13/09/2026
എടിഎം ല്‍ നിന്നും പണം എടുക്കാന്‍ ചെന്ന യുവാവിന് എടിഎം കൗണ്ടറിൽ നിന്നും പതിനായിരം രൂപ ലഭിക്കുകയും ഉടന്‍ തന്നെ ആ പണം അടുത്തുള്ള വടക്കേക്കര പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയതു. നീലിശ്വരം പട്ടണം സ്വദേശിയായ അയ്യപ്പദാസ് കഴിഞ്ഞ ദിവസം ചിറ്റാട്ടുകര സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം ല്‍ പണം എടുക്കുന്നതിന് വേണ്ടി പോയപ്പോഴാണ് അവിടെ നിന്നും പതിനായിരം രൂപ ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ പോയി ആ പണം ഏല്‍പ്പിക്കുകയായിരുന്നു. ശേഷം ബാങ്ക് അധികൃതരെ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും ഒരു ഉദ്യോഗസ്ഥ വന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ പണം കൈപ്പറ്റുകയും ചെയതു. പിറ്റേന്ന് അയ്യപ്പ ദാസ് ബാങ്കില്‍ പോയി കാര്യം അന്വേഷിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ പറഞ്ഞത്. മറ്റൊരു ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത് ആയതിനാല്‍ പണം നഷ്ടപ്പെട്ട ആള് നേരിട്ട് വന്ന് പരാതി തരാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്.
"ഈ പണം നഷ്ടപ്പെട്ട ആള്‍ ഒരുപക്ഷേ ഇതിനെ കുറിച്ചൊന്നും അറിയാത്ത ഒരാളായിരിക്കും അത് കൊണ്ട് സോഷ്യൽ മീഡിയ വഴി ഈ വാര്‍ത്ത കൊടുത്ത് ആ പാവപ്പെട്ട മനുഷ്യനെ തേടി കണ്ടെത്തി അദ്ദേഹത്തിന് നഷ്ടപ്പെട്ട പണം തിരികെ കൊടുക്കണമെന്നാണ് എന്റെഒരുആഗ്രഹം. കാരണം ബാങ്ക് അധികൃതര്‍ക്ക് ഈ കാര്യത്തില്‍ വേറെ ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിക്ക് എങ്ങനെയെങ്കിലും ആ പാവപ്പെട്ട ആളെ സഹായിക്കണം" അയ്യപ്പ ദാസിന്റെ വാക്കുകള്‍...
അന്യരുടെ മുതൽ ആഗ്രഹിക്കാത്ത ഈ യുവാവ് തന്റേതല്ലാത്ത പണം ലഭിച്ചിട്ടും അത് ഉടമയ്ക്ക് എത്രയും പെട്ടെന്ന് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് മീഡിയയ്ക്ക് മുന്നിലെത്തിയത്..
ബിഗ് സല്യൂട്ട് അയ്യപ്പ ദാസ്......❤️🙏