Malayala Aksharam

Malayala Aksharam വാർത്തകൾക്കുള്ളിലെ വാസ്തവം വളച്ചൊടിക്കാത്ത വാർത്തകൾ നിർഭയം നേരോടെ ജനങ്ങളിലേക്ക് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനായി വിളിക്കൂ. mob: 9349278250

മനുഷ്യ - വന്യജീവി സംഘർഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നുമനുഷ്യ - വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ജില്ലാതല നിയന്ത...
09/10/2025

മനുഷ്യ - വന്യജീവി സംഘർഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു

മനുഷ്യ - വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ പുരോഗതിയും വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നേരിടുന്ന പ്രശ്നങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.

തൊഴിലുറപ്പ് പദ്ധതി വഴി വനാതിർത്തികളിലേയും ഫെൻസിങ്ങിനോടു ചേർന്ന ഭാഗങ്ങളിലേയും അടിക്കാട് വെട്ടാൻ നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് യോഗം വിലയിരുത്തി. നിലവിലെ ചട്ടങ്ങളാണ് പ്രതിസന്ധി തീർക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഇടപെടൽ ആവശ്യമാണെന്ന് യോഗത്തിൽ അധ്യക്ഷനായി ( ഓൺലൈനിൽ) സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ജനകീയമായി അടിക്കാട് വെട്ടുന്നതും പരിഗണിക്കണമെന്നും ആദ്ദേഹം പറഞ്ഞു.

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഫോറസ്റ്റ് ഡിവിഷനലുകളിലായി ആയിരത്തി എണ്ണൂറോളം പരാതികളാണ് ലഭിച്ചത്. ഇതിൽ ജില്ലാതലത്തിൽ അവതരിപ്പിച്ച് പരിഹരിക്കേണ്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സംസ്ഥാന തലത്തിൽ ഇടപെടൽ നടത്തേണ്ട പരാതികളും നിയമത്തിൽ മാറ്റം വരുത്തേണ്ട വിഷയങ്ങളും അടുത്തഘട്ടത്തിൽ പരിഗണിക്കും.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ , റോജി .എം. ജോൺ ( ഓൺലൈനായി), ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. അടലരശൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.

പ്രാദേശിക തൊഴിൽമേള – ആലോചനാ യോഗംപെരുമ്പാവൂർ നഗരസഭയും വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക...
09/10/2025

പ്രാദേശിക തൊഴിൽമേള – ആലോചനാ യോഗം

പെരുമ്പാവൂർ നഗരസഭയും വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽമേള സംബന്ധിച്ച്
നടത്തുന്ന ആലോചനാ യോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി ക്ഷണിക്കുന്നു.
താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും സഹകരണവും തൊഴിൽമേളയുടെ വിജയത്തിനായി ഏറെ പ്രാധാന്യമുള്ളതാണ്.

തീയതി: 2025 ഒക്ടോബർ 10, വെള്ളിയാഴ്ച
സമയം: രാവിലെ 10.30
സ്ഥലം: ഇ.എം.എസ് മിനി ടൗൺ ഹാൾ, പെരുമ്പാവൂർ

താക്കോൽ സമർപ്പണ ചടങ്ങ്പെരുമ്പാവൂർ നഗരസഭPMAY – URBAN LIFE (2020 – 2025) പദ്ധതിയുടെ ഭാഗമായിനിർമ്മിച്ച 121-ാം മത് വീടിൻ്റെ ...
09/10/2025

താക്കോൽ സമർപ്പണ ചടങ്ങ്

പെരുമ്പാവൂർ നഗരസഭ
PMAY – URBAN LIFE (2020 – 2025) പദ്ധതിയുടെ ഭാഗമായി
നിർമ്മിച്ച 121-ാം മത് വീടിൻ്റെ താക്കോൽ സമർപ്പണ ചടങ്ങ് നടത്തപ്പെടുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു.

നമ്മുടെ നഗരത്തിലെ ഭവനരഹിതർക്കായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ വിജയകരമായ പുരോഗതിയിൽ പങ്കാളിയാകുന്ന ഈ അവസരത്തിൽ താങ്കളുടെ സാന്നിധ്യവും ആശംസകളും സ്വീകരിക്കാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

തീയതി: 2025 ഒക്ടോബർ 10, വെള്ളിയാഴ്ച സമയം: വൈകിട്ട് 7.00
സ്ഥലം: കാഞ്ഞിരക്കാട്, വള്ളിക്കാട്ട് കാവിന് സമീപം
താക്കോൽ സമർപ്പണം:
ആഷിക് മണ്ഡലിൻ്റെ വീട്

കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ...
09/10/2025

കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ

കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ പയ്യാൽ ജംഗ്ഷൻ ഭാഗത്തുളള സ്റ്റേഷനറി കടയിൽ എത്തി 90 രൂപയുടെ സാധനം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി ബാക്കി 410 രൂപ കൈപ്പറ്റുകയായിരുന്നു. സമീപത്തുള്ള കടകളിലും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിരുന്നു. നൂറ് രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ വാങ്ങി അഞ്ഞു റിൻ്റെ കള്ളനോട്ട് നൽകി ബാക്കി തുക കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇയാളിൽ നിന്നും വേറെയും അഞ്ഞുറിൻ്റെ കള്ളനോട്ടുകൾ കണ്ടെത്തി. വിവിധ കടകളിൽ നിന്നും കള്ളനോട്ട് നൽകി തിരികെ ലഭിച്ച തുകയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സാം ജോസ്, എസ് ഐ മാരായ ഇബ്രാഹിംകുട്ടി, മനോജ്, ബൈജു പോൾ, എസ് സി പി ഒ മാരായ നൗഫൽ, ജിജോ എന്നിവരാണ് ഉണ്ടായിരുന്നത്

GLPBS VENGOLA നെൽകെജി നെൽകതിർ പദ്ധതി കൃഷിയിടം ഉത്ഘാടനം. സ്കൂൾ എച്ച് എം ജീന പീറ്റർ, പിടിഎ പ്രസിഡന്റ് ജസീന ഷിയാസ്, എസ് എം ...
09/10/2025

GLPBS VENGOLA
നെൽകെജി നെൽകതിർ പദ്ധതി കൃഷിയിടം ഉത്ഘാടനം. സ്കൂൾ എച്ച് എം ജീന പീറ്റർ, പിടിഎ പ്രസിഡന്റ് ജസീന ഷിയാസ്, എസ് എം സി ചെയർമാൻ സുമേഷ് കെ കെ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ ചേർന്ന് നിർവ്വഹിച്ചു

പെരുമ്പാവൂർ നഗരസഭലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിൻആലോചനാ യോഗംപെരുമ്പാവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ സംഘട...
09/10/2025

പെരുമ്പാവൂർ നഗരസഭ
ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിൻ
ആലോചനാ യോഗം

പെരുമ്പാവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിക്കുന്ന ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒരു ആലോചനാ യോഗം നടത്തുന്നതാണ്. ഈ യോഗത്തിൽ താങ്കളുടെ സാന്നിധ്യവും വിലപ്പെട്ട അഭിപ്രായങ്ങളും ഏറെ പ്രസക്തമാണ്.
തീയതി: 2025 ഒക്ടോബർ 10, വെള്ളിയാഴ്ച
സമയം: ഉച്ചയ്ക്ക് 2.30
സ്ഥലം: മിനി ടൗൺ ഹാൾ, പെരുമ്പാവൂർ

അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ.ഒഡിഷാ കണ്ഡമാൽ സ്വദേശി ജക്കാബ ഡിഗൽ (19)നെയാണ് ആലുവ പോലീസ് പിടിക...
09/10/2025

അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ.

ഒഡിഷാ കണ്ഡമാൽ സ്വദേശി ജക്കാബ ഡിഗൽ (19)നെയാണ് ആലുവ പോലീസ് പിടികൂടിയത്. പൈപ്പ് ലൈൻ റോഡിൽ കഞ്ചാവ് വിൽപ്പനക്ക് എത്തിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 2500 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്. തീവണ്ടി മാർഗമാണ് കഞ്ചാവ് ഇവിടെ എത്തിച്ചത്. കുറച്ചു നാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐ എൽദോ പോൾ, സീനിയർ സി പി ഒമാരായ ബിബിൻ ജോയി, അൻവർ ഹുസൈൻ, സി.പി.ഒമാരായ ഷിഹാബ്, അഫ്സൽ, മേരി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി. പറവൂർ  കെടാമംഗലം പുത്തൻ വീട്ടിൽ  അശ്വന്ത് ( 20) ,  പറവൂർ  പെരുമ്പടന്ന  ച...
09/10/2025

നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി.

പറവൂർ കെടാമംഗലം പുത്തൻ വീട്ടിൽ അശ്വന്ത് ( 20) , പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ വീട്ടിൽ അഭിഷേക് (19) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത് .റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോയാണ് ഉത്തരവിട്ടത്. കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്ക് മരുന്ന് കച്ചവടം തുടങ്ങിയ കേസുകളിൽ അശ്വന്ത് പ്രതിയാണ്‌. മോഷണം, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യം തുടങ്ങിയ കേസുകളിലും അഭിഷേക് പ്രതിയാണ്. 13.890 ഗ്രാം മെത്തഫെറ്റമിൻ കൈവശം വച്ചതിന് നോർത്ത് പറവൂർ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ അശ്വന്ത് പ്രതിയായതിനെ തുടർന്നാണ് നാടുകടത്തിയത്. മൊബൈൽ ഫോണുകൾ മോഷണം ചെയ്തതിന് ഏലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് അഭിഷേകിനെ കാപ്പ ചുമത്തി നാട് കടത്തിയത്.

ന്യൂട്രീഷൻ ഗാർഡൻ കിറ്റ് വിതരണോത്ഘാടനംശ്രീമൂല നഗരം ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെട്ട ന്യൂട്രീഷൻ ഗാർഡൻ കിറ്റ് വിതരണ...
09/10/2025

ന്യൂട്രീഷൻ ഗാർഡൻ കിറ്റ് വിതരണോത്ഘാടനം

ശ്രീമൂല നഗരം ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെട്ട ന്യൂട്രീഷൻ ഗാർഡൻ കിറ്റ് വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ കെ സി മാർട്ടിൻ, കെ പി അനൂപ്,സുകുമാരൻ, ഡാർളി ജീമോൻ, കൃഷി ഓഫീസർ നവ്യ എന്നിവർ പങ്കെടുത്തു. പച്ചക്കറി തൈകളും വളങ്ങളും അടങ്ങുന്ന 12 ഇനം സാധനങ്ങൾ ആണ് ഈ ന്യൂട്രീഷൻ കിറ്റിൽ അടങ്ങിയിരിക്കുന്നത്. 800 രൂപയോളം വിലമതിക്കുന്ന ഈ ന്യൂട്രീഷൻ കിറ്റ് വെറും 300 രൂപയ്ക്ക് മാത്രമാണ് നമ്മുടെ കർഷകർക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. കാർഷിക മേഖലയെ കൂടുതൽ ഫലപൂയിഷ്ടമാക്കുന്നതിനും കെമിക്കലുകൾ ഇല്ലാത്ത നല്ലയിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനുമായാണ് പഞ്ചായത്ത് ഇത്തരത്തിലുള്ള പദ്ധതികൾ ഏർപ്പെടുത്തിയിരിക്കുന്നത്. കാർഷിക മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും കർഷകർക്ക് പ്രചോദനം നൽകുന്നതിനുമായി പഞ്ചായത്ത് വിവിധതരം പദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അന്തരിച്ചുകാഞ്ഞൂർ,കൊട്ടേപ്പിള്ളിക്കുടി ദേവസി പത്രോസ് (97)  അന്തരിച്ചു. സംസ്കാരം ബുധനാഴ്ച കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ള...
09/10/2025

അന്തരിച്ചു

കാഞ്ഞൂർ,
കൊട്ടേപ്പിള്ളിക്കുടി ദേവസി പത്രോസ് (97) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് നടത്തി.
ഭാര്യ പരേത മറിയംകുട്ടി.
മക്കൾ: പരേത എൽസി, ഡേവിസ് (റിട്ടയേർഡ് അധ്യാപകൻ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കാഞ്ഞൂർ), ജോർജ് (ബിസിനസ്), ജോസഫ് (ബിസിനസ്), ഗ്രേസി, ജോണി (ബിസിനസ്), ടെസി (അന്ന അലുമിനിയം, കിഴക്കമ്പലം)
മരുമക്കൾ: കുട്ടപ്പൻ പെരേപ്പാടൻ നാലുകെട്ട്, ജോയ് വടക്കുഞ്ചേരി തുറവൂർ (വടക്കുഞ്ചേരി ഇലക്ട്രിക്കൽസ്, അങ്കമാലി), ടോണി തേക്കാനത്ത് പഴങ്ങനാട്, ആനി കൈതാരത്ത് വാതക്കാട് (റിട്ടയേർഡ് അധ്യാപിക സെന്റ് റോക്കീസ് എൽപിഎസ് മഞ്ഞപ്ര), ലിസി കുന്നത്ത്പറമ്പൻ ആനപ്പാറ, റോസിലി കോന്നൻകുടി ഐമുറി, ജെറ്റ് പഴമ്പിള്ളി കൂനമ്മാവ്.

ചരമം മലയാറ്റൂർ :  മലയാറ്റൂർ വട്ടപ്പറമ്പൻ വറീത് മകൻ ജോസഫ് ( പാപ്പച്ചൻ) 94 വയസ്സ് അന്തരിച്ചു.ഭാര്യ : റോസി ചൊവ്വര കല്ലറയ്ക്...
09/10/2025

ചരമം

മലയാറ്റൂർ : മലയാറ്റൂർ വട്ടപ്പറമ്പൻ വറീത് മകൻ ജോസഫ് ( പാപ്പച്ചൻ) 94 വയസ്സ് അന്തരിച്ചു.

ഭാര്യ : റോസി
ചൊവ്വര കല്ലറയ്ക്കൽ കുടുംബാംഗം

മക്കൾ: ലിൻസി ,ജോമോൻ, ജയ്മോൻ, സിസ്റ്റർ അനീറ്റ LST, സിജ , ജിനോ, ജിൻ്റോ
മരുമക്കൾ:
ദേവസി കുട്ടി, സ്മിത ,മഞ്ജു, ജോജി, സിനു ,നിൻ്റു

മരണപ്പെട്ടുപെരുമ്പാവൂർ റയോൺപുരം മഹല്ലിൽപ്പെട്ട നാനേത്താൻ വീട്ടിൽ പരേതനായ N.Pഅഹമ്മദുണ്ണി മകൻ N A അബ്ദുൽ റഹീം മരണപ്പെട്ടു ...
09/10/2025

മരണപ്പെട്ടു

പെരുമ്പാവൂർ റയോൺപുരം മഹല്ലിൽപ്പെട്ട നാനേത്താൻ വീട്ടിൽ പരേതനായ N.Pഅഹമ്മദുണ്ണി മകൻ N A അബ്ദുൽ റഹീം മരണപ്പെട്ടു ഖബറടക്കം ഇന്ന് (വ്യാഴം ) സൗത്ത് വല്ലം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തപ്പെടും

Address

Perumbavoor
683542

Alerts

Be the first to know and let us send you an email when Malayala Aksharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayala Aksharam:

Share