Punalur Times

  • Home
  • Punalur Times

Punalur Times Kerala news updates

ഇന്നലെ ഫേസ്ബുക്കിൽ ഒരു മീഡിയ പേജിൽ കണ്ട വീഡിയോ ആണ്.. ഒരു വലിയ കടയുടെ ഉത്ഘാടനം നടക്കുന്നു.. കുറെ ആളുകൾ വന്നിട്ടുണ്ട് ഒരുപ...
18/07/2025

ഇന്നലെ ഫേസ്ബുക്കിൽ ഒരു മീഡിയ പേജിൽ കണ്ട വീഡിയോ ആണ്.. ഒരു വലിയ കടയുടെ ഉത്ഘാടനം നടക്കുന്നു.. കുറെ ആളുകൾ വന്നിട്ടുണ്ട് ഒരുപാട് മീഡിയക്കാരും ക്യാമറകണ്ണുകളുമായി ഉത്ഘടനം ചെയ്യാൻ വന്ന വ്യക്തിയുടെ ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഹണി റോസ് അല്ലേൽ മാളവിക പോലെയുള്ള പ്രശസ്ത സിനിമാനടിമാർ ആരെങ്കിലും ആവുമെന്ന്.. എന്നാൽ ഉദ്ഘാടനചടങ്ങിനെത്തിയ മുഖ്യ അതിഥിയെ കണ്ടു ഞാൻ അന്തംവിട്ടു.. ക്യാമറകണ്ണുകൾ എല്ലാം അവർക്ക് നേരെയാണ് ഒരു സിനിമാനടിയായിരുന്നില്ല അവർ.. മുന്നെ സോഷ്യൽ മീഡിയകളിൽ ഒരു പാട് തെറിവിളികൾക്കും കളിയാക്കലുകൾക്കും അതിക്ഷേപങ്ങൾക്കും ഇരയായ നാഗ സൈരന്ധ്രി ചേച്ചി 🥵 അവരാണ് ആ കട ഉത്ഘാടനം ചെയ്യാൻ പോകുന്നത് 😍

വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സൊന്നു ഇടറി. അത്രക്കും മോശമായിട്ടാണ് സോഷ്യൽ മീഡിയയിൽ പലരും അവരെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. അവളുടെ ഇൻബോക്സിൽ പോയി ചില മാന്യന്മാർ തെറി പറയുമ്പോൾ അതിന് തിരിച്ചു പറയുന്ന വീഡിയോസ് കണ്ടാണ് അവളെ ആളുകൾ വിലയിരുത്തിയിരുന്നത്. അവരുടെ പല വീഡിയോകളും അവളെ അങ്ങനെ ഉപദ്രവിച്ചവർക്കുള്ള മറുപടി ആയിരുന്നു.. ചിലപ്പോൾ അവർ അനുഭവിച്ച സാഹചര്യങ്ങൾ ആവാം അവരെ കൊണ്ട് അങ്ങനെയൊക്കെ പെരുമാറാൻ പ്രേരിപ്പിച്ചത്.. നാഗ സൈരന്ധ്രിയെ അടുത്തറിയാവുന്നവർ പറയുന്നത് ആള് സത്യത്തിൽ ഒരു പാവം ആണെന്നാണ്.. ഏതോ സിനിമയിൽ പറഞ്ഞ പോലെ "ആളുകളെ അടുത്തറിയുമ്പോൾ എല്ലാരും പാവങ്ങൾ ആണെന്ന് "

എന്തായാലും. അവർക്ക് സമൂഹത്തിൽ ഒരു വില നൽകിയ ആ ഷോപ്പിന്റെ മുതലാളിയോടും അവളെ ചേർത്തു പിടിച്ച നല്ല മനുഷ്യരോടും ഒരുപാട് നന്ദി. എല്ലാവരെയും ഒന്നായി കാണാൻ എല്ലാവർക്കും കഴിയട്ടെ..

ഇന്നലെ വീഡിയോയിൽ ഒരു കുട്ടി വന്നു ഞാൻ ചേച്ചിയെ ഒരു ഉമ്മ വച്ചോട്ടെ എന്ന് ചോദിക്കുന്നുണ്ട്, ഉമ്മ കൊടുത്ത് കഴിഞ്ഞപ്പോൾ നാഗ സൈരന്ധ്രിയുടെ മുഖത്തെ ഭാവം ഒന്ന് കാണണം.. അവളിൽ ഒരു അമ്മയെ കണ്ടു ഞാൻ 🥰 ഒരുപാട് വേദനകൾക്ക് ശേഷം അവളെ തേടിയെത്തിയ കുറച്ചു സന്തോഷനിമിഷങ്ങൾ ആവും ഇതെല്ലാം.. ❤

ഈ കൈവിരലുകളിലേക്ക് സൂക്ഷിച്ചുനോക്കിയാൽ മനസിലാകും അദ്ദേഹം കടലിനോട്  ജീവനുവേണ്ടി എത്രമാത്രംമല്ലടിച്ചെന്ന്....🥹🥹🥹🥹🥹🥹പശ്ചിമ ...
16/07/2025

ഈ കൈവിരലുകളിലേക്ക് സൂക്ഷിച്ചു
നോക്കിയാൽ മനസിലാകും അദ്ദേഹം കടലിനോട് ജീവനുവേണ്ടി എത്രമാത്രം
മല്ലടിച്ചെന്ന്....🥹🥹🥹🥹🥹🥹
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ താമസിക്കുന്ന രബീന്ദ്രനാഥ്, തന്റെ 15 സഹപ്രവർത്തകരോടൊപ്പം ബംഗാൾ ഉൾക്കടലിലെ ഹാൽദിയയ്ക്ക് സമീപം മീൻ പിടിക്കാൻ പോയി. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി, ശക്തമായ കൊടുങ്കാറ്റ് ഉയർന്നു, തിരമാലകൾ ഒന്നിന് പിറകെ ഒന്നായി വന്നു, അവരുടെ ട്രോളർ മറിഞ്ഞു.
കടലിലെ കൂറ്റൻ തിരമാലകളിൽ എല്ലാവരും ഒഴുകിപ്പോയി... രബീന്ദ്രനാഥ് ഉൾപ്പെടെ!
പക്ഷേ അയാൾക്ക് ഭയം തോന്നിയില്ല. അയാൾ ഒരു മത്സ്യത്തൊഴിലാളിയായിരുന്നതിനാൽ വെള്ളം അയാളുടെ ശത്രുവല്ല, മറിച്ച് അയാളുടെ കൂട്ടുകാരനായിരുന്നു . അയാൾ തളർന്നില്ല. അയാൾ നീന്തിക്കൊണ്ടേയിരുന്നു... നീന്തിക്കൊണ്ടേയിരുന്നു... മുകളിൽ ആകാശം മാത്രം, താഴെ അനന്തമായ വെള്ളം. മണിക്കൂറുകൾ കടന്നുപോയി, ദിവസങ്ങൾ കടന്നുപോയി.
അഞ്ച് ദിവസം രവീന്ദ്രനാഥ് കടലിൽ ഒറ്റയ്ക്ക് നീന്തിക്കൊണ്ടിരുന്നു, ഭക്ഷണമോ കുടിവെള്ളമോ ഇല്ല, അതിജീവിക്കാനുള്ള അദമ്യമായ ആഗ്രഹം മാത്രം. മഴ പെയ്യുമ്പോൾ, ആ മഴവെള്ളം കുടിച്ച് ജീവൻ നിലനിർത്തി. മരണം ഓരോ നിമിഷവും അടുത്തു വരുന്നതായി തോന്നി, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം അതിനു മുകളിലായിരുന്നു.
അഞ്ചാം ദിവസം... ബംഗ്ലാദേശിലെ കുതുബാദിയ ദ്വീപിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ 'എംവി ജാവേദ്' എന്ന കപ്പൽ കടന്നുപോകുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ അകലെ കടലിൽ എന്തോ നീങ്ങുന്നത് കണ്ടു. അത് കൃത്യമായി നിരീക്ഷിച്ചു... ആരോ ഒരു മനുഷ്യൻ നീന്തുന്നു! ക്യാപ്റ്റൻ ഉടൻ തന്നെ ഒരു ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, പക്ഷേ അത് രവീന്ദ്രനാഥിന്റെ അടുത്തെത്തിയില്ല. തിരമാലകളിൽ ആ മനുഷ്യൻ കാണാതായി. എന്നിട്ടും ക്യാപ്റ്റൻ തന്റെ ശ്രമം നിർത്തിയില്ല... അതിർത്തികൾ, മതം, ജാതി വേർതിരിവുകൾ അവർ മറന്നു, ഒരു കാര്യം മാത്രമേ കണ്ടുള്ളൂ -- മനുഷ്യൻ.
കുറച്ചു ദൂരെ വെച്ച് രവീന്ദ്രനാഥിനെ വീണ്ടും കണ്ടു, ഇത്തവണ ക്യാപ്റ്റൻ കപ്പൽ തിരിച്ചു. വീണ്ടും ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, ഇത്തവണ രവീന്ദ്രനാഥ് അത് പിടിച്ചു. ക്രെയിൻ അത് വലിച്ചു കപ്പലിൽ കയറ്റി, ക്ഷീണിതനായി, ആകെ വൃത്തികേടായി, എന്നാൽ ജീവനോടെ അയാൾ കപ്പലിൽ കയറിയപ്പോൾ, കപ്പലിലുള്ള നാവികർ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു . അവർ ഒരു മനുഷ്യനെ മാത്രമല്ല, മനുഷ്യത്വത്തെ ആകെ തന്നെയാണ് അവിടെ കണ്ടത്.
ആ നിമിഷത്തിന്റെ വീഡിയോ കപ്പലിലെ ഒരു നാവികൻ പകർത്തി, ആ രംഗം ഇപ്പോഴും കാണുന്നവരുടെ മനസ്സിനെ ഞെട്ടിക്കുന്നു. ആ കപ്പലിലെ ഓരോ നാവികനും നന്ദി. നിങ്ങൾ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു.

കാനഡയിൽ 2011-12 കാലത്ത് വലിയൊരു മോഷണം നടന്നു. ഒന്നേമുക്കാൽ കോടി കനേഡിയൻ ഡോളർ മൂല്യമുള്ള ഏതാണ്ട് 3000 ടൺ മേപ്പിൾ സിറപ്പ് ...
15/07/2025

കാനഡയിൽ 2011-12 കാലത്ത് വലിയൊരു മോഷണം നടന്നു. ഒന്നേമുക്കാൽ കോടി കനേഡിയൻ ഡോളർ മൂല്യമുള്ള ഏതാണ്ട് 3000 ടൺ മേപ്പിൾ സിറപ്പ് കൊള്ളയടിക്കപ്പെട്ടു.

ഷുഗർ മേപ്പിൾ (Acer saccharum) എന്നറിയപ്പെടുന്ന മരത്തിനെ ടാപ് ചെയ്യുമ്പോൾ വരുന്ന നീരിനെ തിളപ്പിച്ച് ജലാംശം വറ്റിക്കുമ്പോൾ കിട്ടുന്ന ദ്രാവകമാണ് മേപ്പിൾ സിറപ്പ്. ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ നാലുമുതൽ ആറുവരെ ആഴ്ചയാണ് ടാപ്പിങ്ങ് നടത്തുന്നത്. കുറഞ്ഞത് 30-40 വർഷം പ്രായമായ 10-12 ഇഞ്ച് വ്യാസമുള്ള മരങ്ങളെയാണ് ടാപ് ചെയ്യുന്നത്. 5-10 ലിറ്റർ കറ ഒരുമരത്തിൽ നിന്ന് ഒരു സീസണിൽ ലഭിക്കും. 200 വർഷം വരെ ആയുസുള്ള ഈ മരങ്ങളെ നൂറുവർഷത്തോളം ടാപ് ചെയ്യാനാവും. ലോകത്ത് ആകെയുണ്ടാക്കുന്ന മേപ്പിൾ സിറപ്പിന്റെ 71 ശതമാനത്തോളം കാനഡയാണ് ഉണ്ടാക്കുന്നത്, അതിൽത്തന്നെ 90 ശതമാനവും ക്യുബക്കിൽ ആണ്. ബാക്കിയുള്ളത് അമേരിക്കൻ ഐക്യനാടുകളിലും ഉണ്ടാക്കുന്നു. മരത്തിൽ തുള ഡ്രിൽ ചെയ്ത് അതിലേക്ക് ഒരു കുഴൽ പിടിപ്പിച്ചാണ് ടാപ് ചെയ്യുന്നത്, നേരത്ത് ബക്കറ്റുകളിൽ ശേഖരിച്ചിരുന്ന നീര് ഇപ്പോൾ പ്ലാസ്റ്റിക് കുഴലുകൾ വഴിയാണ് ശേഖരിക്കുന്നത്. 98 ശതമാനം ജലം ഉൾക്കൊള്ളുന്ന നീര് തിളപ്പിച്ചാണ് സിറപ്പ് ഉണ്ടാക്കുന്നത്. 40 ലിറ്റർ നീരിൽ നിന്നും ഒരു ലിറ്റർ സിറപ്പാണ് ലഭിക്കുന്നത്. ഇത് അരിച്ചെടുത്ത് അവയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യുന്നു.

അഞ്ചുകോടിയിലേറെ ലിറ്റർ ആണ് കാനഡയുടെ വാർഷിക മേപ്പിൾ സിറപ്പ് ഉൽപ്പാദനം. കിലോഗ്രാമിന് നിലവാരം അനുസരിച്ച് 5 മുതൽ 8 വരെ ഡോളർ മൊത്തവിലയുണ്ട്, റീടൈൽ വില പത്തുമുതൽ 30 വരെ ഡോളർ ആണ്. 2023 ലെ കണക്ക് പ്രകാരം 515 മില്യൺ കനേഡിയൻ ഡോളർ ആണ് കാനഡയുടെ മേപ്പിൾ സിറപ്പിന്റെ വാർഷിക കയറ്റുമതിമൂല്യം. അമേരിക്കയിലേക്കും ജപ്പാൻ, ജർമനി, ബ്രിട്ടൻ, ആസ്ത്രേലിയ എന്നിവിടങ്ങിലേക്കുമാണ് പ്രധാനകയറ്റുമതി. മിക്ക തോട്ടങ്ങളും കുടുംബപരമായി കൈമാറിവരുന്നതാണ്, അതിൽത്തന്നെ മിക്കതും വന്യമായിത്തന്നെ വളരുന്നതാണ്. വിളവെടുക്കാൻ 40 വർഷം വരെ എടുക്കുന്നതിനാൽ, അപ്പോഴേക്കും ആഗോളതാപനം ഇവയെ എങ്ങനെയെല്ലാം ബാധിച്ചേക്കാമെന്നുറപ്പില്ലാത്തതിനാൽ, അല്ലെങ്കിൽത്തന്നെ ആവശ്യത്തിന് കാട്ടിൽത്തന്നെ ലഭ്യമായതിനാൽ ഈ മരങ്ങൾ കാര്യമായി നട്ടുവളർത്താറില്ല.

യൂറോപ്യന്മാർ വരുന്നതിനും എത്രയോകാലം മുൻപ് അവിടത്തെ ആദിമനിവാസികൾ ഈ മരങ്ങൾ ടാപ് ചെയ്തിരുന്നെങ്കിലും അവരുടെ വരവിനുശേഷമാണ് അതൊരു വ്യാവസായികപ്രാധാന്യമുള്ള സംഗതിയായി മാറിയത്. മേപ്പിൾ സിറപ്പ് കാനഡയ്ക്ക് സ്വന്തമായ ഒരു സാംസ്കാരിക, സാമ്പത്തികപ്രാധാന്യമുള്ള, പാരമ്പര്യത്തിന്റെ അഭിമാനചിഹ്നമാണ്. അവരുടെ കൊടിയിലും മേപ്പിളിന്റെ ഇലയാണ് ഉള്ളത്. വിദേശത്തുനിന്നുമെത്തുന്ന അതിഥികൾക്ക് നൽകുന്ന വിശിഷ്ട ഉപഹാരമാണ് മേപ്പിൾ സിറപ്പ്. മാത്രമല്ല താരതമ്യേന നല്ല ലാഭകരമായ ഒരു വ്യവസായവുമാണിത്. ഏതാണ്ട് 12000 ഉൽപ്പാദകരെ സഹായിക്കുന്ന മേഖലയും ആണ് മേപ്പിൾ സിറപ്പ് വ്യവസായം. ക്യൂബക്കിന്റെ സവിശേഷകാലാവസ്ഥയും വനത്തിന്റെ അളവും മറ്റൊരിടത്തും ഇല്ലാത്തതിനാലും ഇത് അവരുടെ കുത്തകതന്നെയായി തുടരുന്നു.

നിരവധിയായ ഭക്ഷ്യവസ്തുക്കളിൽ മധുരം ചേർക്കാൻ മേപ്പിൾ സിറപ്പ് ഉപയോഗിക്കുന്നു, പഞ്ചസാരയ്ക്ക് പകരം സ്വാഭാവികമധുരം ആയി ഇതിനെ പലരും കരുതുന്നു. കാനഡക്കാർ ഇതിനെ സുവർണ്ണദ്രാവകം എന്നുവിളിക്കാറുണ്ട്. ക്യൂബക്കിലെ മേപ്പിൾ സിറപ്പ് നിർമ്മാതാക്കളുടെ ഫെഡെറേഷനാണ് ഇതിന്റെ കുത്തക ഉള്ളത്, മേപ്പിൾ സിറപ്പിന്റെ വിലനിർണ്ണയിക്കുന്നതും അവരാണ്. വിലനിർണ്ണയിക്കാനും നിയന്ത്രിക്കാനുമായി അവർ ധാരാളമായി മേപ്പിൾ സിറപ്പ് സൂക്ഷിക്കുന്നുണ്ട്, ഏതാണ്ട് അൻപത്തഞ്ചായിരം ടണ്ണിലേറെ! പെട്രോളിയത്തിൽ ഒപ്പെക്കിനുള്ള സ്ഥാനമാണ് ഈ സംഘടനയ്ക്ക് മേപ്പിൾ സിറപ്പിന്റെ കാര്യത്തിൽ ഉള്ളത്. ഉൽപ്പാദനം കൂടിയാൽ വില ഇടിയാതെ ഇവർ കർഷകരെ സംരക്ഷിക്കുന്നു, അതുപോലെ ഉൽപ്പാദനം കുറഞ്ഞാൽ വിപണിയിലേക്ക് സ്റ്റോക്ക് ഇറക്കുന്നു.

ഇവരുടെ സംഭരണിയിൽ ആണ് കള്ളന്മാർ കടന്നുകയറിയത്. ഏതാണ്ട് 3000 ടൺ അവർ കൊണ്ടുപോയി. മോഷ്ടിച്ച സിറപ്പ് അടങ്ങിയ ഭരണികളിൽ അവർ അതേ അളവിൽ വെള്ളം നിറച്ചുവച്ചതിനാൽ അത് പിടിക്കപ്പെടാൻ പിന്നീട് ഒരു വർഷം കൂടി എടുത്തു. കാനഡയുടെ ഏറ്റവും മധുരമായ കുറ്റകൃത്യത്തിൽ മോഷ്ടിച്ച സിറപ്പ് അവർ കരിഞ്ചന്തയിൽ കൂടിയ വിലയ്ക്ക് വിറ്റു. ഇരുപതിലേറെപ്പേർ പിടിയിലായി. പലരെയും തടവിലിടുകയും വൻതുക പിഴയായി ഈടാക്കുകയും ചെയ്തു. താൽക്കാലികമായി സിറപ്പിന്റെ വിപണി താറുമാറാക്കാൻ അവർക്ക് കഴിഞ്ഞു, അതിനുശേഷം സിറപ്പ് സൂക്ഷിപ്പുകേന്ദ്രത്തിന്റെ സുരക്ഷ കാര്യമായിത്തന്നെ വർദ്ധിപ്പിച്ചിട്ടുണ്ട്.

Post Credits : Vinay Raj VR

ചിത്രത്തിൽ കാണുന്നത് രണ്ട് സോഫ്റ്റ്‌ഡ്രിങ്ക്സ് ബോട്ടിലുകളാണ്.  എറണാകുളം നഗരത്തിലെ ഒരു കടയിൽ കയറി ഒരു 7up വേണം എന്ന് പറയു...
14/07/2025

ചിത്രത്തിൽ കാണുന്നത് രണ്ട് സോഫ്റ്റ്‌ഡ്രിങ്ക്സ് ബോട്ടിലുകളാണ്.

എറണാകുളം നഗരത്തിലെ ഒരു കടയിൽ കയറി ഒരു 7up വേണം എന്ന് പറയുന്നു. കടയിലുള്ള ഇതര സംസ്ഥാന തൊഴിലാളി പൊടുന്നനെ ഫ്രിഡ്ജ് തുറന്നു ചിത്രത്തിൽ ആദ്യം കാണുന്ന ബോട്ടിൽ എടുത്തു തരുന്നു.

കയ്യിലെടുത്തപ്പോൾ ബോട്ടിൽ ക്വാളിറ്റി വളരെ കുറവ്. സംശയത്തോടെ പേര് വായിച്ചപ്പോൾ 7ip 🤪

ചേട്ടാ 7ip അല്ല 7up ആണ് വേണ്ടത് എന്നാവശ്യപ്പെട്ടതോടെ തൊഴിലാളി ഒറിജിനൽ പുറത്തെടുത്തു.

കടയിൽ ഏതാണ്ട് പത്തിലേറെ കേസ് ഡ്യൂപ്ലിക്കേറ്റ് സ്റ്റോക്ക് ഇരിപ്പുണ്ട്. ഇത്തരം ബ്രാണ്ടുകളുടെ copy വിറ്റഴിക്കാനാണ് കടക്കാർക്കും താല്പര്യം. കാരണം ഒറിജിനലിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ലാഭം കിട്ടും. ദാഹിച്ചു വരുന്ന പാവങ്ങൾക്ക് എന്ത് ബ്രാൻഡ്. എങ്ങനേലും ദാഹം മാറണം.

പക്ഷെ ഇവയൊക്കെ എങ്ങനെ ഉണ്ടാക്കുന്നു, എവിടെ ഉണ്ടാക്കുന്നു എന്നൊന്നും നോക്കാൻ ആർക്ക് സമയം 😎

റോഷ്‌നിയെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ പാമ്പുകളുടെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ കഴിഞ്ഞ ദിവസം റോഷ്‌നി പിടികൂടുന്ന ...
14/07/2025

റോഷ്‌നിയെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

പാമ്പുകളുടെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ കഴിഞ്ഞ ദിവസം റോഷ്‌നി പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതാണ് ഇതിന് കാരണം.

18 അടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് അന്ന് റോഷ്‌നി ശാസ്ത്രീയമായി സധൈര്യം പിടികൂടിയത്. ഇതോടെ രാഷ്ട്രീയ-സിനിമ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ റോഷ്‌നിയെ പ്രശംസിച്ചെത്തി

80 ൽ പ്രേംനസീറിൻ്റെ മകൻ ഷാനവാസിൻ്റെ കല്യാണത്തിന് തിരുവനന്തപുരം സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ വിളിക്കാത്തവർ കയറിയപ്പോൾ മാന...
13/07/2025

80 ൽ പ്രേംനസീറിൻ്റെ മകൻ ഷാനവാസിൻ്റെ കല്യാണത്തിന് തിരുവനന്തപുരം സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ വിളിക്കാത്തവർ കയറിയപ്പോൾ മാനേജർ നസീറിനോട് പറഞ്ഞപ്പോൾ നസീർ പറഞ്ഞു അവർ ഭക്ഷണം കഴിച്ചോട്ടെ തന്നെയുമല്ല ഞങ്ങളെയൊക്കെ കാണാനും വന്നതാണ് കൂട്ടത്തിൽ ഭക്ഷണം കഴിച്ചു പോയിക്കോട്ടെ അതിന് ഞാൻ 4000 ബിരിയാണി കരുതിയിട്ടുണ്ട് അത് അവർക്കാണ് അവർ കഷ്ടപ്പെട്ടു ജോലി ചെയ്തു ടിക്കറ്റ് എടുത്ത് സിനിമ കണ്ടാണ് ഞാൻ ഒരു താരമായത്🥰🥰

13/07/2025

വെറുതെ അല്ല ആശാരിമാർക്കു പണി ഇല്ലാതായതു

👏👏
08/07/2025

👏👏

കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർത്ഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസിലെ105 പേരുടെ ജീവൻ രക്ഷ...
08/07/2025

കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർത്ഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസിലെ
105 പേരുടെ ജീവൻ രക്ഷിച്ച
ധീരനും സാഹസികനുമായ
കരിമ്പനാൽ അപ്പച്ചൻ [87] വിടവാങ്ങി

കുമളി : കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ ടി ജെ കരിമ്പനാൽ ഓർമയായി.

🛑 39 വർഷം മുൻപ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച കരുത്തന്റെ പേരാണ് ടി ജെ കരിമ്പനാൽ എന്ന അപ്പച്ചൻ കരിമ്പനാൽ.
' 1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി ജെ കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയിൽനിന്ന് ലേലത്തിൽ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ കെ റോഡിൽ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരായ ശബരിമല തീർത്ഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിലേക്ക് വരാൻ കരിമ്പനാൽ‌ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവർടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുൻപിൽ ഒരാൾ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി ജെ കരിമ്പനാൽ ജീപ്പ് ബസിനു മുന്നിൽക്കയറ്റിയ ശേഷം 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു. ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവർക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവർ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി. മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയർന്ന ബസ് ഡ്രൈവർ ജീപ്പിന്റെ പിന്നിൽ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാൻ ശ്രമിച്ചു. ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു.

കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർത്ഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അത്.

തിരുവനന്തപുരം സിഇടി കോളജിൽനിന്നു മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ടി ജെ കരിമ്പനാൽ ജർമനിയിൽ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. സഹോദരന് അപകടം ഉണ്ടായതോടെ ഒരു വർഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. കോളേജ് പഠനകാലം മുതലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്ന ടി ജെ പിന്നീടു മുഴുവൻസമയ പ്ലാന്ററായി.

ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കൽ‌ കുടുംബാംഗമാണ്.

മക്കൾ -
അന്ന സെബാസ്റ്റ്യൻ,
കെ ജെ തൊമ്മൻ,
ത്രേസി അലക്സ്,
കെ ജെ മാത്യു,
കെ ജെ എബ്രഹാം,
ഡോ. മരിയ.

മരുമക്കൾ -
സെബാസ്റ്റ്യൻ മറ്റത്തിൽ (പാലാ), അലക്സ് ഞാവള്ളി (ബെംഗളൂരു), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി),
ദീപാ എബ്രഹാം മുണ്ടുകോട്ടാക്കൽ (റാന്നി),
ഡോ. ജെയിംസ് മൂലശ്ശേരി (കാവാലം).

സംസ്കാരം ഇന്ന് [7- തിങ്കളാഴ്ച ] രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി
സെന്റ് ‍ഡൊമിനിക്സ് കത്തീഡ്രലിൽ.

📍 #ദൃക്സാക്ഷി വിവരണം 👇
ഈ സംഭവത്തിന് ഞാൻ ദൃക്സാക്ഷിയാണ് .

ആ ബസ്സിൻ്റെ തൊട്ടു പിറകേ ഉണ്ടായിരുന്ന ബസ്സിൽ ഞാനുമുണ്ടായിരുന്നു.
ബസ് ജീപ്പിൽ താങ്ങിനിറുത്തി
കണ്ടക്ടർ ചാടിയിറങ്ങി നാലു വീലിനും
ഊട് വച്ചു. ബസ്സ് നിന്ന് സുരക്ഷിതമായെന്ന് ബോദ്ധ്യം വന്നപ്പോൾ
ഒന്നും സംഭവിക്കാത്ത മട്ടിൽ പിന്നോട്ടൊന്ന് നോക്കി. വെറും '
കൂളായിട്ട് അപ്പച്ചൻ ചേട്ടൻ ജീപ്പ്
വിട്ടുപോകുകയും ചെയ്തു.

ഇതിനിടക്ക് ജീപ്പിൻ്റെ നമ്പർ നോട്ട്
ചെയ്ത കണ്ടക്ടർ പൊൻകുന്നം
ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് അവർ R.T.O. ആപ്പീസിൽ ബന്ധപ്പെട്ട് 'ഉടമയെ
കണ്ടെത്തി വീട്ടിൽ ചെന്ന് വിളിച്ചു കൊണ്ടുവന്ന് ഒരു ചെറിയ സമ്മേളനം
നടത്തി അവിടെ വച്ച് അഭിനന്ദനങ്ങളും
ആദരവും അർപ്പിച്ചയക്കുകയാണു
ചെയ്തത്
അന്നത്തെ പത്രങ്ങളിലെല്ലാം വലിയ
വാർത്തയും ദീപികയിൽ സപ്ലിമെൻ്റും
വന്ന സംഭവമായിരുന്നു.

പ്രേംനസീറിന്റെ വരെ നായിക വേഷങ്ങളില്‍ തിളങ്ങിയ അഭിനേത്രി....എവിടെയാണ് സാധന ഇപ്പോൾ ?.....................ഒരു കാലത്ത് മലയാള...
04/07/2025

പ്രേംനസീറിന്റെ വരെ നായിക വേഷങ്ങളില്‍ തിളങ്ങിയ അഭിനേത്രി....എവിടെയാണ് സാധന ഇപ്പോൾ ?.....................
ഒരു കാലത്ത് മലയാളത്തിലെയും തമിഴിലെയും തിരക്കുള്ള നടിയായിരുന്ന സാധന ഇപ്പോള്‍ എവിടെയാണ്....? തിരുപ്പതിയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയ ഭര്‍ത്താവ് റാം മാത്രമേ മടങ്ങിവന്നുള്ളു. തിരികെ വന്നപ്പോൾ അയാളുടെ തലയില്‍ ഒരു മുറിവുണ്ടായിരുന്നു. വസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നു.തിരുപ്പതിയില്‍ വെച്ച് മഴ നനഞ്ഞ സാധന പനിപിടിച്ച് മരിച്ചുപോയെന്നായിരുന്നു റാം നാട്ടുകാരോടൊക്കെ പറഞ്ഞത്. എന്നാൽ അയാള്‍ പറഞ്ഞ വാക്കുകളൊക്കെ പരസ്പരവിരുദ്ധമായിരുന്നു. മുമ്പും പലപ്പോഴും സാധനയെ പലയിടത്തുമായി ഉപേക്ഷിക്കാന്‍ റാം ശ്രമിച്ചിരുന്നു

മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ച ഒരുകാലത്ത് പ്രേംനസീറിന്റെ വരെ നായിക വേഷങ്ങളില്‍ തിളങ്ങിയ അഭിനേത്രിയായിരുന്നു സാധന . ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ബാബുവിന്റെയും ബീഗത്തിന്റെയും ആറ് മക്കളിൽ മൂത്തയാളായി ഒരു മുസ്ലീം കുടുംബത്തിലാണ് അവർ ജനിച്ചത്. 1986വരെ വെള്ളിത്തിരയില്‍ സാധനയുടെ സാന്നിധ്യമുണ്ടായിരുന്നു.. സഹോദരി സലീമയും കുറച്ച് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. സുന്ദരിയായ സാധനയുടെ അവസാനകാലം അത്യന്തം ദുരിതപൂര്‍ണമായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദനവും കൊടും പട്ടിണിയുംകൊണ്ട് എല്ലും തോലുമായി മാറിയ അവരുടെ അവസ്ഥ ചലച്ചിത്ര പ്രവര്‍ത്തകനും ക്യാമറാമാനുമായ ഗോപാലകൃഷ്ണന്‍ ആര്‍. ആണ് ഒരിക്കൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

സാധന സാധനയുടെ ഭര്‍ത്താവ് റാമും മനോരോഗിയായി ചെന്നൈ നഗരത്തില്‍ അലഞ്ഞുതിരിയുകയാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു . പൊട്ടിയ ആസ്ബറ്റോസ് ഷീറ്റുകൊണ്ട് കുത്തിമറച്ച ഒരു ഒറ്റമുറിയിലായിരുന്നു സാധന അവസാന കാലം കഴിഞ്ഞിരുന്നത്.. തിരുപ്പതിയിലേക്ക് എന്നു പറഞ്ഞുകൊണ്ടുപോയ സാധന ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഗോപാലകൃഷ്ണന്‍ ആ കുറിപ്പ് എഴുതിയത്

😜😜😜
04/07/2025

😜😜😜

അന്ന് 14 വയസ്സിൽ നടത്തിയ കൊലപാതകം.40 കൊല്ലം ആയിട്ടും ഇന്ന് കുറ്റബോധത്താൽ  കുറ്റസമ്മതം നടത്തി റിമാന്റിൽ.മലപ്പുറം വേങ്ങര പ...
04/07/2025

അന്ന് 14 വയസ്സിൽ നടത്തിയ കൊലപാതകം.40 കൊല്ലം ആയിട്ടും ഇന്ന് കുറ്റബോധത്താൽ കുറ്റസമ്മതം നടത്തി റിമാന്റിൽ.

മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്.

1986ൽ, നവംബറിലാണ് കൊലപാതക സംഭവം. 14 വയസ്സിൽ കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണി ചെയ്തു‌കൊണ്ടിരിക്കെ തന്നെ ഒരു യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു . അപ്പോൾ അയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നൽകി.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു

കഴിഞ്ഞ ജൂൺ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. .
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14-ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.

മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.
എന്നാൽ, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി.

Photo -പ്രതിയുടെ ഇന്നത്തെ ഫോട്ടൊയ്ക്കൊപ്പം അന്നത്തെ പത്ര വാർത്തയും

Address


Alerts

Be the first to know and let us send you an email when Punalur Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur Times:

  • Want your business to be the top-listed Media Company?

Share