
13/06/2025
ഒരാഴ്ചയ്ക്കുള്ളിൽ അമ്മയും അച്ഛനും മരിക്കുക. രണ്ടു കൊച്ചു കുഞ്ഞുങ്ങൾ😢
അമ്മയുടെ സ്നേഹവും കരുതലും നഷ്ടപ്പെട്ട് ഒരാഴ്ചക്കുള്ളിൽ തന്നെ അച്ഛനും വിടവാങ്ങി , അനാഥരായി 4 ഉം 8 ഉം വയസുള്ള കുഞ്ഞുമക്കൾ.
അച്ഛൻ എന്ന് തിരികെ വരും എന്നുള്ള ചോദ്യത്തിന് ബന്ധുക്കൾക്ക് ഉത്തരമില്ല , കുഞ്ഞുങ്ങൾ ആവർത്തിച്ചു ചോദിക്കുമ്പോഴും മൂകരായി കണ്ണ് തുടയ്ക്കുകയാണ് കുടുംബക്കാർ . 'അമ്മ പോയതിന്റെ വിഷമം കുറച്ചെങ്കിലും കുറയ്ക്കാൻ ആ അച്ഛനെ സാധിച്ചിരുന്നുള്ളൂ , ഇപ്പോഴിതാ ആ അച്ഛനും വിടവാങ്ങിയിരിക്കുകയാണ്
അമ്മയെ നഷ്ടപെട്ട തീരാവേദനയിൽ നിന്നും കരകയറും മുൻപ് ആ പൊന്നുമക്കളെ തേടിയെടുത്തിയത് അച്ഛന്റെ വിയോഗവർത്ത , അച്ഛനെ അന്വഷിക്കുന്ന മക്കൾക്ക് ഉത്തരം നല്കാനാവാതെ വിഷമിക്കുകയാണ് ബന്ധുക്കൾ . ലണ്ടനിൽ മരിച്ച ഭാര്യാ ഭാരതി ബെന്നിന്റെ ചിതാഭസ്മം നാട്ടിൽ എത്തിച്ച് നദിയിൽ ഒഴുക്കൻ എത്തിയതായിരുന്നു ഭർത്താവ് അർജുൻ .
പ്രിയതമയുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനാണ് ലണ്ടനിൽ നിന്നും അഭിലാഷ് ഗുജറാത്തിലെത്തിയത് . ചിതാഭസ്മം നർമ്മദാ നദിയിൽ നിമഞ്ജനം ചെയ്യുകയും മറ്റു ചടങ്ങുകളും പൂർത്തിയാക്കി വളരെ വേഗം മക്കളുടെ അടുത്ത് എത്തുക എന്ന ലക്ഷ്യമായിരുന്നു അർജുന്റേത് . അതിനായി അർജുൻ എയർ ഇന്ത്യയുടെ വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്തു . എന്നാൽ വിധി മറ്റൊന്നായിരുന്നു . അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ ഐ 171 ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു .
കടപ്പാട് : Face of Thiruvalla (ഫേസ് ഓഫ് തിരുവല്ല)