Thirurkad Vartha

Thirurkad Vartha വിശ്വാസത്തോടെ... നാടിനൊപ്പം

08/08/2025
01/08/2025

ആർക്കാണ് മുൻഗണന....
കേരള പോലീസിന്റെ വൈറൽ വീഡിയോ

26/07/2025

*കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിൽ ആനകൾ ജനവാസ മേഖലയിലേക്കിറങ്ങി*

*ആക്രമണത്തിൽ പിക്കപ്പ് വാനിനു പരിക്ക്*
------------------------------------

*തിരൂർക്കാട് വാർത്ത*
*26/07/2025*

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

------------------------------------------------

കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിൽ ജനവാസ മേഖലയിലേക്ക് വന്ന 3 ആനകൾ റോഡിലൂടെ വന്നതോടെ പരിഭ്രാന്തനായി നാട്ടുകാർ. പാൽ ഉൽപന്നങ്ങളുമായി പോവുകയായിരുന്ന വാനിനെ ആക്രമിക്കുകയും ചെയ്തു. ആളപായം ഒന്നും തന്നെയില്ല.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി ആനകളെ കാട്ടിലേക്ക് തന്നെ കേറ്റിവിട്ടതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/Cvbt6JE1OpZ3k7DdbFcmGZ?mode=ac_c

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

13/07/2025

മങ്കട കർക്കിടകത്ത് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

09/07/2025

*പാർശ്വഭിത്തി ഇടിഞ്ഞുവീണ് കരിമല റോഡ്*

------------------------------------

*തിരൂർക്കാട് വാർത്ത*
*09/07/2025*

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

------------------------------------------------

വലമ്പൂർ കുരിശ് പള്ളി - മേലേ അരിപ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരിമല റോഡ് പാർശ്വഭിത്തി വലിയ തോതിൽ ഇടിഞ്ഞു അപകടാവസ്ഥയിലാണ്.

വാഹനങ്ങളുമായി ഇതുവഴി യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/Cvbt6JE1OpZ3k7DdbFcmGZ?mode=ac_c

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

*കാലിക്കറ്റ് സർവകലാശാല ഒന്നാം റാങ്കിന്റെ തിളക്കത്തിൽ രണ്ട് തിരൂർക്കാട്ടുകാർ**ഗണിത ശാസ്ത്ര വിഭാഗത്തിൽ ഹൈഫ ഷിബിനയും,  അറബി...
09/07/2025

*കാലിക്കറ്റ് സർവകലാശാല ഒന്നാം റാങ്കിന്റെ തിളക്കത്തിൽ രണ്ട് തിരൂർക്കാട്ടുകാർ*

*ഗണിത ശാസ്ത്ര വിഭാഗത്തിൽ ഹൈഫ ഷിബിനയും, അറബിക് വിഭാഗത്തിൽ ദിൽഷാനയും ഒന്നാം റാങ്ക് കരസ്തമാക്കിയതോടെ റാങ്കുകളുടെ തിളക്കത്തിൽ പെരിന്തൽമണ്ണ പി ടി എം കോളേജും*
---------------------------------------------

*തിരൂർക്കാട് വാർത്ത*
*09/07/2025*
---------------------------------------------
തിരൂർക്കാട്:- കാലിക്കറ്റ് സർവകലാശാല ബിരുദ ഫലം പ്രഖ്യാപിച്ചപ്പോൾ ഗണിത ശാസ്ത്രത്തിൽ ആദ്യ പത്തിൽ മൂന്ന് റാങ്കുകളും തുടർച്ചയായ നാലാം വർഷവും അറബിക് വിഭാഗത്തിൽ ആദ്യ പത്തിൽ നാല് റാങ്കുകളും കരസ്ഥമാക്കി പി ടി എം ഗവണ്മെന്റ് കോളേജ് വിദ്യാർഥികൾ.

ഗണിത ശാസ്ത്ര വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഹൈഫ ഷിബിന തിരൂർക്കാട് പുലാക്കൽ ഹംസ-സജിന ദമ്പതികളുടെ മകളാണ്. ഇത്തവണ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഒ ഗ്രേഡോടു കൂടി ബി എസ് സി മാത്തമാറ്റിക്സ് കരസ്ഥമാക്കിയ ഏക വിദ്യാർഥിനികൂടിയാണ് തിരൂർക്കാട് സ്വദേശി ഹൈഫ ഷിബിന.

അറബിക് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ദിൽഷാന തിരൂർക്കാട് കുറ്റീരി മുഹമ്മദ്‌ മുസ്തഫ -ബുഷ്‌റ ദമ്പതികളുടെ മകളാണ്.

ഗണിത ശാസ്ത്ര വിഭാഗത്തിൽ ഹൈഫ ഷിബിന,നഫ് ല ഷെറിൻ, ഫാത്തിമ നഹ് ല എന്നിവരാണ് യഥാക്രമം ഒന്ന്,മൂന്ന്, എട്ട് റാങ്കുകൾ കരസ്ഥമാക്കിയത്. അറബിക് വിഭാഗത്തിൽ ദിൽഷാന,ഇ കെ സുനയ്യ,കെ ജംസീറ,ഫാത്തിമ റിന മേലേതിൽ എന്നിവർ യഥാക്രമം ഒന്ന്, നാല്,ആറ്, ഏഴ് റാങ്കുകൾ കരസ്ഥമാക്കിയത്.

ഗണിത ശാസ്ത്ര
വിഭാഗത്തിൽ വളാഞ്ചേരി ചക്കും പടിയിലെ പനച്ചിക്കൽ ഇബ്രാഹിം-റസീന ദമ്പതി കളുടെ മകളാണ് മൂന്നാം റാങ്ക് നേടിയ നഫ് ല ഷെറിൻ. തൂത വീട്ടിക്കാട് ഹംസ കൊല്ലത്ത് - നബീല
ദമ്പതികളുടെ മകളാണ് എട്ടാം റാങ്ക് നേടിയ ഫാത്തിമ നഹ് ല.

അറബിക് വിഭാഗത്തിൽ നാലാം റാങ്ക് നേടിയ സുനയ്യ താഴേക്കോട് അരക്കുപറമ്പ് എങ്ങക്കോടൻ നാസർ - സൈനബ ദമ്പതികളുടെ മകളാണ്.ആറാം റാങ്ക് നേടിയ ജംസീറ ആനമങ്ങാട് മണലായ കൂറ്റമ്പാറവീട്ടിൽ യൂസുഫ് -സീനത്ത് ദമ്പതികളുടെ മകളാണ്. ഏഴാം റാങ്ക് നേടിയ ഫാത്തിമ റിന മക്കരപറമ്പ് മേലേതിൽ അബ്ദു സലാം-റജ്ലീന ദമ്പതികളുടെ മകളാണ്.

തിളക്കമാർന്ന വിജയം നേടി കോളേജിന്റെയും ഗണിത ശാസ്ത്ര വിഭാഗത്തിന്റെയും അറബിക് വിഭാഗത്തിന്റെയും യശസ്സുയർത്തിയ വിദ്യാർഥികളെ വകുപ്പുതല സ്റ്റാഫ്‌ കൗൺസിലുകൾ, അധ്യാപക രക്ഷാ കർതൃ സമിതി എന്നിവർ അഭിനന്ദിച്ചു.
---------------------------------------------
*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/IJZ5Pn7xkzK6VHCxdIkIPb

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

09/07/2025

ശ്രദ്ധിക്കുക.

കരിമല വലമ്പൂർ റോഡ് വലിയ തോതിൽ ഇടിഞ്ഞിട്ടുണ്ട് . വലിയ അപകടാവസ്ഥയിലാണ്. അതു വഴി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക.

തിരൂർക്കാട് വാർത്ത.

07/07/2025

*ശത്രുവാണെന്നറിഞ്ഞിട്ടും ഭക്ഷണം നൽകി മയിലുകൾ*

*അ​വ​ശ​നി​ല​യി​ലു​ള്ള പ​രു​ന്തി​ന് ഭ​ക്ഷ​ണം നൽകുന്ന മയിലുകൾ*
------------------------------------

*തിരൂർക്കാട് വാർത്ത*
*07/07/2025*

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

------------------------------------------------

മ​ങ്ക​ട: അ​വ​ശ​നി​ല​യി​ലു​ള്ള പ​രു​ന്തി​ന് മ​യി​ൽ ഭക്ഷ​ണം ന​ൽ​കു​ന്ന അപൂ​ർ​വ കാ​ഴ്ച​യാ​ണ് മ​ങ്ക​ട​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​റ​മ്പി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ക​ർ​ത്തി​യ​ത്.

മ​ങ്ക​ട നെ​ച്ചി​നി​ക്കോ​ട് പി.​കെ ന​ഗ​റി​ൽ തന്റെ ഫാ​മി​നോ​ട് ചേ​ർ​ന്ന പ​റ​മ്പി​ൽ​നി​ന്നാ​ണ് ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ് പ​റ​ന്നു​പോ​കാ​നാ​കാ​തെ പ​റ​മ്പി​ൽ നി​ൽ​ക്കു​ന്ന പ​രു​ന്തി​ന് മയി​ലു​ക​ളെ​ത്തി പ​ച്ച ഇല​ക​ൾ കൊ​ത്തി​യെ​ടു​ത്ത് തി​ന്നാ​ൻ ഇ​ട്ടു​കൊ​ടു​ക്കു​ന്ന​താ​ണ് വി​ഡി​യോ​യി​ലെ ദൃ​ശ്യം. എ​ന്നാ​ൽ പ​രു​ന്ത് ആ ​ഇ​ല​ക​ൾ ഭ​ക്ഷി​ക്കു​ന്നി​ല്ല.

പൊ​തു​വേ ശ​ത്രു​ക്ക​ളാ​ണ് പ​രു​ന്തും മ​യി​ലും. പ​രു​ന്ത് മ​യി​ലി​നെ ഭ​ക്ഷി​ക്കാ​റു​ണ്ട്. പ​രു​ന്തു​ക​ൾ മാം​സ​ഭു​ക്കു​ക​ളാ​ണ്.

മൃ​ഗ​ങ്ങ​ളു​ടെ മാം​സം, പാ​മ്പ്, മ​ത്സ്യം എ​ന്നി​വ​യാ​ണ് ആ​ഹാ​രം. എ​ന്നാ​ൽ പ​റ​ക്കാ​നാ​കാ​തെ നി​ൽ​ക്കു​ന്ന പ​രു​ന്തി​നെ ക​ണ്ട് സ​ഹ​താ​പം തോ​ന്നി​യി​ട്ടാ​വ​ണം മ​യി​ലു​ക​ൾ പ​ച്ച ഇ​ല​ക​ൾ ഇ​ട്ട് കൊ​ടു​ക്കു​ന്ന​ത്.

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

06/07/2025

*അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു ചെറിയ വാഹങ്ങളെയാണ് നിലവിൽ കടത്തി വിടുന്നത്*

------------------------------------

*തിരൂർക്കാട് വാർത്ത*
*06/07/2025*

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/Cvbt6JE1OpZ3k7DdbFcmGZ?mode=ac_c

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

*നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ*------------------------------------*തിരൂർക്കാട് വാർത്ത**04/07/2025*h...
04/07/2025

*നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ*
------------------------------------

*തിരൂർക്കാട് വാർത്ത*
*04/07/2025*

https://chat.whatsapp.com/IJZ5Pn7xkzK6VHCxdIkIPb

------------------------------------------------

ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വ യലന്‍സ് നടത്തി.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 0483 2735010, 0483 2735020

https://chat.whatsapp.com/IJZ5Pn7xkzK6VHCxdIkIPb

*രോഗലക്ഷണങ്ങള്‍:*
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന കാലയളവായ ഇന്‍കുബേഷന്‍ പിരീഡ് നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെ ആകാം. പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വര്‍ദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:* വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെ വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക്
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്. നിപ ബാധിത ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും വിശിഷ്ട്യാപനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസംമുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉളളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ
ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍
പാലിക്കേണ്ടതുമാണ്.

*മുന്‍കരുതലുകള്‍:*

* മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി

* മാസ്‌ക് ഉപയോഗിക്കുക.

* സാമൂഹിക അകലം പാലിക്കുക.

* ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും

* ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കില്‍
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ
ചെയ്യേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരുമായി
ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്‌ക്
ധരിക്കേണ്ടതാണ്.

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/Cvbt6JE1OpZ3k7DdbFcmGZ?mode=ac_c

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

12/06/2025

*അത്ഭുതകരം ഈ രക്ഷപ്പെടല്‍, ഒരാള്‍ ജീവനോടെ; തകര്‍ന്ന വിമാനത്തില്‍ നിന്ന് നടന്ന് ആംബുലൻസിലേക്ക്* .
-----------------------------------

*തിരൂർക്കാട് വാർത്ത*
*12/06/2025*

https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

------------------------------------------------

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ നിന്നും എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത

ഒരാളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

തകർന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസില്‍ കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദമൻ-ദിയു സ്വദേശിയായ ഇയാള്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടില്‍ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

Address

Thirurkad

Telephone

919946300800

Website

Alerts

Be the first to know and let us send you an email when Thirurkad Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thirurkad Vartha:

Share