
18/06/2025
വൈഗാതീരത്തെ കണ്ണകി
ആമസോണിൽ ലഭ്യമാണ്
ലിങ്ക്:https://amzn.in/d/8MN8wnb
പാഞ്ചാലി പറഞ്ഞ കഥ
രണ്ടാം പതിപ്പ്
( നോവലെറ്റുകൾ)
വില- 190/-
പ്രസാധനം: ജ്ഞാന ഭാഷ പബ്ലിക്ക
ചിലപ്പതികാരത്തെയും മഹാഭാരതത്തെയും മുൻനിർത്തിയുള്ള രണ്ട് നോവലെറ്റുകളാണ്.
ചിലപ്പതികാര കഥയിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. കോഴിപ്പോര്,കാളപ്പോര്, മടലേറൽ, ചിലമ്പ് കഴി നോമ്പ്, നെല്ലു കുത്ത് പാട്ട്, ഇന്ദ്രോത്സവം, കുരവൈകൂത്ത് തുടങ്ങിയവയെല്ലാം പുനരാഖ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുരുവിയുടെയും ചോഴൻ്റെയും പ്രണയകഥ കൂട്ടിച്ചേർത്തതാണ്. വ്യവസായത്തിനായി കാവേരിപ്പൂമ്പട്ടണത്തിൽ നിന്നും മധുരയിലേയ്ക്ക് കണ്ണകി ഐന്തിണകളിലൂടെ നടന്നു പോകുന്നു. അതത് തിണകളിലെ പ്രമേയവുമായി ഒത്തു വരുന്ന അനുഭവങ്ങൾ കണ്ണകി ഓർക്കുന്നു, കാണുന്നു. എന്നാൽ ഈ കഥ ഇളങ്കോവടികൾ ഓരോരുത്തരോടു ചോദിച്ചു നിർമ്മിക്കുന്നതുമാണ്. അത്തരമൊരു ആഖ്യാന ഘടനയാണ് വൈഗാതീരത്തെ കണ്ണകിക്ക് ഉള്ളത്. ബൗദ്ധ- ബ്രാഹ്മണ നിലപാടുകളുടെ വൈരുധ്യങ്ങൾ കൃതിയിൽ ഉൾചേർന്നിരിക്കുന്നു.
ഒടുവിലത്തെ സ്വർഗ്ഗാരോഹണ മഹാപ്രസ്ഥാനയാത്രയിൽ കുഴഞ്ഞുവീഴുകയും യുധിഷ്ഠിരനാൽ തള്ളിപ്പറയപ്പെടുകയും ചെയ്യുന്ന ദ്രൗപദി പൂർവ്വകാലം ഓർക്കുന്ന രീതിയിൽ ആണ് പാഞ്ചാലി പറഞ്ഞ കഥ ആഖ്യാനം ചെയ്തിരിക്കുന്നത്. ബ്രാഹ്മണമതത്തിൻ്റെ ആശയസംഹിതകളുടെ എതിർമുഖം എന്ന നിലയിൽ പാഞ്ചാലി പ്രത്യക്ഷപ്പെടുന്നു.സാംഖ്യ ചിന്തകൃതിയിൽ ഉൾചേർന്നിരിക്കുന്നു.