
29/03/2020
ഇപ്പോൾ കോറോണ കാരണം വീട്ടിൽ കഴിയുന്നവരിൽ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് _ചാക്കോച്ചന്റെ_ അധികം ആരും കാണാത്തതും വ്യത്യസ്തവുമായ 9 ചിത്രങ്ങൾ ചുവടെ ചേർക്കുന്നു !
------------------------------------
👉ചിറകൊടിഞ്ഞ കിനാവുകൾ
മലയാളത്തിലെ ആദ്യത്തേതും ലക്ഷണമൊത്തതുമായ സ്പൂഫ് ചിത്രം എന്ന് നിസംശയം വിശേഷിപ്പിക്കാം. നിങ്ങൾ നിരന്തരം സിനിമ കാണുന്നവർ ആണേൽ തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണം. അത്ര ഗംഭീരചിത്രം ആണ് ഇത്. ഗോഡ് ഫാദർ, കല്യാണരാമൻ, ടൈഗർ, ആറാം തമ്പുരാൻ തുടങ്ങി ഒരുപാട് ചിത്രങ്ങളെ രസകരമായി ട്രോളിയിട്ടുണ്ട് !
👉ഗോഡ് ഫോർ സെയ്ൽ
സമൂഹം മനുഷ്യനെ ഭ്രാന്തനാക്കി മാറ്റിയ കഥ പറഞ്ഞ ബാബു ജനാർദ്ദനൻ ചിത്രം. പ്രസന്നൻ എന്ന യുവാവ് തന്റെ ജീവിതത്തിൽ പല അവസ്ഥകളിലൂടെ കടന്ന് പോകുന്നു. ചാക്കോച്ചന്റെ അധികം ആരും കണ്ടിട്ടില്ലാത്ത മികച്ച അഭിനയമുഹൂർത്തങ്ങൾ ഉള്ള ചിത്രം.
👉കഥവീട്
വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും MT വാസുദേവൻ നായരുടെയും_ ചെറുകഥകൾ ചേർത്തുവച്ചു ഉണ്ടാക്കിയ രസകരമായ ഒരു *ആന്തോളജി ചിത്രം.
👉ഈ സ്നേഹതീരത്ത്
ചാക്കോച്ചന്റെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാർ സ്പെഷ്യൽ ജൂറി പുരസ്‌കാരം നൽകിയ ചിത്രം. ചാക്കോച്ചന്റെ റൊമാന്റിക് ഹീറോ പരിവേഷം തീരെ ഇല്ലാത്ത ആദ്യ ചിത്രം കൂടി ആകും ഈ സ്നേഹതീരത്ത്. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയുടെ പിതാവ് പ്രൊഫസർ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം.
*👉വിശുദ്ധൻ*
ഒരു മനുഷ്യന്റെ ഉള്ളിലെ ദൈവം, മനുഷ്യൻ, പിശാച് എന്നീ മൂന്ന് തലങ്ങളെ അവതരിപ്പിച്ച വൈശാഖ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ചാക്കോച്ചന്റെ ഫാദർ സണ്ണി ആയുള്ള പ്രകടനം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഒരു പക്കാ Emotional Revenge Thriller കൂടി ആണ് വിശുദ്ധൻ ! വൈശാഖിന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന് വിശേഷിപ്പിക്കാം !
👉വലിയ ചിറകുള്ള പക്ഷികൾ
കാസർഗോഡ് നടന്ന എൻഡോസൾഫാൻ ദുരന്തം കേന്ദ്രീകരിച്ചു ഒരു ഡോക്യുമെന്ററി മോഡലിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രം. എല്ലാവരുടെയും cup of tea അല്ല. പശ്ചാത്തല സംഗീതമോ പാട്ടുകളോ ഇല്ലാത്ത ഹൃദയഹാരിയായ ദൃശ്യങ്ങൾ അടങ്ങിയ ചിത്രം. 2015 മികച്ച നടനുള്ള സംസ്ഥാന അവാർഡ് അന്തിമ പട്ടികയിൽ ഇടം നേടിയ പ്രകടനം ആയിരുന്നു വലിയ ചിറകുള്ള പക്ഷികളിലേത്.മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡും ലഭിച്ചു. QUEENSLAND ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചാക്കോച്ചൻ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.
👉ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി
മലയാളത്തിലെ ആദ്യ ഹോളിവുഡ് ലെവൽ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. Life of Pie ടീമിലെ അംഗങ്ങൾ VFX ചെയ്ത ചിത്രം. അതുവരെ ഉണ്ടായിരുന്നവയിൽ വച്ച് മലയാളത്തിലെ ഏറ്റവും വലിയ സെറ്റ് ഇട്ടത് ഈ ചിത്രത്തിന് വേണ്ടി ആയിരുന്നു. Adventure ചിത്രങ്ങൾ താത്പര്യം ഉള്ളവർക്ക് പറ്റിയ ചിത്രം. മികച്ച പരിസ്ഥിതി സന്ദേശം ആണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നത്. മലയാളത്തിൽ മോഷൻ പോസ്റ്റർ ആദ്യമായി പുറത്തിറക്കിയ ചിത്രവും ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തന്നെ ആണ്.
👉മയിൽപീലിക്കാവ്
മണിച്ചിത്രത്താഴിനു ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ Psychological Horror thriller. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് മലയാളത്തിലെ തന്നെ മികച്ച ട്വിസ്റ്റുകളിൽ ഒന്നാണ്. ചാക്കോച്ചൻ ഇരട്ടവേഷത്തിൽ എത്തിയ ആദ്യ ചിത്രം കൂടി ആണിത്. പുനർജന്മസിദ്ധാന്തം അടിസ്ഥാനമാക്കി ഇന്ത്യൻ സിനിമയിൽ വന്ന ആദ്യ ചിത്രം കൂടിയാണ് മയിൽപീലിക്കാവ്.
👉വേട്ട
മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച 10 ത്രില്ലറുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ കാണാൻ ഇടയുള്ള ചിത്രം. Mind Game വിഭാഗത്തിൽ പെട്ട ഈ ചിത്രം മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ള സ്ഥിരം ത്രില്ലർ ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായി. ട്വിസ്റ്റുകളുടെ ചാകര ആണ് ചിത്രത്തിൽ ഉടനീളം. മലയാളത്തിലെ ഏത് ത്രില്ലറിനോടും മുട്ടാൻ പാകത്തിനുള്ള ഗംഭീര ക്ലൈമാക്സ് ട്വിസ്റ്റും. ചാക്കോച്ചന്റെ ഏറ്റവും ഫാൻ ബേസ് ഉള്ളതും കരിയർ ബെസ്റ്റ് കഥാപാത്രവമായ മെൽവിൻ ഫിലിപ്പ് അവതരിച്ച ചിത്രം.