
24/08/2025
പുഷ്പ 2 ലെ 'വന്നല്ലോ പീലിങ്സ്' ആവേശം സിനിമയിലെ 'ആഹാ അർമ്മാദം' എന്ന ഗാനങ്ങളിലൂടെ മലയാളികളുടെ ഹരമായി മാറിയ പ്രണവം ശശി ഈ ഓണത്തിന് കളർഫുൾ ഗാനവുമായി എത്തുന്നു 'ഷാദി കബ് ഹേ' എന്ന് പേരിട്ടിരിക്കുന്ന ആൽബം ഈ ഗാനം നിങ്ങളെ ഒരു വേറിട്ട ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. സന്ദീപ് സജീവിൻ്റെ വരികൾക്ക് ശ്യാം സുന്ദർ ഈണം നൽകിയിരിക്കുന്നു. പ്രണവം ശശിയും ശ്യാം സുന്ദറും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. Mabstic Media, Camelrock Media എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഈ ഗാനം ഈ ഓണത്തിന് ഒരു പുത്തൻ അനുഭവമായിരിക്കും.