Kollam Rural press club Punalur

  • Home
  • Kollam Rural press club Punalur

Kollam Rural press club Punalur Official page of Punalur based Kollam Rural Press Club Punalur

ജോലി കിട്ടാത്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം  ..!! വിദ്യാഭ്യാസത്തിന് ഇൻഷുറൻസ് പദ്ധതിയുമായി ഇൻഷുർടെക്ക്.  ഇൻഷുറൻസിനെ വിദ്...
30/05/2024

ജോലി കിട്ടാത്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം ..!!
വിദ്യാഭ്യാസത്തിന് ഇൻഷുറൻസ് പദ്ധതിയുമായി ഇൻഷുർടെക്ക്.

ഇൻഷുറൻസിനെ വിദ്യാഭ്യാസവുമായി
ബന്ധിപ്പിക്കുന്ന പുതിയ ആശയവുമായി
ഇൻഷുർടെക്ക് സമ്മേളനം. 2024 ന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.
ജിഎഐപി അഥവാ ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇൻഷൂർടെക് പ്രൊഫഷണൽസ് വഴി വിദ്യാർത്ഥികളെ
ഉപഭോക്താക്കളായി പരിഗണിച്ചുകൊണ്ട്, അവർക്ക് ജോലി ലഭിക്കാത്ത പക്ഷം ഇൻഷുറൻസിലൂടെയുള്ള നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതാണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട നിയമപരമായ പിന്തുണയും ജിഎഐപി നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രീമിയം അടച്ച് വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമാക്കേണ്ടത് എന്ന നവീന കാഴ്ചപ്പാടാണ് ഈ പദ്ധതിയുടെ അടിസ്ഥാനം.

കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ള
വിപ്ലവകരമായ പദ്ധതിയാണ് ഇതെന്ന്
ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇൻഷുർടെക് പ്രൊഫഷണൽസ് (GAIP) സഹസ്ഥാപകനും വൈസ് പ്രസിഡൻ്റും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

" ഏകദേശം അൻപതിനായിരം മണിക്കൂറുകളാണ് തന്റെ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥി ചിലവഴിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം അനുയോജ്യമായ ഒരു തൊഴിൽ അവന് ലഭിക്കുന്നില്ലെങ്കിൽ
ഇത്രയും നാളത്തെ പരിശ്രമം പാഴായിപ്പോയി എന്നുതന്നെയാണ് അർത്ഥം. തീർച്ചയായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെയാണ് അത്തരം ഒരു അവസ്ഥയ്ക്ക് ഉത്തരവാദികൾ ആകേണ്ടത്. അവർ നൽകിയ വിദ്യാഭ്യാസം, തൊഴിലിടത്തിന് യോജിച്ചത് അല്ലാത്തത് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കാത്തത്. വിദ്യാർത്ഥികളുടെ അഭിരുചിക്ക് ഇണങ്ങിയതും തൊഴിലധിഷ്ഠിതമായി രൂപകൽപ്പന ചെയ്യപ്പെട്ടതുമായ ഒരു വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ മാത്രമേ അവരെ തൊഴിലെടുക്കാൻ അനുയോജ്യരായ രീതിയിൽ പുറത്തിറക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിയ്ക്കൂ. അതിന് കഴിയാത്ത സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. ട്യൂഷൻ ഫീസ് നൽകുന്നതിനോടൊപ്പം ഇൻഷുറൻസ് കവറേജ് കൂടി ലഭിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് ഭാവിയിൽ അത് ഉപകാരപ്പെടും. തൊഴിൽ ലഭിക്കുന്നതിന് പ്രസ്തുത വിദ്യാഭ്യാസം പര്യാപ്തമല്ലെങ്കിൽ അർഹമായ നഷ്ടപരിഹാരം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കും . ഇത്തരത്തിലുള്ള ഒരു പദ്ധതി കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാർത്ഥികളുടെ ഭാവി ഉറപ്പാക്കാനുള്ള ബാധ്യത വന്നുചേരും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളെ നിയമപരമായി സഹായിക്കാനും ഇൻഷുർടെക്ക് പദ്ധതിയിടുന്നുണ്ട്. അതേപോലെതന്നെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ അൻപത് ശതമാനം അധ്യാപകർ എങ്കിലും അതാത് തൊഴിൽ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തിപരിചയം ഉള്ളവരായിരിക്കണം എന്ന നിബന്ധന നടപ്പിലാവേണ്ടതുണ്ട് . സിലബസ് പൂർണമായും തൊഴിലധിഷ്ഠിതമായിരിക്കണം. അധ്യാപനരീതി അങ്ങേയറ്റം ഫലപ്രദമാക്കുവാൻ ഇത്തരം നടപടികളിലൂടെ സാധിക്കും ". അദ്ദേഹം പറഞ്ഞു .

ഇത്തരത്തിലുള്ള വിദ്യാഭ്യാസ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നയപരിപാടികൾ വിവിധ സർക്കാരുകൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു.
ഇൻഷ്വറൻസ് മേഖല ഇത് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷനുകൾ ബാധകമാക്കുകയും അതിന് ഇത്തരം കാര്യങ്ങൾ മാനദണ്ഡമാക്കുകയും വേണം.

InsureTek-നെ കുറിച്ച്:

ഇൻഷുറൻസ് പ്രൊഫഷണലുകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുകയും അതിലൂടെ വ്യാവസായിക പങ്കാളിത്തവും ആശയങ്ങളുടെ കൈമാറ്റവും സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിയ്ക്കുന്ന ഒരു ആഗോള കോൺഫറൻസാണ് ഇൻഷുർടെക്ക്. ഇൻഷുറൻസ് വ്യവസായത്തിലെ നൂതനമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു.

GAIP-നെ കുറിച്ച്:

ഇൻഷൂർടെക് വ്യവസായത്തിൽ നവീകരണവും മികവും വളർത്തിയെടുക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു non-profit അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇൻഷുർടെക് പ്രൊഫഷണൽസ്. വിദ്യാഭ്യാസവും പ്രൊഫഷണൽ സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുക, ഗവേഷണവും നവീകരണവും പരിപോഷിപ്പിക്കുകയും, മികച്ച സമ്പ്രദായങ്ങൾ സ്ഥാപിക്കുക, ഇൻഷുറൻസ് വ്യവസായത്തിൻ്റെ സമഗ്രതയ്ക്കായി വാദിക്കുക എന്നിവ GAIP-യുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
സർ സോഹൻ റോയ്, ഡോ. അഫ്താബ് ഹസൻ, ശ്രീ. ഫരീദ് ലുത്ഫി എന്നിവരുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ GAIP, സഹസ്ഥാപകരെന്ന നിലയിൽ വിദ്യാർത്ഥികളെ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുവാനും വിദ്യാഭ്യാസാനന്തരം വ്യവസായ മേഖലയിൽ തൊഴിൽ ലഭ്യമാകാത്തപക്ഷം ഉപഭോക്തൃ കോടതികളിൽ നിയമസഹായം നൽകാനും സംഘടന ലക്ഷ്യമിടുന്നു. ഇൻഷുർ ടെക് മേഖലയിൽ സഹകരണം, നവീകരണം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും സംഘടനയുടെ പദ്ധതികളിൽ ഉൾപ്പെടുന്നു

റാഗിംഗ് ഇനി കുട്ടിക്കളിയല്ല  : സ്ഥാപനത്തിലെ ജീവനക്കാരുടെ  കുട്ടികൾക്ക് റാഗിംഗിൽ നിന്ന് പൂർണ്ണ സംരക്ഷണം  നൽകുമെന്ന് ഏരീസ്...
06/03/2024

റാഗിംഗ് ഇനി കുട്ടിക്കളിയല്ല : സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികൾക്ക് റാഗിംഗിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഏരീസ് ഗ്രൂപ്പ് .

കൊച്ചി : റാഗിംഗിൽ നിന്ന് വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാൻ കോൾസെന്ററും നിയമസഹായവും ഉൾപ്പെടെയുള്ള നടപടികളുമായി യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സർ. സോഹൻ റോയ് ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ കുളിമുറിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ഹോസ്റ്റലിൽ നടന്ന റാഗിങ്ങിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നതാണ് ആരോപണം.സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് സുപ്രധാന തീരുമാനവുമായി മൾട്ടി നാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികൾക്ക് റാഗിംഗിൽ നിന്ന് പൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തും . ക്യാമ്പസുകളിലെ റാഗിംഗ് കുട്ടിക്കളി അല്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും ഏരീസ് കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണം തൻ്റെയും സ്ഥാപനത്തിൻ്റെയും ഉത്തരവാദിത്വമാണെന്നും അതിനായി ഏതറ്റം വരെ പോകാൻ തയ്യാറാകുമെന്നും സോഹൻ റോയ് പറഞ്ഞു .ഇതിനായി സ്ഥാപനവുമായി ബന്ധപ്പെടുന്നതിനുവേണ്ടി
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം ആരംഭിക്കും . ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തോ പുറത്തോ റാഗിങ്ങിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനും നേരിട്ട മാനസിക സമ്മർദ്ദത്തിന് നഷ്ടപരിഹാരം നേടിയെടുക്കാനും എല്ലാ പിന്തുണയുമായി ഏരീസ് രംഗത്ത് ഉണ്ടാകും. പരാതിയിൽ നടപടിയെടുക്കാതെ അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കടുത്ത നിയമ നടപടിയുമായി മുന്നോട്ടു പോകും. ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
കരിയർ ഡിസൈൻ പരിശീലന വേളയിൽ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത് . കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും പകരുന്നത് ആയിരുന്നു ഈ പ്രഖ്യാപനം.
രാജ്യത്ത് 5 വർഷത്തിനിടെ റാഗിങ്ങിന് ഇരയായ ഇരുപത്തിയഞ്ചിലധികം വിദ്യാർത്ഥികൾ ജീവനൊടുക്കി എന്നാണ് യുജിസിയുടെ കണക്കുകൾ.

ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഇത്തരം വിപ്ലവകരമായിട്ടുള്ള പ്രഖ്യാപനങ്ങൾ മുൻപും ഏരീസ് നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക് പെൻഷൻ, പങ്കാളികൾക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികളുടെ സംവരണം , വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങൾ, അവയവ ദാനം, ആർത്തവ അവധി തുടങ്ങിയവയെല്ലാം ജീവനക്കാർക്കും ഏരീസ് കുടുംബാംഗങ്ങൾക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതികളിൽ ചിലതാണ്

16/02/2024
കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി "ബ്ലാക്ക് സാൻഡ് " യുട്യൂബിലേയ്ക്ക്. ഇതുവരെ ലഭിച്ചത് അര സെഞ്ചുറിയിലേറെ അന്താരാഷ്ട്ര പുര...
06/02/2024

കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി "ബ്ലാക്ക് സാൻഡ് " യുട്യൂബിലേയ്ക്ക്. ഇതുവരെ ലഭിച്ചത് അര സെഞ്ചുറിയിലേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ

കൊച്ചി : കരിമണൽ ഖനന വിഷയം വീണ്ടും വിവാദമായിരിക്കെ, ദേശീയ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ തരംഗമായ " ബ്ലാക്ക് സാൻഡ് " എന്ന ഡോക്യുമെന്ററി യുട്യൂബ് റിലീസിന് ഒരുങ്ങുന്നു. ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ കൂടിയായ സർ സോഹൻ റോയ്, ആലപ്പാട്ടെ
കരിമണൽഖനനം പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിയാണ് 'ബ്ലാക്ക് സാൻഡ് '. ഫെബ്രുവരി എട്ടിന് വൈകുന്നേരം 6 മണിക്ക് സർ. സോഹൻ റോയിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് നടക്കുക .
ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിലുൾപ്പെടെ ഇടം നേടിയിട്ടുള്ള ഈ ഡോക്യുമെന്ററിയ്ക്ക്
കേന്ദ്ര ഗവൺമെന്റിന്റേത് അടക്കം
അറുപതിലധികം പുരസ്കാരങ്ങളാണ്
കന്നിവർഷം തന്നെ കരസ്ഥമാക്കാൻ സാധിച്ചത്.

ആരും പറഞ്ഞിട്ടില്ലാത്ത കരിമണലിന്റെ യഥാർത്ഥ കഥയായാണ് ഈ ചിത്രത്തെ നിരൂപകർ വിലയിരുത്തുന്നത്.
ഖനനത്തിന്‍റെ ചരിത്രം, ദുരിതബാധിതരുടെ സമഗ്രചിത്രം,
പ്രക്ഷോഭത്തിന്‍റെ നാള്‍വഴികള്‍, അതിലെ രാഷ്​ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ പരിഹാരമാർഗങ്ങൾ എന്നിവയെല്ലാം വളരെ വിശദമായി ഡോക്യുമെന്ററി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച് എങ്ങനെയാണ് കരിമണൽമാഫിയ വൻ ലാഭം കൊയ്യുന്നതെന്ന് ഈ ഡോക്യുമെന്ററി പറഞ്ഞുതരുന്നുണ്ട്.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ മുംബൈ സിനി ഫിലിം ഫെസ്റ്റിവൽ, ബാബ സാഹിബ് അംബേദ്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച
'നേച്ചർ ഡോക്യുമെന്ററി', എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാൻ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂരിലെ വേൾഡ് ഫിലിം കാർണിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്ലബ്ലിക്കിലെ പ്രേഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോണ ഫിലിം ഫെസ്റ്റിവൽ, നവാഡ ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ, സാൻ ഡീഗോ മൂവി അവാർഡുകൾ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഉരുവാട്ടി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹോഡു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ മോഷൻ പിക്ചർ ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, സഹസ്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മുതലായവ ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.

അഭിനി സോഹൻ റോയിയാണ് ഈ ഡോക്യുമെന്റ്റിയുടെ നിർമ്മാതാവ്.ഇതിന്റെ ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ അടിയോടിൽ നിർവഹിച്ചിരിയ്ക്കുന്നു . പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. മഹേഷ്‌, ബിജിൻ, അരുൺ എന്നിവരുടേതാണ് എഡിറ്റിങ്, കളറിംഗ്, ഗ്രാഫിക്സ് എന്നിവ.
ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യുസേഴ്സ് -അരുൺ സുഗതൻ, ലക്ഷ്മി അതുൽ.

എന്തായാലും, യൂട്യൂബിലൂടെ ഈ ചിത്രം സാധാരണക്കാരിലേയ്ക്ക് എത്തുന്നതോടെ, കേരളത്തിന്റെ രാഷ്ട്രീയ ഇടനാഴികൾ വീണ്ടും വിവാദങ്ങളാൽ
ശബ്ദമുഖരിതമാകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

പുനലൂർ സെന്റ് തോമസ് സ്കൂൾ 23 - മത് സ്കൂൾ വാർഷികാഘോഷം  പുനലൂർ സെന്റ് തോമസ് എച്ച്എസ്എസ് ആൻഡ് സീനിയർ സെക്കൻഡറി സ്കൂളിലെ 23 ...
01/02/2024

പുനലൂർ സെന്റ് തോമസ് സ്കൂൾ 23 - മത് സ്കൂൾ വാർഷികാഘോഷം


പുനലൂർ സെന്റ് തോമസ് എച്ച്എസ്എസ് ആൻഡ് സീനിയർ സെക്കൻഡറി സ്കൂളിലെ 23 -മത് സ്കൂൾ വാർഷികം 2024 ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ''തോംസിയൻ സ്വപ്നക്കൂട് ''( വീടില്ലാത്ത നിർധനരായിട്ടുള്ളവർക്ക് വീട് വച്ച് നൽകുന്ന പദ്ധതി ) ന്റെ തുകയുടെ ചെക്ക് വിതരണം, തോംസിയൻ സ്റ്റാർ അവാർഡ്- 2024 വിതരണം, സ്കൂൾ മാഗസിന്റെ പ്രകാശനം, ഫുട്ബോൾ ടർഫിന്റെ ശിലാസ്ഥാപനം, റോബോട്ടിക്സ് ലാബിന്റെ ഉദ്ഘാടനം എന്നിവ രാവിലെയുള്ള പൊതുസമ്മേളനത്തിൽ നടക്കുന്നതാണ്...സ്കൂൾ ഡയറക്ടർമാരായ ശ്രീമതി ലില്ലിക്കുട്ടി തോമസ്,ശ്രീമതി ജിബി ജേക്കബ് എന്നിവർ സ്കൂൾ അങ്കണത്തിലെ പതാക ഉയർത്തുന്ന തോടുകൂടി കാര്യപരിപാടികൾ ആരംഭിക്കും. സ്കൂൾ ചെയർമാൻ ശ്രീ സന്തോഷ് കെ തോമസ് ചടങ്ങിൽ ആദ്ധ്യക്ഷം വഹിക്കും. സ്കൂൾ മാനേജരും സീനിയർ പ്രിൻസിപ്പലുമാ യ ശ്രീ ജേക്കബ് തോമസ് ചടങ്ങിൽ സ്വാഗതം ആശംസിക്കും... സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീന എസ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ ജനറൽ സെക്രട്ടറിയായ ശ്രീ സ്വാമി ഗുരുരത്നം ഇരുപത്തിമൂന്നാമത് വാർഷികച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.. കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ശ്രീ വയലാർ ശരത്ചന്ദ്ര വർമ്മ നിർവഹിക്കും. പ്രശസ്ത സിനിമാ നടനും ഹാസ്യതാരവുമായ ശ്രീ ബിജുക്കുട്ടൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സ്വപ്നക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ ഒന്നാമത്തെ വീടിന്റെ തുകയുടെ ചെക്ക് ശ്രീ സ്വാമി ഗുരുരത്നവും രണ്ടാമത്തെ വീടിന്റെ തുകയുടെ ചെക്ക് പുനലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സുജാതയും കൈമാറും. പുനലൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ശ്രീ ജയപ്രകാശ് സ്കൂൾ മാഗസിൻ "തോംസിയൻ റെമിനിസെൻസ് --XXII " ചടങ്ങിൽ പ്രകാശനം ചെയ്യും. സ്കൂളിൽ പുതുതായി ആരംഭിക്കുന്ന ഫുട്ബോൾ ടർഫിന്റെ ശിലാസ്ഥാപന കർമ്മം പുനലൂർ നഗരസഭ മുൻ ചെയർമാൻ ശ്രീ എം എ രാജഗോപാൽ നിർവഹിക്കും. പുനലൂർ നഗരസഭ മുൻ ചെയർമാൻ ശ്രീ കെ രാജശേഖരൻ റോബോട്ടിക്സ് ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീ സ്വാമി ഗുരുരത്നം, ശ്രീ വയലാർ ശരത്ചന്ദ്രവർമ്മ, ശ്രീ ബിജുക്കുട്ടൻ, ശ്രീ പുഷ്പകുമാർ ജി (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്) എന്നിവർക്ക് തോംസിയൻ സ്റ്റാർ അവാർഡ് --2024 നൽകി ആദരിക്കും. സ്കൂൾ ഡയറക്ടർമാരായ ശ്രീ അലക്സ് തോമസ് ,ശ്രീ വി എസ് തോമസ് (ഐ എഫ് എസ് )ശ്രീമതി ജിബി ജേക്കബ് ,ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ബി രാധാമണി , പുനലൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാബു അലക്സ് , എൻ സി പി ജില്ലാ പ്രസിഡന്റ് ശ്രീ കെ ധർമ്മരാജൻ, മുസ്ലിം ലീഗ് സെക്രട്ടറി ശ്രീ എം എം ജലീൽ, കേരള ഫോക്കസ് മാഗസിൻ എഡിറ്റർ ശ്രീ വിഷ്ണു ദേവ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി മേരി അബിയ ടോംസൺ ,പി ടി എ പ്രതിനിധി ശ്രീ ശ്രീകുമാർ യു, സ്റ്റേറ്റ് റസ്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടൈറ്റസ് ലൂക്കോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി അലക്സാണ്ടർ, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം വി എന്നിവർ ചടങ്ങിൽ പങ്കെടുക്കും . കലാകായിക മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്ക് പ്രശസ്ത സിനിമാതാരം ശ്രീ ബിജുക്കുട്ടൻ സമ്മാനങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി അലക്സാണ്ടർ കൃതജ്ഞത രേഖപ്പെടുത്തും.. ചെണ്ട, കളരിപ്പയറ്റ്, യോഗ, കരാട്ടെ,സ്കേറ്റിങ്ങ്, വൃന്ദ വാദ്യം, ഗാനമേള, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ കോർത്തിണക്കി കൊണ്ടുള്ള കലാസന്ധ്യ എന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായി വേദിയിൽ നടക്കും..

കൊല്ലം റൂറൽ പ്രസ് ക്ലബിന്റെ  ക്രിസ്മസ് -  ന്യൂ ഇയർ ആഘോഷം  : 2024Kollam Rural press club Punalur
29/12/2023

കൊല്ലം റൂറൽ പ്രസ് ക്ലബിന്റെ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം : 2024

Kollam Rural press club Punalur

05/12/2023

പുനലൂർ കൺവെൻഷൻ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പുനലൂർ കൺവെൻഷൻ 2023 ഡിസംബർ മാസം 6 മുതൽ 10 വരെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപമുള്ള ഏ.ജി കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുകയാണ്... പ്രസ്തുത കൺവെൻഷൻ സെക്ഷൻ പ്രസ്ബിറ്റർ Dr പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു. റവ. ടി ജെ സാമുവൽ (ഏ.ജി.എം.ഡി.സി സൂപ്രണ്ട്) Dr. കെ. ജെ. മാത്യു (എസ്. ഐ.ഏ.ജി ജനറൽ സെക്രട്ടറി) ബ്രദർ സുരേഷ് ബാബു തിരുവനന്തപുരം, റവ. ബാബു ചെറിയാൻ പിറവം, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ പള്ളിപ്പാട്,പാസ്റ്റർ ഷിബു ജി എബ്രഹാം തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കുന്നു. Pr സുനിൽ സോളമൻ നയിക്കുന്ന സെക്ഷൻ കൊയറിൽ അതിഥികളായി ബ്രദർ ഷാരോൺ ഓതറ, ബ്രദർ ജോയൽ പടവത്ത്, ബ്രദർ. രജീഷ് എന്നിവർ ഗാന ശിശ്രൂഷകൾ നയിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പൊതുയോഗവും, വെള്ളിയാഴ്ച രാവിലെ 9:30 മുതൽ ഒരുമണിവരെ ഉപവാസ പ്രാർത്ഥനയും. ശനിയാഴ്ച രാവിലെ 9:30 മുതൽ ഒരു മണി വരെ പുത്രിക സംഘടനകളുടെ സംയുക്ത യോഗവും ഉണ്ടായിരിക്കുന്നതാണ്. പുത്രിക സംഘടനകളുടെ സംയുക്ത സമ്മേളനത്തിൽ വച്ച് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയത്തിനും എ.പ്ലസ് ലഭിച്ചവരെയും, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി , റാങ്ക്, ഡിസ്റ്റിങ്ഷൻ ലഭിച്ചവരെയും ആദരിക്കുന്നു. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സ്നാന ശുശ്രൂഷയും,9.30 മുതൽ പൊതുസഭായോഗം ഉണ്ടായിരിക്കുന്നതാണ്. സെക്ഷൻ പ്രസ്‌ബിറ്റർ ഡോ..പ്രിൻസ് മാത്യു, സെക്രട്ടറി പാസ്റ്റർ ജെയിംസ്. റ്റി,
ട്രഷറർ പാസ്റ്റർ പി.എം ജേക്കബ്, കമ്മിറ്റി അംഗങ്ങളായ Br ജെയിംസ് കുട്ടി എം.വൈ, ബ്രദർ എം. എ സാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

15/11/2023

പുനലൂർ നഗരസഭയിലെ മിനിറ്റ്സ് വിവാദം : പ്രതിപക്ഷ കൗൺസിലർമാരുടെ വാർത്താ സമ്മേളനം

03/11/2023

#കൊല്ലം റൂറൽ പ്രസ്സ് ക്ലബ്ബിൻ്റെ വാർത്താസമ്മേളന ഹാളിൽ നടന്ന വാർത്താ സമ്മേളനം : ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സംസ്ഥാന നേതൃയോഗം 2023 നവംബർ 6 ന് പുനലൂരിൽ .

Address


Website

Alerts

Be the first to know and let us send you an email when Kollam Rural press club Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share