
12/07/2025
ഓർമ്മയിൽ ഇന്ന് !
ചരിത്ര പ്രസിദ്ധമായ
" ഒരണ സമരം"
വിദ്യാർത്ഥികളുടെ ,
ബോട്ട് ചാർജ് വർദ്ധനവിനെതിരെ ,
കെ.എസ്.യു വിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന ഐതിഹാസികമായ
ഒരണ'സമരത്തിന് തുടക്കം കുറിച്ചത്
1958 ജൂലൈ 12 ന്.....
ഒരണയ്ക്ക് ബോട്ടുയാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി ,
യാത്രാ നിരക്ക് വർദ്ധിപ്പിച്ച ഗവന്മേൻ്റ് തീരുമാനത്തിനെതിരെ
വിദ്യാർത്ഥികൾ
നടത്തിയ പ്രക്ഷോഭമാണ് പ്രസിദ്ധമായ
ഒരണസമരം:
കുട്ടനാട്ടിലെ ജലഗതാഗതരംഗം, ദേശസാത്കരിച്ചപ്പോൾ,
സർക്കാർ എടുത്ത തീരുമാനത്തിനെതിരെ '
ഒരണയുടെ അതായത് 6 പൈസയുടെ സ്ഥാനത്ത്, കുറഞ്ഞ ചാർജ്
പത്ത് പൈസയായി
വർദ്ധിപ്പിച്ചതിനെതിരെ '
കുട്ടനാടൻപ്രദേശത്ത്
വിദ്യാർത്ഥികൾക്ക്
ബോട്ടുടമകൾ നൽകിയിരുന്ന
' ഒരണ "കൺസഷൻ നിരക്ക് നിലനിർത്തണമെന്നതായിരുന്നു,
വിദ്യാർത്ഥികളുടെ
ആവശ്യം.
ചമ്പക്കുളം നദിക്കുകുറുകെ
വടംവലിച്ചുകെട്ടി
ബോട്ടുഗതാഗതം
തടഞ്ഞു കൊണ്ടായിരുന്നു
തുടക്കം..
ബോട്ടുഗതാഗതം
തടസ്സപ്പെടുത്തിയതിന്
ഇരുപതോളം വിദ്യാർത്ഥികളെ
പോലീസ് അറസ്റ്റ് ചെയ്തു.
ഇത്
സമരത്തിന്റെ ശക്തിവർദ്ധിക്കാൻ കാരണവുമായി:
ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ
144 പ്രഖ്യാപിച്ചു..
വിദ്യാർത്ഥികൾ അടങ്ങിയിരുന്നില്ല..
പാർട്ടിയും വിദ്യാർത്ഥികൾക്ക് ശക്തമായപിൻതുണയേകി
സമരവീര്യം പകർന്നു.
ശക്തമായ സമരവുമായി
വിദ്യാർത്ഥികളും മുന്നോട്ടുപോയിതുടർന്ന്
നിരവധി വിദ്യാർത്ഥികൾ
അറസ്റ്റു ചെയ്യപ്പെട്ടു.
അറസ്റ്റും അടിച്ചമർത്തലുകളും വകവയ്ക്കാതെ
വിദ്യാർത്ഥികൾ പഠിപ്പു മുടക്കി
സമരരംഗത്തു നിലയുറപ്പിച്ചു..
സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയും ചെയ്ത
കെ.എസ്.യു വിന്റെ ആദ്യ പ്രസിഡന്റ് ജോർജ് തരകനും വയലാർ രവിയും എ.കെ.ആന്റണിയും നേതൃത്വം കൊടുത്ത ; ചരിത്രത്തിൽ ഇടം നേടിയ
ഈ വിദ്യാർത്ഥി സമരം
കെ.എസ്.യു വിന് അടിത്തറപാകാനും അതിന്റെ വളർച്ചയ്ക്കും
നിർണ്ണായക പങ്കു വഹിച്ചു ..
കെ.എസ്.യു.രൂപം കൊണ്ട്
ഒരു വർഷം കഴിഞ്ഞായിരുന്നു
ഈ സമരം...
1957 മേയ് 30 നായിരുന്നു
കെ.എസ്.യു രൂപം കൊണ്ടത് ...
വിദ്യാർത്ഥികളുടെ ന്യായമായ
ആവശ്യം സർക്കാർ
അംഗീകരിച്ചതിനെ തുടർന്ന്
ഓഗസ്റ്റ് 4 ന് സമരം അവസാനിപ്പിച്ചു ..