22/07/2023
സ്വർണ്ണതൊഴിൽസംരക്ഷിക്കാൻ സ്വർണ്ണ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ.
തിരുവനന്തപുരം :-
സ്വർണ്ണതൊഴിൽ സംരക്ഷിക്കാൻ നിയമം കൊണ്ടു വരിക തൊഴിൽ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക ക്ഷേമനിധിസെസ്സ് സ്വർണ്ണവ്യാപാരികളിൽ നിന്ന് പിരിച്ചെടുക്കുക. വിപണി വ്യാപാരത്തിന് ആനുപാതികമായി പ്രാദേശിക തൊഴിലാളികൾക്ക് തൊഴിൽ നൽകുക തുടങ്ങിയ 14ഇന ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സ്വർണ്ണ തൊഴിലാളികൾ സ്വർണ്ണത്തൊഴിൽ അവകാശ പ്രഖ്യാപന ദിനമായ ജൂലൈ 22ന് സെക്രട്ടറിയേറ്റ് നടയിൽ ധർണ്ണ നടത്തി ഗാന്ധി പാർക്കിൽ നിന്ന് 100കണക്കിന് തൊഴിലാളികൾപണി ആയുധസങ്ങളുമായി പ്രകടനമായിഎത്തിയാണ് ധർണ്ണയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്.
സെക്രട്ടറിയേറ്റ് ധർണ്ണ കഴക്കൂട്ടം എംഎൽഎ ശ്രീ,കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സ്വർണ്ണ തൊഴിലാളികൾ ഈ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായവും തൊഴിൽ മേഖലയുടെ നിലനിൽപ്പിന് അനിവാര്യവും ആണെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണത്തൊഴിൽ സംരക്ഷിക്കാൻ നിയമം രൂപീകരിക്കുന്നതിനായി സ്വകാര്യബിൽ തയ്യാറാക്കുന്നതിന് ആവശ്യമായ സൗകര്യം യൂണിയൻ ഒരുക്കണമെന്നും സർക്കാർ ബില്ലായി അവതരിപ്പിക്കുന്നതിനായി സമ്മർദ്ദം ചെലുത്താം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സ്വർണ്ണ തൊഴിലാളികൾ ഉയർത്തുന് ന്യായമായ ആവശ്യത്തിൽ നടപടി ആവശ്യപ്പെട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ സബ്‌മിഷൻ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ആർ. എസ്. മണിയൻ ധർണ്ണയ്ക്ക് അധ്യക്ഷത വഹിച്ചു.
ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്.ബിജു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി , എന്നിവർ മുഖ്യപ്രഭാഷണം നടത്തി..സംസ്ഥാനജോയിന്റ് സെക്രട്ടറി ജി, രവീന്ദ്രൻ സംസ്ഥാന ട്രഷറർ പി എസ് രാജു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ. എൻ. രാജപ്പൻ, കെ. എസ്. പ്രതാപൻ, മുരളീധരൻ അഞ്ചൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കൊപ്പം ഭാസ്കരൻ, ജയപ്രകാശ് അടൂർ, സംസ്ഥാന നേതാക്കളായ വിനോദൻ കണ്ണപുരം, ജി. കെ. മഹേഷ്, എൻ. കെ. രാജീവൻ, രവി മമ്പഴപറമ്പിൽ,വി. കെ. രാജു ഗണേഷ് എന്നിവർ സെക്രട്ടറിയേറ്റ് ധർണ്ണ യ്ക്ക് നേതൃത്വം നൽകി സംസാരിച്ചു.