
08/10/2025
❤️👍
തലയെടുപ്പോടെ
കേച്ചേരി – അക്കിക്കാവ്
ബൈപ്പാസ് ❤️
വിശാലമായ നെൽപ്പാടങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന തൃശൂർ ജില്ലയിലെ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ്, നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. നിർമാണം പൂർത്തീകരിച്ച് ബൈപാസ് റോഡ് നാടിന് സമർപ്പിക്കുവാൻ ഒരുങ്ങുകയാണ് എന്ന സന്തോഷ വിവരം എല്ലാവരെയും അറിയിക്കുന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളം നഗരപ്രദേശത്തെ ഗതാഗത തിരക്ക് കുറയ്ക്കുകയും, തൃശൂരിൽ നിന്ന് കേരളത്തിന്റെ ഉത്തര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതിനായി
എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ 32.66 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തിൽ ബൈപാസ് നവീകരണം യാഥാർഥ്യമാക്കിയത്.
വയലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യയായ ജിയോ സെൽ–ജിയോ ടെക്സ്റ്റൈൽ സംവിധാനം വിരിച്ച് സബ്ഗ്രേഡ് ബലപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി, പന്നിത്തടം ജംഗ്ഷനിൽ സോളാർ പവർഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനവും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി “Yellow Box Marking” (Keep Clear Marking) എന്നറിയപ്പെടുന്ന റോഡ് മാർക്കിംഗും അടയാളപ്പെടുത്തിയിട്ടുണ്ട്.