21/01/2025
അധ്യാപകന്‍ ഫോണ്‍ പിടിച്ചുവെച്ചു; തീര്‍ത്തുകളയുമെന്ന് വിദ്യാര്‍ഥിയുടെ ഭീഷണി*
#പാലക്കാട്
മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.
ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്.സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകര്‍ ഇതുവരെ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം സംഭവത്തില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg