16/03/2022
ശിവം എന്നാൽ പ്രണവം
ശാസ്ത്രം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങൾ ഉയർന്ന് തന്നെ ഇരിക്കും. പ്രപഞ്ചത്തിലേക്ക് സസൂക്ഷ്മം ഒന്ന് കണ്ണോടിച്ചാൽ അത് ഒരു താള ലയത്തിലൂടെ കടന്നുപോകുന്നത് കാണാം. കോടാനുകോടി നക്ഷത്രങ്ങൾ മണൽ വാരി വിതറിയത് പോലെ. ഇവയൊക്കെ ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾക്ക് അകലെയാണെന്നറിയുമ്പോൾ നാം വിസ്മയിച്ചു പോകുന്നു. ഇവയെല്ലാം ഒരോ ആകർഷണ വലയത്തിൽ കൃത്യമായ ഭ്രമണ പഥത്തിൽ ചലിക്കുന്നു. അത്യാധുനിക കംപ്യൂട്ടറുകളെ വെല്ലുന്ന നിയന്ത്രണ ശക്തിയാണ് ഇതിന്റെയൊക്കെ ഉറവിടം. ഇവിടെ ഓംകാരം പ്രണവം ശിവം പ്രസക്തമാകുന്നു. പഞ്ചഭൂത നിർമ്മിതമായ നമ്മുടെ ശരീരം ചിന്തകളും(ഇ) ശ്വാസവും(ശ്വ) ഊഷ്മാവും(ര) നിറഞ്ഞതാണ്. ശിവവും ശക്തിയും നിറഞ്ഞ പ്രപഞ്ചത്തിൽ നിരവധി ജീവജാലങ്ങൾ അതിജീവനത്തിനായി വസിക്കുന്നു. ഇവയിൽ ഒന്നായ നാമും ജീവാത്മായി ജനിച്ച് കടമ്പകൾ കടന്ന് ഒടുവിൽ മനസ്സ് പരമാത്മാവിൽ ലയിപ്പിക്കും.(ശിവം ശിവകരം ശാന്തം)