31/10/2025
#സർവ്വീസ്_റിവ്യൂ
തിരുവനന്തപുരത്ത് താമസമുള്ളവരുടെ ശ്രദ്ധക്ക്:
നിങ്ങളുടെ വീട്ടിലെ AC, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ അത് ഏത് ബ്രാൻഡായാലും എത്രയും വേഗം വീട്ടിൽ വന്ന് സർവ്വീസ് ചെയ്തു തരുന്ന ഒരു ടീമുണ്ട്:
അനുഭവം: വീട്ടിലെ വാഷിംഗ് മിഷീൻ കംപ്ലയിൻ്റ് നിരവധി പേർ നോക്കിയിട്ടും ശരിയാകാതെ ഇരിക്കുന്ന സമയത്താണ് ഇവരുടെ കോൺടാക്റ്റ് കിട്ടുന്നത്:
വൈകിട്ട് 4 മണിക്ക് ഇതോടൊപ്പമുള്ള ചിത്രത്തിലെ നമ്പറിൽ വിളിക്കുന്നു:
6 മണിക്ക് വീട്ടിൽ ആളെത്തുന്നു. കംപ്ലയിൻ്റ് ഉള്ള പാർട്ട്സ് കൊണ്ടു പോകുന്നു. പിറ്റേന്ന് രാവിലെ 11ന് വരുന്നു കംപ്ലയിൻ്റ് തീർത്ത് തിരിച്ച് ഫിറ്റ് ചെയ്യുന്നു. ( കൂടുതൽ വിലയാകുമെങ്കിൽ ഉള്ള പാർട്ട് നന്നാക്കി ഇടാമോ എന്ന് ചോദിച്ചതുകൊണ്ട് ) സർവീസ് ചാർജ് ആയി ആകെ വാങ്ങിച്ചത് 1100 രൂപ.
ഇനി അഥവാ ഈ നമ്പറിൽ വിളിച്ച് എടുത്തില്ല എങ്കിൽ ഒന്ന് വെയ്റ്റുചെയ്യുക, തിരിച്ച് വിളിക്കും... തിരുമലയാണ് ഇവരുടെ ഓഫീസ് ലൊക്കേഷൻ, വീട്ടിൽ വെച്ച് ശരിയാക്കാനാകാത്തത് മാത്രമാണ് അങ്ങോട്ടേക്ക് കൊണ്ടു പോകേണ്ടി വരിക:
ഡീറ്റയിൽസ് ഒന്ന് സേവ് ചെയ്തോ ആവശ്യം വരും.
തിരുവനന്തപുരത്തെ ഇത്തരം സേവന, സർവ്വീസ് , സ്ഥാപന റിവ്യൂകൾ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ,
പേജ് ഫോളോ ചെയ്യാൻ മറക്കണ്ട:
Sanoj Thekkekara സനോജ് തെക്കേക്കര