Appus Chelakkara Official

Appus Chelakkara Official Cooking Chanal

ഇനി നിങ്ങൾ പറയു ഇന്ത്യയുടെ വേൾഡ് കപ്പ് സാധ്യത എങ്ങനെ നോക്കിക്കാണുന്നു,.. 😜😜😜
19/11/2023

ഇനി നിങ്ങൾ പറയു ഇന്ത്യയുടെ വേൾഡ് കപ്പ് സാധ്യത എങ്ങനെ നോക്കിക്കാണുന്നു,.. 😜😜😜

20/07/2023

മരിച്ചവരെ വെറുതെ വിടു പ്ലീസ്,.. 🙏🙏

13/07/2023

സ്കൂൾ പഠിക്കുന്ന പയ്യൻ ബസിന്റെ പുറകിൽ തൂങ്ങികിടന്ന് യാത്ര ചെയുന്നത് കണ്ടോ..😳😳

09/07/2023

ഇതുപോലെ പ്രതികരിക്കുന്ന ആളുകൾ ആണ് ഇന്ന് കേരളത്തിന്‌ ആവശ്യം.. 👌👌👌👌

കിടിലൻ പാർക്കിംഗ്.. 😂😂ഫോൺ ഒന്ന് തിരിച്ചുപിടിച്ചു നോക്കിക്കോ, എന്നാൽ സംഭവം പിടികിട്ടും.. 😜😜
23/06/2023

കിടിലൻ പാർക്കിംഗ്.. 😂😂
ഫോൺ ഒന്ന് തിരിച്ചുപിടിച്ചു നോക്കിക്കോ, എന്നാൽ സംഭവം പിടികിട്ടും.. 😜😜

കയ്പേറിയ സത്യത്തിന് ഖേദിക്കുന്നു, ആദ്യം ഈ പോസ്റ്റ് പൂർണ്ണമായും വായിക്കുക... വസ്ത്രം കുറച്ച് ധരിക്കുന്ന പെൺകുട്ടികൾക്ക് ഒ...
19/06/2023

കയ്പേറിയ സത്യത്തിന് ഖേദിക്കുന്നു, ആദ്യം ഈ പോസ്റ്റ് പൂർണ്ണമായും വായിക്കുക...

വസ്ത്രം കുറച്ച് ധരിക്കുന്ന പെൺകുട്ടികൾക്ക് ഒരു പിതാവിൽ നിന്ന് സമർപ്പിക്കുന്നു:

ഒരു പെൺകുട്ടി- അവളുടെ അച്ഛൻ ഒരു ഐഫോൺ സമ്മാനിച്ചു..
കഴിഞ്ഞ ദിവസം പിതാവ് പെൺകുട്ടിയോട് ചോദിച്ചു, മകളുടെ ഐഫോൺ കിട്ടിയതിന് ശേഷം നിങ്ങൾ ആദ്യം എന്താണ് ചെയ്തത്..?

പെൺകുട്ടി :- ഞാൻ സ്ക്രാച്ച് ഗാർഡും കവറും ഓർഡർ ചെയ്തു...

അച്ഛൻ :- നിന്നെ ആരെങ്കിലും ഇത് ചെയ്യാൻ നിർബന്ധിച്ചോ...?

പെൺകുട്ടി :- ആരുമില്ല

അച്ഛൻ :- ഐഫോൺ നിർമ്മാതാവിനെ അപമാനിച്ചതായി തോന്നുന്നില്ലേ..?

മകൾ :- ഇല്ല, പക്ഷേ നിർമ്മാതാവ് തന്നെ കവറും സ്ക്രാച്ച് ഗാർഡും സ്ഥാപിക്കാൻ ഉപദേശിച്ചു ...

അച്ഛൻ :- അപ്പൊ ഐഫോൺ തന്നെ മോശമായി കാണണം, അതുകൊണ്ടാ നീ അതിനൊരു കവർ ഓർഡർ ചെയ്തിരിക്കുന്നത്..?

പെൺകുട്ടി :- വേണ്ട, അത് കേടാകരുത്, അതുകൊണ്ടാണ് കവർ ഓർഡർ ചെയ്തത്..

അച്ഛൻ :- കവർ ഇട്ട് അവളുടെ ഭംഗി കുറഞ്ഞോ..?

പെൺകുട്ടി :- ഇല്ല, മറിച്ച്, കവർ പ്രയോഗിച്ചതിന് ശേഷം ഐഫോൺ കൂടുതൽ മനോഹരമായി കാണപ്പെടുന്നു.

അച്ഛൻ വാത്സല്യത്തോടെ മകളെ നോക്കി പറഞ്ഞു....മകളേ, ഐഫോണിനേക്കാൾ വിലയേറിയതും മനോഹരവുമായ നിങ്ങളുടെ ശരീരമാണ് ഈ വീടിന്റെയും ഞങ്ങളുടെയും ബഹുമാനം.
വസ്ത്രങ്ങൾ കൊണ്ട് അവളുടെ ഭാഗങ്ങൾ മറയ്ക്കുന്നത് അവളുടെ സൗന്ദര്യം വർദ്ധിപ്പിക്കും...

അച്ഛന്റെ ഈ മറുപടിക്ക് കണ്ണുനീർ അല്ലാതെ മകൾക്ക് മറുപടിയില്ലായിരുന്നു.

പെൺകുട്ടികളോട് വിനീതമായ അഭ്യർത്ഥന - ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും സ്വത്വവും കാത്തുസൂക്ഷിക്കൂ....

കടപ്പാട്.. Fb

കേരളത്തിൽ മീനിന് തീ പൊള്ളുന്ന വില,മത്തിക്ക് 250, അയല 300, ബാക്കിയുള്ളതിന് പിന്നെ പറയണ്ടല്ലോ,..മത്സ്യതൊഴിലാളികൾക്ക് കിട്ട...
16/06/2023

കേരളത്തിൽ മീനിന് തീ പൊള്ളുന്ന വില,

മത്തിക്ക് 250, അയല 300, ബാക്കിയുള്ളതിന് പിന്നെ പറയണ്ടല്ലോ,..
മത്സ്യതൊഴിലാളികൾക്ക് കിട്ടുന്നത്, തുച്ഛം പൈസ മാത്രം, നിങ്ങളുടെ നാട്ടിലൊക്കെ മീനിന് ഇപ്പോൾ എത്രയാണ് വില..??

ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..😂😂
08/06/2023

ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..😂😂

ഈ ഫോട്ടോക്ക് ക്യാപ്ഷന്റെ ആവശ്യമുണ്ടോ.. 😜😜😜
08/06/2023

ഈ ഫോട്ടോക്ക് ക്യാപ്ഷന്റെ ആവശ്യമുണ്ടോ.. 😜😜😜

02/05/2023

ഞാൻ അരികൊമ്പനോടൊപ്പമാണ്, നിങ്ങളോ..??
😥😥🐘🐘😪😪

പോയ് വരൂ സഹ്യപുത്രാ.., നിനക്ക് യാത്രാമംഗളം,... എനി ഒരു ജന്മമുണ്ടെങ്കിൽ ഇവിടെ ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കുക. ഇത് നിൻ്റെ...
01/05/2023

പോയ് വരൂ സഹ്യപുത്രാ.., നിനക്ക് യാത്രാമംഗളം,... എനി ഒരു ജന്മമുണ്ടെങ്കിൽ ഇവിടെ ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കുക. ഇത് നിൻ്റെ തോൽവിയല്ല, നീയാണ് യഥാർത്ഥ വിജയി, തല ഉയർത്തിപ്പിടിച്ച് തന്നെ യാത്രയാകുക..ഒരു വശത്ത് നീ ഒറ്റക്കായിരുന്നു, മറുപക്ഷത്ത് ഒറ്റുകാരായ നിൻ്റെ കൂട്ടക്കാർ നാലു പേരും നാൽപ്പതോളം ഇരുകാലികളും, ആധുനിക യുദ്ധ ഉപകരണങ്ങളും, എന്നിട്ടും നീ പെരുതി... ഒരു തുള്ളിമരുന്നിനാൽ മദയാനയേപ്പോലും മയക്കാൻ കഴിവുള്ള മരുന്ന് അഞ്ച് തവണ ഏറ്റിട്ടും ചക്രവ്യൂഹത്തിൽപ്പെട്ട യോദ്ധാവിനെ പോലെ ധീരനായിത്തന്നെ, നിന്നാലാവും പോലെ... അവശനായവനേയും ആയുധം കയ്യിലില്ലാത്തവനേയും ആക്രമിക്കാൻ പാടില്ലെന്ന യുദ്ധ നിയമം കുരുക്ഷേത്രത്തിലെന്ന പോലെ നിൻ്റെ കാര്യത്തിലും നിർദാക്ഷ്യണ്യം ലംഘിക്കപ്പെട്ടു. നിൻ്റെ നിലനിൽപ്പിന് വേണ്ടി നീ നടത്തിയ പോരാട്ടങ്ങൾ വാഴ്ത്തി പാടാൻ മാഗദ വൃന്ദങ്ങൾ ആരും ഉണ്ടാകില്ല, പക്ഷേ ചരിത്രത്തിൽ നിൻ്റെ പേരിനൊപ്പം ഇതു കൂടി ഉണ്ടാകും
"അരിക്കൊമ്പൻ ആണൊരുത്തൻ "

29/04/2023

ഇതാണ് ഞങ്ങളുടെ ഷാജിപാപ്പൻ..😍😍

മഴകരണം ഇന്ന് റബർവെട്ടില്ല, അപ്പൊപിന്നെ എല്ലാവരും കൂടെ ഒരു ചെറുത് വാങ്ങി അടിയാണ്, ഒരു തമാശ..😜😜

28/04/2023

ആചാരങ്ങൾ തുടരട്ടെ.. തല പോളിയട്ടെ..😜😜

അട്ടപ്പാടി മധു - അറിയപ്പെടാത്ത ജീവിത കഥ-------------------------------------------Page follow ചെയ്തിട്ട് വായിച്ചുതുടങ്ങു...
04/04/2023

അട്ടപ്പാടി മധു - അറിയപ്പെടാത്ത ജീവിത കഥ
-------------------------------------------
Page follow ചെയ്തിട്ട് വായിച്ചുതുടങ്ങു.. 🙏🙏

അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ ചിന്നമാരി മകൻ മല്ലൻ്റേയും, കടുകുമണ്ണ ഊരിലെ മാരി മകൾ മല്ലിയുടേയും മകനായി ചിണ്ടക്കി പഴയൂരിലെ പുല്ല് മേഞ്ഞ കുടിലിൽ 1983 മെയ് 25 ന് മധു ജനിച്ചു. 1990 ജൂൺ ഒന്നിന് ചിണ്ടക്കി GTWLP സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. മധു 2 ൽ പഠിക്കുമ്പോൾ അഛൻ മല്ലൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം മറ്റ് ബന്ധുക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മയും, പരിസരവാസികളുടെ സാമൂഹ്യ വിരുദ്ധ സ്വഭാവവും മൂലം മകൻ്റെ അധ്യയനവും, ജീവിതവും ഒരുമിച്ച് കൊണ്ടുപോവുക അസഹ്യമായപ്പോൾ ചിണ്ടക്കി സ്കൂളിൽ നിന്നും TC വാങ്ങി മകനെ കൂക്കമ്പാളയം GLPS ൽ 3 ൽ ചേർത്തു. ഒപ്പം പാക്കുളത്ത് ക്രിസ്ത്യൻ മിഷണറിമാർ നടത്തിയിരുന്ന ഹോസ്റ്റലിലും ആക്കി.

ആ സമയത്ത് (1995) താമസിച്ചിരുന്ന പുൽക്കുടിൽ കാറ്റും , മഴയുമേറ്റ് തകർന്നു വീണതിനെ തുടർന്ന് മല്ലിയമ്മ സ്വന്തം ഊരായ കടുകുമണ്ണയിലേക്ക് മടങ്ങി. അവിടെ മല്ലിയമ്മയുടെ അഛനും, അമ്മയും ഉണ്ട്. ഇതിനിടയിൽ ഇളയ രണ്ട് പെൺമക്കളേയും ( സരസു, ചന്ദ്രിക) മല്ലിയമ്മ MRS ൽ ചേർത്തിരുന്നു. നാലാം ക്ലാസ് പാസായ മധു അതിനോട് അനുബന്ധമായിട്ടുള്ള UP സ്കൂളിൽ 5 ൽ പഠനം തുടരുന്നുമുണ്ടായിരുന്നു.

ഉൾവനത്തിലെ ഊരായ കടുകുമണ്ണയിൽ നിന്നും മകൻ താമസിക്കുന്ന പാക്കുളത്തേക്ക് മണിക്കൂറുകൾ കാൽനടയായി യാത്ര ചെയ്യണം എന്നതിനാലും (അവിടത്തെ ഏക യാത്രാ സംവിധാനമായ ജീപ്പിൽ പോകാൻ പണമില്ല എന്നതും മറ്റൊരു സത്യം), വൃദ്ധരായ മാതാപിതാക്കൾ അല്ലാതെ തുണക്ക് മറ്റാരും ഇല്ല എന്നതിനാലും അഞ്ചാം ക്ലാസ് കഴിഞ്ഞ മധുവിനെ കൂക്കമ്പാളയം സ്കൂളിൽ നിന്നും 1.6.1996 ൽ ചിണ്ടക്കി AAHS ൽ ആറിൽ ചേർത്തു. എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് സങ്കടപ്പെട്ട മധു ഇടക്ക് വെച്ച് പഠനം അവസാനിപ്പിച്ച് അമ്മയെ സഹായിക്കാനിറങ്ങി.

ആ സമയത്ത് ഊരിന് കുറച്ച് അകലെ ഉള്ള അവരുടെ പഞ്ചക്കാട്ടിൽ ( കൃഷി ചെയ്യുന്നതിന് വേണ്ടി വനത്തിൽ അവർക്ക് ലഭ്യമായിട്ടുള്ള സ്ഥലം ) തനത് ധാന്യങ്ങളായ ചാമ,കോറ, റാഗി, തുവര എന്നിവ കൃഷി ചെയ്തും, വനവിഭവങ്ങൾ ശേഖരിച്ച് വിറ്റും ഒക്കെയാണ് മല്ലിയമ്മ ജീവിതം മുമ്പോട്ട് കൊണ്ടു പോയിരുന്നത്. ശേഖരിച്ച വനവിവങ്ങൾ വില്കുന്നതിനായി കടുകുമണ്ണ ഊരിൽ നിന്നും കിലോമീറ്ററുകൾ അകലെ ഉള്ള ചിണ്ടക്കിയിലെ സൊസൈറ്റിയിലേക്കും, അവിടെ നിന്നും കിട്ടുന്ന പണവുമായി മുക്കാലിയിലെത്തി പലവ്യഞ്ജനങ്ങൾ വാങ്ങിയുള്ള മടക്കയാത്രയിലും, വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെയുള്ള യാത്രകളിൽ തുണയായും, സഹായിയായും മധു കൂട്ട് വന്നിട്ടുള്ള കഥകൾ പറയുന്ന സന്ദർഭങ്ങളിലെല്ലാം മല്ലിയമ്മയുടെ കണ്ണുകൾ നിറയുന്നത് ഏറെ വേദനയോടെയേ ആർക്കും കണ്ടിരിക്കാൻ കഴിയൂ.

മല്ലിയമ്മയുടെ സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി വേറെ താമസം ആയതിനാൽ വൃദ്ധ മാതാപിതാക്കൾക്ക് ആ സമയങ്ങളിൽ തുണയായി മല്ലിയമ്മയും, മധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ അവശയായ അമ്മ ഏതോ ഒരു നിമിഷത്തിൽ മല്ലിയമ്മയോട് പറഞ്ഞു - മകളേ നിൻ്റെ സഹോദരങ്ങളെല്ലാം കുടുംബമായി വേറെ ആണ് താമസം. അതു കൊണ്ട് ഞാൻ മരിച്ചാൽ അഛന് തുണയായി നീയ് ഇവിടെ തന്നെ ഉണ്ടാകണം എന്ന്. അധികം വൈകാതെ അമ്മ മരിച്ചു. അഛന് തുണയായി മല്ലിയമ്മഊരിൽ തന്നെ തുടർന്നു.

ആ സമയത്താണ് lTDP അട്ടപ്പാടിയിലെ കുറച്ച് ആദിവാസിക്കുട്ടികളെ പാലക്കാട് പുതുപ്പരിയാരത്ത് അയച്ച് മരപ്പണി പഠിപ്പിക്കുന്നതിനായി പരസ്യം നൽകിയത് മല്ലിയമ്മ അറിയുന്നത്. പഠനം പാതിവഴിക്ക് മുടങ്ങി എങ്കിലും മകന് നല്ല ഒരു ഭാവി ഉണ്ടാകണം എന്ന് ആഗ്രഹിച്ച മല്ലിയമ്മ മധുവിന് വേണ്ടിയും അപേക്ഷിച്ചു.അങ്ങിനെ 2001- 2002 കാലയളവിൽ കാർപ്പൻ്ററി പഠിക്കാനായി മധു പുതുപ്പരിയാരത്തേക്ക് പോയി.എന്നാൽ കേവലം 3 മാസക്കാലം മാത്രമേ മധുവിന് അവിടെ തുടരാൻ കഴിഞ്ഞുളളൂ. വിഷാദ രോഗാവസ്ഥയിൽ മധു അവിടെ നിന്നും മടങ്ങി വന്നതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്. അതുവരെ സഹോദരങ്ങളും, കൂട്ടുകാരുമൊക്കെയായി കളിച്ച് ചിരിച്ച് നടന്ന മധു പെട്ടെന്ന് മൗനിയായി. ഏകാന്തതയിൽ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന മാനസീക അവസ്ഥയിലേക്ക് അവൻ മാറി ( ദൈവം ചെവിയിൽ കൂടെക്കൂടെ സ്വകാര്യമായി എന്തോ പറയുന്ന സ്വഭാവമായിരുന്നു മധുവിൻ്റെ അസുഖത്തിൻ്റേതെന്ന മധുവിനെ ചികിത്സിച്ച ഡോക്ടറുടെ കോടതിയിലെ മൊഴി ഇത്തരുണത്തിൽ പ്രസക്തമാണ് ).

ഇതിനിടെ ഞാൻ മരിച്ചാൽ നീയിവിടെ ഒറ്റപ്പെട്ടു പോകും. അതു കൊണ്ട് എൻ്റെ മരണശേഷം നീയ് ഭർത്താവിൻ്റെ ഊരായ ചിണ്ടക്കി പഴയൂരിലേക്ക് തന്നെ മടങ്ങണം എന്ന് അഛൻ മല്ലിയമ്മയോട് പറയുകയുണ്ടായി. 2005 ൽ അഛനും മരിച്ചു. തുടർന്ന് മധുവിനേയും കൂട്ടി മല്ലിയമ്മ ചിണ്ടക്കിയിലെത്തി. അവിടെത്തിയപ്പോൾ തങ്ങളുടെ ഭൂമിയിൽ മുഴുവൻ ആരോ വാഴ നട്ടിരിക്കുന്നതാണ് മല്ലിയമ്മ കാണുന്നത്. ജോലിക്കാർക്ക് താമസിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള ഷെഡ്ഡ് തനിക്ക് താമസിക്കുന്നതിനായി വിട്ടുതരണം എന്ന് വാഴകൃഷി ചെയ്ത ആളോട് മല്ലിയമ്മ ആവശ്യപ്പെട്ടു. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുമോ, ഇല്ലയോ എന്ന് ആശങ്കപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല - അയാൾ സമ്മതിച്ചു.

മധുവിൻ്റെ അവസ്ഥക്ക് അപ്പോഴും മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. 2008 ഫെബ്രുവരി മുതൽ മധുവിനെ പല തവണ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. 13.8.08 മുതൽ 17.8.08 വരെയുള്ള ദിവസങ്ങളിൽ അവിടെ കിടത്തി ചികിത്സയും നടത്തി. ശേഷം മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങി എങ്കിലും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ മധു വിസമ്മതിച്ചതു മൂലം അസുഖത്തിന് കാര്യമായ വ്യത്യാസം ഉണ്ടായില്ല. മാത്രമല്ല ഇടക്കിടെ വീട് വിട്ട് കാട്ടിൽ പോയി ഒറ്റക്ക് താമസിക്കുന്ന രീതിയും മധു തുടങ്ങി.

2010 ൽ മൂത്ത മകൾ സരസുവിൻ്റെ വിവാഹശേഷം മരുമകൻ്റെ കൂടി സഹായത്തോടെ 20.5.2012 ൽ മധുവിനെ കോഴിക്കോടുള്ള കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. അവിടെയും കിടത്തി ചികിത്സ നടത്തിയ ശേഷം വീട്ടിലിരുന്ന് കഴിക്കാനുള്ള മരുന്നുകളുമായി മടങ്ങി എങ്കിലും പതിവ് പോലെ മരുന്ന് കഴിക്കുന്നതിലുള്ള വിമുഖതയും, ഇടക്കിടെ വനത്തിൽ പോയി ഒറ്റക്ക് താമസിക്കുന്ന സ്വഭാവവും മൂലം മധുവിൻ്റെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.

2014 ഓടെ മധുവിൻ്റെ താമസം പൂർണമായും വനത്തിൽ ആയി.അതിനു ശേഷം 2018 വരെയുള്ള കാലയളവിൽ ഏതാണ്ട് 2-3 തവണ മാത്രമേ മകനെ മല്ലിയമ്മ കണ്ടിട്ടുള്ളു. ശേഷം 2018 ഫെബ്രു.22 വൈകിട്ട് ഏകദേശം 6 മണിയോടെ മധുവിനെ ആരൊക്കെയോ ചേർന്ന് തല്ലിക്കൊന്നു എന്ന വാർത്തയാണ് മല്ലിയമ്മ കേൾക്കുന്നത്.

അന്നു തൊട്ട് ഇന്നേ വരെ മകൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മല്ലിയമ്മ. ഒരുപാട് ഭീഷണികളെയും, അവഗണനകളെയും, ഒറ്റപ്പെടുത്തലുകളെയും, കുറ്റപ്പെടുത്തലുകളേയും അതിജീവിച്ച്, പേടിച്ചരണ്ട മനസുമായി മല്ലിയമ്മ നടത്തിയ ആ പോരാട്ടത്തിൻ്റെ പരിസമാപ്തി ഈ വരുന്ന എപ്രിൽ 4 ന് കോടതി വിധി പ്രസ്താവനയിലൂടെ പറയുമ്പോൾ ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് മല്ലിയമ്മയും, ലോകമെമ്പാടുമുള്ള നീതിബോധമുള്ള സുമനസ്സുകളും. നല്ലൊരു വിധി വരും എന്ന പ്രതീക്ഷയിൽ - മധുവിന് നീതി കിട്ടും എന്ന പ്രതീക്ഷയിൽ നിർത്തുന്നു.

@ മധുവിനോടൊപ്പം
നീതി നേടിയേ മടങ്ങൂ ✊️

NB - ഇത്തരം പ്രതിസന്ധികൾക്കിടയിലും മൂത്ത മകൾ സരസുവിനെ പ്ലസ് ടു വരെയും, ഇളയവൾ ചന്ദ്രികയെ ഡിഗ്രി വരെയും പഠിപ്പിക്കാൻ കഴിഞ്ഞു എന്നിടത്ത് മല്ലിയമ്മ വ്യത്യസ്തയാകുന്നു. ഒപ്പം തന്നെ മകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ മൂത്തവളെ നമുക്ക് കളക്ടറാക്കണം, ഇളയവളെ നമുക്ക് ഡോക്ടറാക്കണം എന്നൊക്കെ മധു പറയുമായിരുന്നു എന്ന് നിറകണ്ണുകളോടെയും, വിതുമ്പലോടെയും മല്ലിയമ്മ പറയുമ്പോൾ പിടക്കുന്ന മനസോടെയേ എനിക്കും കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ 🙏🙏😪😪

25/03/2023

ഒരുകോടി പ്രണാമം.. 🌹🌹

18 മത് വയസ്സിൽ അട്ടപ്പാടി മധു തൊഴിലുറപ്പിന് ചേരാൻ എടുത്ത ചിത്രം..😥😥മധുവിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.. 💙🤍💚   ...
25/03/2023

18 മത് വയസ്സിൽ അട്ടപ്പാടി മധു തൊഴിലുറപ്പിന് ചേരാൻ എടുത്ത ചിത്രം..😥😥
മധുവിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.. 💙🤍💚

14/03/2023

സത്യത്തിൽ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് ഹീറോ..
അല്ലാതെ ഈ കോമാളികൾ അല്ല..🤩🤩

13/03/2023

കൈയടിച്ച് പോകുന്ന നിമിഷം..👏👏

പാട്ടിലൂടെ കത്തികയറി രമ്യഹരിദാസ് ജയറാമേട്ടൻ വരെ കൈയടിച്ചുപോയ നിമിഷം..🔥🔥

12/03/2023

Age വെറും നമ്പർ മാത്രമാണെന്ന് ഈ അമ്മച്ചി തെളിയിച്ചു..👌👌

എന്താ അവരുടെ ഡാൻസ്..😳😳

25/02/2023

പ്രാവിനെ പച്ചക്ക് കഴിക്കുന്ന സുരേഷ് മേപ്പാടി..🕊️🕊️

Address

Chelakkara
Thrissur
680586

Telephone

+917907914644

Website

Alerts

Be the first to know and let us send you an email when Appus Chelakkara Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Appus Chelakkara Official:

Videos

Share

Category