27/10/2025
എഴുകോൺ പഞ്ചായത്തിലെ നവീകരിച്ച മഹാത്മാഗാന്ധി ഓഡിറ്റോറിയത്തിന്റെയും ഭൂരഹിത കുടുംബങ്ങൾക്കു സൗജന്യമായി ഭൂമി നൽകുന്ന പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓഡിറ്റോറിയവും കൊടിക്കുന്നിൽ സുരേഷ് എംപി ഭൂമി വിതരണവും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു. റിട്ട.അധ്യാപകൻ ഈലിയോട് പാലവിള രചനയിൽ വിജയസേനൻ സൗജന്യമായി നൽകിയ 17 സെന്റ് സ്ഥലവും കാരുവേലിൽ ബിജു മന്ദിരത്തിൽ ബിജു ജോൺ സൗജന്യമായി നൽകുന്ന 60 സെന്റ് സ്ഥലവും ചേർത്ത് 77 സെന്റ് സ്ഥലമാണ് പഞ്ചായത്ത് ഭൂരഹിതർക്ക് നൽകിയത്. ഭൂരഹിതരില്ലാത്ത പഞ്ചായത്ത് എന്നതിന്റെ ആദ്യപടിയാണ് ഇതെന്നു പ്രസിഡന്റ് ബിജു എബ്രഹാം വ്യക്തമാക്കി...