25/05/2025
'കേരളം വീണ പതിറ്റാണ്ട്'
2016 മെയ് 25ന്, ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ, ഒൻപത് വർഷം പിന്നിട്ട് പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഒരു പതിറ്റാണ്ടിൻ്റെ ദുർഭരണത്തിലൂടെ കേരളത്തിൻ്റെ സാധ്യതകളെ തല്ലിക്കെടുത്തുകയായിരുന്നു ഈ സർക്കാർ ചെയ്തത്. കേരളം വീണു പോയ സാഹചര്യത്തിൽ, ബിജെപിയും എൻ.ഡി.എയും ചേർന്ന്, അടുത്തൊരു വർഷം നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും.
‘കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ ക്യാമ്പയിൻ്റെ തുടക്കമെന്ന നിലയിൽ, മെയ് 26ന് സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യും. എൻഡിഎയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. അതോടൊപ്പം മെയ് 26ന് വൈകുന്നേരം എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ ജ്വാലയും തെളിയിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികളുടെ തുടക്കമാണിത്.
Sworn into office for the first time on May 25, 2016, the Pinarayi Vijayan government has completed nine years and now enters its tenth year in power. What should have been a decade of progress has become a lost decade, marked by misgovernance, corruption, and the steady erosion of Kerala’s development potential.
BJP Keralam and the NDA are launching a year-long series of protest programs that will expose the misgovernance, corruption, and policy failures of the LDF government.
Will be inaugurating NDA’s protest dharna in front of the Secretariat on May 26, marking the beginning of the ‘Keralam Veena Pathittandu’ campaign alongside senior NDA leaders. In the evening, protest torches will be lit across all panchayats, marking the launch of a statewide, year-long movement to remove the LDF from power.