United South Kerala - USK

United South Kerala - USK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from United South Kerala - USK, Digital creator, Thiruvananthapuram.

ദുരിതം മാറാതെ... പുളിമാത്തു പഞ്ചായത്തിലെ പതിമൂന്നാം വാർഡ്...സ്വകാര്യ വ്യക്തി തോട് മൂടിയതിനെ തുടർന്ന്.. എത്ര ആൾകാർ ആണു കഷ...
14/12/2022

ദുരിതം മാറാതെ... പുളിമാത്തു പഞ്ചായത്തിലെ പതിമൂന്നാം വാർഡ്...സ്വകാര്യ വ്യക്തി തോട് മൂടിയതിനെ തുടർന്ന്.. എത്ര ആൾകാർ ആണു കഷ്ടപ്പാട് അനുഭവിക്കുന്നത്.. 😡 മോട്ടർ റെന്റ് എടുത്തു നടക്കേണ്ടി വരുന്ന അവസ്ഥ.... പഞ്ചായത്തിൽ കണ്ണിൽ ഇവിടൊരു തോട് ഇല്ലത്രെ.. ഞാൻ ഇവിടെ കിടന്നു ക്രിക്കറ്റ്‌ കളിച്ചു വളർന്നത് ആണു.. അന്ന് ഇവിടെ വലിയ ഒരു തോടുണ്ടായിരുന്നു.. അധികാരികൾ ദയവായി വേണ്ടത് ചെയ്യുക 🙏🙏🙏

© Mahin Sunny Sree Nandhanam

ടെണ്ടർ നടപടികളിലേക്ക് കടന്ന് തിരുവനന്തപുരം ജില്ലയിൽ കടമ്പാട്ടുകോണത്ത് നിന്നും ആരംഭിക്കുന്ന എൻഎച്ച് 744 നാല് വരി പാത...  ...
13/12/2022

ടെണ്ടർ നടപടികളിലേക്ക് കടന്ന് തിരുവനന്തപുരം ജില്ലയിൽ കടമ്പാട്ടുകോണത്ത് നിന്നും ആരംഭിക്കുന്ന എൻഎച്ച് 744 നാല് വരി പാത... കമ്പനിയെ തെരഞ്ഞെടുത്താലുടൻ നിർമാണ ഘട്ടത്തിലേക്ക് കടക്കും.

പൂരം 2023ഐസ്ക്രീം ലേല പരസ്യം
12/12/2022

പൂരം 2023
ഐസ്ക്രീം ലേല പരസ്യം

പൊതുജന പരാതി പരിഹാര അദാലത്ത് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഡിസംബര്‍ 22-ന് രാവിലെ 10 മണി മുതല്‍ ഹരിപ്പാട് റവന്യൂ ടവറില്‍ ...
12/12/2022

പൊതുജന പരാതി പരിഹാര അദാലത്ത് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഡിസംബര്‍ 22-ന് രാവിലെ 10 മണി മുതല്‍ ഹരിപ്പാട് റവന്യൂ ടവറില്‍ നടക്കും.

എല്‍.ആര്‍.എം. കേസുകള്‍, ഭൂമിയുടെ പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ്, ഭൂമി തരംമാറ്റം, സി.എം.ഡി.ആര്‍.എഫ, ലൈഫ്, കോവിഡ്, ക്ഷേമ പെന്‍ഷന്‍, പ്രകൃതി ക്ഷോഭം, ജോലി സംബന്ധമായ പരാതികള്‍ എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും താലൂക്ക് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും. കാര്‍ത്തികപ്പള്ളി താലൂക്കിലെ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസ് എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. District Collector Alappuzha

പാലോട് വന അതിർത്തികളിൽ കാട്ടുപോത്തുകളുടെ കൂട്ടം...... രാത്രി കാല സഞ്ചാരികൾ ശ്രദ്ധിക്കുകപാലോട് :കൊച്ചടപ്പുപാറയിലും, ചെല്ല...
12/12/2022

പാലോട് വന അതിർത്തികളിൽ കാട്ടുപോത്തുകളുടെ കൂട്ടം......
രാത്രി കാല സഞ്ചാരികൾ ശ്രദ്ധിക്കുക

പാലോട് :
കൊച്ചടപ്പുപാറയിലും, ചെല്ലഞ്ചിയിലും കല്ലുവരമ്പിലും കാട്ടുപോത്തിൻ കൂട്ടം .

രാത്രി കാല സഞ്ചാരങ്ങളിൽ ശ്രദ്ധ വേണമെന്ന് ഫോറസ്റ്റ് അധികൃതർ.

പാലോട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ പാങ്ങോട് , പാലോട് വനാതിർത്തികളിൽ കാട്ടുപോത്തുകളുടെ കൂട്ടം ഇറങ്ങി.

നാല് കാട്ടുപോത്തുകൾ അടങ്ങുന്ന സംഘമാണ് വനാതിർത്തികളിൽ ചുറ്റിത്തിരിയുന്നത്.

വനാതിർത്തി മേഖല കരിമൺ കോട്, കൊച്ചടപ്പുപാറ, ചെല്ലഞ്ചി, മുതുവിള കല്ലുവരമ്പ് ഭാഗങ്ങളിലാണ് കാട്ടുപോത്തുകളെ കണ്ടു.

കാട്ടുപോത്തുകൾ സമീപത്തെ മറ്റ് വന പ്രദേശങ്ങളിലേക്കും എത്താൻ സാധ്യതയുണ്ട്.

കാരേറ്റ് - പാലോട് റോഡിൽ മൈലമൂട് കഴിഞ്ഞുള്ള വനപ്രദേശങ്ങൾ, മേഖലയിലെ വനാതിർത്തികളുമായി ചേർന്ന് കിടക്കുന്ന മറ്റു റോഡുകൾ എന്നിവിടങ്ങളിലൂടെ സന്ധ്യ കഴിഞ്ഞ് യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചു വേണം കടന്ന് പോകാനെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.

മേഖലയിൽ കാട്ടു പോത്തുകളുടെ സാന്നിദ്ധ്യം മുൻമ്പുമുണ്ടായിട്ടുണ്ട്.
അവ വനപാലകരുടെ നിരീക്ഷണത്തിലുമാണ്.

ഒരു കാരണവശാലും കാട്ടുപോത്തിനെ വനത്തിനുള്ളിൽ കയറി ഓടിയ്ക്കാനോ, ഫോട്ടോ എടുക്കുവാനോ, പിന്തുടരുവാനോ പാടില്ല.

ഭീഷണിയുണ്ടെന്ന് തോന്നിയാൽ മാത്രമേ കാട്ടുപോത്തുകൾ സാധാരണ ആക്രമിയ്ക്കാറുള്ളു.

സമീപത്തെ പൊന്മുടി വനമേഖലയിൽ നിന്നും ഇറങ്ങുന്ന മൃഗങ്ങൾ സ്വയം തിരിച്ച് പോവുകയാണ് പതിവ് .

അവയെ പിന്തുടർന്നും ബഹളം വച്ചും പ്രകോപിതരാക്കുകയും കൂട്ടം തെറ്റിക്കുകയും ചെയ്താൽ , ചിതറിയോടി ജനവാസ കേന്ദ്രങ്ങളിലേക്കും എത്താനും സാദ്ധ്യതയുണ്ട്. പ്രദേശവാസികളും, അതു വഴി കടന്നുപോകുവരും ശ്രദ്ധിക്കുക.

United South Kerala - USK

06/12/2022

കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ആ വാർത്ത ഇങ് എത്തി 😍😍😍😍

മുഖ്യമന്ത്രിയുമായുള്ള സമര സമിതിയുടെ ചർച്ച വിജയം.

ഇന്ത്യയുടെ ആദ്യ മദർ പോർട്ടായി നമ്മുടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറട്ടെ 🇮🇳❤️😍

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when United South Kerala - USK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share