
29/08/2025
മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. ജോർജ് പനയ്ക്കാമറ്റത്തിൻ്റെ സഹധർമ്മിണി, നിരണം സെൻ്റ് മേരിസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ആനി ജോർജ് (രമണി ടീച്ചർ) (75) നിര്യാതയായി. ഭൗതിക ശരീരം ഒന്നാം തീയതി തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കടപ്രയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്കാരശുശ്രൂഷ ചൊവ്വാഴ്ച രണ്ടു മണിയ്ക്ക് ഭവനത്തിലും മൂന്നു മണിയ്ക്ക് നിരണം, സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലും നടത്തപ്പെടുന്നതാണ്. മക്കൾ: ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം (യൂ. എസ്.), ദിദി ജോർജ് പനയ്ക്കാമറ്റം (ഓസ്ട്രേലിയ), ബെനി ജോർജ് പനയ്ക്കാമറ്റം (ബഹ്റൈൻ). മരുമക്കൾ :മെറിൻ (യു. എസ്), രേണു (ഓസ്ട്രേലിയ), അഞ്ജു (ബഹ്റൈൻ). കൊച്ചുമക്കൾ: ലിഡിയ, ജോർജി, ഏബൽ, അനബെൽ, അബിയ, റ്റോബിയാ, ഒലിവിയ. പരേത വളഞ്ഞവട്ടം, മാലിയിൽ കുടുംബാംഗമാണ്.