
14/07/2025
ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര്‍ എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്. ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും
നരസിംഹ യന്ത്രം
ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ അത്ഭുതചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും മാറിക്കിട്ടുന്നതാണ്.യന്ത്രനിർമ്മിതി ശാസ്ത്രങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.
ഹൃല്ലേഖാന്തസ്ഥ സാധ്യം, തദനുച മനുവർ-
ണ്ണാക്ഷരം കോണഷൾകേ,
യുക്തം വേദാക്ഷരൈസ്തന്നരഹരിമനുന-
സ്യാത് കലാകേസരം ച.
വൃത്തോദ്യദ്വ്യഞ്ജനാവേഷ്ടിത, മവനിപുരാ-
ന്തസ്ഥ ചിന്തോപലം ത-
ദ്യന്ത്രം രക്ഷഃ പിശാചാമയവിഷരിപുവി-
ധ്വംസനം നരസിഹം
യന്ത്രരചന:
വൃത്തം, ഷൾക്കോണ്, അഷ്ടദളം, ഒരു വീഥീവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരക്കുക.
മന്ത്രലേഖനം :
വൃത്തമധ്യത്തിൽ ‘ഹ്രീം’ എന്ന ഭുവനേശ്വരിയും അതിന്റെ ഉള്ളിൽ സാധ്യനാമവും ഷൾക്കോണുകളിൽ ഓരോന്നിലും ‘ആം ഹ്രീം ക്ഷ്റഔം ക്രോം ഹും ഫട് ‘ എന്ന നരസിംഹ ഷഡക്ഷര മന്ത്രം ഓരോ അക്ഷരം വീതവും അഷ്ടദളത്തിൽ നൃസിംഹാനുഷ്ടുപ്പ് മന്ത്രം നന്നാലക്ഷരം വീതവും കേസരത്തിൽ ഈ രണ്ട് അച്ചുകളും വീഥീവൃത്തത്തിൽ ഹല്ലുകളും ഭൂപുരകോണുകളിൽ ‘ക്ഷ്റമ്യൂം’ എന്ന ചിന്താമണി മന്ത്രവും എഴുതണം.
യന്ത്രഫലം
ഈ നരസിംഹയന്ത്രം യഥാവിധി പൂജ ചെയ്ത് കഴുത്തിൽ ധരിച്ചെന്നാൽ ഏഴ് നാളുകൾക്കുള്ളിൽ തന്നെ ശത്രുദോഷങ്ങൾ ഇല്ലാതാകുന്നതാണ്. രക്ഷസ്സുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ, പിശാചുബാധ, ആഭിചാരം മൂലമുള്ള രോഗങ്ങൾ, ശത്രുഭയം മുതലായവ മാറുന്നതാണ്. കുട്ടികൾക്ക് വിളിദോഷംമൂലമുണ്ടാകുന്ന പഠന വൈകല്യങ്ങൾക്കും ബിസിനസ്സുകാർക്ക് കണ്ണുദോഷംമൂലമുണ്ടാകുന്ന കച്ചവട പരാജയത്തിനും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം.
യന്ത്രപരിപാലനം
1. വിഷ്ണുഭക്തനും വിഷ്ണു-നരസിംഹപൂജകൾ അറിയുന്ന ആളുമാകണം ഈ യന്ത്രം തയ്യാറാക്കേണ്ടത്.
2. യന്ത്രവിധികൾ എല്ലാം പാലിക്കണം. സ്വന്തം സൗകര്യത്തിനുവേണ്ടി യന്ത്രനിർമ്മാണ ദിവസങ്ങളുടെ എണ്ണവും മന്ത്രലോപവു വരുത്തരുതെന്ന് സാരം.
3. ഇതുധരിച്ച് ഇരുപത്തിയൊന്നു നാളുകൾ മത്സ്യമാംസാദികൾ അരുത്.
4. ഈ യന്ത്രം ധരിച്ചുകൊണ്ട് അന്യർക്ക് ദ്രോഹകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
5. യന്ത്രം തയ്യാർ ചെയ്തു തരുന്ന കർമ്മിയുടെ നിയമങ്ങളെ ഗുരുവിന്റെ വാക്കുകളായി കരുതി അനുസരിക്കണം.
6. മറ്റു യന്ത്രങ്ങൾക്കൊപ്പം ഈ യന്ത്രം ധരിക്കാൻ പാടില്ല.
7. നരസിംഹയന്ത്രം അരയിൽ ധരിക്കരുത്.