Janakiya chalachithra vethi -ജനകീയ ചലച്ചിത്ര വേദി,പാവറട്ടി

  • Home
  • India
  • Thrissur
  • Janakiya chalachithra vethi -ജനകീയ ചലച്ചിത്ര വേദി,പാവറട്ടി

Janakiya chalachithra vethi -ജനകീയ ചലച്ചിത്ര വേദി,പാവറട്ടി JANAKEEYA CHALACHITHRA VETHY
ജനകീയ ചലച്ചിത്ര വേദി പാവറ?

കെ രാമചന്ദ്രന് എഫ് എഫ് എസ് ഐ – വിജയ മുലെ പുരസ്കാരം  ഫെ‍ഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരള റീജിയണ്‍ നല്‍കുന്ന...
30/04/2025

കെ രാമചന്ദ്രന് എഫ് എഫ് എസ് ഐ – വിജയ മുലെ പുരസ്കാരം

ഫെ‍ഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരള റീജിയണ്‍ നല്‍കുന്ന 2024 ലെ എഫ് എഫ് എസ് ഐ – വിജയ മുലെ പുരസ്കാരത്തിന് മുതിര്‍ന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും നിരൂപകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ രാമചന്ദ്രന്‍ അര്‍ഹനായി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നല്ല സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഈ പുരസ്കാരം ഫെ‍ഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സ്ഥാപകരില്‍ ഒരാളും ദീര്‍ഘകാലം ദേശീയ അധ്യക്ഷയും ആയിരുന്ന വിജയ മുലെയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ്.

പയ്യന്നൂര്‍ സ്വദേശിയായ കെ രാമചന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ആരംഭിച്ച, കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവനന്തപുരം ചിത്രലേഖയില്‍ അംഗമായി ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന്, 1975 ല്‍ പയ്യന്നൂരില്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റി സ്ഥാപിച്ച് സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. ഇപ്പോള്‍, പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയ്ം ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. നിരൂപകനും ഗ്രന്ഥകാരനും പ്രഭാഷകനും ഒക്കെയായ രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലാകെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിനും പുതിയ ചെറുപ്പക്കാര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതിനും വലിയ തോതില്‍ ഊര്‍ജ്ജം പകര്‍ന്നു. സിനിമയുടെ സൈദ്ധാന്തികവും സാമൂഹ്യവുമായ വശങ്ങളെ പറ്റി അഗാധമായ അറിവുള്ള അദ്ദേഹം അനേകം പുസ്തകങ്ങളുടെ രചയിതാവും വിവിധആനുകാലികങ്ങളില്‍ കോളമിസ്റ്റും ആണ്.

2023 ലെ പുരസ്കാരജേതാവും ഫെ‍ഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ അമിതാവ ഘോഷ് അധ്യക്ഷനും ചലച്ചിത്രകാരനും ഫെ‍ഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ടി വി ചന്ദ്രന്‍, പ്രശസ്തനിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

കെ രാമചന്ദ്രന് സ്നേഹാശംസകൾ നേരുന്നു.

15/12/2024
https://youtu.be/-2ebmlcMwQI?si=KuIy7rU8JDkyAZJr
30/11/2024

https://youtu.be/-2ebmlcMwQI?si=KuIy7rU8JDkyAZJr

ജോണ്‍ എബ്രഹാം അനുസ്മരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

https://youtu.be/9xQ8lyeLXL4?si=T6TeWBLTFEsf6MiJ
30/11/2024

https://youtu.be/9xQ8lyeLXL4?si=T6TeWBLTFEsf6MiJ

പത്താം വര്‍ഷത്തില്‍ പത്തിന പരിപാടികളുമായി ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവം

*ദേവസൂര്യ ചലച്ചിത്രോത്സവം* *ദശാബ്ദി :* *ഉദ്ഘാടനവും* *ജോൺ എബ്രഹാം അനുസ്മരണവും*https://chat.whatsapp.com/IQgSsqMnKS68Y72H3...
30/11/2024

*ദേവസൂര്യ ചലച്ചിത്രോത്സവം*
*ദശാബ്ദി :* *ഉദ്ഘാടനവും*
*ജോൺ എബ്രഹാം അനുസ്മരണവും*
https://chat.whatsapp.com/IQgSsqMnKS68Y72H3rALNy
പാവറട്ടി: വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി &പബ്ലിക് ലൈബ്രറിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവം ദശാബ്ദിയിലേക്ക് .
ദശാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും ജോൺ എബ്രഹാം അനുസ്മരണവും നവംബർ 9 ശനി വൈകിട്ട് 7 മണിക്ക് ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി വിനോദ് ഉദ്ഘാടനം ചെയ്യും. ജോൺ എബ്രഹാമിന്റെ ഒഡേസയിൽ അംഗമായിരുന്ന പ്രൊഫ. ജോൺ തോമസ് മുഖ്യാതിഥിയായിരിക്കും.
തുടർന്ന് അബ്രഹാം സിനിമ പ്രദർശനം.
ദശാഭ്തി ആഘോഷങ്ങളുടെ ഭാഗമായി ലോക മാർഷ്യൽ ആർട്ട് ഡേ യോടനുബന്ധിച്ച്. "മാർഷ്യൽ ആർട്ട് ഫിലിം ഫെസ്റ്റിവൽ ", സിനിമയെ ക്യാൻവാസിൽ പകർത്തുന്ന "ചിത്രം ചലച്ചിത്രം ", ഡിസംബറിൽ ചാർലി ചാപ്ലിന്റെ ചരമദിനത്തോടനുബന്ധിച്ച് "ചാപ്ലിൻ ഫെസ്റ്റിവൽ ", വിദ്യാലയങ്ങളുമായി സഹകരിച്ച് "സ്കൂൾ ടാക്കീസ് ", കുട്ടികൾക്കായി ഷോർട്ട് ഫിലിം & ഡോക്യുമെൻ്ററി നിർമ്മാണ ശിൽപ്പശാല, പഴയകാല സംഗീത ഉപകരണങ്ങളുടെ ചരിത്രവും പ്രദർശനവും ഉൾപ്പെടുത്തി "പാട്ടുപ്പെട്ടി ", വിവിധ സെന്ററുകളിലായി നടത്തുന്ന "ടൂറിങ് ഫിലിം ഫെസ്റ്റിവൽ ", "ചലച്ചിത്രോത്സവ വിളംബരം " തുടർന്ന് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന "ഗ്രാമീണ ചലച്ചിത്രോത്സവം,ജോൺ എബ്രഹാം പുരസ്കാര വിതരണം" എന്നിങ്ങനെ 10 വ്യത്യസ്തങ്ങളായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2015 ലാണ് ആദ്യമായി ദേവസൂര്യ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. അന്നു മുതൽ അഞ്ച് ദിവസങ്ങളിലായി ഒരു മുടക്കവും വരാതെ മേള നടന്നുവരുന്നു. പാടഞ്ഞെ കുളിരിൽ ചുക്കുകാപ്പിയും കുടിച്ച് നിലാവിൽ സിനിമ കാണാനും ആസ്വദിക്കാനും നിരവധി ആളുകളാണ് നാടിൻ്റെ വിവിധ ഭാഗങ്ങളിലെന്ന് ഇവിടേയ്ക്ക് ഒഴുകിയെത്താറുള്ളത്. ജനുവരി അവസാന ആഴ്ച്ചയിൽ മേള ആരംഭിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ റാഫി നീലങ്കാവിൽ, കെ സി അഭിലാഷ്, കെ എസ് രാമൻ, കെ എസ് ലക്ഷ്മണൻ, റെജി വിളക്കാട്ടുപാടം, ഗ്രീഷ്മ സുനിൽ, സ്റ്റിനോ അറക്കൽ, സജിത വിജയൻ എന്നിവർ അറിയിച്ചു.

Address

Pavaratty
Thrissur
680507

Telephone

+919495013174

Website

Alerts

Be the first to know and let us send you an email when Janakiya chalachithra vethi -ജനകീയ ചലച്ചിത്ര വേദി,പാവറട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janakiya chalachithra vethi -ജനകീയ ചലച്ചിത്ര വേദി,പാവറട്ടി:

Share

JANAKIYA CHALACHITHRA VEETHI FILM SOCIETY - PAVARATTY

JANAKIYA CHALACHITHRA VEETHI - FILM SOCIETY - PAVARATTY