Visarad Creations

Visarad Creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Visarad Creations, Film/Television studio, Visarad Creations, Thiruvananthapuram.

We are an entertainment company based in Thiruvananthapuram, producing a diverse variety of original content across numerous platforms, formats, and distribution channels including Film, Stage, Television, and Audio.

Coming Soon... Stay Tuned! Veera Vanakkam | வீர வணக்கம்
26/02/2025

Coming Soon... Stay Tuned!
Veera Vanakkam | வீர வணக்கம்

11/01/2023

പ്രിയമിത്രങ്ങളേ, സംഗീതാസ്വാദകരേ,

രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് നിരവധി പ്രശസ്ത പിന്നണി ഗായകരെയും കലാകാരന്മാരെയും അണിനിരത്തിക്കൊണ്ട്, ഞാൻ ഡയറക്ടറായി ആരംഭിച്ച സംഗീത - കലാ ട്രൂപ്പാണ് 'കലാകേരളം'.

മുൻമുഖ്യമന്ത്രിമാരായ ഇ.കെ.നായനാർ, പി.കെ.വാസുദേവൻ നായർ, പ്രൊഫ. ഓ.എൻ.വി. കുറുപ്പ്, എം.എ.ബേബി, ജി.കാർത്തികേയൻ, പന്ന്യൻ രവീന്ദ്രൻ, കെ.വി.സുരേന്ദ്രനാഥ്, പന്തളം സുധാകരൻ, സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ബിച്ചു തിരുമല, ഗായകരായ കെ.പി.ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.കെ.മേദിനി, ശ്രീകാന്ത്, സി.ജെ. കുട്ടപ്പൻ, പി.സുശീലാദേവി, എം.എസ്. നസീം,കല്ലറ ഗോപൻ, ശ്രീറാം, ഭാവനാ രാധാകൃഷ്ണൻ, രവിശങ്കർ തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് 2002 ഡിസംബർ 16-ാം തീയതി തിരുവനന്തപുരം എ.കെ.ജി. ഹാളിലാണ് നടന്നത്.

അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം വളരെ വ്യത്യസ്തവും ബൃഹത്തുമായ സംഗീത പരിപാടികളും സ്റ്റേജ് ഷോകളും 'കലാകേരളം' നടത്തുകയുണ്ടായി. ഇതിൽ മലയാളത്തനിമയുള്ള ചലച്ചിത്ര - നാടക ഗാനങ്ങളെയും നാടൻപാട്ടുകളെയും കോർത്തിണക്കി അവതരിപ്പിച്ച ' ഞാറ്റുവേല' എന്ന പരിപാടിയും നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും കോർത്തിണക്കിയ 'മണ്ണും മയിലാഞ്ചിയും' എന്ന പരിപാടിയും വിവിധ ഭാഷാ യുഗ്മഗാനങ്ങളെയവതരിപ്പിച്ച 'ഹൃദയഗീതങ്ങൾ' എന്ന പരിപാടിയും വമ്പിച്ച ജനപ്രീതി നേടി.
സംസ്ഥാന ടൂറിസം വകുപ്പ്, വിവിധ ടി.വി.ചാനലുകൾ, സ്വരലയ, ഡി.റ്റി.പി.സി, പ്രേംനസീർ ഫൗണ്ടേഷൻ, ദേശീയ ബാലതരംഗം, ഓണാഘോഷ പരിപാടികൾ, വിവിധ ബീച്ച് ഫെസ്റ്റിവലുകൾ, അവാർഡ് നിശകൾ തുടങ്ങിയവയ്ക്കായി ഒട്ടേറെ സംഗീത - കലാപരിപാടികൾ 'കലാകേരളം' നടത്തിയിട്ടുണ്ട്.

ഞാൻ ചലച്ചിത്രരംഗത്ത് സജീവമായപ്പോൾ കലാകേരളത്തിന്റെ സംഗീതപരിപാടികൾ ഗണ്യമായി കുറയ്ക്കേണ്ടി വന്നു.
കോവിഡ് മഹാമാരിയ്ക്കുശേഷം മൂന്നു വർഷത്തോളമായി 'കലാകേരളം' പരിപാടികൾ അവതരിപ്പിക്കുന്നുമില്ല.
എന്നാൽ കലാകേരളത്തിന്റെ വേദികളിൽ സജീവമായിരുന്ന പിന്നണി ഗായകരടക്കമുള്ള നിരവധി ഗായകരും സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും സാങ്കേതിക പ്രവർത്തകരും ഒരുപോലെ അഭ്യർത്ഥിച്ചതനുസരിച്ച് വീണ്ടും ഗാനമേളകളും മറ്റു സംഗീത പരിപാടികളും ഏറ്റെടുത്തു നടത്താൻ 'കലാകേരളം' തീരുമാനിച്ചിരിക്കുകയാണ്. ചെറുതും വലുതുമായ ഏതുതരം സംഗീത പരിപാടികളും ഇനിമുതൽ 'കലാകേരളം' അവതരിപ്പിക്കും. പത്മശ്രീ. കൈതപ്രത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായകരും ഗസൽ ഗായകരും നാടൻ പാട്ടുകാരും മറ്റും ഒന്നിക്കുന്ന 'കലാകേരള' ത്തിന്റെ പരിപാടികൾ സംഘാടകരുടെ താല്പര്യത്തിനും ബഡ്ജറ്റിനുമനുസൃതമായി രൂപകല്പന ചെയ്ത് അവതരിപ്പിക്കാനാകും.

പുതുവത്സരാശംസകളോടെ,
സ്വന്തം,

അനിൽ വി. നാഗേന്ദ്രൻ

We are an entertainment company based in Thiruvananthapuram, producing a diverse variety of original content across numerous platforms, formats, and distribution channels including Film, Stage, Television, and Audio.

06/11/2022
16/10/2022

രാഷ്ട്രീയവ്യത്യാസങ്ങളില്ലാതെ ലഹരിവസ്തുക്കൾക്കും തിന്മകൾക്കുമെതിരെ 'നന്മപൊങ്കാല' യിൽ പങ്കെടുത്ത് വിപ്ലവനായിക പി.കെ. മേദിനിയും മഹിളാ കോൺഗസ്സ് ജനറൽ സെക്രട്ടറി എൽ.കെ.ശ്രീദേവിയും! രശ്മി അനിൽ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും പിന്നണി ഗായകരും എഴുത്തുകാരികളും അദ്ധ്യാപികമാരും വീട്ടമ്മമാരും വിദ്യാർത്ഥിനികളും മറ്റും പങ്കെടുത്ത പുതുമയാർന്ന പരിപാടിയിൽ വനിതാ കമ്മീഷൻ അംഗം അഡ്വ.എം.എസ്. താരയും പങ്കെടുത്തു.
'തീ' സിനിമയുടെ 50-ാം ദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് അങ്കണത്തിലായിരുന്നു, സാംസ്ക്കാരിക സദസ്സുകൾക്കു മാതൃകയാക്കാവുന്ന ഈ ചടങ്ങ് നടന്നത്.

'തീ' 50-ാം ദിനാഘോഷം !(റിപ്പോർട്ട് - കലാകൗമുദി)
10/10/2022

'തീ' 50-ാം ദിനാഘോഷം !
(റിപ്പോർട്ട് - കലാകൗമുദി)

09/10/2022

അഭിമാനമായി ശ്രീ. കൈതപ്രത്തിന്റെ വാക്കുകളും സാന്നിദ്ധ്യവും!
'തീ' 50ാം ദിനാഘോഷവേദി.

ലഹരിക്കും തിന്മകൾക്കുമെതിരെ ഒരു ചലച്ചിത്രം ചരിത്രം സൃഷ്ടിക്കുന്നു!
06/10/2022

ലഹരിക്കും തിന്മകൾക്കുമെതിരെ ഒരു ചലച്ചിത്രം ചരിത്രം സൃഷ്ടിക്കുന്നു!

29/09/2022

തിന്മകൾക്കെതിരെ സമൂഹ മന:സാക്ഷിയെ ഉണർത്തുന്ന 'തീ' എന്ന ചിത്രം 50-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ചിത്രം കണ്ടിറങ്ങിയ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ വളരെ സംതൃപ്തിയും അഭിമാനവും നല്കുന്നു. പോരുവഴി HSS ലെ വിദ്യാർത്ഥികൾക്കൊപ്പം സിനിമ കാണാനെത്തിയ PTA പ്രസിഡന്റ് ശ്രീ. ഹുസൈന്റെ ശ്രദ്ധേയമായ വാക്കുകൾ..

ചലച്ചിത്ര സംവിധായകൻ അശോകൻ വിട പറഞ്ഞു.വളരെ വേദനാജനകമായ വേർപാട്.പ്രണാമം🙏
26/09/2022

ചലച്ചിത്ര സംവിധായകൻ അശോകൻ വിട പറഞ്ഞു.
വളരെ വേദനാജനകമായ വേർപാട്.
പ്രണാമം🙏

12/09/2022

Address

Visarad Creations
Thiruvananthapuram
695013

Alerts

Be the first to know and let us send you an email when Visarad Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Visarad Creations:

Share