25/01/2025
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നമ്മുടെ ജനപ്രതിനിധികള്‍ ഒരുക്കിയ സൗകര്യങ്ങള്‍....
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഭൗതിക സൗകര്യങ്ങളില്ലെന്ന കെ.ജി.എം.ഒ.എയുടെ പ്രസ്താവന വിവിരമില്ലായ്മയില്‍ നിന്നാണെന്ന് മനസ്സിലാക്കുന്നു. താലൂക്ക് ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആശുപത്രിയിലെ തന്നെ ചില ഡോക്ടര്‍മാരുടെ അഭിപ്രായത്തിനനുസരിച്ചാണ് കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി ഈ പ്രസ്താവന നടത്തിയത്. സത്യാവസ്ഥ മനസ്സിലാക്കാന്‍ കെ.ജി.എം.ഒ.എയുടെ സംസ്ഥാന ഭാരവാഹികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് ക്ഷണിക്കുന്നു.
സംസ്ഥാനത്ത് തന്നെ മികച്ച ഭൗതിക സൗകര്യങ്ങളുള്ളതിനാൽത്തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കാനുള്ള പരിശ്രമത്തിലാണ്. കായകൽപ അവാർഡ് വരെ ലഭിച്ച ആശുപത്രിയാണിത്. അത്രത്തോളം മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയെയാണ് കെ.ജി.എം.ഒ അടിസ്ഥാന സൗകര്യമില്ലെന്ന് കള്ളപ്രചരണം നടത്തുന്നത്. ഈ ആശുപത്രയിലെ ചില ഡോക്ടര്‍മാര്‍ ആശുപത്രിയെ തകർക്കാനുള്ള ശ്രമത്തിലാണ്. അവർ ആശുത്രിക്ക് അപമാനമാണ്. അവരുടെ ചില പ്രവര്‍ത്തനങ്ങളും രോഗികളോടുള്ള പെരുമാറ്റവും ആശുപത്രിക്ക് ഉണ്ടാക്കി വയ്ക്കുന്നത് വലിയ ചീത്തപ്പേരാണ്. കെ.ജിഎം.ഒ.എ സംസ്ഥാന കമ്മിറ്റിയുടെ അറിവിലേക്കായി പറയട്ടെ...,
എം.പിയും, എം.എല്‍.എയും നഗരസഭയുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയ സൗകര്യം ചെറുതല്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ആശുപത്രിയാക്കിയെടുത്തത് ഇവിടത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ അവരാണ്. ഈ ആശുപത്രിയിലെ സൗകര്യങ്ങളില്‍ ചിലത് കെ.ജി.എം.ഒ.എയുടെ സംസ്ഥാന ഭാരവാഹികളുടെ ശ്രദ്ധയിലേക്ക് കുറിക്കട്ടെ...
മികച്ച സൗകര്യത്തോടെയുള്ള ഒ.പി, ഐ.പി, എയര്‍കണ്ടീഷന്‍ സൗകര്യത്തില്‍ 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, മികച്ച ഫാര്‍മസി, ലാബ് സൗകര്യം, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, എക്‌സ്-റേ യൂണിറ്റ്, എം.ഐ.സി.യു, ലേബര്‍ റൂം, ലക്ഷ്യ ഒ.ടി അഥവാ ഗര്‍ഭണികളുടെ ഓപ്പറേഷന്‍ തിയേറ്റര്‍, ഇ.സി.ജി, ഐ.സി.ടി.സി, പാലിയേറ്റീവ് സൗകര്യം, എന്‍.സി.ഡി ക്ലീനിക്ക്, 25 മെഷീന്‍ വരെ വെക്കാവുന്ന ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്, പത്ത് ഫ്രീസറോടെയുള്ള മോര്‍ച്ചെറി, മികച്ച പി.പി യൂണിറ്റ്, എന്‍.ബി.എസ്.യു, ഡി.ഇ.ഐ.സി, ആര്‍.ബി.എസ്.കെ ന്യൂ ബോണ്‍ സ്‌ക്രീനിംഗ്, ആര്‍.എന്‍.ടി.സി.പി, ഫിസിയോതെറാപ്പി സെന്റര്‍, ഓഫീസ് കെട്ടിടം, എം.ആര്‍.എല്‍ എന്നിവയെല്ലാം ആശുപത്രി സൗകര്യങ്ങളില്‍ ചിലത് മാത്രം.
മുഴുവന്‍ എഴുതുന്നില്ല. കെ.ജി.എം.ഒ.എ സംസ്ഥാന ഭാരവാഹികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കാന്‍ വീണ്ടും ക്ഷണിക്കുന്നു. എല്ലാം കണ്ട് ബോധ്യപ്പെടുക. തെറ്റ് തിരുത്തുക. താലൂക്ക് ആശുപത്രിയെ തകര്‍ക്കാനുള്ള ചില ഡോക്ടര്‍മാരുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ പോരാട്ടം തുടരും. സഹകരിക്കുക
യു.എ റസാഖ്