Goosebery Books & Publications

Goosebery Books & Publications Goosebery Books and Publications is an independent book publishing Company. For more information please log on to www.goosebery.in

02/09/2025
ഗൂസ്ബെറി പ്രസിദ്ധീകരിച്ചഡോ. ടി. എസ്. ശ്യാംകുമാറിന്റെ‘മൈത്രിയുടെ പൊരുൾ: സനാതനധർമ്മത്തിന്റെ വിമർശപാഠങ്ങൾ’ എന്ന ഗ്രന്ഥത്തിന...
24/08/2025

ഗൂസ്ബെറി പ്രസിദ്ധീകരിച്ച
ഡോ. ടി. എസ്. ശ്യാംകുമാറിന്റെ
‘മൈത്രിയുടെ പൊരുൾ: സനാതനധർമ്മത്തിന്റെ വിമർശപാഠങ്ങൾ’ എന്ന ഗ്രന്ഥത്തിന്
മേത്തല ശ്രീനാരായണ സമാജത്തിന്റെ
29 -ാമത് ഗുരുദർശന പുരസ്കാരം ലഭിച്ചിരിക്കുന്നു.

ഡോ. ടി. എസ്. ശ്യാംകുമാറിന് ഗൂസ്ബെറിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

ജ്ഞാനം, അധികാരം, ജനാധിപത്യം; ബ്രാഹ്മണ്യം, ഹിന്ദുത്വം, അപരത്വം; സാമൂഹ്യനീതിയുടെ പ്രത്യയബോധങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി അറുപത് ലേഖനങ്ങളാണ് മുന്നൂറ്റി പന്ത്രണ്ട് പുറങ്ങളുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. ഡോ. പി. കെ. പോക്കറാണ് അവതാരിക എഴുതിയിരിക്കുന്നത്.

വേദേതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ധർമ്മശാസ്ത്രങ്ങളും ശ്രുതികളും സ്മൃതികളും തന്ത്രഗ്രന്ഥങ്ങളും ഇഴകീറി പരിശോധിച്ചും പുനർവായനകൾക്ക് വിധേയമാക്കിയും, അധീശാധികാരവ്യവസ്ഥയോടും അതിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങളോടും നിരന്തരം കലഹിച്ചും, പടരുന്ന ഹിന്ദുത്വത്തിനും വളരുന്ന ബ്രാഹ്മണ്യത്തിനുമെതിരെ സൗമ്യധീരമായി ശബ്ദമുയർത്തിയും,
സവർണ്ണാധികാര കുത്തകയ്ക്കും ശ്രേണീകൃത അസമത്വ വ്യവസ്ഥയിലെ അനീതികൾക്കും അയുക്തികതകൾക്കും സയൻസ് വിരുദ്ധതയ്ക്കുമെതിരെ പോരാടിയും, നാരായണഗുരുവിന്റെ മൈത്രിയും അപരപ്രിയത്തവും ബ്രാഹ്മണ്യ ഉന്മൂലനത്തിന്റെയും ജനായത്ത ഇന്ത്യയുടെയും അംബേദ്കറിസവും ഉയർത്തിപ്പിടിച്ച്, അടിത്തട്ട് മനുഷ്യരുടെ മുന്നേറ്റം ലക്ഷ്യമാക്കുന്ന സാംസ്കാരിക വിപ്ലവപ്രവർത്തനമാണ് 'മൈത്രിയുടെ പൊരുൾ' എന്ന മഹത്തായ കൃതിയിലൂടെ ഡോ. ടി. എസ്. ശ്യാംകുമാർ നിർവഹിക്കുന്നത്.

ഒറ്റക്ലിക്കിൽ താഴെയുള്ള ലിങ്ക് വഴി പുസ്തകം സ്വന്തമാക്കാം. തപാൽ ചാർജ് സൗജന്യം.
https://www.goosebery.in/product/mythriyude-porul/

Address

Thrissur

Opening Hours

Monday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916235178393

Alerts

Be the first to know and let us send you an email when Goosebery Books & Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Goosebery Books & Publications:

Share

Category