03/08/2025
റാന്നി : മാർത്തോമ്മാ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് റാന്നി നിലയ്ക്കൽ ഭദ്രാസനത്തിന്റെ പ്രവർത്തനോദ് ഘാടനവും കാർഷിക സെമിനാറും കാർഷികകിറ്റ് വിതരണവും ഉതിമൂട് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു. വികസനസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്താ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. സജി ജോൺ (ഡയറക്ടർ, കേരള ഹോർട്ടി കൾച്ചർ മിഷൻ) പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. വികസനസംഘം വൈസ് പ്രസിഡന്റ് റവ. രാജീവ് ഡാനിയേൽ പ്രവർത്തനരൂപരേഖ അവതരിപ്പിച്ചു. വിവിധ വൃക്ഷതൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ അടങ്ങിയ കാർഷിക കിറ്റുകൾ ശ്രീ. ഷീജോ ഫിലിപ്പ് ( കർഷക ഗ്രൂപ്പ്, കോ - ഓർഡിനേറ്റർ) വിതരണം ചെയ്തു. റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, കേന്ദ്ര വികസനസംഘം ജനറൽ സെക്രട്ടറി റവ. ഷിബു ശമുവേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
*റബ്ബർ തോട്ടങ്ങളിലെ വിവിധയിനം ഇടവിള കൃഷി* എന്ന വിഷയം അധികരിച്ചു കർഷകോത്തമ്മ അവാർഡ് ജേതാവ് ശ്രീ. റോയ്‌മോൻ വയനാട്, *വിവിധ കൃഷി രീതികൾ, ഇൻഷുറൻസ്, സബ്‌സിഡികൾ, ആനുകൂല്യങ്ങൾ* എന്ന വിഷയം അധികരിച്ചു പന്തളം കൃഷി ഓഫീസർ ശ്രീ. സന്ദീപ് എസ് കുമാർ എന്നിവർ ക്‌ളാസുകൾ നയിച്ചു. ഭദ്രാസന വികസനസംഘം സെക്രട്ടറി ശ്രീ ബെന്നി പുത്തൻ പറമ്പിൽ മോഡറേറ്റർ ആയിരുന്നു. ചത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ഭദ്രാസന വികസനസംഘ ത്തിന്റെ പ്രമേയം റവ. ബിനു പി തോമസ് അവതരിപ്പിച്ചു. ശ്രീ. ജോൺ തോമസ്, ശ്രീമതി. റെനി ചെറിയാൻ, മാസ്റ്റർ രോഹൻ ഷിജു കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു. കേന്ദ്ര മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശ്രീ. തോമസ് എബ്രഹാം സ്വാഗതവും, ശ്രീ. സാം വർഗ്ഗീസ് മുള്ളൻകാട്ടിൽ കൃതജ്ഞതയും രേഖ പെടുത്തി. ഉതിമൂട് മാർത്തോമ്മാ ഇടവക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പ്രാർത്ഥനകൾക്ക് റവ. അലക്സാണ്ടർ തരകൻ, റവ. സി. കെ കൊച്ചുമ്മൻ എന്നിവർ പ്രാർത്ഥിച്ചു.