Sanalpurushothaman

Sanalpurushothaman Bharat Mata Ki Jai |Sree Padmanabha Jayam |
(1)

"മായവിട്ടുണരു മാനവനായി വളരു..."ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤️
04/09/2026

"മായവിട്ടുണരു മാനവനായി വളരു..."
ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤️

"മരുതിനിടെ നടക്കും മങ്കമാർ കൂറ കക്കും പെരിയ മല ചുമക്കും കേശിയെ പ്രേതമാക്കും അഴകിയ മുകിൽ വർണ്ണൻ പുള്ളിനെ ചുണ്ടു കീറും തൊട...
04/09/2026

"മരുതിനിടെ നടക്കും മങ്കമാർ കൂറ കക്കും
പെരിയ മല ചുമക്കും കേശിയെ പ്രേതമാക്കും അഴകിയ മുകിൽ വർണ്ണൻ പുള്ളിനെ ചുണ്ടു കീറും തൊടുപുഴ മരുവീടും ശ്രീകൃഷ്ണ സ്വാമിയെ കൈ തൊഴുന്നേൻ..
ഓം നമോ ഭഗവതേ വാസുദേവായ 🙏✨
ഇന്ന് ഉണ്ണിക്കണ്ണന്റെ ജന്മദിനം... മനസ്സിൽ കൃഷ്ണതുളസിയുടെ ഗന്ധവും വാത്സല്യത്തിന്റെ അലകടലും നിറയുന്ന അഷ്ടമിരോഹിണി നാൾ. 🌸
ഓർമ്മവെച്ച നാൾ മുതൽ, ഓരോ അഷ്ടമിരോഹിണി നാളിലും തൊടുപുഴ കണ്ണന്റെ തിരുമുൻപിൽ ചെന്നുനിന്ന് ഭഗവാനെ കണ്ണുനിറയെ കണ്ട് തൊഴുത് , ആ പാദങ്ങളിൽ അഭയം തേടുന്നതായിരുന്നു എന്റെ പതിവ്.കഴിഞ്ഞ വർഷം മുതൽ ഞാൻ തിരുവനന്തപുരത്തായത് കൊണ്ട് ആ പതിവ് തെറ്റി. കഴിഞ്ഞ വർഷം അനന്ത പുരിയുടെ നാഥനായ സാക്ഷാൽ ശ്രീപദ്മനാഭ സ്വാമിയെ താണു തൊഴുതു..ഇക്കുറിയാവട്ടെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിടാതെ പിന്തുടരുന്ന കടുത്ത പനിയും ചുമയും കാരണം അധികം തിരക്കുകളിലേക്ക് ഇറങ്ങാൻ വയ്യാത്ത അവസ്ഥയിലായി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും അടുത്താണേലും ശരീരത്തിന്റെ ക്ഷീണം കാരണം താരതമ്യേന തിരക്കു കുറഞ്ഞ, വീടിനടുത്തുള്ള നാലഞ്ചിറ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പോയി കണ്ണനെ തൊഴുതു വന്ദിച്ചു.
എവിടെപ്പോയി തൊഴുതാലും, ഏത് അമ്പലത്തിന്റെ നടയിൽ നിന്നാലും ആദ്യം മനസ്സിൽ ഓടിയെത്തുന്നത് തൊടുപുഴ കണ്ണന്റെ ആ ശാന്തമായ പുഞ്ചിരി തന്നെയാണ്. അതെ, ഭക്തിയുടെ അന്തരംഗത്തിലേക്ക് ഊർന്നിറങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ദർശനങ്ങൾ ഒന്നുതന്നെയാണെന്ന് തിരിച്ചറിയുന്നു. ഒന്നിലും വേർതിരിവുകളില്ലാത്ത, ഭഗവദ്ചൈതന്യം മാത്രമുള്ള ആ അനുഭവമാണ് 'ലോകമേ തറവാട്' എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്.
എല്ലാ പ്രിയപ്പെട്ട ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ! 🚩❤️
©️സനൽ പുരുഷോത്തമൻ ✍️

03/09/2026

Soaking in the sea breeze and peaceful vibes at Vivekananda Rock. ❤️

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Sanalpurushothaman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category