TIRUR updates

TIRUR updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TIRUR updates, Media/News Company, Tirur.

“രാജാവിന്റെ ചട്ടി ചോറ് ” എന്നാണ് പറഞ്ഞത്  തിരൂർ ആലത്തിയൂർ ഉറി എന്ന ഹോട്ടലിൽ നിന്നും കഴിച്ചതാണ്. നിങ്ങൾ കഴിച്ചിട്ടുണ്ടോ?എ...
12/07/2025

“രാജാവിന്റെ ചട്ടി ചോറ് ” എന്നാണ് പറഞ്ഞത്
തിരൂർ ആലത്തിയൂർ ഉറി എന്ന ഹോട്ടലിൽ നിന്നും കഴിച്ചതാണ്. നിങ്ങൾ കഴിച്ചിട്ടുണ്ടോ?
എന്താണ് നിങ്ങളുടെ അഭിപ്രായം ?

തിരൂര്‍: ആയിരം കിലോമീറ്ററോളം താണ്ടി ഹോമര്‍ പ്രാവ് തന്റെ യജമാനന്റെ അരികിലെത്തിയപ്പോള്‍, റഫീഖ് സാല്‍വോയുടെ കൈകളിലേക്ക് ഒരു...
11/07/2025

തിരൂര്‍: ആയിരം കിലോമീറ്ററോളം താണ്ടി ഹോമര്‍ പ്രാവ് തന്റെ യജമാനന്റെ അരികിലെത്തിയപ്പോള്‍, റഫീഖ് സാല്‍വോയുടെ കൈകളിലേക്ക് ഒരു കിരീടവുമെത്തി.

ആദരം - 2025 @Grace Residency
05/07/2025

ആദരം - 2025 @
Grace Residency

ഒരു പ്രമുഖ ബാങ്കിന്റെ മുന്നിലെ കാഴ്ച RBI ക്ക് ഇങ്ങനെ ഒരു നിയമം ഉണ്ടോ?നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?അപിപ്രായം രേഖപ്പെടു...
05/07/2025

ഒരു പ്രമുഖ ബാങ്കിന്റെ മുന്നിലെ കാഴ്ച
RBI ക്ക് ഇങ്ങനെ ഒരു നിയമം ഉണ്ടോ?
നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?
അപിപ്രായം രേഖപ്പെടുത്തൂ..
സ്ഥലം മനസിലായോ?

പുതുക്കി പണിത തിരൂർ റയിൽവേ സ്റ്റേഷൻ...
01/07/2025

പുതുക്കി പണിത തിരൂർ റയിൽവേ സ്റ്റേഷൻ...

26/06/2025

ഇന്ന് ഗതാഗതനിയന്ത്രണം

തിരൂർ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് തിരൂർ നഗരത്തിൽ ഘോഷയാത്ര യും മറ്റു പരിപാടികളുമുള്ളതിനാൽ വ്യാഴാഴ്ച ഗതാഗതനിയന്ത്ര ണമേർപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നുമുതലാണ് നിയന്ത്രണം.

താനൂർ ഭാഗത്തുനിന്നു വരുന്ന ബസ് ഉൾപ്പെടെയുള്ള വാ ഹനങ്ങൾ പൂക്കയിൽ ജങ്ഷനിൽനിന്ന് ഉണ്ണിയാൽ റൂട്ടിലേക്ക് തിരിഞ്ഞുപോകണം. പൂങ്ങോട്ടുകുളം ഭാഗത്തുനിന്ന് സ്റ്റേഡി യം ഭാഗത്തേക്കു വാഹനങ്ങൾ വരരുത്. പൂങ്ങോട്ടുകുളത്തുനി ന്നു തീരദേശഭാഗത്തേക്ക് തിരിഞ്ഞുപോകണം. ചമ്രവട്ടം ഭാഗ ത്തുനിന്നു വരുന്ന ബസുകളും കാറുകളും ആലത്തിയൂരിൽനി ന്നു തിരിയുകയും ലോറികൾ, പിക്കപ്പുകൾ, ടിപ്പറുകൾ എന്നിവ ആലിങ്ങൽ ഭാഗത്തുനിന്നു തിരിഞ്ഞ് തീരദേശ റോഡുവഴി യും പോകണം. ചമ്രവട്ടം ഭാഗത്തുനിന്നുവരുന്ന ഹെവി വാഹന ങ്ങൾ നരിപ്പറമ്പ് ഭാഗത്തുനിന്ന് കുറ്റിപ്പുറം വഴി പോകണം. കുറ്റി പ്പുറം ഭാഗത്തുനിന്നു വരുന്ന ഹെവി വാഹനങ്ങൾ തിരുനാവാ യയിൽനിന്നു തിരിഞ്ഞുപോകണം.

കുറ്റിപ്പുറത്തുനിന്നു വരുന്ന ലൈറ്റ് വാഹനങ്ങൾ കോലൂ പ്പാലത്തുനിന്നു തിരിഞ്ഞുപോകണം. മലപ്പുറം ഭാഗത്തുനിന്ന് താനൂർ ഭാഗത്തേക്കു വരുന്ന മറ്റു വാഹനങ്ങൾ പയ്യനങ്ങാടി യിൽനിന്നു തിരിഞ്ഞുപോകണം.

കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ഹെവി വാഹനങ്ങൾ, ദീർഘദൂര വാഹനങ്ങൾ എന്നിവ ചേളാരിയിൽനിന്ന് ഹൈവേ വഴി പോകണമെന്നും തിരൂർ ഡിവൈഎസ്‌പി സി. പ്രേമാനന്ദകൃ ഷ്ണൻ അറിയിച്ചു.

സ്‌കൂളുകൾക്ക് ഉച്ചയ്ക്കുശേഷം അവധി

ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനപരിപാടിയുടെ ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി തിരൂർ നഗരസഭയിലെ യും വെട്ടം ഗ്രാമപ്പഞ്ചായത്തിലെയും സ്കൂളുകൾക്ക് വ്യാഴാഴ്ച ഉച്ച യ്ക്കുശേഷം കളക്ടർ അവധി പ്രഖ്യാപിച്ചു.

26/06/2025

25/06/2025

*സ്കൂളുകൾക്ക് നാളെ ഭാഗിക അവധി*

25-6-2025

തിരൂർ നഗരസഭയിലെയും വെട്ടം പഞ്ചായത്തിലെയും സ്കൂളുകൾക്ക് നാളെ (വ്യാഴം) ഉച്ചയ്ക്ക് ശേഷം അവധി

നാളെ (വ്യാഴം) തിരൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന, കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപന പരിപാടിയുടെ ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി തിരൂർ നഗരസഭയിലെയും വെട്ടം ഗ്രാമപഞ്ചായത്തിലെയും സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ (വ്യാഴം) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

വൈലത്തൂർ മുതൽ തലക്കടത്തൂർ വരെയുള്ള റോഡിൽ പുനപ്രവർത്തി നടക്കുന്ന തിനാൽ ഇന്ന് മുതൽ *2025 ജൂൺ 19 വ്യാഴം* മുതൽ പ്രവർത്തി തീര...
20/06/2025

വൈലത്തൂർ മുതൽ തലക്കടത്തൂർ വരെയുള്ള റോഡിൽ പുനപ്രവർത്തി നടക്കുന്ന തിനാൽ ഇന്ന് മുതൽ *2025 ജൂൺ 19 വ്യാഴം* മുതൽ പ്രവർത്തി തീരുന്നത് വരെ ഈ റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി അടച്ചിടും.!

പ്രിയരേ...ജില്ലയിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്...കുറച്ചു ദിവസങ്ങളിലായി തുടരുന്ന മഴയിൽ നമ്മുടെ നഗരസഭയ...
30/05/2025

പ്രിയരേ...

ജില്ലയിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്...
കുറച്ചു ദിവസങ്ങളിലായി തുടരുന്ന മഴയിൽ നമ്മുടെ നഗരസഭയിലെ പല സ്ഥലങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ആരോഗ്യവിഭാഗം ജീവനക്കാർ പരിഹരിച്ചു വരുന്നുണ്ട് ..

അടിയന്തിര സഹായത്തിന് നഗരസഭ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തന സജ്ജമാണ്....0494-2426737
എന്ന ലാൻഡ് നമ്പറിലേക്കും
+91 99475 79365
എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാവുന്നതാണ് .....

ചിലപ്പോൾ വെള്ളം കയറാൻ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിക്കേണ്ടതായി വരും..
കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം...
മഴക്കെടുതി കുറച്ച് ദിവസം തുടരുമെന്നാണ് കേൾക്കുന്നത്...
ആയതിനാൽ വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരും ശക്തമായ ജാഗ്രത പുലർത്തണം...
പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം...

കൂടാതെ ശക്തമായ കാറ്റിലും മഴയിലും മരം വീണോ മറ്റോ വൈദ്യുതി ലൈൻ, പോസ്റ്റ്‌ മുതലായവ പൊട്ടി വീഴാനും സാധ്യതയുണ്ട്....
ഇങ്ങനെയുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
പകർച്ച വ്യാധികളെയും മുൻകൂട്ടി കാണേണ്ടതുണ്ട്...
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്...
രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
– ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം....

*ഫാത്തിമത്ത് സജ്‌ന*
ഹെൽത്ത്‌ ചെയർപേഴ്സൺ

തിരൂർ റെയിൽവെ സ്റ്റേഷൻ ഗുഡ്‌സ് ഷെഡ് റോഡ് അടച്ചിട്ട നടപടി പിൻവലിക്കുന്നതായി പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർ  അറിയിച്ചു....
13/05/2025

തിരൂർ റെയിൽവെ സ്റ്റേഷൻ ഗുഡ്‌സ് ഷെഡ് റോഡ് അടച്ചിട്ട നടപടി പിൻവലിക്കുന്നതായി പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു. റോഡ് അടച്ചിട്ടതിനെത്തുടർന്ന് ജനങ്ങൾക്കുള്ള പ്രയാസങ്ങൾ അറിയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ അധികൃതർക്കും അടിയന്തിര ഇ- മെയിൽ സന്ദേശം അയച്ചിരുന്നു. അതേത്തുടർന്ന് പാലക്കാട്‌ ഡി.ആർ.എംഉമായി പ്രശ്‌നത്തെക്കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു. ചർച്ചക്കൊടുവിലാണ് റോഡ് അടച്ചിട്ട നടപടി പിൻവലിക്കുന്നതായി ഡി.ആർ.എം അറിയിച്ചത്.

02/05/2025

*തിരൂർ ഗൾഫ് മാർക്കറ്റിൽ തീപ്പിടുത്തം,

17/03/2025

Address

Tirur

Website

Alerts

Be the first to know and let us send you an email when TIRUR updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share