Left Circle

Left Circle politics

ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ...
09/06/2025

ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിനയുടെ വരവ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ഈ പടുകൂറ്റൻ കപ്പലിന്റെ ക്യാപ്‌റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണെന്നതിലും നമുക്കേറെ സന്തോഷിക്കാം. കപ്പൽ ജീവനക്കാരിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ...
20/03/2024

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

സൈബർ പോലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം.

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ...
20/03/2024

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലികൾ മാർച്ച് 22ന് ആരംഭിക്കും. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ആദ്യ റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. മാർച്ച് 22 വൈകുന്നേരം 7.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മാർച്ച് 23 ന് കാസർകോട്ടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികൾ സംഘടിപ്പിക്കും. സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ബഹുജന റാലിയിൽ അണിനിരക്കും.

Shout out to my newest followers! Excited to have you onboard! Satheesh Ramachandran, Jothis Parakka, Vijayaraghavan Pan...
20/03/2024

Shout out to my newest followers! Excited to have you onboard! Satheesh Ramachandran, Jothis Parakka, Vijayaraghavan Pananghat, Sudeesh Chandran Sagavu, ഗിരീഷ് രാധാകൃഷ്ണൻ, Hemachandran Thayambath, Jaleel Malabary, Jobish Eachur, Ejaz Mohammed, Muzammil Shana, Kutten Kerala, Shòukǔ Vaḷamarutūr, Anandhu Madhu, Vijesh Vazhayil, Anish Kadathanadan

How Political Extortion of BJP Works...
20/03/2024

How Political Extortion of BJP Works...

കേരളത്തിൻറെ അഭിമാനമായ കെൽട്രോൺ തമിഴ്നാട് സർക്കാരിൽ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓർഡർ നേടിയെടുത്തുവെന്ന സന്തോഷം നിങ്ങള...
20/03/2024

കേരളത്തിൻറെ അഭിമാനമായ കെൽട്രോൺ തമിഴ്നാട് സർക്കാരിൽ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓർഡർ നേടിയെടുത്തുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. മറ്റ് നിരവധി കമ്പനികളുമായി പൊരുതി മത്സരാധിഷ്ടിത ടെന്ററിലൂടെയാണ് കെൽട്രോണിന്റെ ഈ നേട്ടമെന്നത് സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു.

തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ് നാട് ടെക്സ്റ്റ് ബുക്ക് & എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷൻ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെൻഡറുകൾ ആണ് കെൽട്രോൺ സ്വന്തമാക്കിയത്. മൂന്ന് ടെൻഡറുകളുടെയും മൊത്തം മൂല്യം നികുതി ഉൾപ്പടെ 1076 കോടി രൂപയാണ്.
തമിഴ് നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാൻഡ് & കൺട്രോൾ സെൻറർ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉൾപ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ ഓർഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറുമാണ് ഈ മെഗാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈടെക്ക് ലാബുകളുടെ ഏകോപനം കേന്ദ്രീകൃതമായി കമാൻഡ് & കൺട്രോൾ സെൻറർ വഴിയാണ് നിർവഹിക്കുന്നത്. ഇതിൻറെ അഞ്ചു വർഷത്തേക്കുള്ള ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി കെൽട്രോൺ നിർവഹിക്കും.
സ്മാർട്ട് ക്ലാസ് റൂമുകളുടെ അഞ്ചു വർഷത്തെ ഓൺസൈറ്റ് വാറണ്ടിയും സേവനവും കെൽട്രോൺ നൽകുന്നതായിരിക്കും.

ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിൽ 12 വർഷത്തോളം പ്രവർത്തന പരിചയം കെൽട്രോണിനുണ്ട്.
കേരളത്തിൽ സ്കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് തമിഴ്നാട്ടിലെ മെഗാ ഓർഡർ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന് സഹായിച്ചത്. കൂടാതെ ഈ വർഷം ഒഡീഷയിൽ നിന്നും സ്മാർട്ട്ക്‌ളാസ്സുകൾ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിൽ നിന്നും ഈ മെഗാ ഓർഡർ നേടാൻ സഹായകമായിട്ടുണ്ട്. തമിഴ് നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ കെൽട്രോൺ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ...
19/03/2024

ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇ.എം.എസിന്റെ സ്മരണകൾ നമുക്ക് പ്രചോദനം പകരും.

സ്വന്തം കൊടിക്കൂറ പാറിക്കാൻ വർഗീയ രാഷ്ട്രീയം കിണഞ്ഞു പരിശ്രമിക്കുമ്പോളും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്. ഭൂവുടമ വ്യവസ്ഥയെ ഭൂപരിഷ്കരണത്തിലൂടെ തകർത്തും ആധുനിക വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും അടിത്തറ പാകിയും ഇന്നു നാം കാണുന്ന കേരളത്തെ വാർത്തെടുത്തവരുടെ നേതൃനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യക്കായുള്ള പോരാട്ടത്തിലാണിന്ന് രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികൾ. സംഘപരിവാറിന്റെ അധികാര ഹുങ്കിനും പണക്കൊഴുപ്പിനും മുൻപിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വലതുപക്ഷം അടിയറവു പറഞ്ഞതോടെ ഈ സമരം കൂടുതൽ നിശ്ചയദാർഢ്യത്തോടെയും പ്രത്യയശാസ്ത്രബോധ്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുന്നു. അതിനു സഖാവ് ഇ.എം.എസ് പകർന്നു തന്ന രാഷ്ട്രീയപാഠങ്ങൾ വഴികാട്ടിയാകും.

ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാർദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന; തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാം. സഖാവ് ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ അതിന് വഴികാട്ടിയാവും.

പെൻഷൻ കിട്ടിയ സന്തോഷമാണ്. വിഷു-റംസാൻ-ഈസ്റ്റർ ആഘോഷങ്ങൾക്കായി 3 മാസത്തെ പെൻഷൻ തുകയാണ് സംസ്ഥാന സർക്കാർ വയോജനങ്ങളുടെ കൈകളിലെ...
19/03/2024

പെൻഷൻ കിട്ടിയ സന്തോഷമാണ്. വിഷു-റംസാൻ-ഈസ്റ്റർ ആഘോഷങ്ങൾക്കായി 3 മാസത്തെ പെൻഷൻ തുകയാണ് സംസ്ഥാന സർക്കാർ വയോജനങ്ങളുടെ കൈകളിലെത്തിക്കുന്നത്. അതിൽ ആദ്യഗഡു ആയ 1600 രൂപയുടെ വിതരണം ആരംഭിച്ചു. 3,200 രൂപ കൂടി ഏപ്രിൽ മാസം ആദ്യവാരം തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

🔥♥️
18/03/2024

🔥♥️

The utilization of electoral bonds for extortion further highlights the alarming erosion of democratic principles and th...
18/03/2024

The utilization of electoral bonds for extortion further highlights the alarming erosion of democratic principles and the nefarious actions of BJP

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്ക...
18/03/2024

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

🔥🔥🔥
18/03/2024

🔥🔥🔥

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Left Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share