Channel Malayalam

  • Home
  • Channel Malayalam

Channel Malayalam BUSINESS CHANNEL

05/01/2025

നിങ്ങൾ വീട് പണിതോളൂ ബാക്കിയൊക്കെ ഞങ്ങൾ ചെയ്തോളാം എന്ന് ഒറ്റ പരസ്യവാചകം കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ PRIME DECOR ൻ്റെ അമരക്കാരൻ .കേരളത്തിലെ ഫർണിച്ചർ വ്യവസായത്തിലെ മുടി ചൂടാ മന്നനായ ശ്രീ പവിത്രൻ

07/11/2024

ഇനി എല്ലാ വീടുകളിലും സ്‌കൂളുകളിലും സ്വിമ്മിംഗ് പൂൾ,
ഒരു മുത്തേടൻ സ്വപ്നം.

മൂത്തേടൻ പൂൾസ് എം.ഡി ജോസ് മൂത്തേടനുമായുള്ള അഭിമുഖം.

22/10/2024

വീട്ടുജോലിക്കാരിയിൽ നിന്ന് ഹൈടെക് ബ്യൂട്ടിപാർലർ ഉടമയിലേക്ക് : ഇത് സ്വപ്ന ഉണ്ണിയുടെ വിജയഗാഥ

17/10/2024

International fitness ട്രെയിനർ വിപിൻ ദാസുമായുള്ള അഭിമുഖം പാർട്ട് 2

ഫിറ്റ്നസിലൂടെ ഒരു happy Life എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം...

14/10/2024

വീട്ടുജോലിക്കാരിയിൽ നിന്ന് ഹൈടെക് ബ്യൂട്ടി പാർലർ ഉടമയിലേക്ക് : ഇത് സ്വപ്ന ഉണ്ണിയുടെ വിജയഗാഥ

11/10/2024

International fitness ട്രെയിനർ വിപിൻ ദാസുമായുള്ള അഭിമുഖം

ഇന്ത്യൻ വ്യവസായരംഗത്തെ അതികായൻ, രത്തൻ ടാറ്റ വിട വാങ്ങിമുംബൈ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ  ടാറ്റ ...
10/10/2024

ഇന്ത്യൻ വ്യവസായരംഗത്തെ അതികായൻ, രത്തൻ ടാറ്റ വിട വാങ്ങി

മുംബൈ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധൻ രാത്രിയാണ്‌ അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. 1962ലാണ് ടാറ്റ ​ഗ്രൂപ്പിൽ ചുമതലയേൽക്കുന്നത്. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയര്‍മാനായി. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിൽനിന്ന് മാറിനിന്ന അദ്ദേ​ഹം കാരുണ്യ പ്രവര്‍ത്തനമേഖലയിലായിരുന്നു. സൈറസ് മിസ്ത്രിയായിരുന്നു പിൻ​ഗാമിയായി ടാറ്റ സൺസ് ചെയര്‍മാനായത്. 1991 മുതൽ 2012 ഡിസംബര്‍ 28ന് വിരമിക്കും വരെ 21 വര്‍ഷം ടാറ്റ ​ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. വിരമിച്ചശേഷം ടാറ്റസൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ് തുടങ്ങിയവയുടെ എമിരറ്റസ് ചെയര്‍മാൻ പദവി വഹിക്കുകയായിരുന്നു. സൈറസ് മിസ്ത്രി സ്ഥാനമൊഴിഞ്ഞശേഷം ഇടക്കാല ചെയര്‍മാനായും പ്രവർത്തിച്ചു. ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ൽ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാൻഡുകളായ ജാ​ഗ്വര്‍, ലാൻഡ് റോവര്‍ എന്നിവ 2004ൽ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാ​ഗ്ദാനവുമായി 2009ൽ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി. കോർണൽ സർവകലാശാലയിൽനിന്ന് ആർക്കിടെക്‌ചറൽ എൻജിനിയറിങ് ബിരുദം. ഹാവാര്‍ഡിൽനിന്ന് മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി. 2000ൽ പത്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിനെ 13 മില്യൺ പേർ എക്സിലും പത്തുമില്ല്യൺ പേര്‍ ഇൻസ്റ്റ​ഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവിവാഹിതനാണ്

08/10/2024

ഫിറ്റ്നസ്സിന് പ്രായമില്ല

15/09/2024

HOME APPLIANCE ൻ്റെയും MOBILE കളുടേയും അതി വിപുലമായ കളക്ഷനുകൾ ഒരു കുടക്കീഴിൽ,അതാണ്
വേണൂസ് ഡിജിറ്റൽ ആർക്കേഡ്.
35 വർഷം മുമ്പ് തൃശൂർ മണ്ണുത്തിയിൽ ഒരു ചെറിയ രീതിയിൽ തുടക്കം കുറിച്ച വേണൂസ് . ഇന്ന് ആ ബിസിനസ് സാമ്രാജ്യം തൃശ്ശൂരിനു പുറമേ മറ്റ് ജില്ലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു
ആ വിജയരഹസ്യം
ചാനൽ മലയാളം പ്രേക്ഷകർക്ക് വേണ്ടി.
ശ്രീ ആനന്ദ് (MG: DIRECTOR VENU'S DIGITAL ARCADE) മനസ്സ് തുറക്കുന്നു.
MALAYALAM

's digital arcade

04/09/2024

വന്ധ്യതാ ചികിത്സയും IVF ഉം വിജയ സാധ്യതകൾ, ജീവിത ശൈലി മാറ്റി വന്ധ്യതയെ എങ്ങനെ പ്രതിരോധിക്കാം, നൂതന ചികിത്സാ രീതികളെ ക്കുറിച്ച് ഈ മേഘലയിൽ 20 വർഷമായി പ്രവർത്തിക്കുന്ന ഡോ. എം വേണുഗോപാൽ സംസാരിക്കുന്നു.

m venugopal

health care

30/08/2024

ആതുരസേവന രംഗത്തെ മനുഷ്യസ്‌നേഹി




.

Address


Opening Hours

Monday 09:00 - 19:00
Tuesday 09:00 - 19:00
Wednesday 09:00 - 19:00
Thursday 09:00 - 19:00
Friday 09:00 - 19:00
Saturday 09:00 - 19:00

Website

Alerts

Be the first to know and let us send you an email when Channel Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share