22/07/2025
തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫും, പത്തനംതിട്ട ഓമല്ലൂർ സ്വദേശിയുമായ ഗീതു ആർ നെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അനുമോദിച്ചു💐💟💐💐💐💐
💟യാത്രാമദ്ധ്യേ ബസിൽ ബോധരഹിതയായ പെൺകുട്ടിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിനാണ് ഗീതുവിനെ തിരുവല്ല ജോയ്ആലുക്കാസ് ആദരവ് നൽകിയത്. ഷോറൂമിൽവച്ച് നടന്ന ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. റ്റെഡി കാഞ്ഞൂപറമ്പിൽ, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. സി എൻ പ്രേംകുമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു💐
കോഴഞ്ചേരിയിൽ നിന്നും തിരുവല്ലക്ക് പോകുവാൻ ബസിൽ കയറിയ പെൺകുട്ടിക്കു ബസ്സിൽ വച്ച് ബോധക്ഷയം സംഭവിക്കുകയും യാത്രക്കാരിയായ ഗീതു സി പി ആർ നൽകുകയും ബസ് ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു, തന്റെ സംയോജിതമായ ഇടപെടലിലൂടെ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനും സാധിച്ചിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ശിവാനന്ദൻ, രാധാമണി ദമ്പതികളുടെ മകളും പത്തനംതിട്ട ഓമല്ലൂർ സ്വദേശിയും ഇടുക്കി മറയൂർ റേഞ്ച് എക്സൈസ് ഓഫീസർ അരുൺ ടി നായരുടെയും ഭാര്യയുമാണ്