10/08/2023
കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ ശ്രീ. കെ ഒ തോമസിന്റെ കൃഷി സ്ഥലത്തെ വാഴകൾ കെ എസ് ഇ ബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി.
ഓണവിപണി ലക്ഷ്യമാക്കി തോമസ് കൃഷി ചെയ്തിരുന്ന 406 വാഴകളാണ് മുന്നറിയിപ്പൊന്നുമില്ലാതെ വെട്ടി നശിപ്പിക്കപ്പെട്ടത്. ആ കർഷകനുണ്ടായ മാനസിക ക്ലേശവും സാമ്പത്തിക നഷ്ടവും മനസ്സിലാക്കി തുറന്ന മനസ്സോടെയുള്ള സമീപനമാണ് കർഷകൻ കൂടിയായ ബഹു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീ. കെ ഒ തോമസിന് പ്രത്യേക പരിഗണനയോടെ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരമായി KSEB നൽകുന്നതിന് ചർച്ചയിൽ തീരുമാനമായി. ചിങ്ങം ഒന്നിന് തന്നെ പണം നൽകാമെന്ന് ബഹു. മന്ത്രി ശ്രീ കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. ചർച്ചയിൽ വൈദ്യുതി, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.