26/10/2025
ബാലുശ്ശേരി മഹല്ല് കുടുംബ സമ്മേളനം സമാപിച്ചു.
ബാലുശ്ശേരി: സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുന്നതിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാധ്യമാകൂ എന്നും വിശ്വാസവ്യതിയാനങ്ങളിലേക്ക് നയിക്കുന്ന സാംസ്കാരിക അധിനിവേശത്തെ ചെറുക്കാൻ ആദർ സമൂഹത്തിന് സാധ്യമാകണമെന്നും ബാലുശ്ശേരി മഹല്ല് കുടുംബ സമ്മേളനം അഭിപ്രായപ്പെട്ടു. വിശുദ്ധ ജീവിതം,സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യ മായും നിർവ്വഹിക്കേണ്ട ബാദ്ധ്യതകൾ പൊതു സമൂഹം വിസ്മരിക്കുകയാണെന്നും,
സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാർക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ പുരോഗമന കാഴ്ചപ്പാടിൻ്റെ ദുരന്തഫലമാണ് സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ വഴിവെച്ചതെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സ്ത്രീ സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും, നിയമ പരിരക്ഷ ഉറപ്പാക്കുവാനും സർക്കാർ കർശന സമീപനം സ്വീകരിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ബാലുശ്ശേരി മുക്ക് ഈദ്ഗാഹ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് നാസിർ ബാലുശ്ശേരി അധ്യക്ഷതവഹിച്ചു.
വി.ടി അബ്ദുസ്സലാം സ്വലാഹി ഖുർആൻ പാഠം
അവതരിപ്പിച്ചു.
സി.കെ മൊയ്തീൻ കോയ മാസ്റ്റർ
എം.ടി.ഇസ്മായിൽ, പി.
അബ്ദുർ റഹിം നൻമണ്ട,
എം.കെ. അബ്ദുൽ ജലീൽ,
അബ്ദുൽ ബാരിഹ് മൗലവി,
ഇ.കെ സുബൈർ മാസ്റ്റർ,
ടി. അബ്ദുൽ ജബ്ബാർ മാസ്റ്റർ, കെ.എൻ അബ്ദുൽമജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
പഠന സെഷനിൽ
പി.കെ അംജദ് മദനി ആമുഖഭാഷണം നിർവ്വഹിച്ചു.
ഹാരിസ്കായക്കൊടി, ഷിഹാബ്എടക്കര ,മുനവ്വർ സ്വലാഹി ,മുജാഹിദ് ബാലുശ്ശേരി റഷീദ് കുട്ടമ്പൂർ എന്നിവർ
വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
കുട്ടികൾക്ക് വേണ്ടിയൊരുക്കിയ കളിച്ചങ്ങാടം ബാല സമ്മേളനം വിസ്ഡം വിദ്യാഭ്യാസ ബോർഡ് മെമ്പർ പി.കെ അംജദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം മാസ്റ്റർ ,,ശകീർ സലഫി,ആദിൽ അമീൻ, സി.പി മുഹമ്മദ് അസ്‌ലം എന്നിവർ വിവിധ സെഷനുകളിൽ കുട്ടികളുമായി സംവദിച്ചു.
ബാലുശ്ശേരി മഹല്ല് മുസ്ലിം ജമാഅത്ത് ട്രഷറർ അമറുൽഫാറൂഖ് പി സമാപന പ്രസംഗം നിർവ്വഹിച്ചു.
കൺവീനർ
മീഡിയ
ഫോട്ടോ: ബാലുശ്ശേരി മഹല്ല് കുടുംബ സമ്മേളനം വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്യുന്നു.