Movie Night

Movie Night മലയാളം ടിവി / ടിവി സീരിയൽ വിനോദം വാർത്തകൾ

വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നാടൻ ബോണ്ട!!!വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ട...
16/10/2025

വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നാടൻ ബോണ്ട!!!

വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പ് പൊടിയും പഴവും പഞ്ചസാരയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ ബോണ്ട രുചി സമൃദ്ധമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം കലക്കൻ രുചിയിൽ ബോണ്ട തയ്യാറാക്കാം.

Ingredients:

ഗോതമ്പ് പൊടി - 1 കപ്പ്
മൈദ - 1 കപ്പ്
ബേക്കിംഗ് സോഡ - 1/4 ടീസ്പൂൺ + ഒരു നുള്ള്
പാളയങ്കോടൻ പഴം - 2 എണ്ണം
പഞ്ചസാര - 1/2 കപ്പ്
ഉപ്പ്
ഏലക്ക പൊടി - 3/4 ടീസ്പൂൺ
വെള്ളം
ഓയിൽ - ആവശ്യത്തിന്

ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പ് പൊടിയും ഒരു കപ്പ് മൈദ പൊടിയും ചേർക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലിപ്പമുള്ള രണ്ട് പാളയംകോടൻ പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചതും കൂടെ അരക്കപ്പ് പഞ്ചസാരയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കാം. നേരത്തെ എടുത്ത് വച്ച പൊടിയിലേക്ക് ഒരു നുള്ള് ഉപ്പും സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് അരച്ച് വെച്ച പഴത്തിന്റെ മിക്സും മുക്കാൽ ടീസ്പൂൺ ഏലക്ക പൊടിയും കൂടെ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം. ഏലക്കയുടെ കൂടെ ഒരു ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് പൊടിക്കുമ്പോൾ ഇത് നല്ലപോലെ പൊടിഞ്ഞ് കിട്ടും. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം കൂടെ ചേർത്ത് കുഴച്ചെടുത്ത ശേഷം കയ്യിൽ വെള്ളം തടവി തയ്യാറാക്കിയ മാവ് ബോളുകളാക്കി ഉരുട്ടിയെടുക്കാം. ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച ബോളുകൾ ചേർത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. ചായക്ക് ചൂടോടെ കഴിക്കാൻ ബോണ്ട റെഡി.

https://www.youtube.com/watch?v=YRQNESyKisU

2 കപ്പ് പച്ചരി മാത്രം  മതി.!! വെറും 5 മിനിറ്റിൽ പഞ്ഞി പോലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം ,ഇങ്ങനെയുണ്ടാക്കി  നോക്കൂ എങ്...
15/10/2025

2 കപ്പ് പച്ചരി മാത്രം മതി.!! വെറും 5 മിനിറ്റിൽ പഞ്ഞി പോലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം ,ഇങ്ങനെയുണ്ടാക്കി നോക്കൂ
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

വായിച്ചു അറിഞ്ഞു ,പഠിച്ചു ഉണ്ടാക്കാം : https://bitl.to/4JKD

Pearley & Family Pearle Maaney is an Indian actress, lyricist, YouTuber, and television presenter who works in Malayalam...
15/10/2025

Pearley & Family
Pearle Maaney is an Indian actress, lyricist, YouTuber, and television presenter who works in Malayalam shows. She is known for co-hosting three seasons of the Malayalam dance reality show D 4 Dance. Pearle emerged as the first runner-up of the Big Boss Malayalam season 1

ഇവരെ മറന്നോ?
14/10/2025

ഇവരെ മറന്നോ?

ചെമ്മീൻ അച്ചാറിന്റെ രഹസ്യ രുചിക്കൂട്ട് കിട്ടി മക്കളെ ,ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ആരും മറക്കില്ലമീൻ ഉപയോഗിച്ച് തയ്യാറാക്കുന...
14/10/2025

ചെമ്മീൻ അച്ചാറിന്റെ രഹസ്യ രുചിക്കൂട്ട് കിട്ടി മക്കളെ ,ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ആരും മറക്കില്ല
മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്.എന്നാൽ എങ്ങനെ ഉണ്ടാക്കണം ,ഇരട്ടി രുചി ലഭിക്കാൻ എന്ത് ചേർക്കണം , വിശദമായി അറിയാം ,വീഡിയോ കണ്ടു ഉണ്ടാക്കാം
മലയാളത്തിൽ വായിക്കുക : https://bitl.to/4Y0L

Thattathin Marayathu is a popular 2012 Malayalam-language romantic comedy film directed by Vineeth Sreenivasan. The titl...
14/10/2025

Thattathin Marayathu
is a popular 2012 Malayalam-language romantic comedy film directed by Vineeth Sreenivasan. The title translates to "Behind the Veil". It gained widespread popularity and is recognized for ushering in the "New Wave" of Malayalam cinema.

അപ്പം ഇനി റവ കൊണ്ട് ഉണ്ടാക്കാം; 😋👌 പഞ്ഞിപോലെ സോഫ്റ്റ് ആയ ടേസ്റ്റി അപ്പം... 🤤💯👇റവയുണ്ടോ എങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ | Ra...
14/10/2025

അപ്പം ഇനി റവ കൊണ്ട് ഉണ്ടാക്കാം; 😋👌 പഞ്ഞിപോലെ സോഫ്റ്റ് ആയ ടേസ്റ്റി അപ്പം... 🤤💯👇

റവയുണ്ടോ എങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ | Rava Appam Recipe

അരി ഇടാൻ മറന്നുപോകുന്ന അവസരങ്ങളിൽ നമുക്ക് എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇത്. അരമണിക്കൂറിനുള്ളിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും എന്നതാണ് ഈ സൂപ്പർ ടേസ്റ്റി അപ്പത്തിന്റെ പ്രത്യേകത. വറുത്തത് വറുക്കാത്തതോ ആയ റവ ഉപയോഗിച്ച് ഈ അപ്പം ഉണ്ടാക്കാം.

ആദ്യമായി ഒന്നര കപ്പ് വറുത്ത റവ എടുക്കുക. ഇനി ഒരു കപ്പ് വെള്ളം എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് വെള്ളം ഒഴിച്ച ശേഷം അതിലേക്ക് റവ ഇടുക. ശേഷം ചിരകിയ തേങ്ങ ചേർക്കുക. ഇനി ഒന്നര സ്പൂൺ പഞ്ചസാര ചേർക്കുക. ഉപ്പുപൊടി ചേർക്കുക. മുക്കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർക്കുക. ശേഷം രണ്ടല്ലി ചുവന്ന ഉള്ളി ചേർക്കുക. ഉള്ളിയുടെ രുചി ഇഷ്ടമില്ലാത്തവർ ഇത് ചേർക്കേണ്ടതില്ല.

ഇനി 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി കൂടി അതിലേക്ക് ചേർക്കുക. വെള്ളം കൂടി അതിലേക്ക് ഒഴിച്ച് ഒന്ന് സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു നോക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി അതിലേക്ക് ഒഴിക്കുക. വീണ്ടും സ്പൂൺ ഉപയോഗിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക. ശേഷം നല്ല തരികളൊന്നുമില്ലാതെ പേസ്റ്റ് പരുവത്തിൽ മിക്സിയിൽ നന്നായി അരച്ചെടുക്കുക.

അരച്ച് എടുക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ വീണ്ടും ഒഴിച്ചു കൊടുക്കണം. അരച്ചെടുത്ത മാവ് അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. അരമണിക്കൂറിന് ശേഷം മാവ് പുളിച്ചു പൊന്തി ഇരിക്കുന്നത് കാണാം. ഇനി ഒരു തവ ചൂടാക്കി അതിലേക്ക് കോരിയൊഴിച്ച് ചുട്ടെടുക്കുക.

https://www.youtube.com/watch?v=nqrbaK6ptZg

എണ്ണ ഒട്ടും വേണ്ട, ബ്രെഡും മുട്ടയും കൊണ്ട് ഒരുഗ്രൻ പലഹാരം.!! | Snacks Recipe | Bread Egg Snacks വെറും 5 മിനിറ്റിൽ കൊതിപ്...
13/10/2025

എണ്ണ ഒട്ടും വേണ്ട, ബ്രെഡും മുട്ടയും കൊണ്ട് ഒരുഗ്രൻ പലഹാരം.!! | Snacks Recipe | Bread Egg Snacks

വെറും 5 മിനിറ്റിൽ കൊതിപ്പിക്കും ചായക്കടി; 3 മുട്ട മതി പാത്രം നിറയെ പലഹാരം ഉണ്ടാക്കാം, ചായ തിളക്കുമ്പോഴേക്കും കടി റെഡി... Bread Egg Snacks Recipe

Bread Egg Snacks Recipe : എല്ലാദിവസവും നാലുമണി ചായയോടൊപ്പം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തുകോരി എടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ഇന്ന് മിക്ക ആളുകൾക്കും അധികം താല്പര്യമില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന എണ്ണ അധികം ഉപയോഗിക്കാത്ത ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ബ്രഡ് ആണ്. ഏകദേശം 7 മുതൽ 8 സ്ലൈസ് വരെ ബ്രെഡ് എടുത്ത് അത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഒരു കപ്പ് പാലും കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ബ്രഡ് ഉടച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ചില്ലി ഫ്ലക്സും, പിസ സീസണിങ്ങും കൂടി ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കാം.

ഇത് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കണം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിങ്ങ്സ് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു സവാള ചെറിയതായി നീളത്തിൽ അരിഞ്ഞെടുത്തതും, അതേ അളവിൽ ക്യാപ്സിക്കം അരിഞ്ഞെടുത്തതും ഇട്ടുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ടൊമാറ്റോ സോസും, കാൽ ടീസ്പൂൺ അളവിൽ പിസ സീസണിങ്ങും, ചില്ലി ഫ്ലേക്സും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച ബ്രെഡിന്റെ കൂട്ട് അതിലേക്ക് ഒഴിക്കുക. മുകളിലായി തയ്യാറാക്കി വെച്ച ഫീല്ലിഗ്സും ഒരു ചെറിയ സ്ലൈസ് ചീസും ചെറിയ കഷണങ്ങളായി മുറിച്ചിടുക. തയ്യാറാക്കിവെച്ച ബ്രെഡിന്റെ കൂട്ട് മുകളിൽ കൂടി ഒരു ലയർ കൂടി സെറ്റ് ചെയ്തു കൊടുക്കണം. ശേഷം ഇത് അടച്ചു വെച്ച് വേവിക്കുക. പലഹാരത്തിന്റെ രണ്ടുവശവും നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

https://www.youtube.com/watch?v=q5t9Qz3TwiU

ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറിയൊന്നും അന്വേഷിക്കേണ്ട; ചെറിയുള്ളി തൈരിലിട്ട് ഇതുപോലെ ഒന്ന് ചെയ്തു വെക്കൂ; ഒരു പറ ചോറുണ്ണാൻ...
13/10/2025

ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറിയൊന്നും അന്വേഷിക്കേണ്ട; ചെറിയുള്ളി തൈരിലിട്ട് ഇതുപോലെ ഒന്ന് ചെയ്തു വെക്കൂ; ഒരു പറ ചോറുണ്ണാൻ ഇതൊന്ന് മാത്രം മതി... Ulli Curd Recipe

ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ; ഒരാഴ്ചത്തേയ്ക്ക് വേറെ കറി അന്വേഷിക്കേണ്ട...

Ulli Curd Recipe : കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ഒരാഴ്ചത്തേക്ക് വേറെ കറി അന്വേഷിക്കണ്ട. Ingredients :

ചെറിയ ഉള്ളി - 1 കപ്പ്‌

തൈര് - 1/2 കപ്പ്‌

മുളക് പൊടി - 3/4 ടേബിൾ സ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

പെരുജീരകം - 1/4 ടീസ്പൂൺ

ചെറിയ ജീരകം - 1/4ടീസ്പൂൺ

കടുക് - 1/2 ടീസ്പൂൺ

വെളുത്തുള്ളി - 6 എണ്ണം

സവാള - 1 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/4ടീസ്പൂൺ

ആദ്യമായി ഒരു കപ്പ്‌ ചെറിയ ഉള്ളി തൊലി കളഞ്ഞ് എടുക്കണം. ശേഷം ചെറിയ ഉള്ളി ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് അര കപ്പ്‌ തൈര് ഒന്ന് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്. ശേഷം ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ ഖരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തെടുക്കാം. ശേഷം സ്റ്റവ് ഓൺ ചെയ്ത് ലോ ഫ്ലെയിമിൽ ഏകദേശം അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിച്ചെടുക്കാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ വലിയ ജീരകം, കാൽ ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ കടുക് എന്നിവ ചേർത്ത് കൊടുക്കാം.

കടുക് പൊട്ടിവരുമ്പോൾ ആറ് വെളുത്തുള്ളി ചെറിയ കഷ്ണങ്ങൾ ആക്കിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌ ചേർത്ത് ഇത് നല്ലൊരു ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി ചതച്ചതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കാം. ശേഷം ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം. ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം. എല്ലാം കൂടെ ഒന്നും കൂടെ മിക്സ്‌ ചെയ്തതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. രുചികരമായ ചെറിയ ഉള്ളി തൈരിൽ ഇട്ടത് തയ്യാർ. ചോറിന്റെ കൂടെ കഴിക്കാൻ ഇനി വേറെ കറി വേണ്ട. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈ അടിപൊളി റെസിപി നിങ്ങളും പരീക്ഷിച്ച് നോക്കൂ.

https://www.youtube.com/watch?v=9-EIVEhUh5c

തട്ടുകടയിലെ ചട്ട്ണി കഴിക്കാൻ ഇനി തട്ടുകടയിൽ പോകണ്ട...തട്ടുകടയിലെ ചുവന്ന തേങ്ങാ ചട്നിയുടെ രഹസ്യം; ഇഡ്‌ലിയും ദോശയും ഇനി എപ...
13/10/2025

തട്ടുകടയിലെ ചട്ട്ണി കഴിക്കാൻ ഇനി തട്ടുകടയിൽ പോകണ്ട...

തട്ടുകടയിലെ ചുവന്ന തേങ്ങാ ചട്നിയുടെ രഹസ്യം; ഇഡ്‌ലിയും ദോശയും ഇനി എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി, തട്ടുകട സ്പെഷ്യൽ ചുവന്ന ചമ്മന്തി അതേ രുചിയിൽ.!! Thattukada Special Coconut Chutney Recipe

നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസവും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചട്ണികൾ. പ്രത്യേകിച്ച് ഇഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം ചട്ണി ഒഴിവാക്കാൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. വ്യത്യസ്ത രീതികളിൽ വ്യത്യസ്ത ചേരുവകൾ ഉപയോഗപ്പെടുത്തിയെല്ലാം ചട്ണികൾ തയ്യാറാക്കാനായി സാധിക്കും. എന്നിരുന്നാലും എല്ലാവരും പറയുന്ന ഒരു കാര്യമാണ് ചട്ണി തയ്യാറാക്കുമ്പോൾ തട്ടുകടകളിൽ നിന്നും വാങ്ങുന്നതിന്റെ രുചി ലഭിക്കുന്നില്ല എന്നത്.

അത്തരത്തിലുള്ള ചട്ണി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്ണി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകുപൊടി ഇട്ട് ചൂടാക്കി എടുക്കുക.

അതിനുശേഷം നേരത്തെ ചിരകി വച്ച തേങ്ങയോടൊപ്പം ഈ മുളകുപൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഈ രണ്ടു ചേരുവകളും, രണ്ട് ഇല കറിവേപ്പിലയും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ചട്ണിയുടെ കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ചീനച്ചട്ടി വീണ്ടും അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക.

എണ്ണ ചൂടായി വന്നു കഴിഞ്ഞാൽ അതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റുക. അവസാനമായി ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി കൂടി എണ്ണയിലേക്ക് ചേർത്ത് മൂപ്പിച്ച് എടുക്കണം. ശേഷം അരച്ചുവെച്ച ചട്ണി ചീനച്ചട്ടിയിലേക്ക് ഒഴിച്ച് ലോ ഫ്ലെയിമിൽ ആക്കി വയ്ക്കുക. ചട്ണി ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ തട്ടുകട സ്റ്റൈൽ ചട്ണി റെഡിയായി കഴിഞ്ഞു. ചൂട് ഇഡലി,ദോശ എന്നിവയോടൊപ്പമെല്ലാം ഈയൊരു ചട്ണി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

https://www.youtube.com/watch?v=JSysH0dFK_Q

മധുരിക്കും പച്ചടി; 😋👌 പൈനാപ്പിൾ കൊണ്ട്  ഒരു അടിപൊളി പച്ചടി ഇതുപോലെ തയ്യാറാക്കി നോക്കൂ, 😍 കൊതിപ്പിക്കും രുചിയിൽ നല്ല മധുര...
12/10/2025

മധുരിക്കും പച്ചടി; 😋👌 പൈനാപ്പിൾ കൊണ്ട് ഒരു അടിപൊളി പച്ചടി ഇതുപോലെ തയ്യാറാക്കി നോക്കൂ, 😍 കൊതിപ്പിക്കും രുചിയിൽ നല്ല മധുര പച്ചടി... 🤤👇

പൈനാപ്പിൾ ഏത്തപ്പഴം പച്ചടി പച്ചടി | Sadya Special Pineapple Pachadi

നമ്മുടെ നാട്ടിൽ ഒരു പ്രധാനപ്പെട്ട വിഭവമാണ് പച്ചടി.പല ആഘോഷ ദിവസങ്ങളിലും സദ്യയിൽ ഒഴിച്ച് കൂടാൻ കഴിയാത്തത് ആണ് പച്ചടി .പലതരം പച്ചക്കറികൾ ഉപയോഗിച്ച് പച്ചടി ഉണ്ടാക്കാറുണ്ട്.പൈനാപ്പിളും ഏത്തപഴവും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പച്ചടി തയ്യാറാക്കിയാലോ

Ingredients :

പൈനാപ്പിൾ - 2 കപ്പ്
മുളകുപൊടി - അര ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തേങ്ങ - മുക്കാൽ കപ്പ്
പച്ചമുളക്
ചെറിയ ജീരകം - കാൽ ടീസ്പൂൺ
ഏത്തപ്പഴം -1
കടുക് - കാൽ ടീസ്പൂൺ
വറ്റൽമുളക്
കറിവേപ്പില

ആദ്യം കുക്കറിലേക്ക് പൈനാപ്പിൾ അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർക്കുക. അര കപ്പ് വെള്ളം ചേർത്ത് വേവിക്കണം. നാലു വിസിൽ വരുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരപ്പ് തയ്യാറാക്കുന്നതിന് ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്, പച്ച മുളക് മുറിച്ചത്, ചെറിയ ജീരകം തുടങ്ങിയവ ചേർത്ത് അരയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്കു വേവിച്ച് പൈനാപ്പിൾ ചേർക്കുക. ഇതിലേക്ക് ഏത്തപ്പഴം ചെറുതായി മുറിച്ചത് ചേർക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് തുറന്ന് ഇളക്കുക.

വെന്തശേഷം അരച്ച് വെച്ച തേങ്ങ ചേർക്കുക. ഇത് നന്നായി തിളപ്പിക്കുക. വെള്ളം ആവശ്യത്തിനു ചേർക്കുക. ഇതിലേക്ക് കടുക് ചതച്ചത് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇതിലേക്ക് മുന്തിരി ചേർക്കുക. കുറച്ച് സമയം കഴിഞ്ഞ് തീ ഓഫ് ആക്കാം. ഇതിലേക്ക് തൈര് ഒഴിക്കുക. പുളി കൂടുതൽ ആണെങ്കിൽ പഞ്ചസാര ചേർക്കുക. ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. കടുക് ചേർക്കുക. കടുക് പൊട്ടുമ്പോൾ കറിവേപ്പിലയും വറ്റൽമുളക് മുളകും ചേർക്കുക. ഇത് മൂപ്പിച്ച കറിയിലേക്ക് ചേർക്കുക. രുചികരമായ പൈനാപ്പിൾ പച്ചടി തയ്യാർ.

https://www.youtube.com/watch?v=X5Yk8GrPHdQ

പുട്ട് ഇഷ്ടമില്ലാത്തവരും കൊതിയോടെ വാങ്ങി കഴിക്കും; 🤤👌 മുട്ട പുട്ട് ഉണ്ടാക്കി നോക്കൂ, 😋 ഇത്രയും രുചിയുള്ള മറ്റൊരു ബ്രേക്ഫ...
12/10/2025

പുട്ട് ഇഷ്ടമില്ലാത്തവരും കൊതിയോടെ വാങ്ങി കഴിക്കും; 🤤👌 മുട്ട പുട്ട് ഉണ്ടാക്കി നോക്കൂ, 😋 ഇത്രയും രുചിയുള്ള മറ്റൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാവില്ല... 😍👇 | Egg Puttu | Easy Breakfast

ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാൻ മുട്ട പുട്ട്.!!

വീടുകളിൽ നമ്മൾ പലതരം പ്രഭാത ഭക്ഷണം ഉണ്ടാകാറുണ്ട്. മുട്ടയും പുട്ടും ഉപയോഗിച്ച് അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. എല്ലാവർക്കും ഇഷ്ട്ടമാവുന്ന ഈ വിഭവം എളുപ്പത്തിൽ നമുക്ക് തയ്യാറാക്കം . ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം...

Ingredients :-

മുട്ട : 3
പുട്ട് : 2 കഷ്ണം
ഓയിൽ : 2 ടേബിൾ സ്പൂൺ
കടുക് : 1 ടീസ്പൂൺ
പച്ചമുളക് : 3
വറ്റൽ മുളക് : 2
സവാള : 1
ഇഞ്ചി : ചെറിയ കഷ്ണം
കറിവേപ്പില
മല്ലിപൊടി : മുക്കാൽ ടീസ്പൂൺ
ഗരം മസാല : കാൽ ടീസ്പൂൺ
ചിക്കൻ മസാല : 1 ടീസ്പൂൺ
പേരും ജീരകപ്പൊടി : അര ടീസ്പൂൺ
തക്കാളി : 1
ഉപ്പ് : ആവിശ്യത്തിന്
മല്ലിയില

പുട്ട് നന്നായി പൊടിച്ചു മാറ്റിവെക്കുക മുട്ട എടുത്ത് അതിൽ അൽപ്പം ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റിവെക്കുക. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാവുമ്പോൾ കടുക് പൊട്ടിച്ചെടുക്കുക. ശേഷം വറ്റൽമുളക് കട്ട്‌ ചെയ്തു ചേർത്ത് വഴറ്റുക. അതിനുശേഷം പച്ചമുളക് കഷ്ണങ്ങൾ ആക്കിയത് ചേർത്ത് സവാള കൂടെ അരിഞ്ഞത് ചേർക്കുക. കുറച്ച് ഇഞ്ചി, കറിവേപ്പില ചേർത്ത് നന്നായി വഴറ്റി സവാളയുടെ കളർ മാറിവരുമ്പോൾ ഇതിലേക്ക് മല്ലിപൊടി, ഗരം മസാല, ചിക്കൻ മസാല,പെരും ജീരകപ്പൊടി ചേർത്ത് വഴറ്റി എടുക്കാം.

പൊടികളുടെ പച്ചമണം മാറിവരുബോൾ തക്കാളി ചേർത്ത് മിക്സ്‌ ചെയ്ത് ആവിശ്യത്തിന് ഉപ്പും കൂടെ ചേർത്തുകൊടുക്കാം ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് വഴറ്റി മാറ്റിവെച്ചിരുന്ന മുട്ട ചേർത്ത് വേവുന്നതുവരെ ഇളക്കിയെടുക്കുക. ശേഷം പുട്ടും കൂടെ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് അൽപ്പം മല്ലിയില കൂടെ ചേർത്താൽ രുചികരമായ മുട്ട പുട്ട് റെഡി.

https://www.youtube.com/watch?v=fFuHms0BKOg

Address

Thrissur

680505

Alerts

Be the first to know and let us send you an email when Movie Night posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Night:

  • Want your business to be the top-listed Media Company?

Share