Brahmannyam

Brahmannyam A monthly news letter magazine published by Yogakshema Sabha Thrissur district committee.

06/03/2026
ശ്രീ PTV ഭട്ടതിരിപ്പാടിനെ ഇന്ന് സന്ദർശിച്ച് അനുഗ്രഹം വാങ്ങുകയും, അദ്ദേഹത്തിന് ഹിരണ്മയത്തിൻ്റെ സ്നേഹോപഹാരം നൽകുകയും ചെയ്ത...
28/02/2026

ശ്രീ PTV ഭട്ടതിരിപ്പാടിനെ ഇന്ന് സന്ദർശിച്ച് അനുഗ്രഹം വാങ്ങുകയും, അദ്ദേഹത്തിന് ഹിരണ്മയത്തിൻ്റെ സ്നേഹോപഹാരം നൽകുകയും ചെയ്തു.

1976 ൽയോഗക്ഷേമ സഭ രജിസ്റ്റർ ചെയ്തവരിൽ തൃശ്ശൂർ ജില്ലയിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ശ്രീ പാണ്ടമ്പറമ്പത്ത് വാസുദേവൻ ഭട്ടതിരിപ്പാട്. പ്രായാധിക്യത്താൽ അവശനായി കിടപ്പിലായ അദ്ദേഹത്തിനെ ഇന്ന് ഇല്ലത്തു ചെന്ന് സന്ദർശിച്ചു. ഹിരണ്മയം 2026 ചെയർമാൻ കൃഷ്ണൻ കാരയ്ക്കാട് അദ്ദേഹത്തിന് ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ദേവൻ കറേക്കാട്, ഹിരണ്മയം ജനറൽ കൺവീനർ കാവനാട് കൃഷ്ണൻ, ഫാമിലി & കമ്മ്യൂണിറ്റി കണക്ട് ചെയർമാൻ പരിയാനംപറ്റ നാരായണൻ, വൈസ് ചെയർമാൻ മഞ്ഞപ്പറ്റ അഷ്ടമൂർത്തി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കരുവാട് നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സമാധിയായ നടുവില്‍ മഠം മൂപ്പില്‍ സ്വാമീയാര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഫെബ്രുവരി ലക്കം പുറത്തിറങ്ങി
21/02/2026

സമാധിയായ നടുവില്‍ മഠം മൂപ്പില്‍ സ്വാമീയാര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഫെബ്രുവരി ലക്കം പുറത്തിറങ്ങി

16/02/2026
തൗര്യത്രീകം കലാമേളയുടെ വിശദമായ റിപ്പോര്‍ട്ടുകളുമായി ജനുവരി (മകരം) ലക്കം പുറത്തിറങ്ങീ
24/01/2026

തൗര്യത്രീകം കലാമേളയുടെ വിശദമായ റിപ്പോര്‍ട്ടുകളുമായി ജനുവരി (മകരം) ലക്കം പുറത്തിറങ്ങീ

ഡിസംബര്‍ ലക്കം (ധനു മാസം) പുറത്തിറങ്ങീ
24/12/2025

ഡിസംബര്‍ ലക്കം (ധനു മാസം) പുറത്തിറങ്ങീ

*ആത്മീയ സംഗമത്തിലേക്ക് ആദരപൂർവ്വം ക്ഷണിക്കുന്നു*.* ദ്വിജക്ഷേമം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഡിസംബർ 6 ന് നടക്കുന്ന പരശുരാമജയന...
03/12/2025

*ആത്മീയ സംഗമത്തിലേക്ക് ആദരപൂർവ്വം ക്ഷണിക്കുന്നു*.*

ദ്വിജക്ഷേമം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഡിസംബർ 6 ന് നടക്കുന്ന പരശുരാമജയന്തി തൃശ്ശൂർ തെക്കെമഠത്തിൽ വച്ചു വിവിധ ചടങ്ങുകളിലൂടെ നടത്തുന്നതായി അറിഞ്ഞിരിക്കുമല്ലോ. ഇതിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് സവിതൃഗായത്രി സഹസ്രാവർത്തി ജപം.

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ വേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം.

ലോകത്തിന് മുഴുവൻ പ്രകാശം നൽകുന്ന സൂര്യഭഗവാൻ (സവിതാവ്) നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ, നേർവഴിയിലേക്ക് നയിക്കട്ടെ എന്നാണ് ഈ മന്ത്രത്തിലെ പ്രധാന പ്രാർത്ഥന. വിവേകബുദ്ധി, പ്രായോഗിക ബുദ്ധി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരുമിച്ചിരുന്ന് ഗായത്രി മന്ത്രം ജപിക്കുമ്പോൾ അതിൻ്റെ ശക്തി അനേകമടങ്ങ് വർധിക്കുന്നു.
ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചിരുന്ന് ജപിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന പോസിറ്റീവ് ഊർജ്ജത്തിൻ്റെ പ്രവാഹം സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും വളർത്തുന്നു.
ലോകക്ഷേമത്തിനായി നടത്തുന്ന ഈ സങ്കല്പം അതിവേഗം ഫലപ്രാപ്തിയിലെത്താൻ സഹായിക്കും.

നമ്മുടെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പവിത്രതയും പ്രാധാന്യവും പുതിയ തലമുറയിലേക്ക് കൈമാറാൻ ഈ കൂട്ടായ്മ സഹായിക്കും.
അതുകൊണ്ട്, എല്ലാവിധ തിരക്കുകളും മാറ്റിവെച്ച്, പരശുരാമജയന്തി ദിനത്തിൽ നടക്കുന്ന ആത്മീയ സംഗമത്തിൽ പങ്കെടുത്ത് സഹസ്രാവർത്തി ജപം ഉൾപ്പെടെയുള്ള കാര്യക്രമങ്ങളിൽ ഭാഗഭാക്കാകണമെന്ന് അഭ്യർത്ഥിക്കുന്നു.

*ഓരോ ഉപസഭയിൽ നിന്നും ചുരുങ്ങിയത് 3 പേരെങ്കിലും സഹസ്രാവർത്തിക്ക് തയ്യാറായി വരണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു*.

ഒരു ദിവസം ഒത്തൊരുമിച്ച് സമുദായത്തിനും, സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കാം.

നിങ്ങളുടെ ആത്മീയ സാന്നിധ്യം ഈ ചടങ്ങിന് പൂർണ്ണത നൽകും.

സ്നേഹപൂർവ്വം,

ദ്വിജക്ഷേമം ഫൗണ്ടേഷനു വേണ്ടി

അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരി
(ചെയർമാൻ)

ജയകൃഷ്ണൻ കാർക്കോട്ടിരി
(സെക്രട്ടറി)

Address

Yogakshemam Apartments
Thrissur
680022

Alerts

Be the first to know and let us send you an email when Brahmannyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brahmannyam:

Share