കട്ടുപ്പാറവിഷൻ

കട്ടുപ്പാറവിഷൻ നാടിന്റെ ശബ്ദം
നന്മയുടെ ശബ്ദം

Hanan Shaah പാടി...വാദ്യോപകരണങ്ങളെ വെല്ലുന്ന താളവുമായി കൂടെ ബെഞ്ചമിനും..
11/09/2024

Hanan Shaah പാടി...
വാദ്യോപകരണങ്ങളെ വെല്ലുന്ന താളവുമായി കൂടെ ബെഞ്ചമിനും..

കുന്തിപ്പുഴ സൈലന്റ് വാലി മുതൽ അറബിക്കടൽ വരെ ഇത് ദൈവത്തിൻ്റെ സ്വന്തം നാടു തന്നെ!വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
06/09/2024

കുന്തിപ്പുഴ സൈലന്റ് വാലി മുതൽ അറബിക്കടൽ വരെ

ഇത് ദൈവത്തിൻ്റെ സ്വന്തം നാടു തന്നെ!
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

കുന്തിപ്പുഴയെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഐതിഹ്യങ്ങൾക്കപ്പുറം മാലിന്യമുക്തമാക്കപ്പെ...

സ്മൃതിരേഖഡോക്യുമെൻ്ററി പുറത്തിറങ്ങിചരിത്രമുറങ്ങുന്ന തൂതപ്പുഴയുടെ തീരത്തെ ചേലക്കാട് ദേശത്ത്  നിന്നും മൺമറഞ്ഞു പോയ 305 മഹത...
05/03/2024

സ്മൃതിരേഖ
ഡോക്യുമെൻ്ററി പുറത്തിറങ്ങി

ചരിത്രമുറങ്ങുന്ന തൂതപ്പുഴയുടെ തീരത്തെ ചേലക്കാട് ദേശത്ത് നിന്നും മൺമറഞ്ഞു പോയ 305 മഹത് വ്യക്തികളുടെ മരിക്കാത്ത ഓർമകൾക്കു മുന്നിൽ ഈ ഡോക്യുമെൻ്ററി സമർപ്പിക്കുകയാണ്.

Pls Share
👇
https://youtu.be/oEJZWO-LpIs?si=w3qIPrx6YIsJX-i0

'സുനിത ടീച്ചർക്ക് വീടു പോലെ സ്കൂളും' ; ചേലക്കാട് സ്കൂൾ മോടി പിടിപ്പിച്ച് പ്രധാനാധ്യാപികKattuppara VisionDate: 20-12-2023...
20/12/2023

'സുനിത ടീച്ചർക്ക് വീടു പോലെ സ്കൂളും' ; ചേലക്കാട് സ്കൂൾ മോടി പിടിപ്പിച്ച് പ്രധാനാധ്യാപിക

Kattuppara Vision
Date: 20-12-2023

കട്ടുപ്പാറ: ചേലക്കാട് എ.എം.യു.പി സ്കൂൾ മോടി പിടിപ്പിക്കാൻ മാതൃകാ പ്രവർത്തനവുമായി പ്രധാനാധ്യാപിക സുനിത ടീച്ചർ. സ്കൂളിൻ്റെ കിഴക്കും പടിഞ്ഞാറുമായി തലയുയർത്തി നിൽക്കുന്ന മനോഹരമായ കെട്ടിടങ്ങളുടെ ചുറ്റുഭാഗവും ടീച്ചറുടെ വകയായി ഇൻ്റർലോക്കിട്ടു. സ്കൂളിന്റെ വാഷ്ബേസിന് സമീപവും രണ്ടു കെട്ടിടങ്ങളോടു ചേർന്നുള്ള ബാത്റൂം പരിസരവും അടുക്കളയുടെ പരിസരവുമാണ് ഇന്റർലോക്ക് ചെയ്തിരിക്കുന്നത്. സ്വന്തം വീട്ടിലേക്കാൾ സമയം ചെലവഴിക്കുന്ന തൻ്റെ സ്കൂളും വീടുപോലെയാകണമെന്ന ചിന്തയാണ് സുനിത ടീച്ചറെ സ്കൂൾ പരിസരം ഇൻറർലോക്കിടാൻ പ്രേരിപ്പിച്ചത്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുന്നോട്ടു വന്ന പ്രധാനാധ്യാപികയെ മാനേജ്മെൻ്റും സഹാധ്യാപകരും പി.ടി.എ യും അഭിനന്ദിച്ചു.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/Faoqy0DkC7SEupkddkZOmh

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

08/11/2023

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടന്ന വിളംബര ജാഥ പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ...

കെ.ടി മുഹമ്മദ് റഫീഖ് 70 ലക്ഷം രൂപയുടെ ഗവർഷണ സ്‌കോളർഷിപ്പിന് അർഹനായിKattuppara VisionDate: 26-08-2023കട്ടുപ്പാറ: കട്ടുപ്പ...
27/08/2023

കെ.ടി മുഹമ്മദ് റഫീഖ് 70 ലക്ഷം രൂപയുടെ ഗവർഷണ സ്‌കോളർഷിപ്പിന് അർഹനായി

Kattuppara Vision
Date: 26-08-2023

കട്ടുപ്പാറ: കട്ടുപ്പാറ സ്വദേശി കെ.ടി മുഹമ്മദ് റഫീഖിന് ലണ്ടനിലെ ഗ്രീനിച്ച് മാരിടൈം ക്യാംപസിൽ ബിസിനസ് ആൻഡ് ഓപ്പറേഷണൽ സ്ട്രാറ്റജിയിൽ ഗവേഷണത്തിനായി 70 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിച്ചു.

നേരത്തെ ഗ്രീനിച്ച് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബി.എ ബിരുദാനന്ദ ബിരുദവും, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിരുദവും കരസ്‌ഥമാക്കിയിരുന്നു ഇദ്ദേഹം.

കട്ടുപ്പാറ കണക്കൻതൊടി മമ്മുണ്ണി-മറിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് റഫീഖ്, ഭാര്യ ഡോക്‌ടർ ഹന്ന യാസിർ.

സ്കോളർഷിപ്പ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാവട്ടെയെന്നും റഫീഖ് കട്ടുപ്പാറ വിഷനോട് പറഞ്ഞു..
___________________________________
___________________________________

വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...

https://chat.whatsapp.com/K1NULXOZ4wb4K1tRpjKRcn

കട്ടുപ്പാറ വിഷൻ
നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചKattuppara VisionDate: 19-06-2023ദുൽഹജ്ജ് മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദ...
19/06/2023

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച

Kattuppara Vision
Date: 19-06-2023

ദുൽഹജ്ജ് മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഈ മാസം 28-ന് ബലിപ്പെരുന്നാൾ ആഘോഷിക്കും. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഐതിഹാസിക ഓര്‍മകള്‍ അയവിറക്കിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വലിയ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്, ഈദുല്‍ അദ്ഹ, ബലിപെരുന്നാള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വലിയ പെരുന്നാള്‍.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/HOYebbxrFl55j5GdYVtaOi

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്Kattuppara VisionDate: 13-06-2023തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക ...
13/06/2023

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

Kattuppara Vision
Date: 13-06-2023

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 4 മണി മുതൽ വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്‌മെന്റ് അറിയാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാം.

ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെൻറിന് മുൻപായി അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന അവസരം കൂടിയാണ് ഇത്. 4,58,773 പേരാണ് ഇതുവരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/HOYebbxrFl55j5GdYVtaOi

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും; കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്Kattuppara VisionDate: 27-05-2023സംസ്ഥാനത്ത് ഹ...
27/05/2023

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും; കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Kattuppara Vision
Date: 27-05-2023

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെയറിയാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്‌സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഗുണനിലവാരമുള്ള ഭക്ഷണം, ശുചിത്വമുള്ള ഭക്ഷണശാലകളും ഉറപ്പുവരുത്താനാണ് സർക്കാർ ഹോട്ടൽ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാ‍ർഡ് നിർബന്ധമാക്കിയത്. ഹോട്ടലുകളും, റെസ്റ്റോറന്‍റുകളും തുടങ്ങി എല്ലാ ഭക്ഷണ ശാലകളും ഹെൽത്ത് കാർഡ് ഉറപ്പാക്കാൻ സർക്കാർ നേരത്തെ സമയം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം എന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം.

രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. വാക്‌സീനുകൾ എടുത്തിട്ടുണ്ടോ എന്ന പരിശോധിക്കും. പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കം പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/HOYebbxrFl55j5GdYVtaOi

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതKattuppara VisionDate: 26-05-2023സംസ്ഥാനത്ത് തിങ്കളാഴ്ച വരെ...
26/05/2023

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kattuppara Vision
Date: 26-05-2023

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ ഞായറാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/HOYebbxrFl55j5GdYVtaOi

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന് Kattuppara VisionDate: 25-05-2023സംസ്ഥാനത്തെ ...
25/05/2023

പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന്

Kattuppara Vision
Date: 25-05-2023

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത് ജൂൺ 13 നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യ ഘട്ടത്തിലുൾപ്പെട്ട മൂന്ന് അലോട്ട്മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബാക്കി സീറ്റുകൾ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികൾ അവസാനിപ്പിക്കുക.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/HOYebbxrFl55j5GdYVtaOi

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കുംKattuppara VisionDate: 25-05-2023തിരുവനന്തപുരം: ഹയർ സെക്കൻഡറി, വ...
25/05/2023

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Kattuppara Vision
Date: 25-05-2023

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

*ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ*

http://www.keralaresults.nic.in
http://www.prd.kerala.gov.in
http://www.result.kerala.gov.in
http://www.examresults.kerala.gov.in
http://www.results.kite.kerala.gov.in

*മൊബൈൽ ആപ്ലിക്കേഷനുകൾ*

SAPHALAM 2023, iExaMS – Kerala,
PRD Live

ഈ വർഷം മാർച്ച് 10 മുതൽ 30 വരെയായിരുന്നു പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്ക്ക് 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. 60,000 വിഎച്ച്എസ്ഇ വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവിസ്‌ അക്കാദമിക്ക്‌ അഭിമാന നിമിഷം; രണ്ടുപേർ സിവിൽ സർവിസ് നേടിKattuppara VisionDate: 24-05-2...
24/05/2023

ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവിസ്‌ അക്കാദമിക്ക്‌ അഭിമാന നിമിഷം; രണ്ടുപേർ സിവിൽ സർവിസ് നേടി

Kattuppara Vision
Date: 24-05-2023

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് അഭിമാന നേട്ടം. ഈ വർഷത്തെ യുപിഎസ്സി പരീക്ഷയെഴുതിയ അക്കാദമിയുടെ ഭാഗമായ രണ്ടു പേർക്ക് തിളക്കമാർന്ന വിജയം.

കാസർഗോഡ് സ്വദേശിനിയായ കാജൽ രാജു 910-ആം റാങ്കും, വയനാട് സ്വദേശിനി ഷെറിൻ ഷഹാന 913-ാം റാങ്കും നേടി. ഇക്കഴിഞ്ഞ ജനുവരി 24, 25 തീയതികളിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമി ഫോർ സിവിൽ സർവീസസ് സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ പങ്കെടുത്തവരാണ് ഇരുവരും. ഇന്റർവ്യൂ കഴിയുന്നതുവരെ ഇവർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദ്ദേശങ്ങളും അക്കാദമി നൽകിയിരുന്നു.

പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമി പൂര്‍ണ്ണമായും സൗജന്യമായാണ് സിവില്‍ സര്‍വ്വീസ് തല്‍പ്പരരായ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെയുള്ള പരിശീലനം നല്‍കുന്നത്. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ‍ അക്കാദമിയില്‍ പഠിക്കുന്നത്. ഈ മാസം 28-ന് നടക്കുന്ന യു പി എസ് സി പരീക്ഷയിൽ നിലവിലെ ബാച്ചിലെ 100 പേർ പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ്.

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

ഇപ്പോൾ സിവിൽ സർവീസ് പരീക്ഷ പാസായ കാജൽ രാജുവും ഷെറിൻ ഷഹാനയും ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസസ് അക്കാദമി സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ മുൻ ചീഫ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡയറക്ടറും മുന്‍ യു.പി.എസ്.സി അംഗവുമായ കെ. ജയകുമാര്‍, കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കാശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ‍ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, നാഷണല്‍ അക്കാദമി ഫോര്‍ ഇന്ത്യന്‍ റെയില്‍വെസ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ മേനോന്‍ ഐ.ആര്‍.പി.എസ്, വിഘ്നേശ്വരി ഐഎഎസ്, കെ എസ് അഞ്ജു ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പെരിന്തൽമണ്ണയിലെ സിവിൽ സർവീസ് അക്കാദമിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന മുഹൂർത്തമാണെന്നും, നിലവിലെ റിസൾട്ട് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നതായും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ ചികിത്സയിലുള്ള ഷെറിൻ ഷഹാനയെ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ഖലീൽ, അക്കാദമി കോഡിനേറ്റർ ഇർഷാദ് അലി എന്നിവർ ബൊക്കെ നൽകി അനുമോദിച്ചു. കാജൽ രാജുവിന്റെ വിജയം നജീബ് കാന്തപുരം എംഎൽഎ തിരുവനന്തപുരത്ത് കാജലിനൊപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://www.kreaprojects.com ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.

പ്ലസ് ടു പരീക്ഷ ഫലം നാളെ വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കുംKattuppara VisionDate: 24-05-2023ഹയർസെക്കന്‍ഡറി/ വൊക്കേഷണ...
24/05/2023

പ്ലസ് ടു പരീക്ഷ ഫലം നാളെ വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Kattuppara Vision
Date: 24-05-2023

ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ്‌ 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും

പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in,

മൊബൈല്‍ ആപ്പുകളിലൂടെയും ഫലം അറിയാം

SAPHALAM 2023, iExaMS - Kerala, PRD Live

അതേസമയം, ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചിരുന്നു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ല. 4856 പേർ ആണ് എ പ്ലസ് നേടിയത്.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് എടരിക്കോട് സ്കൂൾ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എസ്എൽസി പരീക്ഷ ഫലവും പ്രഖ്യാപിച്ചു 99.90 ആണ് വിജയശതമാനം. 47 പരീക്ഷ കേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. 2914 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർ 2913. ഫുൾ എ പ്ലസ് 288 പേർക്ക് ലഭിച്ചു.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് കരസ്ഥമാക്കി ഫെബിന.കെ.പി Kattuppara VisionDate: 21-05-2023കേ...
21/05/2023

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് കരസ്ഥമാക്കി ഫെബിന.കെ.പി

Kattuppara Vision
Date: 21-05-2023

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി 2022-23 വർഷത്തെ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ഫെബിന.കെ.പി. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനിൽ നിന്നും ഗോൾഡ് മെഡൽ സ്വീകരിച്ച ഈ മിടുക്കി കട്ടുപ്പാറ കെ.പി ഇക്ബാലിന്റെയും ഖൈറുന്നീസയുടെയും മകളാണ്. നാടിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഫെബിനക്ക് കട്ടുപ്പാറ വിഷന്റെ അഭിനന്ദനങ്ങൾ.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

പ്ലസ് വണ്‍ ഏകജാലക പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യംKattuppara VisionDate: 21-05-2023പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം ജ...
21/05/2023

പ്ലസ് വണ്‍ ഏകജാലക പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം

Kattuppara Vision
Date: 21-05-2023

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം ആരംഭിക്കും. മൂന്ന് അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം.
പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരമായാല്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്.

ഇത്തവണ നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയേണ...
20/05/2023

പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?

നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

Kattuppara Vision
Date: 20-05-2023

രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആ‍ര്‍ബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സ‍ര്‍ക്കാ‍ര്‍. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം...

*എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?*

1934 ലെ ആർബിഐ നിയമം സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിൻവലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവിൽ മറ്റ് മൂല്യങ്ങളുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19- ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു.

2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വർഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്കിന്റെ "ക്ലീൻ നോട്ട് നയം" അനുസരിച്ച്, പ്രചാരത്തിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചു.

*എന്താണ് ക്ലീൻ നോട്ട് നയം?*

പൊതുജനങ്ങൾക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആർബിഐ സ്വീകരിച്ച നയമാണിത്.

*2000 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനാകുമോ?*

തീർച്ചയായും. 2000 രൂപ നോട്ട് തുടർന്നും ഉപയോഗിക്കാനാകും.

*സാധാരണ ഇടപാടുകൾക്ക് ₹2000 നോട്ടുകൾ ഉപയോഗിക്കാനാകുമോ?*

തീർച്ചയായും. പൊതുജനങ്ങൾക്ക് അവരുടെ ഇടപാടുകൾക്കായി 2000 രൂപയുടെ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബർ 30 -നോ അതിനുമുമ്പോ ഈ നോട്ടുകൾ നിക്ഷേപിക്കാനും/കൈമാറ്റം ചെയ്യാനും താൽപ്പര്യപ്പെടുന്നു.

*പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?*

പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും/അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും (ആർഒ)1 നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.

*2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ടോ?*

നിലവിലുള്ള 'നിങ്ങളുടെ ഉപഭോക്താവിനെ അറിയാം' (കെ‌വൈ‌സി) മാനദണ്ഡങ്ങളും ബാധകമായ മറ്റ് നിയമപരമായ/നിർവഹണ ആവശ്യകതകളും പാലിക്കുന്നതിന് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

*കൈമാറ്റം ചെയ്യാവുന്ന 2000 രൂപ നോട്ടുകളുടെ ആകെത്തുകയ്ക്ക് പരിധിയുണ്ടോ?*

പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം.

*ബിസിനസ് കറസ്‌പോണ്ടന്റുമാർ (ബിസി) വഴി ₹2000 നോട്ടുകൾ കൈമാറാൻ കഴിയുമോ?*

തീർച്ചയായും. ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം ₹4000 എന്ന പരിധി വരെ ബിസികൾ മുഖേന ₹2000 നോട്ടുകൾ മാറ്റാവുന്നതാണ്.

*ഏത് തീയതി മുതൽനോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ലഭ്യമാകും?*

തയ്യാറെടുപ്പ് ക്രമീകരണങ്ങൾ നടത്താൻ ബാങ്കുകൾക്ക് സമയം നൽകുന്നതിനുവേണ്ടി, കൈമാറ്റം ചെയ്യുന്നതിനായി 2023 മെയ് 23 മുതൽ ആർബിഐയുടെ ബാങ്ക് ശാഖകളെയോ ആർഒകളെയോ സമീപിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു.

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

*ബാങ്കിന്റെ ശാഖകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റാൻ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കേണ്ടത് ആവശ്യമാണോ?*

അല്ല. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം ₹20,000 എന്ന പരിധി വരെ ₹2000 നോട്ടുകൾ മാറ്റാം.

*വ്യവസായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഒരാൾക്ക് ₹20,000-ൽ കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ എന്തുചെയ്യണം?*

നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും.

*നോട്ടുകൾ മാറ്റിയെടുക്കുന്നതിന് എന്തെങ്കിലും ഫീസ് അടയ്ക്കേണ്ടതുണ്ടോ?*

വേണ്ട. സൗജന്യമായി നോട്ടുകൾ മാറ്റിയെടുക്കാം.

*മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കായി കൈമാറ്റത്തിനും നിക്ഷേപത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകുമോ?*

2000 രൂപയുടെ നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

*ഒരാൾക്ക് 2000 രൂപയുടെ ബാങ്ക് നോട്ട് ഉടനടി നിക്ഷേപിക്കാനോ മാറ്റാനോ കഴിയുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?*

മുഴുവൻ പ്രക്രിയയും സുഗമവും പൊതുജനങ്ങൾക്ക് സൗകര്യപ്രദവുമാക്കുന്നതിന്, 2000 രൂപയുടെ ബാങ്ക് നോട്ടുകൾ നിക്ഷേപിക്കുന്നതിനും/കൈമാറ്റം ചെയ്യുന്നതിനും നാലുമാസത്തിലധികം സമയം നൽകിയിട്ടുണ്ട്. അതിനാൽ, പൊതുജനങ്ങൾ, അനുവദിച്ച സമയത്തിനുള്ളിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് താൽപ്പര്യപ്പെടുന്നു.

*2000 രൂപയുടെ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാൽ എന്ത് സംഭവിക്കും?*

സേവനത്തിന്റെ അപര്യാപ്തതയുണ്ടെങ്കിൽ പരാതി പരിഹരിക്കുന്നതിന്, പരാതിക്കാരന്/പരാതിക്കാരനായ ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം. പരാതി നൽകി 30 ദിവസത്തിനുള്ളിൽ ബാങ്ക് പ്രതികരിച്ചില്ലെങ്കിൽ അല്ലെങ്കിൽ ബാങ്ക് നൽകിയ പ്രതികരണത്തിൽ/പരിഹാരത്തിൽ പരാതിക്കാരൻ തൃപ്തനല്ലെങ്കിൽ, പരാതിക്കാരന് ആർബിഐയുടെ (cms.rbi.org.in) പരാതി പരിഹാര സംവിധാനമുള്ള പോർട്ടലിൽ റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം (ആർബി-ഐഒഎസ്) 2021 പ്രകാരം പരാതി നൽകാം.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാംKattuppara VisionDate: 19-05-2023ന്യൂഡല്‍ഹി...
19/05/2023

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

Kattuppara Vision
Date: 19-05-2023

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

എങ്കിലും 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മെയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ അറിയിച്ചു.

___________________________________

_വാർത്തകൾ ലഭിക്കാൻ കട്ടുപ്പാറ വിഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._

https://chat.whatsapp.com/GEmQnCW7uGlDaZQBuM0bZz

_ഇൻസ്റ്റാഗ്രാമിൽ വാർത്തകൾ ലഭിക്കാൻ_

https://instagram.com/kattuppara.vision?igshid=1bj35zzx9o2j9

_ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ_

https://www.facebook.com/kattupparavision/

___________________________________

*കട്ടുപ്പാറ വിഷൻ*
*_നാടിന്റെ ശബ്ദം... നന്മയുടെ ശബ്ദം_*

Address

Kattuppara
Pulamanthole
679323

Telephone

+919447077626

Website

Alerts

Be the first to know and let us send you an email when കട്ടുപ്പാറവിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share