Tapa

Tapa TAPA is a online media of news and entertainment

പഞ്ചായത്തിനെ മൊത്തമായും ചില്ലറയായും തൂക്കി വിൽക്കുന്നു
22/06/2024

പഞ്ചായത്തിനെ മൊത്തമായും ചില്ലറയായും തൂക്കി വിൽക്കുന്നു

ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാതിരിക്കാൻ കാരണം തേടി നോട്ടീസ്
15/06/2024

ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാതിരിക്കാൻ കാരണം തേടി നോട്ടീസ്

ദേശാഭിമാനി വായിച്ച് ജോലി നോക്കിയിരുന്ന സഖാക്കളെ പറ്റിച്ച് സി.പി.എം. പാർട്ടി നിയന്ത്രണത്തിലുള്ള ഇരവിപേരൂർ സർവ്വീസ് സഹകരണ ...
28/05/2024

ദേശാഭിമാനി വായിച്ച് ജോലി നോക്കിയിരുന്ന സഖാക്കളെ പറ്റിച്ച് സി.പി.എം. പാർട്ടി നിയന്ത്രണത്തിലുള്ള
ഇരവിപേരൂർ സർവ്വീസ് സഹകരണ ബാങ്കിലേ സെയിൽസ്മാൻ തസ്തികയിലേക്കുള്ള അറിയിപ്പാണ് ദേശാഭിമാനി ഒഴികെ മംഗളം , ജനയുഗത്തിലൂടെ പരസ്യപ്പെടുത്തിയത്.
മെയ് 22ന് മുൻപായി ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കണമായിരുന്നു. അറിയേണ്ടവർ അറിഞ്ഞു. എന്നാൽ പാർട്ടി അണികളും മറ്റു തൊഴിൽ അന്വേഷകരും അറിഞ്ഞതുമില്ല. ആളെ നേരത്തെ നിശ്ചയിച്ചതിന് കഴിഞ്ഞ് കിട്ടേണ്ടത് കനത്തിൽ കിട്ടിയതിനുശേഷം ഉള്ള ഒരു പ്രഹസനമാണ് ഈ അറിയിപ്പ് എന്നതാണ് അതിലും വലിയ തമാശ

09/10/2023

പത്തനംതിട്ട ഇരവിപേരൂർ പഞ്ചായത്തിൽ ജീവനക്കാരുടെ പ്രതിഷേധം; സീനിയർ ക്ലർക്ക് ബിജുവിനെ സിപിഎം പ്രവർത്തകർ വീട് കയറി മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് സമരം, സിപിഎം പ്രവർത്തകർ അടക്കം ഇയാളെ

ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത്

അമ്പിളിയമ്മാവന്റെ താമര കുമ്പിളിൽ ത്രിവർണ്ണ പതാകയുണ്ട്.ശാസ്ത്രവും വിശ്വാസവും ചേരുന്ന ഭാരതം. Jaihind
23/08/2023

അമ്പിളിയമ്മാവന്റെ താമര കുമ്പിളിൽ ത്രിവർണ്ണ പതാകയുണ്ട്.
ശാസ്ത്രവും വിശ്വാസവും ചേരുന്ന ഭാരതം. Jaihind

30/07/2023

വള്ളംകുളം അരമന പടിയിലെ തട്ടുകടക്കാരന്റെ മാലിന്യനിർമ്മാർജനം

ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഞ്ചായത്ത് !

കവിയൂർ ക്ഷേത്ര ശ്രീകോവിൽ തുറക്കാൻ വൈകിയതിൽഭക്ത ജനങ്ങളുടെ നാമജപ പ്രതിഷേധം...********======********** കവിയൂർ : കവിയൂർ മഹാദ...
14/07/2023

കവിയൂർ ക്ഷേത്ര ശ്രീകോവിൽ തുറക്കാൻ വൈകിയതിൽ
ഭക്ത ജനങ്ങളുടെ നാമജപ പ്രതിഷേധം...
********======**********
കവിയൂർ : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര ശ്രീകോവിൽ തുറക്കാൻ വൈകിയതിൽ ഭക്തജന നാമജപ പ്രതിഷേധമിരമ്പി.. ഹിന്ദു ഐക്യ വേദി യുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ക്ഷേത്ര തൃപ്പടിയിൽ നടന്ന പ്രതിഷേധം ഹിന്ദു ഐക്യവേദി ജില്ലാ സഹസംഘടനാ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അഭാവത്താൽ ക്ഷേത്രത്തിൽ നിത്യപൂജകൾ പോലും മുടക്കം വന്നിരിക്കുന്നു എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ക്ഷേത്രത്തിൽ ഇപ്പോഴുള്ള ജോലിക്കാരിൽ പകുതിയും പകരക്കാരാണ് മഹാദേവ നടയിലെ മേശാന്തിയും, കീഴ്ശാന്തിയും വരാത്ത കാരണം ഹനുമാൻ സ്വാമി നടയിലെ മേൽശാന്തിയാണ് കഴിഞ്ഞ ദിവസം നട തുറന്നത്. രാവിലെ 7 മണിയോടെ മുൻ കീഴ്ശാന്തി തിരുവല്ലായിൽ നിന്നും എത്തിയതിന് ശേഷമാണ് അഭിഷേകവും പൂജകളും ആരംഭിച്ചത്. തിരുവല്ല സബ് ഗ്രൂപ്പിലെ ഏറ്റവും വരുമാനം ഉള്ള ഈ ക്ഷേത്രത്തിൽ നിവലിൽ ക്ഷേത്രത്തിൻ്റെ ഉത്തരവാദിത്തം വഹിക്കേണ്ട സബ് ഗ്രൂപ്പ് ഓഫിസര്‍സർ ഉൾപ്പടെ മേൽശാന്തി,കീഴ്ശാന്തി ,നാദസ്വരം , രണ്ട് വാച്ചർ എന്നിവർ ഇവിടെ ഇല്ല. അടിയന്തിരമായി ഇതിനു നടപപടി ഉണ്ടായില്ലെങ്കിൽ മറ്റു പ്രതിക്ഷേധങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും ഭക്ത ജനങ്ങൾ പറഞ്ഞു.ദേവസ്വബോർഡ് ക്ഷേത്രങ്ങളിൽ മറ്റൊന്നും നടനില്ലങ്കിലും എല്ലാം മാസ ക്ഷേത്രത്തിലെ കാണിക്ക കൃത്യമായി എടുക്കാൻ കാണിക്കുന്ന മനസ് ക്ഷേത്രകാര്യങ്ങളിൽ കാണിക്കണമെന്ന് ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.. താലൂക്ക് പ്രസിഡന്റ് T.N സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സതീശ് കുമാർ ,ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ കുറ്റൂർ, ജില്ലാ സമിതിയംഗം ശ്രീജയൻ ,താലൂക്ക് ജനറൽ സെക്രട്ടറി കിഷോർ കുമാർ , സെക്രട്ടറി രതീഷ് ശർമ്മ തൈമറവുംകര, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് മനോഹരൻ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അനീഷ് കെ.എസ്. വൈസ് പ്രസിഡന്റ് T. K സഹദേവൻ ,മധുസൂദനൻ ആചാരി , ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ദുരിത മൊഴിയാതെ തോട്ടഭാഗം അംഗൻവാടികവിയൂർ: കവിയൂർപഞ്ചായത്തിലെ പത്താം വാർഡിൽ എട്ടാം നമ്പർ അംഗൻവാടിയിൽ കുട്ടികളെ പ്രവേശിപ്പി...
11/07/2023

ദുരിത മൊഴിയാതെ തോട്ടഭാഗം അംഗൻവാടി

കവിയൂർ: കവിയൂർപഞ്ചായത്തിലെ പത്താം വാർഡിൽ എട്ടാം നമ്പർ അംഗൻവാടിയിൽ കുട്ടികളെ പ്രവേശിപ്പിക്കാനാകാതെ ഏറെ ദുരിതത്തിലാണ്. പഞ്ചായത്ത് വകസ്ഥലത്ത് ഇലക്സിറ്റി ബോർഡ് പ്രവർത്തനം ആരംഭിച്ചതോടുകൂടി ഡിവിഷൻ പരിധിയിലുണ്ടാകുന്ന മുഴുവൻ ഇലക്ടിക് വേസ്റ്റുകളും അംഗൻവാടിയുടെ മുൻപിലും പരിസരത്ത് ഇട്ട് കുട്ടികൾക്ക് മാർഗതടസ്സം ഉണ്ടാക്കിയിരിക്കുന്നു. നാളുകളായി ഈ വേസ്റ്റുകൾ ഇട്ട് കാട് കയറി അംഗൻവാടിയുടെ പരിസരത്ത് ഇഴജന്തുക്കൾ ശല്യമുണ്ടാക്കുകയാണ്.. കൂടാതെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരവും ഇതിനാൽ വൃത്തിഹീനമാണ്. ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഈ ഇലക്ടിക് വേസ്റ്റുകൾ എടുത്ത് മാറ്റുവാൻ ഇലക്ട്രിസിറ്റി ബോർഡിനോടാവശ്യപ്പെട്ടിട്ടും നാളിത് വരെ നടപടിയായിട്ടില്ല. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ട് കൂടി അംഗൻവാടിയ്ക്ക് ചുറ്റുമായി കിടക്കുന്ന സ്ഥിതി ആയതിനാൽ ഇഴജന്തുക്കളും മറ്റും ചത്ത് ദുർഗന്ധവും രോഗാണുക്കൾ പടരുന്നതിനും സാഹചര്യമൊരുക്കുന്നു.. ഇക്കാരണത്താൽ തന്നെ മാതാപിതാക്കൾ കുട്ടികളെ അംഗൻവാടിയിൽ വിടാനും തയാറാകുന്നില്ല. അടിയന്തിരമായി ഇതിന് പരിഹാരം അധികാരികൾ ഉണ്ടാക്കിത്തരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ദുരിത ബാധിതർക്ക് ദുർഗ്ഗാ ഹസ്തം !വെള്ളപൊക്ക ദുരിത ബാധിതർക്ക് സഹായഹസ്തവുമായി വള്ളംകുളംനന്നൂർ ദേവിക്ഷേത്രം. സഹായ സാധനങ്ങൾ ക...
09/07/2023

ദുരിത ബാധിതർക്ക് ദുർഗ്ഗാ ഹസ്തം !
വെള്ളപൊക്ക ദുരിത ബാധിതർക്ക് സഹായഹസ്തവുമായി വള്ളംകുളംനന്നൂർ ദേവിക്ഷേത്രം. സഹായ സാധനങ്ങൾ ക്ഷേത്ര ട്രഷറാർ ഹരികുമാർ പഞ്ചായത്ത് അംഗം സുസ്മിത ബൈജുവിന് നൽകി ഉദ്ഘാടനം ചെയ്തു. സമൂഹ വിവാഹ മുൾപ്പടെ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ഷേത്രമാണ് നന്നൂർ ദേവി ക്ഷേത്രം. ക്ഷേത്ര കമ്മറ്റിയംഗങ്ങളായ മധുസൂദനൻ ആചാരി, ശ്രീരാജ് ചാമക്കാലാ, രാകേഷ് മാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു

*അഭിനന്ദനങ്ങൾ!*മികച്ച ശക്തി കേന്ദ്ര ഇൻചാർജായി തിരഞ്ഞെടുത്തതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിൽ വച്ച് നടക്കുന്ന പ്രധാനമന്ത്ര...
08/07/2023

*അഭിനന്ദനങ്ങൾ!*

മികച്ച ശക്തി കേന്ദ്ര ഇൻചാർജായി തിരഞ്ഞെടുത്തതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിൽ വച്ച് നടക്കുന്ന പ്രധാനമന്ത്രിയുടെ വെർച്വൽ റാലിയിൽ പങ്കെടുക്കുന്നതിനും തെലുങ്കാനയിൽ വിസ്താര കയായി ആറന്മുള ,തിരുവല്ല മണ്ഡലങ്ങളിൽ നിന്ന് പോയി തിരിച്ച് വന്ന ഇരവിപേരൂർ ഗ്രാമ പഞ്ചായത്തംഗവും മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റുമായ സുസ്മിത ബൈജു വിനെയും യുവമോർച്ച തിരുവല്ല മണ്ഡലം പ്രസിഡന്റ് അഖിലിനെയും ബി ജെ പി പ്രവർത്തകർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.⛳✌️

മഴക്കെടുതിയും വെള്ളപ്പൊക്കവും അതി രൂക്ഷമായ ഇരവിപേരൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവാഭാരതി പ്രവർത്തകർ രക്ഷാപ്രവർത്തനം...
06/07/2023

മഴക്കെടുതിയും വെള്ളപ്പൊക്കവും അതി രൂക്ഷമായ ഇരവിപേരൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവാഭാരതി പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when Tapa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category