Double Decker ഡബിൾ ഡെക്കർ

Double Decker ഡബിൾ ഡെക്കർ DANCE, MUSIC AND ENTERTAINMENT

ഞാൻ ജയദേവൻ ആലപ്പുഴ കൈനകരിയിൽ ആണ് വീട് പഠനത്തിന്റെ ഭാഗമായി അപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നുഞാൻ ജേർണലിസം വിദ്യാർഥിയാണ് പ...
01/10/2025

ഞാൻ ജയദേവൻ ആലപ്പുഴ കൈനകരിയിൽ ആണ് വീട് പഠനത്തിന്റെ ഭാഗമായി അപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നുഞാൻ ജേർണലിസം വിദ്യാർഥിയാണ് പഠനത്തിന്റെ ഭാഗമായി പേപ്പർ സമർപ്പിക്കണം മുഖാമുഖത്തിന് ചിലരുടെ സമയം തേടിയിരുന്നു കോവിഡ് ലോക്ക്ഡൗൺ കാരണം യാത്ര ചെയ്യാൻ കഴിയുന്നില്ല എന്നെ സഹായിക്കണം

=AJ സൂക്കാർണോ- ഞാൻ അതിനു അനുയോജ്യനായ ഒരാളെതന്നാൽ പോരെ?

ജയദേവൻ- ലോക് ഡൗൺ കാരണം യാത്രയ ചെയ്യാൻഎനിക്ക്കഴിയില്ല
=എന്താണ് ചോദിക്കാനുള്ളത്
? എങ്ങനെയാണ് പൊതുപ്രവർത്തകൻ ആയത്
= ഞാൻ വളർന്നുവന്നസാമൂഹ്യ സാഹചര്യം എന്റെ ശക്തി സ്രോതസ്സായി പൊതുപ്രവർത്തകനായി
? ബാല്യംകുറച്ചുകൂടി വിശദീകരിക്കാമോ
= എന്റെ ഈ ഗ്രാമം കരിങ്കൽ തൊഴിലാളികൾ, കയർ തൊഴിലാളികളും കാർഷിക തൊഴിലാളികളും മരപ്പണിക്കാരും, മരത്തിൽ ശില്പങ്ങൾ പണിയുന്ന വരും, എണ്ണയാട്ടുകാരും, കുറച്ചു മത്സ്യത്തൊഴിലാളികളും നാമ മാത്രമായ കർഷകരും, കുറച്ച് സർക്കാർ ജീവനക്കാരും ചെറു വ്യാപാരികളും അടങ്ങുന്ന ഗ്രാമമാണ് പരസ്പരം സ്നേഹവാത്സല്യത്തോടെ ജീവിക്കുന്ന ഗ്രാമം വെലിക്കെട്ട്കളും മതിലുകളും ഇല്ലാത്ത ഗ്രാമം ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഉത്സവങ്ങൾ എല്ലാവരാലും നടത്തപ്പെടുന്ന ഗ്രാമം ദുഃഖങ്ങളും പ്രയാസങ്ങളും പരസ്പരം എല്ലാവരാലുംപങ്കുവെച്ച് ജീവിച്ച കാലംഅവരുടെ ഇടയിൽ നിന്നും രൂപപ്പെട്ടതാണ് എന്റെ ബാല്യം

കൂരവീടിനും പകരം വാർത്ത വീടിന്റെ നിർമ്മാണം നടക്കുമ്പോൾ വാർക്കുന്നത് കാണാൻ മൊസൈക്കിടുന്നത് കാണാൻ നാട്ടുകാർ കൂട്ടംകൂടി നിൽക്കുന്നതും അവരുമായി ഇടപെടാനും ബാല്യത്തിലെ അവസരം ലഭിച്ചു

ഭദ്രകാളി ക്ഷേത്രത്തിന് സമീപംനഴ്സറിയിൽ പോകുമ്പോൾ തോണ്ട് തല്ലുന്നതും ചകരിപിരിക്കുന്നത് ചല്ലി അടിക്കുന്നതും തടി കടയുന്നതും വയൽ കൃഷി ചെയ്യുന്നതും എണ്ണയാട്ടുന്നതും ആന പണി ചെയ്യുന്നതും കൗതുകത്തോടെ കണ്ടു പാച്ചല്ലൂർ എൽ പി എസിൽ പോകുമ്പോൾ ഒരു ദിവസംഒലിപ്പിൻ കരയിൽ വീടില്ലാത്തവർ 30 ഓളം കുടിലുകൾ നിരനിരയായി കെട്ടുന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുമ്പോൾ വരുമ്പോൾ കുടിലുകൾക്ക് മുകളിൽ ചുവന്ന പതാക നാട്ടിയിരിക്കുന്നു
വൈകുന്നേരംസ്കൂൾ വിട്ടു വരുമ്പോൾ പോലീസ് എല്ലാ വീടുകളും പൊളിച്ചടുക്കിയിരിക്കുന്നു കരഞ്ഞുകൊണ്ട് നിൽക്കുന്ന കുറെ മനുഷ്യരും അതിൽ നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുറച്ചു കുട്ടികളും ആ കാഴ്ച എന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി ഒരു പിടി മണ്ണിനു വേണ്ടിയാണ് നിസ്സഹായരായ മനുഷ്യർ

പിതാവിന്റെ ഫ്ലവർ മില്ലിൽ വൈകുന്നേരം ഗോതമ്പ് പൊടിക്കുവാൻ വന്നപ്പോൾ ഞാനവരോട് ചോദിച്ചു നിരനിരയായി ഇരുന്ന വീടുകൾ നല്ല ചന്തമായിരുന്നു എന്തിനു പൊളിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞു ഒന്നും പറഞ്ഞില്ല എനിക്ക് അവരോടുള്ള സ്നേഹം ഞാൻ അവരുടെ പ്രതിഷേധയോഗം നടക്കുന്ന സ്ഥലത്ത് പോയി നിന്നു

ഒരു സ്കൂൾ അവധിക്കാലം ഞങ്ങൾ പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രം മൈതാനിൽ കളിച്ചുകൊണ്ട് നിൽക്കുമ്പോൾ എന്റെ ഉമ്മയും കൂട്ടുകാരുടെ അമ്മമാരും ഓടി വന്നു ഞങ്ങളെ വാരിയെടുത്തു കൊണ്ടുപോകുന്നു വെടി-വെടി എന്നു പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല അടുത്തദിവസം ഒരു വിലാപയാത്ര തുറന്ന ലോറിയിൽ വെള്ള പുതപ്പിച്ച അമ്മുവിന്റെ മൃതശരീരം നാലുവശത്തും കുറച്ചു പേർ ഇരിക്കുന്നു പിന്നാലെ വലിയ ഒരു വിലാപയാത്ര എന്റെ ഉമ്മയുടെ കൈപിടിച്ച് ഇടവഴിയിൽ കെഎസ്ഇബി ട്രാൻസ്ഫോർമ സമീപം വിലാപയാത്ര കണ്ടു ഉമ്മ പറഞ്ഞു ആനന്ദനും ഉണ്ടല്ലോ ഞാൻ കരുതി എന്റെ ഉമ്മയുടെ സഹോദരൻ ഉണ്ട് അതായിരിക്കുംഎന്ന് ആനന്ദൻ എന്ന് ഞാൻ കരുതി ചിറയിൻകീഴിൽ എന്റെ ഉമ്മയുടെ വീട്ടിനടുത്തുള്ള ആനത്തലവട്ടം ആനന്ദൻ ആണ് എന്ന് എനിക്ക് വർഷങ്ങൾക്കുശേഷമാണ് മനസ്സിലായത്
ജോലിക്കും നാലാണ കുലുക്കി വേണ്ടി എന്റെ നാട് നടത്തിയ പോരാട്ടമായിരുന്നു നേരം പുലരുന്നതിനു മുമ്പ് തോണ്ട് തല്ലാൻ, ചല്ലിയടിക്കാൻ ആരംഭിച്ചാൽ വൈകുന്നേരം ആകുമ്പോൾ റേഷൻ കടയുടെ മുന്നിൽ മണിക്കൂറുകൾ കാത്ത് നിന്ന് ഗോതമ്പു വാങ്ങി എന്റെ പിതാവിന്റെഫ്ലവർ മില്ലിൽ എത്തും അത് പൊടിച്ച് വീട്ടിൽ പോയി പാചകം ചെയ്തു കഴിച്ചു വേണം അന്ന് ഉറങ്ങാൻ അവർക്ക് എന്നോട് വലിയ വാൽസല്യം മായിരുന്നു

എന്തിന് വെടിവെപ്പുണ്ടായി സമരം എന്തിനു വേണ്ടിയായിരുന്നു അക്കാലത്ത് മില്ലിൽ കാത്തുനിൽക്കുന്നതിനിടയിലുള്ള ചർച്ചയും സംസാരവും അങ്ങനെ അവരുടെ സമരം എന്റെയുംസമരമായി മാറി ഞാൻ അവരുടെ ഒരാളായി മാറി പോലീസിന്റെ മർദ്ദനമേറ്റവരെ ജംഗ്ഷനിലുള്ള കുമാരവിലാസം ആശുപത്രിയിൽ കൊണ്ടുവരുന്നതും ഞാൻ നോക്കി നിന്നു ജീവിത കളെശങ്ങൾക്കിടയിലെ മനുഷ്യജീവിതം മിൽ വരാന്തയിൽ കുറേക്കാലം സംസാരമായി തുടർന്നു

ഒരു ദിവസം വൈകുന്നേരം3 മണിയോടെ ഞാൻ മുമ്പ് പറഞ്ഞ വിലാപയാത്രയിലും കുടിൽ കെട്ടിയ സ്ഥലത്തും കണ്ട ചിലർ ഒരു മഞ്ഞ മുളയിൽ ഒരു ചുവന്ന പതാക കിട്ടി പാച്ചല്ലൂർ ജംഗ്ഷനിൽ പതാകനാട്ടി വളരെ വേഗം പിരിഞ്ഞു പോയി കുറച്ചു കഴിഞ്ഞു പോലീസ് ജീപ്പ് വന്നു കാര്യങ്ങൾ അന്വേഷിച്ചു കടന്നുപോയി അഞ്ചു മണിയാകുമ്പോൾ ജംഗ്ഷനിൽ ഒരു അലർച് ഒരു ഖദർ ദാരി പാറിപ്പറക്കുന്ന കൊടിയും കൊടിമരവും ബലംപ്രയോഗിച്ച് എടുത്ത് അടുത്തുള്ള മരിച്ചിനി പുരയിടത്തിൽ എറിഞ്ഞു ഒരു കിളി ചിറകൊടിഞ്ഞുകിടക്കുന്നത് പോലെ തോന്നി ഒന്നെടുത്ത് പറത്തുവാൻ എനിക്ക് തോന്നി ഞാൻ സന്ധ്യയ്ക്ക് ശേഷവും വീണ്ടും പോയി നോക്കി ഞാൻ മില്ലിൽപോയി തൊഴിലാളികളോട്തിരക്കി

"അടിയന്തരാവസ്ഥ"
"കൊടിപിടിച്ചു കൂടാ ജാഥ നടത്തി കൂടാ"

കുറച്ചു ദിവസങ്ങൾക്കുശേഷം ജംഗ്ഷനിൽ വലിയ ബഹളം മുൻപ്കൊടികെട്ടിയവരും കൊടിമരം തകർത്തവരും തമ്മിൽ ഏറ്റുമുട്ടി കുമാരവിലാസത്തിൽ ശശിധരനും, കോവളത്തെ സാമ്പനും കുമളി വഴി ഓടുന്നു തിരുവനന്തപുരത്തു നിന്നും വീഴിഞ്ഞത്തു നിന്നും അഞ്ചു വീതം പോലീസ് ബസ്സുകൾ നിറ തോക്കുമായി പോലീസ് ചാടി ഇറങ്ങുന്നു ഞങ്ങളുടെ ടെ നാട് വിറങ്ങലിച്ചു നിൽക്കുന്നു തുണ്ടത്ത് വിളാകത്ത വേണുഗോപാലിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു എന്റെ പിതാവിന്റെ കൂട്ടുകാരൻ വേണു അണ്ണന്റെ പിതാവ് പുഷ്ക്കരപണിക്കർ കരഞ്ഞുകൊണ്ട് ഒരു കാറിൽ കയറി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് പോയി ഞങ്ങളുടെ നാട് ജയിലറയായി മാറി പോലീസ് നരനായാട്ട് നടത്തുന്നു റോഡിൽ ഖാദർ ഇട്ടവർമാത്രം ഉലത്തുന്നു അടുത്ത ദിവസം തേങ്ങ വെട്ടുകാരനോടൊപ്പം വണ്ടിത്തടത് പോയി ഒരു ചുമട്ട് തൊഴിലാളിയെ പോലും കിട്ടിയില്ല എവിടെയും സ്മശാന മൂകത എല്ലാവരും ഒളിവിലാണ് പോലീസ് ഭീകരത കാരണം

1976 സ്കൂൾ അവധിക്കാലത്ത് പിതാവിന്റെ കുടുംബവീട് പിരപ്പൻകോട് പേരകത്ത് മുകളിൽ കഴിയുമ്പോൾ അടുത്ത തടഞ്ഞു കിടക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുന്ന ഒരാൾ ഈ നാടിന്റെ അവസ്ഥയും അടിയന്തരാവസ്ഥയിൽ നടക്കുന്ന അക്രമത്തെക്കുറിച്ച് ഇന്ത്യയെ കുറിച്ച് കേരളത്തെക്കുറിച്ച് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് കാറൽ മാർക്സിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ജനിയെക്കുറിച്ച് പട്ടിണി കിടന്നു മരിച്ച മക്കളെ കുറിച്ച് പാരീസ് കമ്മ്യൂൻ പരാജയത്തെ കുറിച്ച് സർ ചക്രവർത്തിയെ കുറിച്ച് ലെനിൻ സഹോദരൻ രക്തസാക്ഷിത്വം വരിച്ചതിനെക്കുറിച്ച്
ലെനിൻന്നെക്കുറിച്ച് റഷ്യൻ വിപ്ലവത്തെക്കുറിച്ച് എം എൻ റോയിയെ കുറിച്ച് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടതിനെ കുറിച്ച് മുഹമ്മദ് ഷെഫീക്കിനെ കുറിച്ച് ഇഎംഎസിനെ കുറിച്ച് എകെജിയെ ഗൗരിയമ്മയെ കുറിച്ച് കോടിയേരി ബാലകൃഷ്ണനും MA ബേബി യും sfi ജാഥ നടത്തിയത് മീശ വിജയനും(m. വിജയകുമാർ) ശിവാനന്ദൻ,നടരാജൻ, രാജശേഖരൻ,സുന്ദരേശൻ,സി കെ ഹരീന്ദ്രൻ കഥ പറയും പോലെ ഒരു വെക്കേഷൻ കാലം പറഞ്ഞുതന്നു സ്കൂൾ തുറന്നു വീട്ടിൽ തിരിച്ചെത്തി കുമാരവിലാസത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് സ്റ്റഡീസിൽ ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോൾ ചെങ്കൊടി പിടിച്ച് പന്തം കൊളുത്തി പ്രകടനം കടന്നുവരുന്നു നെഞ്ചുപൊട്ടുന്ന മുദ്രാവാക്യം "രാജൻ എവിടെ കണ്ണൻ എവിടെ "എന്നു പോകുന്നു മുദ്രവാക്യം അവർ പിടിച്ചിരിക്കുന്ന കൊടിയിൽ ഒന്ന് തൊട്ടുനോക്കാൻ മോഹം
ജാഥയുടെ ഏറ്റവും പുറകിൽ നിൽക്കുന്നത് ഊരാംകുടി ആശാന്റെ മകൻ ഷറഫുദ്ദീൻ
ഞങ്ങളും കുറച്ച്ദൂരം മുദ്രാവാക്യം ഏറ്റുവിളിച്ചുആദ്യമായിജാഥയിൽപങ്കെടുത്തു

ക്ലാസ് കഴിഞ്ഞ് തിരികെ വരാൻ താമസിച്ചതിന് കാരണം തിരകിയ ഉമ്മയോട് ജാഥയിൽ പങ്കെടുത്ത കാര്യം പറഞ്ഞു തുടുപ്പു കൊണ്ടുള്ള അടി കിട്ടി അന്ന് രാത്രി ഉമ്മയുടെ കാട്ടിൽ കൂടെ പോയി കിടന്നു സ്കൂൾ അവധിക്കാലത്ത് പിരപ്പൻകോട് വച്ച് ഒളിവ് ജീവിതം നയിക്കുന്ന മനുഷ്യൻ പറഞ്ഞു തന്ന കാര്യങ്ങൾ ഞാൻ സമയമെടുത്ത് ഉമ്മയോട് പറഞ്ഞു ഉമ്മ ഉറഞ്ഞുതുള്ളി വിയോജിപ്പിൽ ഉറച്ചുനിന്നു

ഉമ്മയുടെ ഏക സഹോദരൻ അബ്ദുൽഅസിസ് കമ്മ്യൂണിസ്റ്റുകാരൻ എന്ന ഒറ്റക്കാരണത്താൽ കോൺഗ്രസുകാരൽ രക്തസാക്ഷി ആയതും ഉമ്മയ്ക്ക് ലഭിച്ചതിന്റെ ഇരട്ടി വസ്തു കുടുംബത്തിൽ നിന്ന് ലഭിച്ചത് മുഴുവൻ പാർട്ടിക്കായി ചെലവഴിച്ചതും അവസാനം സഖാവ് K അനുരുദ്ധൻമായുള്ള സൗഹൃദം പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടത്കാരണം1965 ചൈനീസ് ചാരൻഎന്നപേർകിട്ടിയതുംകോൺഗ്രസിന്റെകൊലക്കത്തിക്കിരിയായി അക്കാലത്ത് ഈകാരണത്താൽ നേതാക്കൾ ആകെ ജയിലിൽ ആയിരുന്നതും കാരണം മൃതദേഹം ചിറയിൻകീഴ് പണ്ടകശാല മുസ്ലിം പള്ളിയിൽ അടക്കാൻ പോലുംകഴിയാതെ പെരുമാതുറയിൽ പള്ളിയിൽ കബറടക്കേണ്ടി വന്നതും മറ്റൊരു നോവായിഎന്റെ ഉമ്മയുടെ ഉള്ളിൽ കിടക്കുന്നു അതുകാരണം തടസ്സം പിടിച്ചു

ഞാൻ എന്റെപിതാവിനെ സമീപിച്ചു അദ്ദേഹം മണിക്കൽ പഞ്ചായത്തിൽ കോലിയക്കോട്കൃഷ്ണനായർ,പിരപ്പൻകോട് മുരളിയും, ആലിയാട് മാധവൻ പിള്ളയും അടങ്ങുന്ന പാർട്ടി ബ്രാഞ്ചിന്റെ അംഗ മായിരുന്നു പിതാവിന്റെ മൗന അനുവാദത്തോടെ ഞാൻ തുടർന്നുംജാഥയിൽ പങ്കാളികളായി
1977 തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജംഗ്ഷനിൽ വീണ്ടും ചെങ്കൊടികൾവീടും ഉയർന്നു നീലലോഹിതദാസൻനാടാർ പാച്ചല്ലൂർജംഗ്ഷനിൽവരുന്നുഎന്ന് അറിയാൻ കഴിഞ്ഞു അവിടെവെച്ച് ഞങ്ങൾ കുട്ടികൾക്ക് മണികണ്ഠൻ നായർ സഖാവ് രണ്ടിലതന്നു നീലൻ വരുമ്പോൾ രണ്ടില പമ്പരംപോലെ കറക്കികുട്ടികൾ നൽകണം നീല ഞങ്ങളുടെ കൈകൾ പിടിച്ചു കുലുക്കി കൈകൂപ്പി വോട്ട് അഭ്യർത്ഥിച്ചു നീലൻ വിജയിച്ചു എന്ന വാർത്ത വന്നതും ഒരു പ്രകടനം അണപൊട്ടി ആർത്തിരച്ച് വന്നു നമ്മുടെ ജംഗ്ഷൻ ഒരു ചെങ്കടലായി അടുത്തദിവസം കേരളകൗമുദി പത്രത്തിൽ ഇന്ദിരാഗാന്ധി തോറ്റു എന്നും രാജ്യത്ത് കോൺഗ്രസ് വിരുദ്ധ മുന്നണി അധികാരത്തിൽ വരുന്നുഎന്നും എന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു എന്നും വാർത്ത കണ്ടു അടിയന്തരാവസ്ഥ പിൻവലിച്ചതിന് തുടർന്ന് മിക്കവാറും എല്ലാ ദിവസവും പ്രകടനങ്ങളും യോഗങ്ങളും

കുമിളി വലിയവീട്ടിൽ വച്ച് ബാലസംഘം യൂണിറ്റ് രൂപീകരിച്ചു62 കുട്ടികൾ പങ്കെടുത്ത യോഗത്തിൽ ഞാൻ ആദ്യമായി സംസാരിച്ചു കെ എസ് വൈ എഫ് പ്രവർത്തകർ സാധനത്തിൽ സഖാവ് മണികണ്ഠൻ നായർ അടക്കം സംരക്ഷണയിൽ കുമളിയിൽ പതാക ഉയർത്തി

ഹോട്ടൽ ബെല്ലർ സമരം പ്രചരണാർത്ഥം കൈവണ്ടി ജാഥ കടന്നുവന്നു ചുവന്ന ഹു ണ്ടി കയ്യിൽ 5 പൈസ നിക്ഷേപിച്ചു ഒരു ചുവന്ന നൂല് കഴുത്തിൽ ഇട് സ്വീകരണം നൽകി കരിങ്കൽ തൊഴിലാളികളുടെ ജാഥയുടെസീകരണവും നൽകുന്നത് കണ്ടുനിന്നു-
?യൗവനം എന്തായിരുന്നു
=യൗവനംസർഗാത്മകമായിരുന്നുപച്ചാല്ലൂർ ശ്രീ ഭദ്രകളിമുടിപ്പുരമുറ്റത് ഭാരത് സ്പോസ് ക്ലബ് ഒളിബൽകളി കാഴ്ചകാർ ഞങ്ങൾകുട്ടികൾ മുൻകയെടുത് ജയ്ഹിദ് ആർട്ട് & സ്പോർട്സ് ക്ലബ് രുപികരിച്ചു ഞാൻ പ്രസിഡന്റ് B M സുരേഷ് സെക്രട്ടറിയും ആയിരുപികരിച്ചു ഒളിബാൾകളി സാധനത്തിലിം,
തട്ടകുടിയിൽ കളികുബോൾ ടുർണ്ണമെന്റ് നടത്തി പൊടിപൊടിച്ചു സൈക്കിളിംഗ് ഹരമായിരുന്നു. കവിത എഴുതുക, കഥ എഴുതുക, നാടകം എഴുതലും,സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിക്കുക ബിഎൻ വി ഹൈസ്കൂളിൽ പ്രസന്ന ടീച്ചറുടെ പ്രോത്സാഹനം എടാ എന്തെങ്കിലും എഴുതി കൊണ്ട് വാടാ ഇവിടെ ഇരുന്നു എഴുതണം എന്ന് നിർബന്ധം പിടിച്ചു ചിലആഴ്ചപ്പതിപ്പിൽ ടീച്ചർ തന്നെപ്രസിദ്ധീകരിച്ചു. വായനയും,എസ്എസ്എൽസി ആകുമ്പോൾ ക്ലബ്ബിന്റെ പ്രവർത്തനവും നിർത്തി സ്പോർട്സ് ഉപകരണങ്ങൾ കോളേജ് ഓഫ് സ്റ്റഡീസിൽ പ്രിൻസിപ്പൽനടേശൻ സാറിന്റെ നിർദ്ദേശപ്രകാരം മന്നം മെമ്മോറിയലിൽ സിദ്ധൻ സാറിനെ ഏൽപ്പിച്ചു സ്കൂൾ പഠനം കഴിഞ്ഞ് തുടർ പഠനത്തിന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ
കേരളയൂണിവേഴ്സിറ്റി ഓഫീസിനു മുമ്പിൽ എസ്എഫ്ഐയുടെ സമരത്തിനായി എത്തി വിദ്യാർത്ഥികൾ മതിൽ ചാടി കടന്നു വിദ്യാർഥികളും പോലീസും നേർക്കുനേർ ഏറ്റുമുട്ടി ആദ്യത്തെ പോലീസ് മർദ്ദനത്തിന്റെ രുചി അറിഞ്ഞു അന്നേദിവസം സഖാവ് എം എ ബേബിയെ ആദ്യമായി കാണാൻ കഴിഞ്ഞു

? യുവത്വം എന്തായിരുന്നു
= ഉള്ളിലെ രാഷ്ട്രീയ ആശയങ്ങൾതീഷ്ണമായ പോരാട്ടങ്ങളുടെ നാളുകൾ ആയിരുന്നു മാറിയിരുന്നു
യുവജന സംഘടന പ്രവർത്തനം സംഘർഷങ്ങളുടെ നാളുകളിലേക്ക് വഴിമാറുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രവർത്തക യോഗം എസ് എം വി സ്കൂളിൽ നടക്കുമ്പോൾ സഖാവ് എം വിജയകുമാറിനെയും, ആയുർവേദ കോളേജിന് മുന്നിൽവച് പരിചയപ്പെട്ടകടകംപള്ളി സുരേന്ദ്രൻനെയും കുറ്റിമൂട് വിജയനെയും സികെഹരീന്ദ്രനെയുംശിവദാസനെയും കാണുവാനിടയായി 1982 കോൺഗ്രസ് ബന്ദ പ്രഖ്യാപിച്ച ദിവസംസഖാവ് തിരുവല്ലം ശിവരാജനും മറ്റു സഖാക്കൾക്കും ഭീകരമാ ആക്രമണത്തിന് ഇരയായി തുടർന്നും അക്രമവും പ്രതിരോധവും തുടർന്നു നായനാർ ഗവൺമെന്റ് അട്ടിമറിക്കപ്പെട്ടു ഗാന്ധി പാർക്കിൽ പൊതുയോഗം ലോറിയുടെ ക്യാബിന് മുകളിൽ ഇരുന്നു പോയിതുടർന്ന്തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പിൽകരുണാകരൻമുഖ്യമന്ത്രിയായിതിരഞ്ഞെടുത്തുകുനിൽമേൽകുരുപോലെചാലയിൽകൊളയും,തിവെയ്പും ഡിവൈഎഫ്ഐ സമാധാനത്തിന്റെ സാഹോദര്യത്തിന്റെ പ്രചാരകരായി മാറി സംഘടനമുന്നേറ്റം ഉണ്ടാക്കി1982 പാർട്ടി അംഗത്വം ലഭിച്ചു 1983 നേമം നിയോജകമണ്ഡലംഉപതിരഞ്ഞെടുപ്പ് വി ജെ തങ്കപ്പൻ സ്ഥാനാർത്ഥി നേമം പഞ്ചായത്ത് പ്രസിഡണ്ട് OS ന്റെ വീട്ടിൽ വച്ച് വിജെകണ്ടു പിതാവിന്റെ അനുജൻ ഷാഹുൽ ഹമീദിന്റെ ക്ലാസ്മേറ്റ് ആണ് VJ ചുമരുകൾ വെള്ളയടിക്കൽ, സ്റ്റിക്കർ പതിക്കൽ ആയിരുന്നു ഞങ്ങളുടെ ജോലി സംസ്ഥാനത്തെ നിരവധി നേതാക്കന്മാരെ കാണുവാനും ചിലരെ പരിചയപ്പെടുവാൻ കഴിഞ്ഞു നമ്മുടെ സ്ഥാനാർത്ഥിയുടെ വിജയം വലിയ ആവേശം സൃഷ്ടിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് വെള്ളായണി കാർഷിക കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിന് പാർട്ടിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ബാലരാമപുരം കല്ലമ്പലം തൈക്കാവ് പള്ളിക്ക് സമീപം നേമം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി RP, ഫക്കീർഖാൻ, തോപ്പിൽ ശിവശങ്കരൻ, പള്ളിക്കൽ സദാശിവൻ വെള്ളാർ സുരേന്ദ്രൻ, മാടസ്വാമിയും വാത്സല്യത്തോടെ ഞാൻ പറഞ്ഞ കാര്യങ്ങൾഅവർ കേട്ടു നേമം പുഷ്പരാജനെ കാണാൻ എന്നോട് പറഞ് ചുമതലപ്പെടുത്തി ആ കൂടിക്കാഴ്ച എനിക്കൊരുഅനുഭവമായിരുന്നു കോഴിക്കോട് ഡിവൈഎഫ്ഐയുടെ രണ്ടാം ദേശീയ സമ്മേളനം പ്രകടനം പൊതുയോഗവും കാണാൻ നേതാക്കൾ പിടിച്ച വാഹനത്തിൽ പോകാനും അവസരം ലഭിച്ചു ക്യാമ്പസ് ഇന്റർവ്യൂ വഴി പോളിടെക്നിക് പഠനം പൂർത്തിയാകുമ്പോൾ നാഷണൽ ടെസ്റ്റിൽ കോർപ്പറേഷനിൽ ജോലി കിട്ടി ജോലിക്ഒപ്പം മാരിടൈം പഠനവും1985 ഓഗസ്റ്റ് ആറാം തീയതി സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ജോലിയും പഠനവും ഉപേക്ഷിച്ച് മുഴുവൻ സമയവും പൊതുപ്രവർത്തകനായി

Dyfiതിരുവല്ലം പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായിരിക്കുമ്പോൾ യൂണിറ്റ് രൂപീകരണതിന് എല്ലാ വൈകുന്നേരം നീക്കിവെച്ചുസഹപ്രവർത്തകനായ ഇടയാർ ധനപാലൻ കോൺഗ്രസുകാരാൾ കൊലചെയ്യപ്പെടുന്നു ഇടയാർലെ സഖാക്കൾ നാട്ടിലും പുറത്തും വച്ച് ഭീകരമായ ആക്രമണത്തിന് ഞങ്ങൾ രാപകലില്ലാതെപ്രതിരോധംതീർക്കലുംപോരാട്ടവുമായിരുന്നു സഖാവ് കടക്കംപള്ളി സുരേന്ദ്രൻ, പേട്ട കൃഷ്ണൻകുട്ടി, വഞ്ചിയൂർ ബാബു, രമണൻ എന്നിവർ നൽകിയ സംരക്ഷണം വലുതായിരുന്നുപലപ്പോഴും സഖാക്കൾക്കൊപ്പം രാത്രിയിൽ ഇടയാറിൽഅന്തി ഉറങ്ങി നാട്ടിൽസംഘർഷങ്ങളുടെ കാലയളവ് പ്രമാണിമാരുടെ പിൻബലത്തിൽ വർഗീയവാദികളും പോലീസ് ഭീകരവാഴ്ച എന്തിനെയും നേരിടാനുള്ള വല്ലാത്ത ഒരു മാനസികവും ശാരീരികവുമായ അവസ്ഥ ഒളിവിലും തെളിവിലുമായി പ്രസ്ഥാനത്തിന്റെ കൊടി ഈ നാട്ടിൽ ഉറപ്പിച് നിർത്തുവാൻപോരാട്ടഗാളുടെകാലം തല്ലുകൊണ്ടും കൊടുത്തും നിരന്തരമായി യോഗങ്ങൾ സംഘടിപ്പിച്ചു നമ്മുടെ പ്രസ്ഥാനം വളരുക തന്നെയായിരുന്നു നെല്ലിയോട്,കരുമാംപ്രദേശത്ത് വ്യാപകമായ ആക്രമണവും പ്രതിരോധവും പാർട്ടി സഖാക്കളുടെ വീട് സംരക്ഷിക്കാൻ ജഡ്ജി കുന്നിൽ ക്യാമ്പ് രാത്രികളിൽആഹാരവും കിടപ്പും ഉറക്കവും എല്ലാം രാഷ്ട്രീയ പകലാക്കിയുള്ള പ്രവർത്തനം പാർട്ടി ജീവിതത്തിലെഅവിസ്മരണീയമായ അനുഭവം kseb ജീവനക്കാരുടെ സമരം40 ദിവസം പിന്നിടുമ്പോൾ പാർട്ടി കേരളബത് പ്രഖ്യാപിച്ചു ബന്ദിന്റെ ദിവസം വൈദ്യുത കണക്ഷൻ തടസ്സപ്പെടുത്തി പോലീസ് നര നാരാട്ട്ആരംഭിച്ചു ഞാനെന്നകരുതി എന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു ഞാനും ഗോപാലകൃഷ്ണൻ സാറും ബൈപ്പാസിന്റെ തെങ്ങു മുറിക്കുന്ന കൊല്ല തറയിൽ എത്തി ksrtcസോമൻസഖാവിനോട് കാര്യം പറഞ്ഞു അറ്റരികിലെത്തി പശുവിനെ കുളിപ്പിച്ചു കൊണ്ടു നിന്ന മിൽക്ക് ബാർ സുരേന്ദ്രന്റെപുറത്ത് ഷൂസ് ഇട്ട്കയറി പാച്ചല്ലൂർ പൊഴിയിൽ മണിയന്റെ പുരയിൽഎത്തി പകൽ അവിടെ കഴിച്ചുകൂട്ടി രാത്രിയിൽ ശാന്താ സുകുമാരന്റെ വീട്ടിൽ ഭക്ഷണവും ഉറക്കവും നേരം പുലർന്നപ്പോൾ പോലീസ് അവിടെയെത്തി പോലീസിന് മുമ്പിൽ പൊട്ടനായിസോമൻ സഖാവിന്റെ നാടക അഭിനയം കണ്ട് ഞങ്ങൾ ഭയന്ന് അകത്തിരുന്നു പാതിരാത്രിയിൽ തിരുവല്ലത്ത്ഞങ്ങൾ കലാനികേതൻ ട്യൂട്ടോറിയൽ എത്തി പ്രിൻസിപ്പൽ TPരാജേന്ദ്രൻ സാറിനെ വിളിച്ചുണർത്തി 500 രൂപ കടം ആവശ്യപ്പെട്ടു ആ പൈസയുമായി ഒപ്പനമഠം വഴി കാൽനടയായി തമ്പാനൂരിൽ എത്തി നാഗർകോവിൽ അംബാസമുദ്രം വഴി സെൽവലയാർ വനത്തിലെത്തി ഗോപാലകൃഷ്ണ സാറിന്റെ സഹോദരിയുടെ വീട്ടിൽ ഒളിജീവിതം

ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി അംഗം കരിങ്കട രാധാകൃഷ്ണൻ കുളിക്കുന്നതിനിടയിൽ കരമനയാറ്റിൽ വേങ്ങരയിൽ മുങ്ങിമരിച്ചു പന്ത്രണ്ടാം ദിവസം രാധാകൃഷ്ണൻ എടുത്തിരുന്ന സ്വയംതൊഴിൽ വായ്പയുടെ കുടിശ്ശികയുടെ ഭാഗമായി വീട് ബാങ്ക് റിക്കവറി 2 രൂപ മുതൽ100രൂപവരെസ്വരൂപിച്ച്റിക്കവറി നിർത്തിവെച്ചു ഡിവൈഎഫ്ഐ യൂണിറ്റ് പണിയെടുത്ത് ബാക്കി പൈസ അടച്ച് വായ്പയിൽ നിന്നും മോചനം നേടികൊടുത്തു
ഡിവൈഎഫ്ഐ യൂണിറ്റുകൾ പ്രതിരോധ ക്യാമ്പുകൾ സംഘടിപ്പിച്ചു സഖാവ് രംഗന്റെ വീട്, വെള്ളാർ അരിവാൾ കോളനി, പ്ലാങ്ങൽ, നെല്ലിയോട്, തിരുവല്ലം എൽപിഎസ്, കല്ലടിച്ച് മൂല, എല്ലാ വൈകുന്നേരങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് വെള്ളാർ സുരേന്ദ്രൻ, കെ എസ് കൃഷ്ണൻ, തിരുവല്ലം ശിവരാജൻ, ഞങ്ങൾക്ക് സംരക്ഷണം ഒരുക്കി
കോടതികളിൽകേസ് കോടതി വരാന്തകളിൽ മാസങ്ങൾ,ദിവസങ്ങൾ കഴിച്ചുകൂട്ടി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്

ഡിവൈഎഫ്ഐ നേമം ഏരിയാ സമ്മേളനം നേമം വിക്ടറി ഹൈസ്കൂളിൽ നടക്കുമ്പോൾ ഉദ്ഘാടകൻ സഖാവ് എം ദാസൻ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ സംബന്ധിച്ച് പ്രതിപാദിക്കുകയുണ്ടായി
വീഴിഞ്ഞത് കാൽനട പ്രചരണ ജാഥ മത്സ്യത്തൊഴിലാളികളെ പ്രതിഷേധത്തിന് ഇടയാക്കി നിരന്തരമായ പ്രക്ഷോഭം നാം ഉറച്ചുനിന്നു

MV രാഘവൻപാർട്ടി വിടുന്നു സിഎംപി രൂപീകരിക്കുന്നു ഒരു കൂട്ടം CMP യിൽ പോകുന്നു ഒരു വല്ലാത്ത ശൂന്യത
പാർട്ടി ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു1986 സിപിഐഎം കോവളം മണ്ഡലം വെങ്ങാനൂർ ഭാസ്കരൻ ക്യാപ്റ്റനായ ജാഥയിൽ അംഗമാകാൻ എനിക്ക്അവസരം ലഭിച്ചു തുടർന്ന് എൽഡിഎഫ് അധികാരത്തിൽ വന്നു
നാട്ടിൽ വ്യാപകമായി കുന്നുകൾ ഇടിച്ചുമാറ്റുന്ന പ്രവണതയ്ക്കെതിരായി ksfdc ചെയർമാൻസഖാവ് p ഗോവിന്ദ് പിള്ളായുടെ നേതൃത്വത്തിൽ പ്രചരണം ആരംഭിച്ചു dyfi ആ സമരത്തിനൊപ്പം വെള്ളായണിക്കായൽ സംരക്ഷണ സമിതിക്ക് രൂപം നൽകി നിരവധി സമരങ്ങൾ സംഘടിപ്പിച് കാവലാളായിരുന്നു.
എൽഡിഎഫ് സർക്കാർ അമേരിക്ക ചൈന സന്ദർശനത്തിനുശേഷം ടെക്നോപാർക്ക് സ്ഥാപിക്കാൻ തീരുമാനം ചിത്രാഞ്ജലി സ്റ്റുഡിയോയിൽക്യാമ്പ് ഓഫീസ് ആരംഭിക്കാൻ പരിസരത്തെ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശത്തോടെ പാർട്ടി ജില്ലാ സെക്രട്ടറി സഖാക്കൾ കാട്ടായിക്കോണം ശ്രീധർ, കൊച്ചഅഹമ്മദ് സാഹിബുമായി സ്ഥലത്ത് വന്നു തിരുവല്ലം ശിവരാജൻ സഖാവ് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് സുഖമില്ലാതെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നെയും കൂട്ടി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയി ഹൗസിംഗ് ബോർഡിനെതിരായ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരം ചൂണ്ടിക്കാട്ടി പദ്ധതി നഷ്ടപ്പെടുത്തി പദ്ധതിക്ക് വേണ്ടി വാദിച്ചതിന്റെ പേരിൽ എതിരാളികൾ ഒറ്റപ്പെടുത്തുകയും ചെയ്തു

കരമനയാറിൽ തോപ്പടി പ്രദേശം മണ്ണും മൂടിയ ഭാഗം ആറ് പുനസ്ഥാപിക്കാൻ ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു ഏരിയാ സെക്രട്ടറി ശിവദാസിന്റെ അനുമതിയോടെ ഞങ്ങൾ പ്രവർത്തി ആരംഭിച്ചു ഉച്ചയാകുമ്പോൾ നാടാകെ ഞങ്ങളോടൊപ്പം എത്തി നൂതനമായ ഈ പ്രവർത്തി പ്രദേശത്ത് ജനങ്ങളിൽ മദിപ്പുളവാക്കി എന്ന് മാത്രമല്ല ദൂരദർശൻആദ്യമായിഡിവൈഎഫ്ഐയുടെ പതാകയും പ്രവർത്തനവും റിപ്പോർട്ട് ചെയ്തു ഇത് യുവാക്കളിൽ മതിപ്പുളവാക്കി തുടർന്ന് സാക്ഷരതാ പ്രവർത്തനം പഞ്ചായത്ത് കോഡിനേറ്റർ ആകാനും അവസരം ലഭിച്ചു Dyfi പൊന്മുടിയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ ഈ രംഗത്ത് നടത്തിയ പ്രവർത്തനം മാതൃക തീരുമാനം ആയി മാറി വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും തുടർന്നും നടത്തി
സഖാക്കൾ വെള്ളാർ സുരേന്ദ്രൻ,കെ എസ് കൃഷ്ണനും സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ ടേൺ നിശ്ചയിച്ചു കൂട്ടിരിപ്പുകാരും രക്തം ദാനം ചെയ്യലും ഒരു പുതിയ അനുഭവമായിരുന്നു
സഖാവ് അപ്പുക്കുട്ടൻ നാടാർ മുൻകൈയെടുത്ത്പേരകം ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണവും പാർട്ടി ഗ്രൂപ്പ് രൂപീകരണവും തിരുവല്ലം ശിവരാജനും ഗോപാലകൃഷ്ണൻ സാറും ഞാനും പങ്കെടുത്തു എതിരാളികൾക്ക് വിളറിപിടിച്ചു നേമം ലോക്കൽ കമ്മിറ്റിയുടസഹായത്തോടെ നേരിടുമ്പോൾ
കരുമത്തെ അക്രമം നടന്ന വിവരമറിഞ്ഞ് രാത്രി രണ്ടുമണിക്ക് ഞാനും ശിവരാജൻ സഖാവ് കൂടി സഖാവ് കാഥികൻ രവീന്ദ്രന്റെവീട്ടിലെത്തിപനികാരണംസഖാവും സഖാവിന്റെ മകൻ ബെന്നിയും ആശുപത്രിയിലായിരുന്നുകരുമംതുളസിക് മാരകമായ പരിക്കുപറ്റി, നിരവധി സഖാക്കൾക്ക് പരിക്കേറ്റുവെന്നും അറിയാൻ കഴിഞ്ഞു വീട്ടുകാരേ ആശ്വസിപ്പിച ശേഷംആശുപത്രിയിലേക്ക് പോയി തുടർന്ന്ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി സഖാവ് കരുമം തുളസി എയർ ബഡ് വാങ്ങാൻ രണ്ടു രൂപ കൂപ്പൺ വിറ്റ് ഡിവൈഎഫ്ഐഫണ്ട് സ്വരൂപിച്ചു വർഷങ്ങൾ നീണ്ടചികിത്സ

വിഴിഞ്ഞത്ത്ജസ്റ്റിൻ രാജ് കൊലചെയ്യപ്പെട്ടു എന്ന വാർത്ത രാത്രി മൂന്നു മണിക്ക് തിരുവല്ലം ശിവരാജൻ വിളിച്ചുണർത്തി പറഞ്ഞു ഞങ്ങൾ നാലുമണിയോടെ നെല്ലിക്കുന്നിലെത്തി റോഡിന്റെ നടുവിൽ ചേതനയറ്റ ശരീരം രക്തം വാർന്നൊഴുകി റോഡരികിൽ ഇപ്പോൾ സ്തൂപം നിൽക്കുന്ന സ്ഥലത്ത് സഖാവിന്റെ രക്തംതളം കെട്ടി നിൽക്കുന്നു സഖാവ് അജയനെയും അനിലിനെയും മലയിൻകീഴിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പ്രതിരോധം തീർത്തു പ്രതികളെ പിടിക്കാൻ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരംസംഘടിപ്പിച്ചു,വെട്ടി കുഴിയിൽ രവീന്ദ്രൻ, നരുവമൂടിൽ സുദർശനം ചന്ദ്രനും രക്തസാക്ഷികളായി, മലയിൻകീഴിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമായി സഖാക്കളുടെ വീടിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതായിരുന്നു ജില്ലയിൽ നിരവധി സഖാക്കൾ കൊലക്കത്തിക്കിരയായി നേമം പഞ്ചായത്ത് പ്രസിഡണ്ട് ആദരണീയ O S അടക്കം ആക്രമണത്തിന് ഇരയായി അക്രമ രാഷ്ട്രീയത്തിനെതിരെ പാറശ്ശാല നിന്നുംആരംഭിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ജാഥ അംഗമെന്ന നിലയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കാൽനടയായിസഞ്ചരിക്കാനും മണിക്കൂറുകൾ വൈകി പാതിരാവരെ ജനങ്ങൾ ജാഥയെ സ്വീകരിക്കാൻ കാത്തുനിന്നു വിവിധ പ്രദേശങ്ങൾ കണ്ടറിയാനും ഒരു അനുഭവമായി 1991 സിപിഐഎം തിരുവല്ലം എൽ സി സെക്രട്ടറിയായി1992 നേമം ഏരിയ കമ്മിറ്റി അംഗമായി ജില്ലയിലെ തലമുറന്ന കമ്മ്യൂണിസ്റ്റുകാരായ സഖാക്കൾ P ഫക്കീർക്കാൻ, തോപ്പിൽ ശിവശങ്കരൻ,
VJ തങ്കപ്പൻ, തുടങ്ങിയ പ്രമുഖർക്കൊപ്പം ഏരിയകമ്മറ്റിയിൽ പ്രവർത്തിക്കാൻ പാർട്ടി അവസരം തന്നു.വിളപ്പിൽ,കല്ലിയൂർ, കമ്മറ്റികളുടെ ചുമതലയിലും പ്രവർത്തിച്ചു
1995തിരുവല്ലം പഞ്ചായത്ത്എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ആദ്യമായിലഭിച്ചു കാലാവധി പൂർത്തിയായി 2000ൽ തിരുവനന്തപുരംനഗരസഭയിൽകൂട്ടിച്ചേർത്തു
? ജനപ്രതിനിതി
=തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ
സിപിഐ എം സ്ഥാനാർത്ഥിയായി തീരുമാനിച്ചു ചുമതലക്കാരനായ തിരുവല്ലം ശിവരാജൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു1436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു ഫലമറിഞ്ഞ ഉടൻ കേരള വാട്ടർ അതോറിറ്റി ആസ്ഥാനത്തെത്തി ജാഥയായി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം നിവേദന സമർപ്പണം നടത്തി വോട്ട് ചെയ്ത് ജനങ്ങൾക്ക് നന്ദി പറഞ്ഞു അവർ ആവശ്യം കുടിവെള്ളം ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു ഭൂമി കണ്ടെത്തൽ ആയി p&T ശിവശങ്കരൻ ഒരു സെന്റിന് 13,200 ക്രമത്തിൽ 50 സെന്റ് സ്ഥലം മാർക്കറ്റ് വാല്യൂവിനെക്കാൾ കുറച്ച് നഗരസഭയ്ക്ക് കൈമാറി സഹായിച്ചു
നിരന്തരമായി നടത്തി ഇടപെടലുകളുടെ ഭാഗമായി ജഡ്ജിക്കുന്നുജലസേചന പദ്ധതി യാഥാർത്ഥ്യമായി ജനങ്ങൾക്ക് വലിയ ആശ്വാസമേകാൻ കഴിഞ്ഞു.വലുതും ചെറുതുമായി 69 റോഡുകൾ ജനപങ്കാളിത്തത്തോടെനിർമ്മിച്ചു അതിൽ 66 ടാറോ,കോൺഗ്രീറ്റോ,ചെയ്തു കേസു കാരണം മൂന്നെണ്ണം ചെയ്യാൻ കഴിഞ്ഞില്ല
സോണൽ ആഫീസിൽ അലോപൊതിആശുപത്രി നിർമ്മാണം, കരിങ്കട മുകളിൽ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം, ഹോമിയോ ആശുപത്രിയുടെ നവീകരണം, മേനിലം മൃഗാശുപത്രിയുടെ നവീകരണം അംഗൻവാടികളുടെ നിർമ്മാണംഎന്നീ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ കഴിജത്
കേരളത്തിലെ മെച്ചപ്പെട്ട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഭവന നിർമ്മാണ പദ്ധതി വഴി പരമാവധി പാർപ്പിടം നൽകാൻ കഴിഞ്ഞു ഇത് ചാരിതാർത്ഥ്യം നൽകുന്നു

കരമനയാറിൽ തിരുവല്ലത്ത്അത്യധികം മലീമസമായി കിടന്ന സ്ഥലത്ത്മുട്ടത്തറ സുവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതും വിഴിഞ്ഞം മതിപ്പുറം കോളനിയിൽ മലീമസമായ സാഹചര്യത്തിൽ കുടിൽകെട്ടി കിടന്ന മനുഷ്യർക്ക്ഫ്ലാറ്റിന്റെ നിർമ്മാണം എല്ലാ തടസ്സങ്ങളും തട്ടിമാറ്റി നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞതും ഇടയാർ പാലം പൂർത്തിയാക്കാൻ കഴിഞ്ഞതും സന്തോഷം നൽകുന്ന കാര്യമാണ്

? Dyfi പ്രവർത്തനം
=തരുവല്ലം
ജനതാ സമാജം വായനശാലയിൽ
പഠനത്തിനൊപ്പം ലൈബ്രറിയിൽ വായനയിലും അടിയുഉറച്ചി ഇരിക്കുന്ന സന്ദർഭത്തിലാണ്
ആകാശവാണി ഇന്ദിര വാണിയായി മാറുന്നതിനെതിരെ വഴുതക്കാട് ആകാശവാണി ഓഫീസിനു മുമ്പിൽ ഡിവൈഎഫ്ഐ മാർച്ച് ധരണയും നടത്തി സഖാവ് എം എ ബേബി ഉദ്ഘാടനം ചെയ്തു

കേന്ദ്ര അവഗണനയ്ക്കെതിരെ
റെയിൽവേ സമരം മാസങ്ങൾ നീണ്ടുനിന്ന പ്രചരണം കാൽനട ജാഥകൾ സമരത്തല എന്ന് കാൽനടയായി സ്കൂളുകളിൽ ക്യാമ്പ് കൾനേരം പുലരുന്നതിനു മുമ്പേ റെയിൽവേ ട്രാക്കിൽ കുത്തിയിരിപ്പ് സമരം കൊടും മഴയിലും വെയിലത്തും

തൊഴിലില്ലായ്മ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്സെക്രട്ടറിയേറ്റ് ഉപരോധം

മാസങ്ങൾ നീണ്ടുനിന്ന പ്രചരണം കാൽനട പ്രചരണ ജാഥയിലും വാഹന പ്രചരണ ജാഥയിലും അംഗമംഗളായി സെക്രട്ടറി വൈറ്റ് വളണ്ടിയർമാർ അക്ഷരാർത്ഥത്തിൽ വളഞ്ഞു

നിലയ്ക്കലിൽ വർഗ്ഗീകലാഭം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനെതിരെ മാസങ്ങൾനീണ്ടുനിന്നപ്രചരണംവർഗീയതയ്ക്കെതിരെ മനുഷ്യൻ ചങ്ങല, മനുഷ്യ കോട്ടയും, 1986വില്ലേജ് ഓഫീസ് കോരിച്ചൊരിയുന്ന മഴയിൽഉപരോധവും മന്ത്രിമാരെ തെരുവിൽ തടയലും അതൊരു ഒന്നൊന്നര സമരം ആയിരുന്നു ഭീകരമായ മർദ്ദനം പലപ്പോഴും ഏറ്റുവാങ്ങി ആവേശകരമായ സമരം ഡിവൈഎഫ്ഐ പ്രസിഡന്റ് എം വിജയകുമാർ
പോലീസ്ആക്രമഎം നേരിടുമ്പോൾ കേരള ഹർത്താലും, റോഡ് ഉപരോധവും പങ്കെടുത് പൂജപ്പുര സെൻട്രൽ ജയിൽവാസം
ഇത്തരം സമരമുഖങ്ങളിലൂടെയാണ് നമ്മുടെ പ്രസ്ഥാനം വളർന്നുവന്നു

തിരുവല്ലം ഇടയാറിൽ വച്ചും തിരുവനന്തപുരം ജനറൽഹോസ്പിറ്റൽജംഗ്ഷൻ വച്ചും വെള്ളായണി കായൽക്കരവച്ച്പലപ്പോഴും കോൺഗ്രസ്ഗുണ്ട ആക്രമണവും
പക്ഷേ ഞങ്ങളുടെ പ്രസ്ഥാനം വളരുകയായിരുന്നു.

പോലീസ് ഭീകരതയ്ക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് കെ എൻ ബാലഗോപാലിനെ നേതൃത്വത്തിൽസെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു പാളയം വച്ച് പോലീസ് ഭീകരവാഴ്ച പോലീസും യുവാക്കളും ഏറ്റുമുട്ടി അന്ന് ഞങ്ങൾക്ക് ഭീകര മായ മർദ്ദനമേറ്റു സഖാവ് ഷേക്ക് മുക്താർ( മുത്തു) കൈഎല്ല് തോളിൽ നിന്ന് വിട്ടുപോയി കൊടിയ വേദന അനുഭവിക്കുന്നത് കണ്ടു

എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കോടതിയുടെ പരാമർശത്തിന്റെഅടിസ്ഥാനത്തിൽവനവകുപ്പ് മന്ത്രി രാമചന്ദ്രൻ രാജി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിൽ ഓഫീസിൽ കയറി മുദ്രാവാക്യം വിളിക്കാൻ തീരുമാനിച്ചു DYFI എന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തി മുദ്രാവാക്യം മുഴക്കുമ്പോൾ സെക്യൂരിറ്റി ഗാർഡും പോലീസും സെക്രട്ടറിയേറ്റിന്റെ മൂന്നാം നില മുതൽ താഴെ വരെ ഭീകരമായ മർദ്ദനം ഏറ്റുവാങ്ങി ഒരു മണിക്കൂർ കഴിയുമ്പോൾ മന്ത്രി രാജിവച്ചു

ആരോപണ വിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സമരം നടക്കുമ്പോൾ ലീഗ് പ്രവർത്തകർ എയർപോർട്ടിൽ കയറി ലീഗ് പതാക ഉയർത്തി മന്ത്രിക്ക് സ്വീകരണം ഒരുക്കി ഇതിൽ പ്രതിഷേധിച്ച് മന്ത്രിയെ തിരുവനന്തപുരംഎയർപോർട്ടിൽ തടയാൻ D y f i തീരുമാനിച്ചു എന്റെ നേതൃത്വത്തിൽ നടന്ന മന്ത്രി വാഹനം തടഞ്ഞു അന്നും ഭീകരമായ മർദ്ദനമേറ്റുവാങ്ങി

ജില്ലയിൽ ഉടനീളംപഞ്ചായത്ത് കമ്മറ്റികൾ ചേരുന്നതിന് ജില്ലാ കമ്മിറ്റി മെമ്പർമാർ പങ്കെടുക്കുന്ന രീതിയുടെ ഭാഗമായി ഏരിയ യിൽ യൂണിറ്റുകളിൽ പങ്കെടുക്കുന്ന തീരുമാനത്തിന്റെ ഭാഗമായി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നുഓരോ പോരാട്ടവും സംഘടന കൂടുതൽ കരുത്തുള്ളതാക്കി

ഉപതെരഞ്ഞെടുപ്പ്കളിലും,പൊതു തെരഞ്ഞെടുപ്പിലും പലപ്പോഴും ജില്ലയിലും സംസ്ഥാനത്തും പാർട്ടി തീരുമാനം അനുസരിച്ച് പ്രവർത്തിക്കാൻ പോയിട്ടുണ്ട്
നിയമസഭാ സീറ്റിൽ സഖാവ് കെ കെ ശൈലജ മത്സരിക്കുന്ന സന്ദർഭത്തിൽ സഖാവ് എം വി ജയരാജനാണ് ചുമതലക്കാരൻ സഖാവ് ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം ഒരു പുതിയ അനുഭവമായിരുന്നു തുടർന്ന് വടക്കേ വയനാട്ടിലും, എറണാകുളം പാർലമെന്റ് ഉപ തിരഞ്ഞെടുപ്പിലും നടത്തിയ പ്രവർത്തനം നമ്മുടെ ജില്ലയിൽ നടന്ന പ്രവർത്തനങ്ങളെ കാൾ വ്യത്യസ്തമായിരുന്നു ആ വേറിട്ട അനുഭവത്തിൽപങ്കാളിയായി
? ഇനി എന്തെങ്കിലും
ജില്ലആസൂത്രണ സമിതി യോഗം നടക്കുമ്പോൾ കയർ തൊഴിലാളി യൂണിയൻ നേതാക്കൾ തൊഴിലാളികൾ തുണ്ട് താഴ്ത്തുന്ന കോവളം കനാൽ 99 വർഷത്തേക്ക് പാട്ടത്തിൽ നൽകാനുള്ള നടപടി ആരംഭിച്ചിരിക്കുന്നു അതുകൊണ്ട് അവിടെ താഴ്ത്തിയിരിക്കുന്ന അഴികൾ തുണ്ട് മാറ്

Fried Fish
24/09/2025

Fried Fish

Navarathri Collection
23/09/2025

Navarathri Collection

പെൺകുട്ടികൾ തീർച്ചയായുംഭക്ഷണമുണ്ടാക്കുവാൻ പഠിക്കണം
18/09/2025

പെൺകുട്ടികൾ തീർച്ചയായും
ഭക്ഷണമുണ്ടാക്കുവാൻ പഠിക്കണം

ജീവന് തുല്യം സ്നേഹിച്ചിരുന്ന കാമുകി
16/09/2025

ജീവന് തുല്യം സ്നേഹിച്ചിരുന്ന കാമുകി

12/09/2025

ഫ്യൂഷൻ വയലിൻ Fusion Violin

പാച്ചല്ലൂർ ജലോത്സവ ഗീതം പ്രകാശനം ചെയ്തു. ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയും സ...
08/09/2025

പാച്ചല്ലൂർ ജലോത്സവ ഗീതം പ്രകാശനം ചെയ്തു.
ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ജലഘോഷയാത്ര ക്കായി എജെ.സുക്കാർണോ രചിച്ച് ഡോ:വാഴമുട്ടം ചന്ദ്രബാബു സംഗീതം നൽകി ആലപിച്ച ജലോത്സവ ഗീതം സി ഡി പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ പനത്തുറ പി. ബൈജു, എസ്.ഉദയരാജ്, ഡി.ജയകുമാർ, എസ്. പ്രശാന്തൻ, വാഴമുട്ടം രാധാകൃഷ്ണൻ, ആർ. ഹേമചന്ദ്രൻ, മുഹമ്മദ് ഫാസിൽ, ഷാജർ എന്നിവർ പങ്കെടുത്തു.

അടുപ്പത്തു വെച്ച പാൽ പോലെ ...
08/09/2025

അടുപ്പത്തു വെച്ച പാൽ പോലെ ...

Doctor chat
08/09/2025

Doctor chat

07/09/2025

ഓണക്കാഴ്ചകൾ ó

05/09/2025

തട്ടുകടയിലെ സൂപ്പർ സ്പെഷ്യൽ ചിക്കൻ ഫ്രൈഡ് റൈസ് தட்டுகடாவின் சூப்பர் ஸ்பெஷல் சிக்கன் ஃபிரைடு ரைஸ்

04/09/2025

ബ്രെഡ് പുട്ട്. വളരെ എളുപ്പത്തിൽ സിമ്പിൾ ആയൊരു ബ്രേക്ക് ഫാസ്റ്റ് மிகவும் எளிதான மற்றும் எளிமையான காலை உணவு

Address

Thiruvananthapuram

Telephone

+919400277255

Website

Alerts

Be the first to know and let us send you an email when Double Decker ഡബിൾ ഡെക്കർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Double Decker ഡബിൾ ഡെക്കർ:

Share