The Headlines Malayalam

  • Home
  • The Headlines Malayalam

The Headlines Malayalam

രാഷ്ട്രീയ കേരളത്തിലെ വിപ്ലവ നായകൻ RSP യുടെ സമുന്നത നേതാവും പാർലമെൻ്റംഗവും തൊഴിലാളി സമൂഹത്തിൻ്റെ അവകാശ പോരാട്ടങ്ങൾക്ക് ധീ...
20/07/2025

രാഷ്ട്രീയ കേരളത്തിലെ വിപ്ലവ നായകൻ
RSP യുടെ സമുന്നത നേതാവും പാർലമെൻ്റംഗവും തൊഴിലാളി സമൂഹത്തിൻ്റെ അവകാശ പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം നൽകിയ അതുല്യ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എൻ.ശ്രീകണ്ഠൻ നായരുടെ 42 ആം ചരമവാർഷികദിനമാണിന്ന്.
വിപ്ലവസൂര്യന് ലാൽസലാം

18/07/2025

ഞാൻ കോൺഗ്രസിൽ ചേരാൻ വന്നതല്ലെന്ന് മുൻMLA "ഐഷാ പോറ്റി"കോൺഗ്രസ് വേദിയിൽ തുറന്നടിച്ചു.






ഭാസ്‌കര കാരണവർ വധക്കേസിൽ ശിക്ഷായിളവ് നേടിയ പ്രതി ഷെറിൻ ജയിൽമോചിതയായി; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി
17/07/2025

ഭാസ്‌കര കാരണവർ വധക്കേസിൽ ശിക്ഷായിളവ് നേടിയ പ്രതി ഷെറിൻ ജയിൽമോചിതയായി; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി

അപകടത്തിൽ KSEBക്കും സ്കൂൾ മാനേജ്മെന്റിനും വീഴ്ചയുണ്ടെന്നാണ് ഇലക്ട്രിക്കൻ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട്
17/07/2025

അപകടത്തിൽ KSEBക്കും സ്കൂൾ മാനേജ്മെന്റിനും വീഴ്ചയുണ്ടെന്നാണ് ഇലക്ട്രിക്കൻ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട്

17/07/2025
CPM മുൻ എം.എൽ. എ. അയിഷ പോറ്റി കോൺഗ്രസ് വേദിയലെത്തുന്നു; പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹം.                                 ...
17/07/2025

CPM മുൻ എം.എൽ. എ. അയിഷ പോറ്റി കോൺഗ്രസ് വേദിയലെത്തുന്നു; പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹം. സിപിഎമ്മുമായി അകലം പാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നതിനിടയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണ പ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 'വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ. സിപിഎം നേതൃത്വവുമായി ഉള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാ സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലും ഇല്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറ്റാണെങ്കിലും ചുമതലയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന് അവർ പറഞ്ഞു. അയിഷാ പോറ്റിയെ പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഈ കൊല്ലം ആദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭ പ്രവർത്തക ക്യാമ്പയിൻ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ അയിഷപോറ്റിക്കായി തുറന്നിട്ടിരിക്കുകയാണ് എന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുമെന്നും പ്രചാരണമുണ്ടായി. ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അയിഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായി ഇരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ആർ. ബാലകൃഷ്ണപിള്ളേ പരാജയപ്പെടുത്തിയാണ് അയിഷി പോറ്റി ആദ്യമായി നിയമസഭയിൽ എത്തിയത്. തുടർച്ചയായി മൂന്ന് തവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.

റാന്നിയിൽ കുടുംബവഴക്കിനിടെ ഭാര്യ മാതാവിനെ യുവാവ് മൺവെട്ടികൊണ്ടടിച്ചു കൊ ന്നു;മരുമകൻ അറസ്റ്റിൽ പത്തനംതിട്ട : അഞ്ചുവർഷമായി...
17/07/2025

റാന്നിയിൽ
കുടുംബവഴക്കിനിടെ ഭാര്യ മാതാവിനെ യുവാവ് മൺവെട്ടികൊണ്ടടിച്ചു കൊ ന്നു;മരുമകൻ അറസ്റ്റിൽ

പത്തനംതിട്ട : അഞ്ചുവർഷമായി ഭാര്യയുമായി പിണക്കത്തിൽ കഴിഞ്ഞുവന്ന യുവാവ്, ഭാര്യാമാതാവിനെ വീട്ടിൽ കയറി മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചുകൊ-ന്നു. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയിൽ കണ്ണനെന്ന എൻ എസ് സുനിൽ (38) ആണ് അറസ്റ്റിലായത്. വെച്ചൂച്ചിറ ചാത്തൻ തറ അഴുത കോളനിയിൽ കിടാരത്തിൽ വീട്ടിൽ ഉഷാമണി( 54)യാണ് കൊല്ലപ്പെട്ടത്. മൺവെട്ടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെച്ചൂച്ചിറ പോലീസ് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭർത്താവാണ് സുനിൽ. ഇന്ന് 2.30 ഓടെ ഉഷയുടെ വീട്ടിലെത്തിയ ഇയാൾ, വാക്കുതർക്കത്തിൽ ഏർപ്പെടുകയും,സിറ്റൗട്ടിൽ വച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തു.മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയെ പിന്നാലെ എത്തി മുറ്റത്ത് ചാരി വച്ചിരുന്ന മൺവെട്ടി എടുത്ത് പലപ്രാവശ്യം തലയിൽ ശക്തിയായി അടിച്ചു. തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്നു.
ഉഷയുടെ ഭർത്താവ് മരണപ്പെട്ടു പോയതാണ്, ഇവർ പർപ്പിടക കച്ചവടവും മറ്റും ചെയ്ത് കഴിഞ്ഞു വരികയായിരുന്നു. ഉഷയ്ക്ക് 3 പെൺമക്കളാണ്. മൂത്ത മരുമകനാണ് സുനിൽ.ഉഷയും നിഷയും മക്കളും ഒന്നിച്ച് താമസിച്ചു വരികയാണ്. സുനിലിന് മേസ്തിരി പണിയാണ് . നിഷ ഭർത്താവുമായി പിണങ്ങി 5 വർഷമായി അമ്മയുടെ കൂടെ താമസിക്കുന്നു . സുനിൽ വല്ലപ്പോഴും മക്കളെ കാണാൻ വരാറുണ്ട്. നിഷ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.
സുനിൽ ഇപ്പോൾ ചെന്നൈയിൽ മേസ്തിരി പണിയാണ്. ഭാര്യയുമായി പിണങ്ങിയശേഷം ' നിനക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പണി തരും' എന്ന് നിഷയോടു പറഞ്ഞിരുന്നതായി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇന്നലെ സുനിൽ ഉച്ചകഴിഞ്ഞ് 2.30 ഓടെ ഓട്ടോയിൽ വീട്ടിൽ വന്നു. അപ്പോൾ ഇളയമകൾ ഐശ്വര വീട്ടിൽ ഉണ്ടായിരുന്നു. സുനിൽ ഉഷയുമായി സംസാരിച്ച് തർക്കിക്കുകയും തുടർന്ന് ആക്രമിക്കുകയായിരുന്നു.
നിഷയെ സുനിലിൻ്റെ കൂടെ വിടാതെ ഉഷ വീട്ടിൽ താമസിപ്പിക്കുന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. സുനിലിനും നിഷയ്ക്കും 12 ഉം 8 ഉം വയസ്സുള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഉഷയുടെ ഇളയ മകൾ ഐശ്വരയുടെ മൊഴിപ്രകാരം വെച്ചുച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി സുനിലിനെ ഉടനെതന്നെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ നിരീക്ഷണത്തിൽ വച്ചു.സംഭവം നടക്കുമ്പോൾ ഐശ്വര്യയും, ഉഷയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
സുനിൽ ചെന്നൈയിൽ നിന്നും വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ഉഷയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പണംനേടാൻ ഇതാ ഒരു സുവർണ്ണാവസരം
16/07/2025

പണംനേടാൻ ഇതാ ഒരു സുവർണ്ണാവസരം

16/07/2025

പിജെ കുര്യൻ യൂത്ത് കോൺഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ; ലക്ഷ്യം ആറന്മുള നിയോജക മണ്ഡലമോ?
#

എന്തു ജാതി ? എന്തു മതം ?നിമിഷ പ്രിയയുടെ ജീവനു വേണ്ടി ഇടപെടൽ നടത്തിയ കാന്തപുരം A P അബൂബക്കർ മുസ്ലിയാർക്ക് മതേതര കേരളം ബിഗ...
15/07/2025

എന്തു ജാതി ?
എന്തു മതം ?
നിമിഷ പ്രിയയുടെ ജീവനു വേണ്ടി ഇടപെടൽ നടത്തിയ കാന്തപുരം
A P അബൂബക്കർ മുസ്ലിയാർക്ക് മതേതര കേരളം ബിഗ് സല്യൂട്ട് നൽകട്ടെ!

Address


Alerts

Be the first to know and let us send you an email when The Headlines Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Headlines Malayalam:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share