22/09/2025
തോളൂർ പഞ്ചായത്തിൽ വാർഷിക പദ്ധതി പ്രകാരം കേൾവി കുറവ് അനുഭവപ്പെടുന്നവർക്കുള്ള ശ്രവണ സഹായികളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ ഐ. സി. സി. എസ് സൂപ്പർ വൈസർ വിദ്യ കെ. പ്രജിഷ് പദ്ധതി വിശദികരണം നടത്തി . വാർഷിക പദ്ധതി 1.4 ലക്ഷം രൂപ വകയിരുത്തി ഗുണഭോക്തൃലിസ്റ്റിൽപ്പെട്ട 8 പേർക്കാണ് 16000 രൂപ വരുന്ന 2 സെറ്റ് ശ്ര വണ സഹായി കൾ നൽകിയത്. ഇതിനായി ഇവർക്ക് മെഡിക്കൽ ക്യാമ്പും ഓഡിയോളജി ടെസ്റ്റും നടത്തി അർഹത നേടിയവരെയാണ് പരിഗണിച്ചത് തുടർച്ച യായി 3 വർഷമായി പഞ്ചായത്ത് വയോജനങ്ങൾ ഉപകരണങ്ങൾ നൽകലിൻ്റെ ഭാഗമായി ഹിയറിംങ് എയ്ഡുകൾ നൽകുന്നു
പഞ്ചായത്ത് മെമ്പർമാരായ വി.കെ. രഘുനാഥൻ , വി പി അരവിന്ദാക്ഷൻ ,ഷീന തോമാസ് ഓഡിയോളജിസ്റ്റ് ആതിര എന്നിവർ ആശംസകൾ അർപ്പിച്ചു.
#തൃശൂർ