piravom360

piravom360 Piravom Local News Updates
Festivals | Events | Breaking News
Piravom360 Official Media Page
(4)

26/08/2026

Piravom Local News Updates
Festivals | Events | Breaking News
Piravom360 Official Media Page

പിറവം നഗരസഭയിൽ നടന്ന ഓണാഘോഷവും ഓണസദ്യയും. 🌸ഓണാഘോഷത്തിന്റെ ചില മനോഹര നിമിഷങ്ങൾ 📸🌼എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ❤️🌾 ...
26/08/2026

പിറവം നഗരസഭയിൽ നടന്ന ഓണാഘോഷവും ഓണസദ്യയും. 🌸

ഓണാഘോഷത്തിന്റെ ചില മനോഹര നിമിഷങ്ങൾ 📸🌼

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ❤️🌾

#പിറവം #ഓണാഘോഷം #ഓണസദ്യ #ഓണം

യാത്രാസൗകര്യം പരിമിതമായ പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്ന ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്ന...
26/08/2026

യാത്രാസൗകര്യം പരിമിതമായ പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്ന ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിൽ താളുകണ്ടം ഉന്നതിയിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.

പിന്നാക്കം നിൽക്കുന്ന ഗോത്രവർഗ വിഭാഗങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ഉന്നതികളിൽ കൃത്യസമയത്ത് എത്തിച്ചുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഓണക്കാലത്ത് കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ, റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ എന്നിവയിലൂടെ 1.65 ലക്ഷം മെട്രിക് ടൺ അരി വിതരണം ചെയ്യാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

പിറവം: പുതിയ എഴുത്തുകാർ ശ്രദ്ധാപൂർവം രചനകൾ നിർവഹിക്കുന്നവരാണെന്നും അവരുടെ രചനകൾ താൻ കാണാറുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ ...
26/08/2026

പിറവം: പുതിയ എഴുത്തുകാർ ശ്രദ്ധാപൂർവം രചനകൾ നിർവഹിക്കുന്നവരാണെന്നും അവരുടെ രചനകൾ താൻ കാണാറുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പുതിയ തലമുറയിൽ മികച്ച രചയിതാക്കൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിറവം എം.എസ്.എം ഐ.ടി.ഐയിൽ നടന്ന ഉത്രാട സായാഹ്ന സാഹിത്യസദസ്സ് ഉദ്ഘാടനം ചെയ്ത് പ്രാദേശിക സാഹിത്യകാരന്മാരുമായി സംവദിക്കുകയായിരുന്നു പെരുമ്പടവം ശ്രീധരൻ.

ആരോഗ്യപരമായ അവശതകൾ ഉണ്ടെങ്കിലും താൻ പുതിയൊരു രചനയുടെ പ്രവർത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ രചന എന്ന് പുറത്തിറങ്ങുമെന്ന ചോദ്യത്തിന് കൃത്യമായി പറയാൻ കഴിയില്ലെന്നും പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കി.

നഗരസഭ ചെയർമാൻ കെ. ആർ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തുകയും പെരുമ്പടവം ശ്രീധരനെ ആദരിക്കുകയും ചെയ്തു.

‘ദസ്തയേവ്സ്കിയും പെരുമ്പടവം കൃതികളും’ എന്ന വിഷയത്തിൽ എം.എസ്.എം ഐ.ടി.ഐ ഡയറക്ടർ ഫാ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് സാഹിത്യപ്രഭാഷണം നടത്തി.

ശ്രീകുമാർ ഇലഞ്ഞി എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തി. സി. പി. ബിജു, ബാബുരാജ് കളമ്പൂർ, രമേശൻ മുല്ലശേരി, റോസിലി ജോയ്, സുബി സൂസൻ, സുരേഷ് കക്കാട് എന്നിവർ തങ്ങളുടെ രചനകളുടെ ഉത്ഭവാനുഭവങ്ങൾ പങ്കുവെച്ചു.

26/08/2026

Fr. Elias Cherukattu പിറവം 360യോടൊപ്പം ഓണാശംസകൾ പങ്കുവച്ചു 🌸

പിറവം ആയുർവേദ ആശുപത്രിയിൽ ഇന്ന് ഡോക്ടറുടെ സേവനം📅 ഓഗസ്റ്റ് 26 ബുധൻപിറവം ആയുർവേദ ആശുപത്രിയിൽ ഇന്ന് ഒ പി വിഭാഗത്തിൽ ഡോക്ടറു...
26/08/2026

പിറവം ആയുർവേദ ആശുപത്രിയിൽ ഇന്ന് ഡോക്ടറുടെ സേവനം

📅 ഓഗസ്റ്റ് 26 ബുധൻ

പിറവം ആയുർവേദ ആശുപത്രിയിൽ ഇന്ന് ഒ പി വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭിക്കുന്ന വിഭാഗങ്ങൾ:

• ജനറൽ മെഡിസിൻ
• ഡയബറ്റീസ് ആൻഡ് ബി പി ക്ലിനിക്

🏥 **പിറവം താലൂക്ക് ആശുപത്രിയിൽ ഇന്ന് അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ**📅 **26/08/2026 | ബുധനാഴ്ച**🚑 **അത്യാഹ...
26/08/2026

🏥 **പിറവം താലൂക്ക് ആശുപത്രിയിൽ ഇന്ന് അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ**

📅 **26/08/2026 | ബുധനാഴ്ച**

🚑 **അത്യാഹിത വിഭാഗം**

👨‍⚕️ **ഡ്യൂട്ടി ഡോക്ടർമാർ**

• **ഡോ. ആകാശ്**
• **ഡോ. കോശി**

#പിറവം #പിറവംതാലൂക്ക്ആശുപത്രി

26/08/2026

ഫാദർ ഡോ. വർഗീസ് മഠത്തിൽ പിറവം 360യോടൊപ്പം ഓണാശംസകൾ പങ്കുവച്ചു 🌸

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഏവർക്കും പിറവം 360യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸
26/08/2026

ഏവർക്കും പിറവം 360യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

26/08/2026

പിറവം ചിത്രകലാ വിദ്യാലയത്തിൽ ഓണം പൊന്നോണം എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു

ലോക മൂവി, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളുടെ ഫിലിം മേക്കർ ബാലറാം ജെ, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ആവണി പ്രശാന്ത്കുമാർ, ചിത്രകലാ വിദ്യാലയത്തിലെ സൈജു, ഫാദർ ഡോ. വർഗീസ് മഠത്തിൽ, ജിജി സോണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണാഘോഷ മത്സരങ്ങളും സംഘടിപ്പിച്ചു

വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ഓണത്തിന്റെ ആഘോഷാന്തരീക്ഷം നിറഞ്ഞുനിന്നു

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു

കലയും ആഘോഷവും ഒരുമിച്ചുചേർന്ന പരിപാടിയായിരുന്നു ചിത്രകലാ വിദ്യാലയത്തിലെ ഓണം പൊന്നോണം ആഘോഷം

Address

Piravom
Piravom

Website

Alerts

Be the first to know and let us send you an email when piravom360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share