ ഉണ്ടാവില്ല എന്നാല്‍ റിസോട്ടുകള്‍ നിരവധിയുണ്ട് കോത്തഗിരിയില്‍. ഊട്ടിയേക്കാള്‍ എന്തുകൊണ്ടും ബജറ്റ് കുറവായിരിക്കും കോത്തഗിരിയില്‍ എന്നതും ഒരു പ്രത്യേകത തന്നെയാണ്.

Mysuru Dasara Updates
19/09/2025

Mysuru Dasara Updates

19/09/2025
ഷെഫീൽഡ്,വാർവീക്ക് സർവകലാശാലകളിലെ ഗവേഷകർ കോഴിമുട്ടത്തോടിന്റെ  രൂപീകരണത്തിൽ ഓവോക്ലിഡിൻ-17 (OC-17) എന്ന പ്രോട്ടീൻ ഉൾപ്പ...
19/09/2025

ഷെഫീൽഡ്,വാർവീക്ക് സർവകലാശാലകളിലെ ഗവേഷകർ കോഴിമുട്ടത്തോടിന്റെ രൂപീകരണത്തിൽ ഓവോക്ലിഡിൻ-17 (OC-17) എന്ന പ്രോട്ടീൻ ഉൾപ്പെടുന്നു എന്ന് കണ്ടെത്തി. ഈ പ്രോട്ടീൻ ഉൾപ്പെട്ട കോഴിമുട്ട ഉണ്ടാകുന്നതിന് കോഴി ആദ്യം ഉണ്ടായിരിക്കണം.

രണ്ട് പ്രോട്ടോ-കോഴികൾ അല്ലെങ്കിൽ വളരെ അടുത്ത പൂർവ്വികർ ഇട്ടമുട്ടയിൽ നിന്നാണ് നമ്മൾ കോഴി എന്ന വിളിക്കുന്ന ആദ്യത്തെ ജീവി ഉണ്ടായത്, അതിൽ ജനിതക മ്യൂട്ടേഷനുകൾ വഴിയാണ് ആദ്യത്തെ യഥാർതഥ കോഴി ഉണ്ടായത്. ഇതിനർത്ഥം, കോഴിമുട്ടകൾ ഉണ്ടാകാൻ, അവ ഇടാൻ കോഴി ആദ്യം ഉണ്ടാകണം എന്നാണ്.

ചിറാപുഞ്ചിയുടെ അടയാളമാണ് ഖാസി ജനത റബ്ബർ മരങ്ങളുടെ വേരുകൾ ഉപയോഗിച്ച് വളർത്തിയെടുത്ത വേരുകൊണ്ടുളള പാലങ്ങൾ.. നോങ്റിയാത്ത...
18/09/2025

ചിറാപുഞ്ചിയുടെ അടയാളമാണ് ഖാസി ജനത റബ്ബർ മരങ്ങളുടെ വേരുകൾ ഉപയോഗിച്ച് വളർത്തിയെടുത്ത വേരുകൊണ്ടുളള പാലങ്ങൾ.. നോങ്റിയാത്തില ഡബിൾ ഡെക്കർ ലിവിങ്, റൂട്ട് ബ്രിഡ്ജ് പ്രശസ്‌തമാണ്. 3500-ലധികം പടികൾ ഇറങ്ങി വേണം ഇവിടെ എത്തേണ്ടതെങ്കിലും വെള്ളച്ചാട്ടങ്ങളും, കാടുകളും ചുറ്റിപ്പറ്റിയുളള ഈ യാത്ര ജീവിതകാലത്തേക്കുള്ള
അനുഭവമായിരിക്കും..

18/09/2025

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്  ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ ...
17/09/2025

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം.

കൂടാതെ വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ന്റ 32 വരെയാണ് ഫെസ്റ്റിവൽ വരുന്നത്.‌28,29 തിയ്യതികളിൽ  ബന്നിമണ്ഡപ ഗ്രൗണ്ടിൽ വെച്ച് ഡ്രോൺ ഷേ...
17/09/2025

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ന്റ 32 വരെയാണ് ഫെസ്റ്റിവൽ വരുന്നത്.

‌28,29 തിയ്യതികളിൽ ബന്നിമണ്ഡപ ഗ്രൗണ്ടിൽ വെച്ച് ഡ്രോൺ ഷോ നിങ്ങൾക്ക് ഫ്രീ ആയി കാണാം...
ഫ്ലവർ ഷോ, ആന നടക്കുന്ന ട്രയൽറണ്ണും പിന്നെ പാലസിൻ് ലൈറ്റിംഗും കാണാൻ പറ്റും.

1, 2 തിയ്യതികളിൽ വേണമെങ്കിൽ 8, പൈസ നൽകിട്ട് ഡ്രോൺ ഷോ കാണാനുമുള്ള അവസരമുണ്ട്.

11 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടി കാണാൻ ആഗ്രഹമുള്ളവർ ഇപ്പോൾ തന്നെ് ഹോട്ടലുകൾ വിളിച്ച് ബുക്ക് ചെയ്തോളൂ.

Mysuru Dasara Update
17/09/2025

Mysuru Dasara Update

16.09.2025*🛑🛑🚆🚆ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ മുതല്‍*ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ...
17/09/2025

16.09.2025

*🛑🛑🚆🚆ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ മുതല്‍*

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഐആര്‍സിടിസി. ഒക്ടോബര്‍ ഒന്നു മുതല്‍ ആധാര്‍ ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് മാത്രമേ ഒരു ട്രെയിനിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചാല്‍ ആദ്യ 15 മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്യാനാവുകയുള്ളൂ. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ജനറല്‍ ടിക്കറ്റുകള്‍ ആദ്യ മിനിറ്റുകളില്‍ റിസര്‍വ് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുകയാണ്.

ട്രെയിന്‍ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനൊപ്പം യഥാര്‍ഥ ഉപയോക്താക്കള്‍ക്ക് റിസര്‍വേഷന്‍ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. നിലവില്‍ തത്കാല്‍ ബുക്കിങ്ങിന് മാത്രമേ ആധാര്‍ നിര്‍ബന്ധമുള്ളൂ. എന്നാല്‍ ആഘോഷകാലത്തും മറ്റും സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതില്‍ കൃത്രിമം കാണിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ബുക്കിങ് നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നത്.

അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ കംപ്യൂട്ടറൈസ്ഡ് പിആര്‍എസ് കൗണ്ടറുകളില്‍ ജനറല്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരും. അംഗീകൃത റെയില്‍വേ ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് ആദ്യ ദിവസത്തെ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണവും മാറ്റങ്ങളൊന്നുമില്ലാതെ തുടരും.

പുതിയ നിയമം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം. ഒരാള്‍ക്ക് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് നവംബര്‍ 15 ന് യാത്ര ചെയ്യണമെന്നിരിക്കട്ടെ. ഈ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സെപ്തംബര്‍ 16ന് രാത്രി 12:20ന് ആരംഭിക്കും. ഈ സമയം മുതല്‍ 12:35 വരെ ആധാര്‍ വെരിഫൈ ചെയ്ത ഐആര്‍സിടിസി അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ആധാര്‍ ഇല്ലാത്തവര്‍ക്ക് ഈ 15 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. ഈ സമയത്താണ് സാധാരണയായി ടിക്കറ്റിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നത്.

ദീപാവലി, ഛാത് പൂജ, ഹോളി തുടങ്ങിയ പ്രധാന ഉത്സവങ്ങളിലും വിവാഹ സീസണുകളിലും ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. യാത്രയുടെ 60 ദിവസം മുന്‍പ് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ത്തന്നെ ടിക്കറ്റ് കിട്ടാനായി തിരക്ക് കൂടും. ഇത് തത്കാല്‍ ബുക്കിങ്ങിന് സമാനമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഈ സമയങ്ങളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള നിയമം ബുക്കിങ് കൂടുതല്‍ സുതാര്യമാക്കുമെന്നും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ക്രമക്കേടുകള്‍ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇതാദ്യമായല്ല ആധാര്‍ കാര്‍ഡ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ജൂലായ് 1 മുതലാണ് തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കിയത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. ട്രെയിന്‍ ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ യാത്രക്കാര്‍ ഒക്ടോബര്‍ 1ന് മുന്‍പ് തന്നെ ആധാര്‍ നമ്പര്‍ ഐആര്‍സിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. നിലവിലെ നിയമം അനുസരിച്ച് യാത്ര ചെയ്യുന്നതിന് 60 ദിവസം മുന്‍പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when Tech Travel By Faizal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tech Travel By Faizal:

Share

Category