ForUs Media

ForUs Media An online web portal for Active and Live News

https://www.facebook.com/share/p/1a39NtU4Kr/
31/08/2025

https://www.facebook.com/share/p/1a39NtU4Kr/

ഒരു പ്രമുഖ ചാനലിനോടും മാധ്യമ സുഹൃത്തുക്കളോടും പറയാനുള്ളത്.

ഞാന്‍ ശ്രീനാദേവി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്. പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയുമാണ്‌.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടർ എന്നെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ആരാണിത് പറഞ്ഞത് എന്ന് ചോദിച്ച എന്നോട് "പേടിക്കണ്ട, മൊത്തത്തിൽ എല്ലാരും, എല്ലാ മാധ്യമപ്രവർത്തകരും ഒന്നും അറിഞ്ഞിട്ടില്ല" എന്ന് എന്നെ സമാധാനപ്പെടുത്തികൊണ്ടുള്ള സംസാരം തുടരുകയായിരുന്നു. ഞാൻ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാൽ മതി എന്നും.

എന്നോട് ഏറെ സൗഹൃദത്തോടെ അത്രയും നേരം സംസാരിച്ച മാധ്യമപ്രവര്‍ത്തകയോടുള്ള സ്നേഹം നിലനിര്‍ത്തിക്കൊണ്ട് ആ പ്രമുഖ ചാനലിനോടാണ് :

എന്ത് തോന്നുന്നു നിങ്ങൾക്ക് ഇത്തരം മാധ്യമപ്രവർത്തനത്തെക്കുറിച്ച്..?

എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ, കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല.

സാങ്കല്പിക ഇരകളെ സൃഷ്ടിച്ച് അവർക്ക് പിന്നാലെ ഇരയെന്നു കേൾക്കുന്നു, നിങ്ങൾ ഇരയാണ്, ഞങ്ങൾ സംരക്ഷകരാണ് എന്ന് പറയുന്ന നിങ്ങള്‍ ഇരകളെ തേടുന്ന Predator ആയി മാറരുത്. 24x7 വാർത്തകൾ നിറയ്ക്കാൻ ശ്രമിക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ മജ്ജയും മാംസവും തിന്നുന്ന മാധ്യമ Psychopath കളായി പരിണമിക്കാതിരിക്കാന്‍ ശ്രമിക്കണം.

നിങ്ങൾക്ക് ആരാണ് ഇങ്ങനെ ഒരു ഉത്തരവാദിത്തം നൽകിയത്?
പെൺകുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങൾക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയർത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രമുഖ ചാനലിനെതിരെ പോലിസ് കേസെടുക്കണം.

'കല്ല് കൊത്താനുണ്ടോ കല്ല്' എന്ന് ഉറക്കെ വിളിച്ചു നടക്കുന്നവരെപ്പോലെ നിങ്ങൾ പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനും തപ്പിയിറങ്ങാനും ഈ കാട്ടുന്ന വ്യഗ്രതയിൽ നിങ്ങൾ കൊത്തിയെടുക്കുന്ന ദുരാരോപണങ്ങളുടെ കല്‍ക്കൂട്ടങ്ങളില്‍ പാകപ്പിഴകള്‍ ഉണ്ടാകരുത്. നിയമത്തിനു മുന്നിലെ തെറ്റുകാർ ആരാണെങ്കിലും ശിക്ഷിക്കപ്പെടും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനുമുന്‍പില്‍ തെറ്റുകാരന്‍ ആണെങ്കില്‍, ശിക്ഷിക്കപ്പെടട്ടെ.

പ്രമുഖ ചാനലിനുള്ള ഈ 'സ്ത്രീ സംരക്ഷണ അജണ്ട' ഒരു മാധ്യമപ്രവർത്തക sexual harassment നേരിടേണ്ടി വന്നപ്പോള്‍ നിശബ്ദത പാലിച്ചു. അത് നിങ്ങളുടെ അന്വേഷണത്തില്‍പ്പെടേണ്ടതല്ലേ?

എന്റെ പിന്നാലെ വന്ന നേരത്ത്, പ്രമുഖ ചാനലിന്:

ആ മാധ്യമപ്രവർത്തകയെ ചേർത്തുപിടിച്ച് 'ഞങ്ങളുണ്ട് കൂടെ' എന്ന് പറയാമായിരുന്നില്ലേ?
ഒരു പരാതി നൽകാൻ പിന്തുണയ്ക്കാമായിരുന്നില്ലേ?
ആരോപണവിധേയനെ മാധ്യമവിചാരണ ചെയ്യാമായിരുന്നില്ലേ?
ഒരു ഫേസ്ബുക് പോസ്റ്റിലൂടെ അല്ലാതെ നേരിട്ട ദുരനുഭവം ഉറക്കെ പറയുവാൻ കരുത്തു നൽകാമായിരുന്നില്ലേ?
നിയമനീതി വ്യവസ്ഥകളെ കാറ്റിൽപറത്താൻ തക്ക ത്രാണിയുള്ള നിങ്ങളുടെ മാധ്യമ കണ്ണിൽപ്പൊടികാറ്റ് ആഞ്ഞുവീശാമായിരുന്നില്ലേ?

എന്റെ പിന്നാലെ വന്ന നേരത്തിന്റെ നാമമാത്രം സമയം മതിയായിരുന്നുവല്ലോ, ആ ഉമ്മറപ്പടികടന്ന പെൺകുട്ടിയെ ചേർത്ത് പിടിക്കാൻ..?
നാട്ടിലെ എല്ലാരുടെയും പിന്നാലെ ഓടികുഴയുന്ന ഈ പ്രമുഖ ചാനല്‍ വല്ലപ്പോഴും സ്വന്തം അകത്തളങ്ങൾ ഒന്ന് തൂത്തു വൃത്തിയാക്കുന്നത് നല്ലതാണ്.

അനീതിയുടെ കോഴിപ്പങ്ക് പറ്റി സഹപ്രവർത്തകയുടെ അഭിമാനത്തിന് വില പറഞ്ഞവർക്ക് ഒരു "ബ്രേക്കിങ് ന്യൂസ്‌" ഇല്ലാതെ, 24x7 സ്ക്രോളിങ് ന്യൂസ്‌ ഇല്ലാതെ കാട്ടുന്ന ഈ 'Pseudo സ്ത്രീ സംരക്ഷണ ത്വര' ചില മാധ്യമങ്ങളുടെ കാപട്യം തുറന്നുകാട്ടുന്നതാണ്.
ഈ പ്രമുഖ ചാനല്‍ എന്നോട് കാട്ടിയ ഈ "കെയർ ഏട്ടൻ" സ്നേഹം ആ ഓഫീസ് മുറിയിലെ 4 ചുവരുകൾക്കുള്ളിൽ നിന്നും തുടങ്ങട്ടെ.

"എല്ലാരും അറിഞ്ഞു എന്ന് വിഷമിക്കേണ്ട" എന്ന് എന്നെ ആശ്വസിപ്പിച്ചപ്പോള്‍,
എനിക്ക് ദുരനുഭവം ഉണ്ടായി എന്ന് എന്നോട് പറഞ്ഞപ്പോൾ,
എന്റെ അഭിമാനത്തിനേറ്റ മുറിവ് നിങ്ങളുടെ മഞ്ഞപത്രത്തിൽ പൊതിഞ്ഞാൽ ഉണങ്ങുകയില്ല.

ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്. Genuine പരാതി ഉള്ളവര്‍ മുന്നോട്ട് വരട്ടെ, വാർത്തകൾ സൃഷ്ടിക്കട്ടെ. അതല്ലാതെ ഓരോ വ്യക്തിയേയും അന്വേഷിച്ചു പരാതി ഉണ്ടോ എന്ന് ചോദിക്കുന്ന മാധ്യമപ്രവർത്തന രീതി ശരിയായി തോന്നുന്നില്ല. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനശൈലി പിന്തുണച്ചാൽ നാളെ ഇവർ സൃഷ്ടിക്കുന്ന രാഷ്ട്രീയ-വ്യക്തിതാല്പര്യ അജണ്ടകൾക്ക് നമ്മുടെ ഓരോരുത്തരുടെയും വേണ്ടപ്പെട്ടവരും വേട്ടയാടപ്പെടും. പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഈ ക്രിമിനൽ നെട്ടോട്ടം മാധ്യമധർമ്മമല്ല, മര്യാദയല്ല.

22/08/2025
11/08/2025
08/08/2025

തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം വെടിയുക

ഗോവിന്ദച്ചാമി ജയിൽ ചാടിയത്രേ... ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി, സെല്ലിന്റെ കമ്പി മുറിച്ച്, തുണികൾ കൂട്ടിക്കെട്ടി മതിൽ ച...
25/07/2025

ഗോവിന്ദച്ചാമി ജയിൽ ചാടിയത്രേ... ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി, സെല്ലിന്റെ കമ്പി മുറിച്ച്, തുണികൾ കൂട്ടിക്കെട്ടി മതിൽ ചാടിയെന്ന് മാധ്യമങ്ങളിൽനിന്ന് അറിയുന്നു... ഇലക്ട്രിക് ഫെൻസിംഗും നിരീക്ഷണക്യാമറയുമൊന്നും ഗോവിന്ദച്ചാമിക്ക് ജയിൽ ചാടുന്നതിന് തടസ്സമായില്ലത്രേ😡😡...

പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ... ജനപ്രിയനായ വി എസ്സിന്റെ അന്ത്യ യാത്ര... ആദരാഞ്ജലികൾ പ്രിയ വി എസ്😢😢...
22/07/2025

പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ... ജനപ്രിയനായ വി എസ്സിന്റെ അന്ത്യ യാത്ര... ആദരാഞ്ജലികൾ പ്രിയ വി എസ്😢😢...

ഒരു സർക്കാരും സമുദായ നേതാക്കന്മാരുടെയോ അവരെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളുടെയോ മുന്നിൽ മുട്ടിലിഴയേണ്ട കാര്യമില്ല... അത...
21/07/2025

ഒരു സർക്കാരും സമുദായ നേതാക്കന്മാരുടെയോ അവരെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളുടെയോ മുന്നിൽ മുട്ടിലിഴയേണ്ട കാര്യമില്ല... അത് എസ് എൻ ഡി പി ആയാലും മുസ്ലിം ലീഗ് ആയാലും കേരളാ കോൺഗ്രസ്സ് ആയാലും... അത് പറയുമ്പോഴും, അഭിപ്രായം പറയാനുള്ള ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യത്തെ മാനിക്കുകതന്നെ വേണം... അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം വെള്ളാപ്പിള്ളിക്കും ഉണ്ടാവണം... കേരളവും ഇന്ത്യയുമൊന്നും ആരുടേയും തറവാട് ഭാഗം വെച്ചപ്പോൾ ആർക്കെങ്കിലും എഴുതികൊടുത്തിട്ടുള്ളതല്ല😬😬...

19/07/2025

ജോർജ് സാറും ബെൻസും വിൻസ്‌മേര ജ്യൂവെൽസിനുവേണ്ടി വീണ്ടും ഒന്നിക്കുന്നു... ലാലേട്ടനെ ഇങ്ങനെ ഒരു ലുക്കിൽ അവതരിപ്പിച്ചത്... വളരെ വ്യത്യസ്തവും, എലഗന്റ് ലുക്ക് ഉള്ളതുമായ "ആരും കൊതിച്ചു പോവുന്ന" ഒരു ആഡ്... പ്രകാശ് വർമയുടെ സംവിധാനത്തിൽ... കിടിലൻ... ഒരു രക്ഷയുമില്ല...

© Vinsmera Jewels

അനർഹമായി വേട്ടയാടപ്പെട്ട രണ്ട് വ്യക്തിത്വങ്ങൾ... ചിന്മയി ശ്രീപാദ & ഉമ്മൻ ചാണ്ടി... തന്നെ ഉപദ്രവിച്ചവരുടെ പേരുകൾ സധൈര്യം ...
18/07/2025

അനർഹമായി വേട്ടയാടപ്പെട്ട രണ്ട് വ്യക്തിത്വങ്ങൾ... ചിന്മയി ശ്രീപാദ & ഉമ്മൻ ചാണ്ടി...

തന്നെ ഉപദ്രവിച്ചവരുടെ പേരുകൾ സധൈര്യം തുറന്നുപറഞ്ഞതിന്റെ പേരിൽ വേട്ടയാടപ്പെട്ടിട്ടും, തന്റെ ഔദ്യോഗിക ജീവിതത്തിൽ വർഷങ്ങളോളം അനൗദ്യോഗിക വിലക്ക് നേരിടേണ്ടി വന്നിട്ടും, 7 വർഷങ്ങൾക്ക്ശേഷം "തഗ് ലൈഫ്" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പാടിയ "മുത്ത മഴൈ" എന്ന ഒറ്റ പാട്ടിലൂടെ ജനഹൃദയം കീഴടക്കിയവൾ... 7 കോടിയിലധികം കാഴ്ചക്കാരാണ് ആ പാട്ടിന് യൂട്യൂബിൽ ഇതുവരെ ഉള്ളത്... സിനിമയിൽ ഉള്ള വെര്ഷന് ഒരുകോടിയിൽ താഴെ മാത്രമേ കാഴ്ചക്കാർ ഉള്ളൂ എന്നുകൂടി അറിയുമ്പോൾ, ചിന്മയി പാടിയതിനു ലഭിച്ച ജനസ്വീകാര്യതയുടെ വ്യാപ്തി മനസ്സിലാക്കാം... ചിന്മയിയെ ഇനിയും അകറ്റി നിർത്തരുതെന്നും തിരിച്ചുവിളിക്കണമെന്നുമാണ് പ്രിന്റ്. വിഷ്വൽ. സോഷ്യൽ മീഡിയകളിൽ ആളുകൾ ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്... ചിന്മയി പാടി നിർത്തിയതുപോലെ "ഇന്നും വരും എന്തെൻ കഥൈ..."

തനിക്കുനേരെ വന്ന കല്ലുകളേയും, ഏറ്റവും മോശമായ തരത്തിൽ വന്ന ആരോപണശരങ്ങളേയും, ഒരുപരിധിവരെ അധികാരമുപയോഗിച്ച് ഒഴിവാക്കാമായിരുന്നിട്ടും, ഒരു ചെറുപുഞ്ചിരിയോടെ സൗമ്യമായി അതിനെയെല്ലാം നേരിട്ട വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി എന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി... ഇതെല്ലാം നേരിട്ടപ്പോഴും അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജനങ്ങളിലേക്കിറങ്ങി പ്രവർത്തിച്ചുകൊണ്ടേയിരുന്നു... അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം നിരാകരിക്കുന്നതരത്തിലുള്ളതായിരുന്നു മരണശേഷം അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനലക്ഷങ്ങളും, അദ്ദേഹത്തെ കുറിച്ച് മനസ്സുവിങ്ങി ഉമ്മൻചാണ്ടി തങ്ങൾക്ക് ചെയ്തുതന്ന കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞവരും, ദിവസങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കാൻ എത്തിക്കൊണ്ടിരുന്ന ജനങ്ങളുമെല്ലാം... അവരെല്ലാം നിശബ്ദമായി പറഞ്ഞുവെച്ചതും അതുതന്നെയാണ്... ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു...

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ വിമർശിക്കുന്നതരത്തിൽ Sreejith Panickar ഫേസ്ബുക്ക...
16/07/2025

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ വിമർശിക്കുന്നതരത്തിൽ Sreejith Panickar ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റ് കണ്ടിരുന്നു... അതിൽ ചോദിച്ചിരിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി ചുവടെ കൊടുക്കുന്നു...

"ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ?"

ഇന്നാട്ടിലെന്നല്ല വധശിക്ഷ കാത്ത് കഴിയുന്ന ഏതൊരു മനുഷ്യനോടും ഒരു മനുഷ്യനെന്ന നിലയിലുള്ള അനുകമ്പ ഉണ്ട്...

"കൊലപാതകം ആസൂത്രിതം ആയിരുന്നില്ലേ?
ഉറക്ക മരുന്ന് അമിതമായി കൊടുത്തത് പ്രതിരോധമാണോ?
ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്?
ഇവിടെ കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല.
കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. "

നിമിഷപ്രിയ ഒരു തെറ്റും ചെയ്യാത്ത വ്യക്തിയാണെന്ന അഭിപ്രായമൊന്നും ആർക്കുമില്ലല്ലോ... വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കാൻ വേണ്ടിയുള്ള പരിശ്രമം ആണ് നടത്തുന്നത്... പ്രതിക്ക് വധശിക്ഷ നല്കിയതുകൊണ്ട് കൊല്ലപ്പെട്ട ആളുടെ ജീവൻ തിരികെ ലഭിക്കാൻ പോകുന്നില്ല എന്ന തിരിച്ചറിവുകൂടി ഉണ്ടാവണ്ടേ... കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി കിട്ടുകയും വേണം... അതിനുവേണ്ടി എന്താണ് ചെയ്യാൻ കഴിയുക എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്... ആളുകളെ കല്ലെറിഞ്ഞു കൊല്ലണം എന്നൊക്കെയുള്ള കാടൻ നിയമങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങൾ പോലും അതിൽനിന്ന് മാറി മനുഷ്യത്വപരമായ നിലപാടുകളിലേക്ക് വന്നു... അതുപോലുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടാവണം... നിയമങ്ങൾ കൂടുതൽ മനുഷ്യത്വം കാണിക്കുന്നതാവണം...

"എന്തിനാണ് മാപ്പ്?
അവരുടെ ഒരാളെ ക്രൂരമായി കൊന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്.
ഇപ്പോൾ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല."

അവിടെയുള്ള നിയമം വിക്ടിമിന്റെ കുടുംബം നൽകുന്ന മാപ്പിന് വിലകല്പിക്കുന്നതുകൊണ്ടല്ലേ മാപ്പ് നൽകണം എന്നപേക്ഷിക്കുന്നത്... കുറ്റവാളിയുടെ ജീവന് പകരമായി അവർക്ക് സ്വീകാര്യമായ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതെന്താണെന്ന് അന്വേഷിക്കുന്നതും... അതിനെകുറിച്ചല്ലേ ചർച്ചകൾ നടക്കുന്നത്... അത്തരം ചർച്ചകൾ നടക്കുന്നതിൽ എന്താണ് ന്യായമില്ലായ്മ ??

"ഒരു രാജ്യം, പൊതുപ്രവർത്തകർ, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം?
എന്റെ നീതിബോധം ഒരു കൊടും ക്രൂരകൃത്യത്തെ ന്യായീകരിക്കുന്നതല്ല. "

പൗരന്റെ സുരക്ഷ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് എന്നതുകൊണ്ടാണ് രാജ്യത്തിന്റെ ഇടപെടൽ വേണമെന്ന ആവശ്യം ഉണ്ടാവുന്നത്... അത് മനസ്സിലാക്കാൻ കഴിവുള്ള ഭരണാധികാരികൾ ആ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യും... കുറ്റവാളിയെ സ്വാതന്ത്രയാക്കുക എന്നതിനേക്കാൾ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്... അതെങ്ങനെ ക്രൂരകൃത്യത്തെ ന്യായീകരിക്കലാവും ? കുറ്റവാളിയെ സ്വാതന്ത്രയാക്കണോ എന്നത് അവിടുത്തെ കോടതികളല്ലേ തീരുമാനിക്കുന്നത്...

24/02/2025

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുനാം...

Youtube Link : https://youtu.be/skbJ7g5Fhfs

Lyrics : അർഷാദ് കെ റഹിം
Music : ജയാനന്ദൻ ചേതന
Produced by : Jerry Thomas & Rojus J Alappat
Orchestration/Keyboard Programming : സ്റ്റീഫൻ ദേവസ്സി
Rhythm : ജോജി
Tabla : സുനിൽ വർമ്മ
Strings : ഫ്രാൻസിസ് സേവ്യർ & ടീം
Flute : ജോസി
Sitar : കൃഷ്ണകുമാർ.
Design : റോണസ് ജെ ആലപ്പാട്ട്
Creative Support : ബാസ്റ്റിൻ ചെല്ലപ്പൻ

Address

Thrissur

Alerts

Be the first to know and let us send you an email when ForUs Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ForUs Media:

Share

Category