Hivision Nattuvisesham

Hivision Nattuvisesham hivisionchannel.in
Nattuvisesham
(1)

10/09/2025

മാലൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കരുന്യ അങ്കണവാടി കെട്ടിട ഉദ്ഘാടനം മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎ കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു.

10/09/2025

വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റിന്റെ സ്ഥാപകനും മുന്‍ പ്രസിഡണ്ടുമായിരുന്ന എം വി നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ച് കണിച്ചാറില്‍ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.
വ്യാപാരി വ്യവസായി ഏകോപന കണിച്ചാർ യൂണിറ്റ് പ്രസിഡൻ്റ് പ്രജിത്ത് പൊനോൻ അധ്യക്ഷത വഹിച്ചു.

10/09/2025

ഇരിട്ടി ദസറ വ്യാപാരോത്സവം എട്ടാം ദിന നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ നിര്‍വഹിച്ചു.

10/09/2025

ഹൈവിഷന്‍ ന്യൂസ് ഇംപാക്ട് .റോഡിലെ കുഴികള്‍ അടച്ച് പൊതുമരാമത്ത് വകുപ്പ്. പേരാവൂര്‍ നെടുമ്പൊയില്‍ റോഡില്‍ കുനിത്തല മുക്കിലെ വളവിന് സമീപമുള്ള കുഴികളാണ് പൊതുമരാമത്ത് വകുപ്പ് അടച്ചത്.

10/09/2025

സ്വകാര്യ ബസില്‍ അനധികൃതമായി ഫിറ്റ് ചെയ്ത എയര്‍ ഹോണ്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. കൊട്ടിയൂര്‍ -ഇരിട്ടി മണിക്കടവ് റൂട്ടിലോടുന്ന പ്രസാദം ബസിലെ എയര്‍ഹോണാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ എത്തി അഴിപ്പിച്ചത്.

10/09/2025

കൊട്ടിയൂര്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 13,14 തീയതികളില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.13 ന് അദ്ധ്യാത്മിക പ്രഭാഷണവും 14 ന് മഹാശോഭാത്രയും സംഘടിപ്പിക്കും.

10/09/2025

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാലൂര്‍,ശിവപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സദസ്സ് നടത്തി.

10/09/2025

പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേരള സ്‌കൂള്‍ കലോത്സവം സിഫണി 2K25 ഫാ ജിതിന്‍ വയലുങ്കല്‍ ഉദ്ഘാടനം ചെയ്തു.

10/09/2025

നബിദിനത്തോടനുബന്ധിച്ച് പുഴക്കര സിറാജുല്‍ ഹുദാ മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ എക്‌സിബിഷന്‍ ശ്രദ്ധേയമായി.ഇസ്ലാമിക ചിന്തയില്‍ ഒരു മനുഷ്യന്‍ ജനനം മുതല്‍ മരണം വരെ ആചരിക്കേണ്ട ചിട്ടകളാണ് മദ്രസ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ എക്‌സിബിഷനില്‍ ഉള്‍ക്കൊള്ളിച്ചത്.

10/09/2025

കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം 50 വര്‍ഷം പൂര്‍ത്തീകരിച്ച് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നു.സ്വാഗത സംഘം രൂപീകരണത്തിനായി ഈ മാസം
13 ന് വിപുലമായ യോഗം ചേരുമെന്ന്
സ്‌കൂള്‍ അധികൃതര്‍ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

10/09/2025

കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണിച്ചാര്‍, കേളകം,കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേളകം പോലീസ് സ്റ്റേഷനിലേക്ക്
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കെ പി സി സി മെമ്പര്‍ ലിസി
ജോസഫ് ഉദ്ഘാടനം ചെയ്തു

Address

Hivisionchannel
Tellicherry
670673

Alerts

Be the first to know and let us send you an email when Hivision Nattuvisesham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hivision Nattuvisesham:

Share