AMH

AMH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AMH, Digital creator, Tirur.

11/10/2026

Squirrel.... അണ്ണാൻ

അമിടിന്റെ ഗുണ്ടകൾ സമരക്കാരെ നേരിടാൻ ഇവരാരാണ്...
10/10/2026

അമിടിന്റെ ഗുണ്ടകൾ സമരക്കാരെ നേരിടാൻ ഇവരാരാണ്...

Big shout out to my newest top fans! 💎 Sabna ShafeeqDrop a comment to welcome them to our community,
09/10/2026

Big shout out to my newest top fans! 💎 Sabna Shafeeq

Drop a comment to welcome them to our community,

നീതി നിഷേധങ്ങൾക്കെതിരെ, അവകാശ സംരക്ഷണത്തിനായി; സിജെപി സമരങ്ങൾ എന്തുകൊണ്ട് പ്രസക്തമാകുന്നു? ✊🔴​ഭരണഘടനാ മൂല്യങ്ങളും പൗരാവക...
05/10/2026

നീതി നിഷേധങ്ങൾക്കെതിരെ, അവകാശ സംരക്ഷണത്തിനായി; സിജെപി സമരങ്ങൾ എന്തുകൊണ്ട് പ്രസക്തമാകുന്നു? ✊🔴

​ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും വെല്ലുവിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സാധാരണക്കാരന്റെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുമ്പോഴും, അനീതികൾക്കെതിരെ വിരൽ ചൂണ്ടേണ്ടവർ മൗനം പാലിക്കുമ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് പോരാടാൻ സിജെപി മുന്നോട്ടുവരുന്നത് കേവലം ഒരു സമരമല്ല; അത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

​എന്തുകൊണ്ടാണ് സിജെപി പോരാട്ടങ്ങൾ അനിവാര്യമാകുന്നത്?
​🔹 ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്താനും.
🔹 അവകാശ നിഷേധങ്ങൾക്കെതിരെ: സാധാരണക്കാരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് ശക്തമായ കാവലാളായി നിലകൊള്ളാൻ.
🔹 നീതി ഉറപ്പാക്കൽ: അനീതിക്കും വേർതിരിവുകൾക്കും ഇരയാകുന്നവർക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നൽകി നീതി വാങ്ങി നൽകാൻ.
🔹 അധികാര വർഗ്ഗത്തോടുള്ള ചോദ്യങ്ങൾ: ജനവിരുദ്ധ നയങ്ങൾക്കും ഭരണകൂട ലംഘനങ്ങൾക്കുമെതിരെ ശക്തമായ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ.
​ഇതൊരു വ്യക്തിയുടെയോ ഒരു സംഘടനയുടെയോ മാത്രം പോരാട്ടമല്ല. നീതിക്കും സമത്വത്തിനും വേണ്ടി ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും പോരാട്ടമാണ്.
​അനീതികൾക്കെതിരെ ശബ്ദമുയർത്തേണ്ട സമയത്ത് നിശബ്ദരായിരിക്കുന്നത് അനീതിക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.
വരൂ, ജനാധിപത്യവും നീതിയും സംരക്ഷിക്കാനുള്ള ഈ ജനകീയ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം! ✊🤝

AMH.

17/09/2026

"അടുത്തത് നീയല്ലേ ?
എന്നിട്ടൊരു ചിരിയും! കൂടെ ചിരിയ്ക്കാൻ അയാളുടെ കൂട്ടുകാരും !!
സംഭവമെന്താണെന്നല്ലേ !🥲

പണ്ട് കല്യാണങ്ങൾക്ക് പോയാൽ നാട്ടിലെ ചില വയസന്മാർ എന്നെ കാണുമ്പോൾ ചോദിക്കുന്ന ചോദ്യമാണ്!!

അടുത്തത് നീയല്ലേ !!😂
പെണ്ണ് കിട്ടാതെ നടക്കുന്ന എന്നെ കളിയാക്കുന്നതാണവർ!!

അയിന് പെണ്ണ് കിട്ടണ്ടേ ?!
നെക്സ്റ്റ് ഓൾഡ് മാൻ വക !!

ബ്ലഡി ഓൾഡ് ഗ്രാമവാസീസ്😂

ഇത് പലയിടങ്ങളിൽ ആവർത്തിച്ചപ്പോൾ ഞാൻ പ്രതികാരം ചെയ്യാൻ തുടങ്ങി !!

നാട്ടിലെ മരണ വീടുകളിൽ ഇവരെ കാണുമ്പോൾ ഞാനവരോട് സ്വകാര്യം ചോദിക്കും !!

"അടുത്തത് നിങ്ങളിലാരാ !!!"😂😂

അതിന് ശേഷം അവരുടെ അസുഖം പൊടി പോലുമില്ല കണ്ട് പിടിക്കാൻ !! 😂😂
നമ്മളോട കളി😂

ഇത്തരം അനുഭവങ്ങളുള്ളവരുണ്ടോ?😂😂

കടപ്പാട് : ആർക്കോ...




ജനാധിപത്യത്തിലെ കുടത്തിൽ തപ്പുന്ന പോലീസ്! 🔦📰​ഇന്നത്തെ പ്രധാന എക്സ്ക്ലൂസിവ് ന്യൂസ് മറ്റൊന്നുമല്ല, റിപ്പോർട്ടർ ചാനലിന്റെ ന...
16/09/2026

ജനാധിപത്യത്തിലെ കുടത്തിൽ തപ്പുന്ന പോലീസ്! 🔦📰

​ഇന്നത്തെ പ്രധാന എക്സ്ക്ലൂസിവ് ന്യൂസ് മറ്റൊന്നുമല്ല, റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് റൂമിൽ നടന്ന പോലീസ് റെയ്ഡ് തന്നെയാണ്!
​സത്യത്തിൽ പോലീസ് എന്തിനാണ് ഒരു വാർത്താ ചാനലിന്റെ ന്യൂസ് റൂമിൽ കയറി ഈ പരിശോധന നടത്തിയത്? "കുന്തം പോയാൽ കുടത്തിലും തപ്പണം" എന്ന ലൈനാണോ പോലീസ് പിടിക്കുന്നത്? എന്നിട്ട് ആ കുടത്തിൽ നിന്ന് പോലീസിന് വല്ലതും കിട്ടിയോ? ഇല്ല! അല്ലെങ്കിലും വാർത്തകൾ പുറത്തുവിടുന്ന ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് എന്തെങ്കിലും കിട്ടാനല്ലല്ലോ പോലീസ് അവിടെ കയറിയത്.
​ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദയോ നിയമപരമായ നടപടിക്രമങ്ങളോ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ?
​ലൈവ് ടെലികാസ്റ്റിംഗ് പോലും തടസ്സപ്പെടുത്തി, ന്യൂസ് റൂമിൽ കയറി റെയ്ഡ് നടത്തുന്നതിലൂടെ പോലീസ് നാലാം തൂണുകാർക്ക് എന്തൊരു സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നത്? ഭരണകൂടത്തിന് ഓശാന പാടുന്നവരെ മാത്രം മതി, ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കും എന്ന മുന്നറിയിപ്പാണോ ഇത്?
​അധികാരത്തിന്റെ ധാർഷ്ട്യം കാണിച്ച് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാമെന്ന് കരുതുന്നത് ജനാധിപത്യ സമൂഹത്തിന് തൊട്ടുകളിക്കാവുന്ന ഒന്നല്ല. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ പ്രതിഷേധാർഹമാണ്! ✊🏼🔴

AMH.
​

പൊതുജനം ഇരുട്ടിൽ തപ്പി നടക്കുന്നു മുൻ സർക്കാരിന്റെ മേലേക്കിട്ട് ഭരണാധികാരികൾ.. ഇത് ശരിയാണോ?
16/09/2026

പൊതുജനം ഇരുട്ടിൽ തപ്പി നടക്കുന്നു

മുൻ സർക്കാരിന്റെ മേലേക്കിട്ട് ഭരണാധികാരികൾ.. ഇത് ശരിയാണോ?

Address

Tirur
676303

Website

Alerts

Be the first to know and let us send you an email when AMH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share