
13/07/2025
സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നഴ്‌സ് മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജീവനക്കാരി മരിച്ചു. ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന കോതമംഗലം സ്വദേശി അമീന (20)യാണ് മരിച്ചത്.
ശനി വൈകുന്നേരം നാല് മണിയോടേയാണ് ആശുപത്രിയിലെ ഒരു മുറിയിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രാഥമിക ചികിത്സ നൽകി അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരിച്ചു.
#കുറ്റിപ്പുറം #മരണം